ഒരു നാടിനെ ഞെട്ടിച്ച് വെടിശബ്ദം..! ബോ​ട്ടി​ൽ യാ​ത്ര ചെ​യ്ത​തി​ന് കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു; കൗ​മാ​ര​ക്കാ​ര​നെ വെ​ടി​വ​ച്ചു കൊ​ന്നു

 

പ​ട്ന: ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്ത​തി​ന്‍റെ കൂ​ലി​യാ​യി 10 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ സ​മ​സ്തി​പു​ര്‍ ജി​ല്ല​യി​ലെ ബാ​ന്‍​ഭൗ​ര ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സി​കാ​ല്‍ യാ​ദ​വ്(17)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തി​ന് ചു​റ്റും വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ്. ആ​ളു​ക​ളെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ത​ന്‍റെ ബോ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന ജോ​ലി​യാ​ണ് സി​കാ​ലിന്‍റേ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്ത​വ​രോ​ട് കൂ​ലി​യാ​യി സി​കാ​ല്‍ 10 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ണം കൊ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച സം​ഘം സി​കാ​ലു​മാ​യി ഏ​റ്റു​മു​ട്ടി. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ബോ​ട്ടി​ലെ യാ​ത്ര​ക്കാ​രു​മാ​ണ് സി​കാ​ലി​നെ ര​ക്ഷി​ച്ച​ത്.

തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​ന് മു​ന്‍​പി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സി​കാ​ലി​നു നേ​രെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സി​കാ​ല്‍ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളാ​ണ് വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

പ്ര​ദേ​ശം മു​ഴു​വ​ന്‍ വെ​ള്ള​ക്കെ​ട്ടാ​യ​തി​നാ​ല്‍ പോ​ലീ​സി​ന് കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​നാ​യി​ല്ല. സി​കാ​ലിന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment