കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ നിയമവിരുദ്ധമോ അല്ലെന്നു ഹൈക്കോടതി. ഏതു നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. കൊടിവീശല്‍ ചിലപ്പോള്‍ പിന്തുണച്ചാകാം, മറ്റുചിലപ്പോള്‍ പ്രതിഷേധിച്ചുമാകാം. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതില്‍ മാറ്റമുണ്ടാകാമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി. ചിഹ്നങ്ങളോ പ്രകടമായ രൂപങ്ങളോ അപകീര്‍ത്തിപ്പെടുത്തലിന്റെ ഭാഗമായി പറയാമെങ്കിലും കരിങ്കൊടിവീശലിനെ അങ്ങനെ കാണാനാകില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി വീശിയ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണു കോടതിയുടെ നിരീക്ഷണം. പറവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ സിമില്‍, ഫിജോ, സുമേഷ് ദയാനന്ദന് എന്നിവരുടെ ആവശ്യം. ജനാധിപത്യബോധത്തിന്റെ ബാഹ്യപ്രകടനങ്ങള്‍ എന്നനിലയില്‍ ഫലപ്രദമായ ജനാധിപത്യത്തിന് പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധങ്ങള്‍ ഭരണനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുകയല്ല; മറിച്ച്, ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്. ഹര്‍ജിക്കാര്‍ക്കെതിരായ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ…
Read MoreDay: November 22, 2024
മാലാഖ കുട്ടികളെന്ന വിളിപ്പേരിന് കളങ്കം… നഴ്സിംഗ് വിദ്യാർഥിനിയായ അമ്മുവിന്റെ മരണം; മൂന്ന് വിദ്യാർഥിനികൾ പോലീസ് കസ്റ്റഡിയിൽ; ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്ന് പോലീസ്
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിnd] മൂന്ന് പേർ പിടിയിൽ. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സഹപാഠികളായ വിദ്യാർഥിനികൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്. കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
Read More