കോട്ടയം: 1926 മോഡല്‍ ബെന്റ്ലി കാര്‍. 96 വര്‍ഷം പ്രായവും പഴക്കവും ഇവനൊരു പ്രശ്നമേയല്ല. ശരം വിട്ടപോലെയുള്ള കുതിപ്പിനും സ്റ്റൈലന്‍ നില്പ്പിനും ഘടഘടാ ശബ്ദത്തിനുമൊക്കെയുണ്ട് ഒരു തറവാടിത്തം. ബെന്റ്ലി, ലഗോണ്ട, ആല്‍വിസ് തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചയില്‍ കൗതുകം തോന്നിക്കുന്ന 19 വിന്റേജ് കാറുകളുടെ റാലി കുമരകത്തുനിന്നു തേക്കടിയിലേക്ക് പോയി. വിദേശികളും സ്വദേശികളുമായ വാഹനക്കമ്പക്കാരാണ് 14നു ഗോവയില്‍ തുടങ്ങി ഡിസംബര്‍ ഒന്നിന് ചെന്നൈയില്‍ അവസാനിപ്പിക്കുന്ന റാലി സംഘത്തിലുള്ളത്. ബ്രിട്ടണ്, അമേരിക്ക, ഫിന്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ് എന്നിവിടങ്ങളില്നിന്നൊക്കെയുള്ളതാണ് ഈ വാഹനങ്ങളും സാരഥികളും. എഴുപതും എണ്‍പതും വയസു കഴിഞ്ഞിട്ടും ലോകപര്യടനത്തില്‍ ഓരോ വര്‍ഷവും ഇവര്‍ക്കു കമ്പം കൂടുകയാണ്. ആല്‍വിസ് (1933 മോഡല്‍), മോഡല്‍ ഷെവര്‍ലെ(1939), മോഡല്‍ സിട്രോയന്‍ ട്രാക്ഷന്‍ (1947), ഷെവര്‍ലെ ഫ്ളീറ്റ് മാസ്റ്റര്‍ (1947), ബെന്റ്ലി (1952), മോഡല്‍ ലാന്‍ഡ് റോവര്‍ (1955), ഡോഡ്ജ്…
Read MoreDay: November 27, 2024
ലോഡ്ജിൽ യുവതി മരിച്ചനിലയില്‍: ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. യുവതിയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഫസീലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. തിരുവില്വാമല സ്വദേശി സനൂഫ് ആണ് യുവതിയോടൊപ്പം ലോഡ്ജിൽ എത്തി മുറിയെടുത്തത്. അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. സനൂഫ്…
Read Moreഎന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്: മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട് പെൺകുട്ടി വീട്ടിലെ കാറുമായി കാമുകനൊപ്പം കടന്നു
മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം 19 കാരിയായ പെൺകുട്ടി കാറുമായി കടന്നു. കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി ആൺസുഹൃത്തിനൊപ്പം കർണാടകയിലേക്ക് കടന്നതായാണ് സൂചന. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാറിലാണ് സംഭവം. മാസങ്ങൾക്കുമുമ്പ് മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്തിയിരുന്നു. എന്നാൽ, രണ്ടുമാസത്തിനകം ഈ ബന്ധം ഒഴിവാക്കി പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം മാതാപിതാക്കൾ മുറിക്കകത്ത് സംസാരിച്ചിരിക്കുമ്പോൾ പെൺകുട്ടി വാതിൽ പുറത്തുനിന്നുപൂട്ടി കാറിന്റെ താക്കോലെടുത്ത് സ്ഥലംവിടുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസും പരിചയവുമുള്ളതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ദേശീയപാതയിലെ ബന്തിയോട്ടെത്തിയ ശേഷം ആൺസുഹൃത്തിനൊപ്പം പോയതായാണ് സൂചന. ബന്തിയോടിന് സമീപം മീപ്പുഗിരിയിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. നേരത്തേയും ഒരുതവണ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായ സംഭവമുണ്ടായിരുന്നു.
Read Moreഇസ്രയേൽ-ലബനൻ വെടിനിർത്തൽ: യുദ്ധഭീതി ഒഴിയുന്നു
ഇസ്രയേൽ: ലബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള ഇസ്രയേലിന്റെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. വെടിനിർത്തലിനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും നിർദേശം ഇരുരാജ്യങ്ങളും അംഗീകരിച്ചതോടെ പ്രാദേശിക സമയം ഇന്നു പുലർച്ചെ നാലു മുതൽ കരാർ നിലവിൽവന്നെന്നാണു റിപ്പോർട്ടുകൾ. 3,800 പേർ കൊല്ലപ്പെടുകയും 16,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലബനനിലെ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ലിറ്റനി നദിയുടെ കരയിൽനിന്ന് ഹിസ്ബുള്ള പിന്മാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യം ലബനൻ അതിർത്തിയിൽനിന്നു പിന്മാറുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ തീരുമാനം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആണു പ്രഖ്യാപിച്ചത്. കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്നും ബൈഡൻ പറഞ്ഞു. വെടിനിർത്തൽ കരാറിനുശേഷം നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും ബൈഡൻ സംസാരിച്ചു. അതേസമയം, ബൈഡന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ…
Read Moreസാമ്പിൾ നൽകിയില്ല: ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിച്ചു; ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് 4 വർഷം വിലക്ക്
ന്യൂഡൽഹി: ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വർഷം വിലക്ക്. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനും പരിശോധനയ്ക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് താരത്തിനെ വിലക്കിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് ലഭിച്ചതോടെ നാലു വർഷം ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകൻ ആകാനോ പൂനിയയ്ക്കു കഴിയില്ല. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്കു നൽകി എന്ന കാരണത്താലാണ് പൂനിയ സാമ്പിൾ കൈമാറാൻ വിസമ്മതിച്ചത്. പരിശോധനയ്ക്കു തയാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും പൂനിയ അറിയിച്ചിരുന്നു. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളായിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നു.
Read Moreപഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും! പങ്കാളിത്ത പെന്ഷന് പദ്ധതില്പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചശേഷം മരിച്ചാല്‍ ഫാമിലി പെന്‍ഷനില്ല; എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് ഫാമിലി പെന്‍ഷനും അര്‍ഹതയുണ്ട്
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകള്‍. ഐഎഎസ് നേടി വര്‍ഷങ്ങളുടെ സര്‍വീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്നവരുടെ ശമ്പളത്തിനു തുല്യമാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളം. നിലവിലിത് ഏകദേശം 1,07,800- 1,60,000 രൂപ വരെ വരും. ഏറ്റവും കുറവ് പാചകക്കാരനാണ്- ഇവര്‍ക്ക് കിട്ടും 50,200 രൂപ വരെ. 70,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്നവര്‍ക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ടിഎ ലഭിക്കും. 77,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ വിമാന ടിക്കറ്റ് നിരക്കും എഴുതിയെടുക്കാം. ഇപ്പോഴത്തെ സര്‍ക്കാരില്‍ 362 സ്റ്റാഫുകളേ ഉള്ളൂവെന്നത് ആശ്വാസം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ 623 പേരാണ് വിവിധ മന്ത്രിമാരുടെ സ്റ്റാഫില്‍ ഇടംപിടിച്ചത്. പേഴ്സണല്‍ സ്റ്റാഫ് നിയമനം ലോട്ടറിയാണ്. മന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലം ഭാഗ്യലോട്ടറി കൂടെയുണ്ടാകും. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ച്ആര്‍എ,…
Read Moreകെ. സുരേന്ദ്രൻ തന്നെ തുടരുമെന്ന് കേന്ദ്രം: ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ട
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന നിലപാടിൽ കേന്ദ്രനേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നും കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്ര നേതൃത്വം ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കും. സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചിരുന്നു. പാലക്കാട്ട് നേരിട്ട തിരിച്ചടിയെത്തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്നും എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.
Read Moreകെടിഡിഎഫ്സിയെ ഒഴിവാക്കാൻ തടസം: 2.75 കോടിയുടെ തർക്കം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷനെ( കെടിഡിഎഫ്സി ) ഒഴിവാക്കാൻ തടസമായിരിക്കുന്നത് 2.75 കോടി രൂപയുമായി ബന്ധപ്പെട്ട തർക്കം. ഇത് വെറും സാങ്കേതികമാണെന്നും ചർച്ചയിലൂടെ പരിഹരിച്ച് കെടിഡിഎഫ്സിയെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് ഈ ആഴ്ച തന്നെ ഒഴിവാക്കുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെഎസ്ആർടിസി യുടെ ബാങ്ക് കൺസോർഷ്യത്തിൽ എസ്ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ഡിബിഎസ്സി ( പഴയ ലക്ഷ്മിവിലാസം ബാങ്ക്, ) കെടിഡിഎഫ്സി എന്നിവയാണ് ഉള്ളത്. തകർച്ചയിലായ കെടിഡിഎഫ് സിയെ ഒഴിവാക്കാനും പകരം കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനും കെഎസ്ആർടിസി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വിജയത്തിലെത്തിയ അവസ്ഥയിലാണ്. അവസാന ഘട്ടത്തിലെ കെഎസ്ആർടിസിയുടെ കണക്കുകൾ അനുസരിച്ച് കെടിഡിഎഫ്സിയ്ക്ക് കൊടുക്കാനുള്ളത് 297.25 കോടിയാണ്. എന്നാൽകെഎസ്ആർടിസി ഇതിന് വേണ്ടി 300 കോടി കൺസോർഷ്യത്തിൽ…
Read Moreപതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദം: 23 പോലീസുകാരെ തീവ്രപരിശീലനത്തിനയച്ചു
തിരുവനന്തപുരം/പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാം പടിയിൽ ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ 23 പോലീസുകാർക്കെതിരേ നടപടി. വിവാദത്തിൽ അകപ്പെട്ട എസ്എപി ക്യാമ്പിലെ പോലീസുകാരെ കണ്ണൂർ കെഎപി -4 ക്യാമ്പിലേക്ക് തീവ്രപരിശീലനത്തിന് അയച്ചു. നല്ലനടപ്പിന്റെ ഭാഗമായാണ് നടപടി. തീവ്രപരിശീലനത്തിനുശേഷം ഇവരെ ശബരിമലയിൽ ശുചീകരണപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വിശുദ്ധിസേനയ്ക്കൊപ്പം നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിശീലന കാലയളവില്‍ പോലീസുകാര്‍ക്ക് അവധിയടക്കം നിഷേധിക്കപ്പെടാം. എഡിജിപി എസ്. ശ്രീജിത്ത് ആണ് നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഡിജിപി എഡിജിപിയോട് റിപ്പോർട്ട് തേടിയതിനു പിന്നാലെ സന്നിധാനം സ്പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണു പതിനെട്ടാംപടിയിൽനിന്ന് ഫോട്ടോ എടുത്തത്. ഹൈക്കോടതിയും ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ആചാരലംഘനമാണെന്ന് അറിയില്ലായെന്നാണ് ഭൂരിഭാഗം പേരും മേലുദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കപ്പെട്ടില്ല. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു നിന്ന് ഫോട്ടോ…
Read Moreനഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: എസ്സി, എസ്ടി വകുപ്പുകള്‍കൂടി ചേര്‍ത്തു
പത്തനംതിട്ട: ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവ് സ്വകാര്യ ഹോസ്റ്റലിന്റെ മുകളില്‍ നിന്നു വീണു മരിച്ച കേസില്‍ പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം. ഇതു വ്യക്തമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പ് നടത്തി. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇവരെ ചോദ്യം ചെയ്യാന്‍ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു രാവിലെ 11ന് അവസാനിക്കും. മൂന്നുപേരെയും പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read More