ആലുവ: ജില്ലാശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുകയായിരുന്ന ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഒറീസ പുൽവാനി ജില്ലയിൽ കൊട്ടാകൊട തുവാഗുഡ വീട്ടിൽ ലിബിയുടെ ഭാര്യ റെസ്മി (32) ആണ് പ്രസവിച്ചത്. ഇന്ന് രാവിലെ 6.10 നാണ് അങ്കമാലിയിലെ വാടക വീട്ടിൽ താമസിക്കുന്ന ലിബിയും ഭാര്യയും ആലുവയിലെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ വന്നത്. മംഗലപ്പുഴ പാലം കടന്നപ്പോൾ പ്രസവ വേദനയെ തുടർന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ദേശീയപാതയോരത്ത് സെമിനാരിപ്പടിയിൽ വച്ച് 6.40 നാണ് ജനനം നടന്നത്. ജില്ലാശുപത്രിയിൽ എത്തിച്ച ശേഷം അത്യാഹിത വിഭാഗത്തിലെ രാത്രി ഡ്യൂട്ടി ഡോക്ടറായ ഡോ. ബിനീഷ് ഡബ്ലിയു ആണ് പൊക്കിൾക്കൊടി മുറിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. റസ്മിയുടെ മൂത്ത സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് അങ്കമാലിയിൽ താമസിക്കുന്നത്. ഇത് രണ്ടാമത്തെ പ്രസവമാണ്.
Read MoreDay: November 28, 2024
സീരിയലുകൾക്കെതിരായ പ്രേംകുമാറിന്റെ ‘എന്‍ഡോസള്‍ഫാന്‍’ പരാമർശം പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയര്‍മാനും നടനുമായ പ്രേംകുമാറിന്റെ “എന്‍ഡോസള്‍ഫാന്‍ പോലെ വിഷമാണ് ചില സീരിയലുകള്‍’ എന്ന പരാമര്‍ശത്തിനെ മറുപടിയുമായി സീരിയല്‍ താരങ്ങള്‍. നിരവധി പേരാണ് പ്രേംകുമാറിനെതിരേ ഇതിനകം രംഗത്ത് എത്തിയത്. ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയല്‍ എന്ന് നടി സീമ ജി നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കാന്‍ പറ്റുമോ എന്നും സീമ ജി. നായര്‍ ചോദിച്ചു. നമ്മുടെ കൈയിലാണ് റിമോട്ട് ഉള്ളത്. വേണ്ട എന്ന് തോന്നുന്നവര്‍ക്ക് കാണാതിരിക്കാനുള്ള ഓപ്ഷനും സ്വാതന്ത്ര്യവുമുണ്ട്. സീരിയല്‍ കണ്ടിട്ട് അതിലേതു പോലെ ചെയ്തു എന്ന് ആരുംപറഞ്ഞു കേട്ടിട്ടില്ല. പ്രായം ചെന്നവര്‍ക്കും വീട്ടില്‍ തനിച്ചായി പോകുന്നവര്‍ക്കുമൊക്കെ ആശ്വാസവും കൂട്ടുമാണ് സീരിയലുകള്‍. ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാണിത്. സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ നന്നാക്കേണ്ടതായ കുറെ…
Read Moreകെടിഡിഎഫ്സിയെ ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ തിരികെ കിട്ടില്ല
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽനിന്നു കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെ (കെടിഡിഎഫ്സി ) ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ കെഎസ്ആർടിസിക്ക് തിരികെ ലഭിക്കില്ല. ഷോപ്പിംഗ് കോംപ്ലക്സുകളിൽനിന്നുള്ള ലാഭവിഹിതം കെഎസ്ആർടി സിക്ക് നല്‍കാതെ കെടിഡിഎഫ്സി കുടിശിക വരുത്തിയിരിക്കുകയാണ്. ലാഭവിഹിതത്തിന്റെ 50 ശതമാനമാണ് കരാർ പ്രകാരം കെഎസ്ആർടിസിക്ക് ലഭിക്കേണ്ടത്. കെഎസ്ആർടിസിയുടെ കോഴിക്കോട് അങ്കമാലി, തിരുവല്ല, തിരുവനന്തപുരം ഡിപ്പോകളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ ഉള്ളത്. സംസ്ഥാനത്തെ ന്നെ ഏറ്റവും പ്രധാന നഗരങ്ങളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ. കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ കെടിഡിഎഫ്സി നിർമിച്ചിട്ടുള്ളത്. ബിഒടി (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ )വ്യവസ്ഥയിലാണ് നിർമാണക്കരാർ. നിർമിച്ച കെട്ടിടങ്ങളിൽ 30 വർഷത്തേക്കാണ് കെടിഡിഎഫ്സിക്ക് അവകാശം. ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിച്ച് വാടകയ്ക്ക് നല്കുന്നതിൽനിന്നു ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം വീതംവർഷം തോറും കെഎസ്ആർടിസിക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. തകർച്ചയിൽ പെട്ടുഴലുന്ന കെടിഡിഎഫ്സി ഇതുവരെ ലാഭവിഹിതമായി ഒന്നും കെഎസ്ആർടിസിക്ക്…
Read Moreക്ഷേത്രത്തിൽ കവർച്ചാശ്രമം: മോഷ്ടാവിനെ നാട്ടുകാരും പോലീസും ഓടിച്ചു പിടിച്ചു
പാറശാല: ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പോലീസും ഓടിച്ചിട്ടു പിടിച്ചു. പാറശാലയ്ക്കു സമീപം ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ ആണ് മോഷണത്തിന് ശ്രമമുണ്ടായത്. സേലം സ്വദേശി സെന്തിലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടിനാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സെന്തിൽ ക്ഷേത്രത്തിലെ പൂട്ടു അടിച്ചു പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ സമീപത്തെ റെയിൽവേ ട്രാക്കിന്റെ ഭാഗത്തോട്ടു മാറുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചു എസ്.ഐ വേലപ്പൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സെന്തിലിനെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പ്രതി സംസാര ശേഷിയില്ലാത്ത ആളാണെന്ന് പോലീസ് പറഞ്ഞു.രണ്ടു മാസം മുൻപും ഇതേ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നു.
Read Moreചെറിയ തുകയ്ക്കുള്ള നോട്ടുകളും ഇനി എടിഎമ്മുകളിൽ ലഭ്യമാകും; ബാങ്കുകളുടെ പ്രവർത്തി ദിനങ്ങൾ മാറിയേക്കും; ആഴ്ചയിൽ അഞ്ച് ദിവസം മാത്രമായി ബാങ്കുകളുടെ പ്രവർത്തനം നിജപ്പെടുത്തിയേക്കും
കൊല്ലം: ചെറിയ തുകയ്ക്കുള്ള നോട്ടുകൾ കൂടി എടിഎമ്മുകൾ വഴി വിതരണം ചെയ്യാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. എടിഎമ്മുകൾ വഴി പണം പിൻവലിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നിർദേശം. എസ്ബിഐ അടക്കമുള്ള രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഭൂരിപക്ഷത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി 500 രൂപയുടെ നോട്ടുകൾ മാത്രമാണ് എടിഎമ്മുകൾ വഴി വിതരണം ചെയ്തിരുന്നത്. ഇതിന് മാറ്റം വരുത്തി 200, 100 രൂപയുടെ നോട്ടുകൾ കൂടി ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശത്തിൽ പറയുന്നത്. ദേശസാത്കൃത മേഖലയിലെ നല്ലൊരു പങ്ക് ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്ന് ഏറ്റവും കുറഞ്ഞത് 500 രൂപ മാത്രമേ നിലവിൽ പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇത് ഇടപാടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ…
Read Moreസാമൂഹ്യസുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കു നോട്ടീസ് നൽകും; നാണക്കേടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്ഷന് അർഹതയില്ലാതെ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അർഹതയില്ലാത്തവരും പെന്ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ കർശന നടപടിയുണ്ടാകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്ഷന് ലഭ്യമായതെന്ന് പരിശോധിച്ചതിനുശേഷമാണ് നടപടികളിലേക്ക് കടക്കുക. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്ഷന് അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ അർഹതയില്ലാത്ത സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റി സാന്പത്തിക തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലെ പാർട്ട് ടൈം സ്വീപ്പർമാർ മുതൽ ഹയർ സെക്കൻഡറി, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ സാമൂഹിക സുരക്ഷാ പെൻഷനുകൾ…
Read Moreഎയർഇന്ത്യ പൈലറ്റ് ജീവനൊടുക്കി; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കാമുകൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ എയർഇന്ത്യ പൈലറ്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. യുപി സ്വദേശിയായ സൃഷ്ടി തുലി (25) ആണ് മരിച്ചത്. അന്ധേരിയിലെ മാറോൾ മേഖലയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൃഷ്ടിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു. സൃഷ്ടിയെ ആദിത്യ പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കാത്ത ഭക്ഷണ ശീലം മാറ്റാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി അമ്മാവൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആദിത്യ ഡൽഹിയിലേക്ക് പോകുമ്പോൾ താൻ ജീവനൊടുക്കാൻ പോവുകയാണെന്നു സൃഷ്ടി ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ആദിത്യ ഉടൻതന്നെ മുംബൈയിലെ ഫ്ളാറ്റിൽ തിരിച്ചെത്തി. അകത്തുനിന്നു പൂട്ടിയ ഫ്ളാറ്റ് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോൾ കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിൽ സൃഷ്ടിയെ കണ്ടെത്തുകയായിരുന്നു. രണ്ട് വർഷം…
Read Moreപാക്കിസ്ഥാനിൽ വീണ്ടും ടിക് ടോക്കറുടെ സ്വകാര്യ വീഡിയോ ചോർന്നു; പരസ്യമായി പ്രതിക്കാതെ കൻവാൾ
ലാഹോർ: പാക്കിസ്ഥാനിൽ മറ്റൊരു വനിതാ ടിക് ടോക്കറുടെ കൂടി സ്വകാര്യവീഡിയോ ചോർന്നതായി റിപ്പോർട്ട്. പ്രശസ്ത ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ നഗ്നചിത്രങ്ങളാണു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നേരത്തെ മതിര ഖാൻ, മിനാഹിൽ മാലിക്, ഇംഷ റഹ്മാൻ എന്നിവരുടെ സ്വകാര്യ വീഡിയോകൾ ചോർന്നിരുന്നു. പാക്കിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളായ കൻവാളിന് ഇൻസ്റ്റഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. അടുത്തിടെ ഇവർ മോഡലിംഗിലേക്കും കടന്നിരുന്നു. ഭർത്താവും ടിക് ടോക്ക് താരമാണ്.
Read Moreചൈനക്കാരുടെ പുതിയ വിഭവം പുറത്ത് “തവളപ്പിസ” ; പുത്തൻ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ന്യൂജൻ വിഭവം
ബെയ്ജിംഗ്: ചൈനക്കാരുടെ വിചിത്രമായ ഭക്ഷണരീതികൾ മറ്റു രാജ്യക്കാർക്ക് അതിശയമാണ്! അതിൽ ചിലതാകട്ടെ അറുപ്പുളവാക്കുന്നതും. തരംഗമായി മാറിയ “കല്ല് കറി’ ഉൾപ്പെടെയുള്ള അതിവിചിത്രമായ ഭക്ഷണ പദാർഥങ്ങളുടെ പേരിൽ ചൈനക്കാർ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനൊപ്പം പരിഹാസത്തിനും ഇരയാകാറുണ്ട്. ജനപ്രിയവിഭവമായ പിസയുടെ മുകളിൽ തവളയെ വറുത്തുവച്ചാണു പുതിയ രുചിക്കൂട്ട് ചൈനയിൽ തയാറാക്കിയത്. തവളയെ മുഴുവനായി പൊരിച്ചു പിസയുടെ മുകളിൽ അലങ്കരിച്ചുവയ്ക്കുകയാണു ചെയ്യുന്നത്. പിസയുടെ മുകളിൽ മല്ലിയില മുറിച്ചു വിതറിയശേഷമാണു തവളയെ പൊരിച്ചുവയ്ക്കുക. “എക്സി’ലാണ് പിസയുടെ പുത്തൻ അവതാരം പ്രത്യക്ഷപ്പെട്ടത്. പിസയുടെ പുത്തൻ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ന്യൂജൻ വിഭവം പരീക്ഷിച്ചു നോക്കിയ ചിലർ അവകാശപ്പെട്ടു. സമ്മിശ്രപ്രതികരണങ്ങളാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read Moreഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അഭ്യാസം കാണിച്ച് ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്; മുന്നറിയിപ്പുമായി എംവിഡി
പൊതുനിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവന് വെടിയുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). നന്നായി ഡ്രൈവ് ചെയ്യുന്നതിനു പകരം നിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി ഔട്ടാകുന്നത് എന്തൊരു കഷ്ടമാണെന്നാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഒരുപക്ഷേ ഇതിന് ഇരയാകുന്നവരെക്കാളും പതിന്മടങ്ങു ദുഃഖം അനുഭവിക്കുന്നത് അവര്‍ക്ക് പ്രിയപ്പെട്ടവരാകാം. എംവി ആക്ട് സെക്ഷന്‍ 189 പ്രകാരം പൊതുസ്ഥലങ്ങളില്‍ റേസ് അല്ലെങ്കില്‍ അമിത വേഗതയില്‍ അപകടകരമായി വാഹനമോടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കില്‍ ആറു മാസത്തെ തടവും അതുമല്ലെങ്കില്‍ രണ്ടും കൂടെയോ ശിക്ഷ വിധിക്കാവുന്നതാണെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതേകുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ…
Read More