ആലുവ: യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ വലയിലായത്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം അടക്കം 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്ത് 17ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി…
Read MoreDay: December 23, 2024
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ ഇനിയും എതിർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ
തിരുവനന്തപുരം: രാഹുലിന്റെ വിജയത്തിന് പിന്നിൽ മുസ്ലീം വർഗീയവാദികളാണെന്ന സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോണ്‍ഗ്രസിന് എസ്ഡിപിഐയും ജമാ അത്തെ ഇസ്ളാമിയും സഖ്യകക്ഷികളെ പോലെയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ളാമിയെ വിമർശിച്ചാൽ മുസ്ലിം വിമർശനമാകില്ല. ആർഎസ്എസിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരായ വിമർശനമല്ല. ജമാ അത്തെ ഇസ്ളാമി മുസ്ലിം വർഗീയ വാദത്തിന്റെ മുഖമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഎമ്മിനുള്ളതെന്നും രണ്ടിനെയും ഒരു പോലെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ.വിജയരാഘവന്റെ വിവാദ പ്രസ്താവന.
Read Moreഅങ്കണവാടിയിലെ ഭക്ഷ്യവിഷബാധ: വെള്ളത്തിന്റെ സാമ്പിള്‍ ഫലം നാളെ; പോലീസ് അന്വേഷണം തുടരുന്നു
കൊച്ചി: കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ നഗരസഭ കൗണ്‍സിലര്‍ ഗൂഢാലോചന സംശയിച്ച് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നു. കൗണ്‍സിലര്‍ ഡിപിന് ദിലീപ് പാലാരിവട്ടം പോലീസിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുള്ളത്. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം നാളെ ലഭിച്ചേക്കും. അങ്കണവാടിക്ക് സമീപത്തെ തോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ സംശയമുന്നയിച്ചാണ് പരാതി. വെളളത്തിന്റെ സാമ്പിള്‍ ലഭിച്ച ശേഷമാകും പോലീസും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ വ്യാഴാഴ്ച്ച അങ്കണവാടിയില്‍ എത്തിയ കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്. 23 കുട്ടികള്‍ ആകെയുള്ളത്. 15 കുട്ടികളാണ് അന്ന് വന്നത്. ഇതില്‍ 12 പേര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചുവരുന്നു. ഇവര്‍ക്കൊപ്പം…
Read Moreകെ. കരുണാകരനെ അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തിൽ നിന്നും അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ്. കരുണാകരന്റെ ചരമവാർഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവർ പശ്ചാത്തപിക്കേണ്ടതാണെന്ന് കെ.കരുണാകരന്റെ 14ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് പറയുന്നു. രാജൻ കേസിൽ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസിൽ രാജ്യദ്രോഹിയായും ചിത്രീകരിച്ചവർ മഹാപാപികളാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാർട്ടിക്കാർ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമർശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരൻ ഒരിക്കലും അസഹിഷ്ണുത കാട്ടിയിട്ടില്ല.- ചെറിയാൻ ഫിലിപ്പ് പറയുന്നു.തട്ടിൽ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടൻ രാഘവൻ വിവാദം, രാജൻ കേസ്, പാമോലിൻ അഴിമതി കേസ്, ഐഎസ്ആർഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം…
Read Moreസ്വത്തുതർക്കം കലാശിച്ചത് മരണത്തിൽ: സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്നു
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബബെലഗാവി ജില്ലയിലെ മുർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ യരഗട്ടി താലൂക്കിലാണു സംഭവം. ഗോപാൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മാരുതി ബാവിഹാൾ (30) പിടിയിലായി. അടുത്തിടെ, പൂർവികസ്വത്ത് മൂന്നു സഹോദരന്മാർക്കായി വിഭജിച്ചിരുന്നു. സഹോദരന്മാർക്കെല്ലാം ഓരോ ട്രാക്ടർ ലഭിച്ചു, എന്നാൽ ഗോപാൽ ഇതിൽ സന്തോഷവാനല്ലായിരുന്നു. മാത്രമല്ല സ്വത്തിന്റെ പേരിൽ പലപ്പോഴും ജ്യേഷ്ഠനുമായി വഴക്കിടുകയും ചെയ്തു. ഇതിൽ സഹികെട്ട ജ്യേഷ്ഠൻ സഹികെട്ട് സഹോദരന്റെ മേൽ ട്രാക്ടർ ഓടിച്ചുകയറ്റിയശേഷം കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreനിനച്ചിരിക്കാതെ തേടിവന്ന ദുരിതം: കുടിലിനു തീപിടിച്ചു വയോധികനും പേരക്കുട്ടികൾക്കും ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിനു തീപിടിച്ചു വയോധികനും പ്രായപൂർത്തിയാകാത്ത രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണു സംഭവം. ഹജാരി ബഞ്ചാര (65), ചെറുമകൾ സന്ധ്യ (10), അനുഷ്ക (അഞ്ച്) എന്നിവരാണു മരിച്ചത്. ഹജാരി ബഞ്ചാരയും സന്ധ്യയും സംഭവസ്ഥലത്തും അനുഷ്ക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണു മരിച്ചത്. തണുപ്പിൽനിന്നു രക്ഷനേടാനായി കത്തിച്ച സ്റ്റൗവിൽനിന്നു തീ പടർന്നതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.
Read Moreകോടികൾ വിലമതിക്കുന്ന വാച്ചുകളുമായി ദമ്പതിമാർ വിമാനത്താവളത്തിൽ പിടിയിൽ
അഹമ്മദാബാദ്: ദുബായിൽനിന്ന് 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകൾ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിൽനിന്ന് സർദാർ വല്ലഭ് ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരുടെ കൈവശം ശതകോടീശ്വരന്മാരുടെയോ സെലിബ്രിറ്റികളുടെയോ കൈയിൽ കാണപ്പെടുന്ന ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക്, റിച്ചാർഡ് മില്ലെ എന്നീ കമ്പനികളുടെ വാച്ചുകളാണ് ഉണ്ടായിരുന്നത്. ആദ്യം യുവതിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ വാച്ച് ഭർത്താവ് സമ്മാനമായി നൽകിയതാണെന്നു മറുപടി നൽകി. ഭർത്താവിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അടുത്ത വിമാനത്തിൽ എത്തുമെന്ന് ഇവർ പറഞ്ഞു. തൊട്ടുപിന്നാലെയുള്ള വിമാനത്തിൽ എത്തിയ യുവതിയുടെ ഭർത്താവിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ച് തന്റേതാണെന്നും അതിന്റെ വില ഏകദേശം 1,000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വാച്ചിന്റെ ബില്ല് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ ബില്ല് നഷ്ടപ്പെട്ടുവെന്ന്…
Read Moreവലിക്കെടാ.. വലിക്ക്… സിംഹവും ബോഡിബിൽഡറും തമ്മിൽ വടംവലി..! വൈറലായി വീഡിയോ
ന്യൂഡൽഹി: ആനയും മനുഷ്യരുമായുള്ള വടംവലി മലയാളികൾക്കു സുപരിചിതമാണ്. എന്നാൽ സിംഹവുമായുള്ള വടംവലി കേട്ടിട്ടുണ്ടാകില്ല. അത്തരത്തിലൊരു വടംവലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കാട്ടിലെ രാജാവായ സിംഹവും ഒരു ബോഡി ബിൽഡറും തമ്മിലായിരുന്നു വടംവലി. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന വടംവലി നടന്നതാകട്ടെ മൃഗശാലയിലും. എന്നാൽ എവിടെയാണു വടംവലി നടന്നതെന്നു വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല. കൂട്ടിലാണ് സിംഹമുള്ളത്. കൂടിന്റെ ജനാലയ്ക്കുതാഴെയുള്ള ദ്വാരത്തിലൂടെ ഇട്ടിരിക്കുന്ന വടം സിംഹം കടിച്ചുപിടിച്ചിരിക്കുകയാണ്. ബോഡിബിൽഡർ സന്ദർശകർക്കുള്ള ഭാഗത്താണുള്ളത്. ശക്തമായ മത്സരമാണ് സിംഹവും മനുഷ്യനും തമ്മിൽ നടന്നത്. ആദ്യം സിംഹമൊന്നു പതറിയെങ്കിലും പിന്നീട് സിംഹത്തെ കടുകിടെ ചലിപ്പിക്കാൻ മസിൽമാന് കഴിഞ്ഞില്ല. നിരവധി കാഴ്ചക്കാരുമുണ്ടായിരുന്നു. ആരാണ് വിജയിച്ചത് എന്നത് വ്യക്തമാക്കാതെ സസ്പെൻസിൽ വീഡിയോ അവസാനിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വടംവലി ഈ മൃശാലയിലെ പതിവുകാഴ്ചയാണത്രെ! സിംഹവുമായി വടംവലിക്കാൻ മൃഗശാല അധികൃതർ ഫീസ് ഈടാക്കാറുണ്ടെന്നു പറയുന്നു. വീഡിയോ കാണാൻ ഇവിടെ…
Read Moreകാണാതായ മലയാളി സൈനികൻ കണ്ണൂരിലെത്തിയില്ല: കേരള പോലീസ് പുനെയിലേക്ക്
കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പോലീസ് സംഘം പുനെയിലേക്ക്. പുനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പുനെയിലേക്ക് പോകുന്നത്. എലത്തൂര്‍ എസ് ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പോലീസുമായി ഇവര്‍ ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ പുനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്. വിഷ്ണു അക്കൗണ്ടില്‍ നിന്നും 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തി. സൈനികരുടെ നേതൃത്വത്തില്‍ പുനെയിലും അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പരാതി നല്‍കിയത്. അവധിയായതിനാല്‍ നാട്ടിലേക്കു…
Read Moreഎനിക്കീ വിശപ്പിന്റെ അസുഖം കൂടുതലാണേ… പറക്കുന്ന ഡ്രോണിനെ ചാടിപ്പിടിച്ച് മുതല… പിന്നാലെ സ്ഫോടനം!
ലോകത്ത് ഡ്രോണുകളുടെ ഉപയോഗം വ്യാപമായിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ പറക്കൽ വിവാദങ്ങൾ ഉയർത്തുന്നതിനൊപ്പം കൗതുകമാകാറുമുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു വീഡിയോ നിമിഷനേരംകൊണ്ടാണു വൈറലായത്. ജലാശയത്തിനു മുകളിലൂടെ പറന്ന ഡ്രോണിനെ ഒരു മുതല ഉയർന്നുചാടി വായ്ക്കുള്ളിലാക്കുന്നതും ഡ്രോൺ പൊട്ടിത്തെറിക്കുന്നതുമാണു വീഡിയോ. മുതല ഡ്രോണ്‍ കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. വലിയതോതിൽ പുക പുറത്തുവരുന്നതും കാണാം. ഡ്രോണിന്റെ ലിഥിയം അയൺ ബാറ്ററിയാണു പൊട്ടിത്തെറിച്ചത്. ഭയന്നുപോയ മുതല വെള്ളത്തില്‍ മുങ്ങുന്നതും വീണ്ടും പൊങ്ങിവന്നു ഡ്രോണ്‍ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മുതലയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നു വീഡിയോയില്‍ സൂചനയില്ല. ഇന്‍സ്റ്റാഗ്രാം പേജായ ഡ്രോണ്ഷാക്കിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം വീഡിയോ കണ്ടത് 62 ലക്ഷം പേർ. ഡ്രോണുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നു നിരവധിപ്പേർ പ്രതികരിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More