ദുബായ്: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യയുടെ ജസ്പ്രീത് ബുംറ റിക്കാർഡ് നേട്ടത്തിൽ. ബൗളിംഗ് റാങ്കിംഗിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റ് നേടുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡാണ് ബുംറ സ്വന്തമാക്കിയത്. ഇന്ത്യൻ മുൻതാരം ആർ. അശ്വിന്റെ പേരിലുണ്ടായിരുന്ന 904 റേറ്റിംഗ് പോയിന്റ് എന്ന റിക്കാർഡ് ബുംറ മറികടന്നു. ബുംറയുടെ റേറ്റിംഗ് 907 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനേക്കാൾ (843) 64 റേറ്റിംഗ് പോയിന്റ് മുന്നിലാണ് ബുംറ. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് (837) മൂന്നാം സ്ഥാനത്ത്. ആദ്യ പത്ത് റാങ്കിലുള്ള ഏക ഇന്ത്യൻ ബൗളറാണ് ബുംറ. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ഇതുവരെ 30 വിക്കറ്റ് ബുംറ നേടി. ജയ്സ്വാൾ നാലിൽ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്ററാണ് ജയ്സ്വാൾ.…
Read MoreDay: January 2, 2025
കാൾസൻ, നിപോംനിഷി ചാന്പ്യൻസ്…
ന്യൂയോർക്ക്: 2024 ഫിഡെ ബ്ലിറ്റ്സ് ചെസ് ചാന്പ്യൻഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിൽ ഇരട്ട ചാന്പ്യന്മാർ. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പറായ നോർവെയുടെ മാഗ്നസ് കാൾസൻ ബ്ലിറ്റ്സ് കിരീടം നിലനിർത്തി. റഷ്യയുടെ ഇയാൻ നിപോംനിഷിക്ക് ഒപ്പം കാൾസൻ 2024 ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പ് പങ്കിട്ടു. സഡൻ ഡെത്ത് വരെ നീണ്ട ഫൈനൽ ഏഴ് റൗണ്ട് വരെ നീണ്ടു. സഡൻ ഡെത്ത് ഉൾപ്പെടെയുള്ള ഏഴു റൗണ്ടിനും ശേഷവും 3.5 പോയിന്റ് വീതവുമായി കാൾസനും നിപോംനിഷിയും തുല്യത പാലിച്ചതോടെയാണ് കിരീടം പങ്കിടാൻ തീരുമാനമായത്. നിലവിലെ ബ്ലിറ്റ്സ് ചാന്പ്യനായിരുന്നു കാൾസൻ. റാപ്പിഡ് ലോക ചാന്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയതിനു പിഴയിട്ടതിൽ പ്രതിഷേധിച്ച് കാൾസൻ ടൂർണമെന്റ് ബഹിഷ്കരിച്ചിരുന്നു. ചരിത്രത്തിൽ ആദ്യം, കാരണം കാൾസൻ ഫിഡെ ചെസ് പോരാട്ട ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാന്പ്യൻഷിപ്പ് രണ്ടു പേർ പങ്കിടുന്നത്. കിരീടം പങ്കിടുനുള്ള തീരുമാനം അതുകൊണ്ടുതന്നെ വിവാദം ക്ഷണിച്ചുവരുത്തി. അനിതരസാധാരണ…
Read Moreലോക ബ്ലിറ്റ്സ് ചെസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ വൈശാലിക്കു വെങ്കലം
ന്യൂയോർക്ക്: 2024 കലണ്ടർ വർഷത്തിലെ കരുനീക്കത്തിൽ ലോകത്തിന്റെ നെറുകയിൽ ഇന്ത്യ. 2024 ചെസ് ഒളിന്പ്യാഡ്, 2024 ഫിഡെ ഓപ്പണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഡി. ഗുകേഷിന്റെ കിരീടം, 2024 റാപ്പിഡ് വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയുടെ ചാന്പ്യൻപട്ടം എന്നിവയ്ക്കുശേഷം ആർ. വൈശാലിയിലൂടെ മറ്റൊരു നേട്ടവും ഇന്ത്യയിലേക്ക്. 2024 ഫിഡെ ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം വെങ്കലം ആർ. വൈശാലി സ്വന്തമാക്കി. 2024 ഫിഡെ റാപ്പിഡ് ചെസിൽ കൊനേരു ഹംപിയുടെ ചാന്പ്യൻപട്ടത്തിനു പിന്നാലെയാണ് ബ്ലിറ്റ്സിൽ വൈശാലിയുടെ വെങ്കലം. സൂപ്പർ വൈശാലി ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സ്ഹു ജിനെറിനെ 2.5-1.5നു കീഴടക്കി വൈശാലി സെമിയിൽ പ്രവേശിച്ചു. സെമിയിലും ചൈനീസ് താരമായിരുന്നു എതിരാളി. ജു വെൻജുനോടുള്ള സെമി പോരാട്ടത്തിൽ 2.5-1.5നു വൈശാലി തോൽവി വഴങ്ങി. ഫൈനലിൽ വെന്നിക്കൊടി പാറിച്ചതും ജു വെൻജുനാണ്. സെമിയിൽ പ്രവേശിച്ചതോടെ വൈശാലി വെങ്കലത്തിന് അർഹയായി. പ്രഗ്യാനന്ദയുടെ സഹോദരിയാണ് ഇരുപത്തിമൂന്നുകാരിയായ…
Read Moreനൂറടി താഴ്ചയിൽ കത്തിയ നിലയിൽ കാർ; കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം
അഞ്ചല്‍: ആയൂരിനു സമീപം ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒഴുകുപാറയ്ക്കലിൽ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാറും കത്തി നശിച്ച നിലയിലാണ്. പഴയ ബിവറേജസ് മദ്യ വില്പന ശാലയ്ക്ക് സമീപം നൂറടിയോളം താഴ്ചയിലായി നാട്ടുകാരാണ് കാറും മൃതദേഹവും കണ്ടെത്തിയത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ നിലയിലായിരുന്നു കാർ. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറും മൃതദേഹത്തിൽ കണ്ട മാലയും തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് ലെനീഷ് റോബിൻസ് ആണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ മരണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതുണ്ട്. കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ള വിദഗ്ധർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട മരണമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ചുള്ള വിവരവും…
Read Moreഭാര്യയുമായി പിണങ്ങി കിണറ്റിൽ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു
റാഞ്ചി: ജാർഖണ്ഡിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നു കിണറ്റിലേക്കു ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു. ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്. ഇയാളെ രക്ഷിക്കാനാണ് പ്രദേശവാസികളായ നാലു പേർ കിണറ്റിൽ ഇറങ്ങിയത്. എല്ലാവരും മരിച്ചു. രാഹുൽ കർമാലി, വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
Read Moreഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; വിദേശമലയാളിക്ക് നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
ആലുവ: പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദുബായിൽ പരിചയപ്പെട്ട യുവതിയാണ് ഷെയർ ട്രേഡിംഗിൽ വിദഗ്ധയാണെന്നും വൻ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ച് നാലരക്കോടി രൂപ തട്ടിയെടുത്തത്. വാട്സാപ്പ്, ജിമെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു പിന്നീട് ആശയ വിനിമയം നടത്തിയത്. തട്ടിപ്പ് സംഘം ആവശ്യപ്പെട്ട ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം തിരിച്ചുനൽകിയത് വിശ്വാസം ജനിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിൽ നാലരക്കോടിയോളം രൂപ നിക്ഷേപിച്ചു. വൻ ലാഭം മൊബൈൽ ആപ്പിലെ പേജിൽ പ്രദർശിപ്പിച്ചു. ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ്…
Read Moreആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് പൂർവകാമുകിയെ കണ്ടുമുട്ടി; ആശുപത്രി ജീവനക്കാരിയായ കാമുകിയോട് സൗഹൃദം പുതുക്കാൻ ശ്രമിച്ചു; പിന്നീട് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും…
കണ്ണൂർ: ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് തന്റെ പൂർവ കാമുകിയെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിൽ കണ്ടത് ഒടുവിൽ പുലിവാലായി. കണ്ണൂർ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. തന്റെ ബന്ധുവായ രോഗിക്കു കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഇതിനിടയിലാണ്, തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിൽ കണ്ടത്. യുവാവ് കാമുകിയുമായി ബന്ധം പുതുക്കാൻ ശ്രമിച്ചെങ്കിലും കാമുകി സമ്മതിച്ചില്ല. കട്ടകലിപ്പിലായ യുവാവ് കാമുകിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. യുവാവിന്റെ അടുത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഒടുവിൽ ആശുപത്രിയുടെ ഒരു റൂമിൽ പൂട്ടിയിടുകയും ചെയ്തു. ആശുപത്രി ജീവനക്കാരാണു യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ എടക്കാട് പോലീസ് യുവാവിനെതിരേ കേസെടുത്തു.
Read Moreമലയാളത്തിൽ ആദ്യമായി ക്യാമ്പിംഗിന്റെ പശ്ചാത്തലത്തിലൊരു സിനിമ: കൂടൽ ആദ്യ പോസ്റ്റർ പുറത്ത്
മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിംഗിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൂടൽ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര-സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, നിയ വർഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. വിജിലേഷ്, വിനീത് തട്ടിൽ,…
Read Moreഗ്ലാമര്‍ ലുക്കില്‍ ദുര്‍ഗ കൃഷ്ണ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായ വിമാനം ആണ് ദുര്‍ഗയുടെ ആദ്യ ചിത്രം. ധ്യാന്‍ ശ്രീനിവാസനൊപ്പമുളള ഉടല് സിനിമയിലെ ദുര്‍ഗയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിലെ കഥാപാത്രത്തിന് ദുര്‍ഗയ്ക്കെതിരേ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. തനിക്കെതിരേ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് തക്കതായ മറുപടി നല്‍കാറുണ്ട് താരം. പുതിയ വീഡിയോ നിമിഷനേരം കൊണ്ടു സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
Read Moreസൊനാക്ഷിയും ഭർത്താവും താമസിച്ച മുറിക്കരികെ സിംഹം!
ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സാഹസികമായ യാത്രങ്ങള് അസ്വദിക്കുന്ന അവരുടെ യാത്രയിൽനിന്നുള്ള ആവേശകരമായ നിമിഷങ്ങളും മനോഹരമായ കാഴ്ചകളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഓസ്ട്രേലിയയുടെ വൈല്‍ഡ് ലൈഫ് അസ്വദിക്കാന്‍ എത്തിയ സൊനാക്ഷിയും സഹീറും ജമാല വൈൽഡ്ലൈഫ് ലോഡ്ജിൽ താമസിച്ചിരുന്നു. അതിഥികൾക്ക് വന്യമൃഗങ്ങളുടെ സമീപത്ത് താമസിക്കുന്നതിന് അവസരം നല്കുന്ന ആഡംബര ലോഡ്ജാണിത്. സിംഹത്തിന്റെ വാസസ്ഥലത്തിന് ചുറ്റും രൂപകൽപ്പന ചെയ്ത ഒരു മുറിയാണ് താര ദമ്പതികള്‍ താമസിക്കാൻ തെരഞ്ഞെടുത്തത്. ഇത് ആവേശകരമായ ഒരു അനുഭവത്തിലേക്കാണ് നയിച്ചത് എന്നാണ് ദമ്പതികള്‍ പങ്കിട്ട് ഇപ്പോള്‍ വൈറലായ ദൃശ്യങ്ങളില്‍ കാണുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അവരുടെ ഏറ്റവും അവിസ്മരണീയമായ അവധിക്കാല അനുഭവങ്ങളിലൊന്നായി മാറിയ നിമിഷം സൊനാക്ഷി പങ്കുവച്ചു. ഒരു സിംഹം അവരുടെ മുറിയുടെ പുറത്ത് ഗ്ലാസ് ഭിത്തിയിൽ മുട്ടുന്നതും ഉച്ചത്തിൽ അലറുന്നതും…
Read More