കോഴിക്കോട്: മദ്യപിക്കുന്നതിനിടയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് അവശനായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന ആറുപേരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മദ്യത്തിനൊപ്പം പഴങ്ങളാണു കഴിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടില്ല. ഇതോടെയാണ് ദുരൂഹത ഉയര്‍ന്നത്. കേസ് അന്വേഷിക്കുന്ന വടകര പോലീസ് ഭക്ഷണാവശിഷ്ടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ അന്വേഷണം എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് സംഘം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുഹൃത്ത് നല്കിയ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ചതായി വടകര വൈക്കിലിശേരി കുറിഞ്ഞാലിയോട് പോത്തുകണ്ടിമീത്തല്‍ നിധീഷ് പോലീസില്‍ പരാതി നല്‍കിയത്. സുഹൃത്ത് മുള്ളന്‍മഠത്തില്‍ മഹേഷിനെതിരേയാണ് പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നിധീഷിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മദ്യപിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് അവസാനമായി എത്തിയത് നിധീഷ് ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം സുഹൃത്തുക്കള്‍…
Read MoreDay: January 12, 2025
നിരാശനായി ജീവിക്കുന്ന അവസ്ഥ വരരുത്, നിനക്ക് സാമ്പത്തിക പ്രശ്ങ്ങൾ ഞാൻ ഉണ്ടാവുന്ന കാലം ഉണ്ടാവില്ല, ഒന്നും പറയാതെ ആച്ച പോയി, എന്റെ സിനിമ കണ്ടില്ല: ഈ വിജയവും ഈ സിനിമയും ഞാൻ ആച്ചക്ക് സമർപ്പിക്കുകയാണ്; ജോഫിൻ
മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവച്ച ആളാണ് ജോഫിന്‍ ടി. ചാക്കോ. വീണ്ടുമിതാ ആസിഫ് അലിയെ നായകനാക്കി ഒരു സൂപ്പർ ഹിറ്റ് സിനിമ കൂടി മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് ജോഫിൻ. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ജോഫിന്റെ രേഖാചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം തുടരുന്നതിനിടെ അച്ഛനെ കുറിച്ച് ജോഫിൻ കുറിച്ച വാക്കുകളാണ് ഓരോ മക്കളുടെയും ഹൃദയം തൊടുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 14ന് ആയിരുന്നു ജോഫിന്റെ അച്ഛന് ചാക്കോയുടെ വിയോഗം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 2012 ,13 കാലം. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സിനിമ എന്ന് പറഞ്ഞു നടന്നപ്പോൾ, അതിനെ അറിയുന്നവർ മുഴുവൻ എതിർത്തപ്പോൾ ,തിയേറ്ററിൽ പോയി സിനിമ പോലും കാണാത്ത നാട്ടിൽ എല്ലായിടത്തും കർക്കശക്കാരനായ അധ്യാപകൻ എന്നറിയപ്പെട്ടിരുന്ന ചാക്കോ മാഷ് എന്റെ ആച്ച. എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, സിനിമ എന്താണെന്ന്…
Read Moreമക്കളുടെ മൊഴിയില്‍ വൈരുധ്യം: ഗോപന് സ്വാമിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃയോധികൻ ഗോപന്റെ സമാധിയിൽ ദുരൂഹതകൾ ഏറുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 നാണ് ഗോപന് സ്വാമിയുടെ മരണം സംഭവിച്ചത് എന്നാണ് മക്കൾ നൽകിയ മൊഴി. എന്നാൽ കിടപ്പിലായിരുന്ന ഗോപന് സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. ജീവനോടെയാണോ ഗോപന് സ്വാമിയെ സമാധിപീഠത്തില്‍ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഗോപന് സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു. അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകൻ പറഞ്ഞു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന്…
Read Moreനമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനം: വി. ഡി. സതീശൻ
പത്തനംതിട്ട: മനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ ഇക്കാര്യം അറിഞ്ഞില്ല എന്നത് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreഇനി നീ അങ്ങോട്ട് മാറി നിൽക്ക് ബാക്കിക്കാര്യം ഞാനേറ്റു: കോവിഡ് കാലത്ത് പട്ടം പറത്തിയ കുരങ്ങച്ചൻ വീണ്ടും വൈറൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പണ്ട് അധികം ശ്രദ്ധിക്കാതെ പോയ വീഡിയോകൾ ഇപ്പോൾ വീണ്ടും ചിലർ കുത്തിപ്പൊക്കിക്കൊണ്ട് വരാറുണ്ട്. അതുപോലെ വീണ്ടും ശ്രദ്ധനേടുകയാണ് കുരങ്ങൻ പട്ടം പറത്തുന്ന വീഡിയോ. കോവിഡ് സമയത്ത് എല്ലാവരും തന്നെ വീഡിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സമയമായിരുന്നു. എല്ലാവരും സോഷ്യൽ മീഡിയയെ ആണ് ആസമയത്ത് എന്റർടെയ്മെന്റിനായി ആശ്രയിച്ചത്. അന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗിൽ ആയിരുന്നു ഈ കുരങ്ങച്ചാർ. ഉത്തർപ്രദേശിലെ വാരണസിയിൽ യുവാക്കള്‍ പട്ടം പറത്തുന്നതിനിടെ ടെറസിലിരിക്കുകയായിരുന്നു കുരങ്ങൻ. ഇത് കണ്ടുകൊണ്ട് കുറേ നേരമിരുന്ന കുരങ്ങൻ നൂൽ പൊട്ടിച്ച് തന്റെ കൈവശം വച്ചു. പിന്നീട് പട്ടത്തെ നിയന്ത്രിച്ചത് കുരങ്ങനായിരുന്നു. ആളുകൾ താഴെ നിന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നെങ്കിലും കുരങ്ങൻ പട്ടം പറത്തൽ തുടർന്നുകൊണ്ടേയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഒരു കയ്യബദ്ധം, നാറ്റിക്കരുത്… സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ പുഴു; വിശദീകരണവുമായി ഹോട്ടൽ
ചില ദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കാൻ നമുക്ക് മടി കാരണം പറ്റാറില്ല. ഓൺലൈനിൽ ഓർഡർ ചെയ്യുകയേ അപ്പോൾ നിവർത്തിയുള്ളു. പ്രമുഖ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയെ ആശ്രയിച്ച യുവാവിനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. ബംഗളൂരുവിലെ ക്ലൗഡ് കിച്ചണിൽ നിന്നാണ് യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. ആരോഗ്യദായകമായ ഭക്ഷണം വില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഫ്രഷ് മെനു’ എന്നാണ് ക്ലൗഡ് കിച്ചണെ കുറിച്ച് അവർത്തന്നെ പറയുന്നത്. അത് വിശ്വസിച്ച് യുവാവും ഭക്ഷണം ഓർഡർ ചെയ്തു. കൊതിയോടെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴതാ ഭക്ഷണത്തിൽ പുഴു. അത് കണ്ടയുടനേതന്നെ യുവാവ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവച്ചു. ‘വളരെ നാളിന് ശേഷമാണ് ഞാന്‍ പുറത്ത് നിന്നും എന്തെങ്കിലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ചത്. അതാണ് ദേ ഇങ്ങനെ അവസാനിച്ചത്. ദയവ് ചെയ്ത് നിങ്ങള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. മറ്റ് നിര്‍വാഹമില്ലെങ്കില്‍…
Read Moreഅയ്യോ സാറേ…. തല പൊങ്ങുന്നില്ല, തീരെ വയ്യാ… ജീവനക്കാരില്‍ രോഗാവധി കൂടുന്നു; അന്വേഷണത്തിന് സ്വകാര്യ ഡിറ്റക്ടീവുകളെ നിയമിച്ച് ഓഫീസുകൾ
സ്കൂളിൽ പഠിക്കുന്ന സമയത്തും അതുമല്ലങ്കിൽ കോളജിൽ വച്ചുമൊക്കെ കള്ളത്തരം പറഞ്ഞ് അവധി എടുക്കാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ചിലരാകട്ടെ പഠനമെല്ലാം കഴിഞ്ഞ് ജോലിക്ക് പ്രവേശിച്ചപ്പോഴും അവിടെയും കള്ളത്തരം പറഞ്ഞ് ലീവ് എടുക്കാറുണ്ട്. പനിയാണ് സാർ, തല തീരെ പൊക്കാൻ വയ്യ എന്നു പറഞ്ഞ് രാവിലെ തന്നെ അവധി ചോദിച്ച് വാങ്ങും, എന്നിട്ട് കൂട്ടുകാരോടുമൊത്ത് ചില്ല് ചെയ്യാൻ പോകും. അങ്ങനെയുള്ള വ്യക്തിയാണോ നിങ്ങൾ? ഇത്തരക്കാരെ കണ്ടെത്താൻ ഡിക്ടടീവിനെ ഏർപ്പെടുത്തിയിരിക്കുകയാണ് ജർമ്മന്‍ കമ്പനികൾ. പണ്ടൊക്കെ ലീവ് എടുക്കണമെങ്കിൽ കന്പനിയിൽ ലീവ് ലെറ്റർ കൊടുക്കണമായിരുന്നു. എന്നാൽ, കോവിഡ് സമയം കഴിഞ്ഞതോടെ കന്പനിയിൽ നിന്ന് ലീവ് വേണമെങ്കിൽ രാവിലെ വിളിച്ച് പറഞ്ഞാലും മതിയെന്ന അവസ്ഥയിലേക്ക് എത്തി. അതിനാൽത്തന്നെ പലരും രാവിലെ ലീവ് പയുന്നത് പതിവാക്കി. ജീവനക്കാരില്‍ പലരും ഈ പഴുതുപയോഗിച്ച് നിരന്തരം അവധിയെടുക്കാൻ തുടങ്ങി. ഇതോടെയാണ് ജീവനക്കാരുടെ രോഗവധി സത്യമാണോ എന്നറിയാന്‍ സ്വകാര്യ…
Read Moreഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങൾ: പേടിക്കേണ്ട ആര്യ നിങ്ങൾക്ക് കൂട്ടായുണ്ട്; എഐ റോബോട്ടിനെ അവതരിപ്പിച്ച് ടെക്ക് കന്പനി
സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മനുഷ്യൻ വലരുന്നതിനനുസരിച്ച് ടെക്നോളജിയും വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവും മനുഷ്യനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷത്തിൽ ആരംഭിച്ച റോബോട്ട് ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അത്യാധുനിക എഐ റോബോട്ടിനെയാണ് കന്പനി അവതരിപ്പിച്ചത്. ഈ നൂതന റോബോട്ട് മനുഷ്യനോട് സമാനമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുകയും ആഴത്തിലുള്ളതും അർഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.1.5 കോടിയാണ് റോബോട്ടിന്റെ വില. ആര്യ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോർട്ട് ഒറ്റനോട്ടത്തിൽ ജീവനുള്ള ഒരു യുവതി ആണന്നേ പറയുകയുള്ളൂ. ഏകാന്തതയെ ചെറുക്കുന്നതിനും എഐ കൂട്ടാളികളെ മനുഷ്യരിൽ നിന്ന് അടർത്തിമാറ്റാൻ സാധിക്കാതെ ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് റോബോട്ട് ലക്ഷ്യമിടുന്നതെന്ന് റിയൽബോട്ടിക്സ് സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു.
Read Moreഅതൊക്കെ ഒരു യോഗമാണ് … സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തു, യുവതിയെ തേടിയെത്തിയ സമ്മാനം കേട്ടാൽ ഞെട്ടും
ലോട്ടറി അടിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ചില മനുഷ്യർ ദിവസേന ലോട്ടറി എടുക്കാറുണ്ട്. എന്നാൽ സമ്മാനം അടിക്കുന്നത് വളരെ കുറവാണ്.മറ്റു ചിലരാകട്ടെ ഏത് നമ്പർ അടിക്കുമെന്ന് അവർക്ക് നല്ല നിശ്ചയം ഉണ്ട്. അവർ ഏത് ലോട്ടറി ടിക്കറ്റ് എടുത്താലും അതിന് സമ്മാനവും അടിക്കും. ഇപ്പോഴിതാ ലോട്ടറിയുമായി ബന്ധപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മേരിലാൻഡിലെ പ്രിൻസ് ജോർജ് കൗണ്ടിയിലെ ഒരു യുവതി ലോട്ടറി ടിക്കറ്റെടുത്തു. അവർ സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറിയാണ് എടുത്തത്. ഒക്സൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകളുള്ള ടിക്കറ്റാണ് യുവതി വാങ്ങിയത്. നറുക്കെടുത്തപ്പോൾ അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനവും അടിച്ചു. എന്തായാലും യുവതി സ്വപ്നത്തിൽ കണ്ട നമ്പറൈണ് എടുത്തതെന്ന് പറഞ്ഞാൽ കേട്ടവർക്കൊക്കെ അൽപമൊന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിലും ഇത് സത്യം…
Read Moreഅറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ: മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിനിമാ താരം ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും. സൈബർ ഇടങ്ങളിൽ തനിക്കെതിരേ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നു എന്ന് ആരോപിച്ച് എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. രാഹുൽ ഈശ്വറിന്റെ നേതൃത്യത്തിൽ സംഘടിത സൈബർ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് ഹണിയെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. താരത്തിന്റെ വസ്ത്രധാരമത്തെ ഉൾപ്പെടെ രാഹുൽ വിമർശിച്ചിരുന്നു.
Read More