ഞങ്ങൾ കുട്ടിക്കാലം തൊട്ടേയുള്ള ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ വിവാഹം എന്നത് വ്യത്യസ്തമാണ്. ഒരു കൂരയ്ക്കുള്ളിൽ താമസിക്കുമ്പോഴാണല്ലോ യഥാർത്ഥ ആളെ മനസിലാകുന്നത്. അദ്ദേഹമോ ഞാനോ മോശപ്പെട്ട വ്യക്തികളല്ല. ഫ്രണ്ട്സായി നിന്നാൽ മതിയായിരുന്നു. അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ പാടില്ലായിരുന്നു. ഞങ്ങൾ പിരിയാൻ കാരണം അത് വ്യക്തിപരമാണ്. അത് പൊതുവേദിയിൽ പറയാൻ താല്പര്യമുള്ള ആളല്ല ഞാൻ. എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ട് ആയില്ല. എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപ്പോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടയിൽ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ. -അർച്ചന കവി
Read MoreDay: January 13, 2025
നവാസും രഹ്നയും ജോഡികളാകുന്ന ഇഴ
കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹ്നയും പ്രധാന വേഷങ്ങളിൽ എത്തുന്ന, നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴ തിയറ്ററുകളിലേക്ക്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, കാമറ നിർവഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ, അസോസിയേറ്റ് കാമറ എസ് ഉണ്ണി കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ് കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്. ചിത്രത്തിലെ ഗാനങ്ങളും രചനയും സംഗീതം…
Read Moreവ്യക്തി ജീവിതത്തിലും അഭിനയം; നിത്യാ മേനോനു വിമര്‍ശനം
തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ നടിയാണ് നിത്യ മേനോന്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നിത്യയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ ലോകത്ത് താരം തിളങ്ങി നില്ക്കുകയാണിപ്പോള്. ഇപ്പോഴിതാ സിനിമയില്‍ കാണുന്നതിനേക്കാള്‍ വലിയ അഭിനേത്രിയാണ് വ്യക്തി ജീവിതത്തില്‍ നിത്യ മേനോനെന്ന് പറയിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഒരു വീഡിയോ. പണ്ട് സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ നിത്യക്ക് ഉണ്ടെന്നാണ് ചിലര്‍ വീഡിയോക്കു നല്കുന്ന കമന്റുകള്‍. ജയം രവിക്കൊപ്പം നിത്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് കാതലിക്ക നേരമില്ലൈ. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രമോഷന് വീഡിയോയിലാണ് സംഭവം നടന്നത്. ഈ വര്‍ഷത്തെ പൊങ്കല്‍ പ്രമാണിച്ച്…
Read Moreസഹപ്രവർത്തകന്റെ കുടുംബത്തിനു വീട് നിർമിക്കാൻ കൈത്താങ്ങായി യൂത്ത് കോൺഗ്രസ് നേതാവ്
കായംകുളം: അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിനു വീട് നിർമിച്ചു നൽകാൻ കൈത്താങ്ങായി യൂത്ത് കോൺഗ്രസ് നേതാവ് അനുതാജ്. കായംകുളം നോർത്ത് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന ഷാമോൻ തോട്ടത്തിലിന്റെ കുടുംബത്തിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ പി.എസ്. അനുതാജ് വീട് നിർമിച്ചു നൽകുന്നത്. 2023 ഡിസംബർ 13നാണ് ഷാമോൻ തോട്ടത്തിൽ മരണപ്പെട്ടത്. വീടിന്റെ തറക്കല്ലിടീൽ ചടങ്ങ് ഇന്നലെ കായംകുളം മാവിലേത്ത് നടന്നു.കായംകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് നിർമ്മാണത്തിന് നേതൃത്വം വഹിക്കുന്നത്. ഷാമോൻ തോട്ടത്തിലിന്റെ ഭാര്യക്ക് വസ്തുവിന്റെ ആധാരം കൈമാറി. കെ. സി. വേണുഗോപാൽ എംപി, കൊടുക്കുന്നിൽ സുരേഷ് എംപി, ബി ബാബു പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. പി. പ്രവീൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. അനുതാജ്, അഡ്വ. ഇ. സമീർ , ടി. സൈനുലാബ്ദീൻ, ശ്രീജിത്ത് പത്തിയൂർ, നോർത്ത്…
Read Moreപൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും ബിജിലി മെംബര്‍ക്ക് കൃഷിയും പശുപരിപാലനവും ഹരം
കോഴഞ്ചേരി: പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും പശു പരിപാലനത്തിനും കൃഷിക്കും സമയം കണ്ടെത്തുകയാണ് ബിജിലി പി. ഈശോ. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗവും നിരവധി പൊതുപ്രസ്ഥാനങ്ങളുടെ അമരക്കാരനുമാണ് ബിജിലി. എന്നാല്‍ കൃഷി, മത്സ്യം, പശു വളര്‍ത്തല്‍ ഇവയൊക്കെ ജീവിതത്തില്‍ ഒരു ഹരമായി കൊണ്ടുനടക്കുകയാണ് യുവ നേതാവ്. ജീവിതത്തില്‍ സമയക്രമം പാലിച്ച് മുന്നോട്ടുപോകാനും എല്ലാറ്റിനും ഇതുവഴി സമയം കണ്ടെത്താനും കൃഷിയുമായുള്ള ബന്ധം വഴിതെളിച്ചിട്ടുണ്ടെന്ന് ബിജിലി പറഞ്ഞു. തന്റെ വീടിനോടു ചേര്‍ന്നുള്ള 50 സെന്റ് സ്ഥലത്ത് എട്ടു കുളങ്ങള്‍ നിര്‍മിച്ച് ശാസ്ത്രീയമായാണ് മത്സ്യക്കൃഷി നടത്തുന്നത്. രോഹു, കട്ടള, സിലോപ്പി, വാള, കല്ലേമുട്ടി തുടങ്ങിയയാണ് പ്രധാന മത്സ്യ ഇനങ്ങള്‍. ബാക്കി സ്ഥലത്ത് നാടന്‍ വാഴയും, പച്ചക്കറിയും കൃഷി ചെയ്യുന്നു. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പത്തോളം പശുക്കളെയും പത്തിലധികം ആടുകളെയും വീട്ടുവളപ്പിലെ ചെറിയ ഫാമില്‍ വളര്‍ത്തുന്നുണ്ട്. പശുക്കളില്‍നിന്ന് പ്രതിദിനം 100 ലിറ്റര്‍ പാലാണ് ലഭിക്കുന്നത്. ആവശ്യക്കാര്‍ക്ക് വീടുകളില്‍…
Read Moreചൂടറിഞ്ഞ് ജില്ലയും: ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ്; തോടുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നു
കോട്ടയം: ചൂടറിഞ്ഞ് ജില്ലയും… പകല്‍ താപനില മെല്ലെ ഉയരുന്നു. ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. കണ്ണൂരൂം പുനലൂരും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതും കോട്ടയത്താണ്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും കൂടുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നത്. മാസം പകുതിയോടെ നേരിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും പിന്നാലെ ചൂട് വീണ്ടും കൂടും. ഇന്നലെ ഉച്ചയോടെ ആകാശം മേഘാവൃതമായെങ്കിലും മഴ പെയ്തില്ല. കഴിഞ്ഞ ദിവസം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നല്ല മഴ ലഭിച്ചിരുന്നു.പകല്‍ച്ചൂട് വര്‍ധിക്കുന്നതിനൊപ്പം രാത്രി താപനില കുറഞ്ഞതിനാല്‍ രാവിലെയും വൈകിട്ടും തണുപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിലാണ് തണുപ്പിന്റെ കാഠിന്യം കൂടുതല്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരി അവസാനം മുതല്‍ പകല്‍ ചുട്ടുപൊളളുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിക്കാര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്.…
Read Moreകായംകുളത്ത് എൽപിജി ടാങ്കർ ലോറി മറിഞ്ഞു; ചോർച്ചയില്ല, വൻ അപകടം ഒഴിവായി
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റംകുളങ്ങര മസ്ജിദിനു സമീപം നിയന്ത്രണം വിട്ട് എൽപിജി ടാങ്കർ ലോറി മറിഞ്ഞ് അപകടം. ആർക്കും പരിക്കുകളില്ല. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല. ഇന്ന് രാവിലെ ആയിരുന്നു അപകടം. മംഗലാപുരത്തുനിന്നു കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടൺ വാതകം നിറച്ച ടാങ്കർ ആണ് അപകടത്തിൽപ്പെട്ടത്. കായംകുളത്തു നിന്ന് അഗ്നിരക്ഷാസേനായുടെ 2 യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തി വേണ്ട രക്ഷാപ്രവർത്തനം നടത്തി ക്യാമ്പ് ചെയ്യുകയാണ് .
Read Moreകുണ്ടന്നൂർ-തേവര പാലത്തിലും ഇരുമ്പനത്തും വാഹനാപകടങ്ങൾ; ഒരു മരണം
തൃപ്പൂണിത്തുറ: എറണാകുളത്ത് കുണ്ടന്നൂരും ഇരുന്പനത്തും വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. ഇരുമ്പനം ചിത്രപ്പുഴ പാലത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. ചോറ്റാനിക്കര ഇളന്തറ പുത്തൻപുരക്കൽ വീട്ടിൽ ജോർജ്കുട്ടിയുടെ മകൻ നിതിൽ (23) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ 7.45ഓടെയാണ് രണ്ടാമത്തെ അപകടം നടന്നത്. കോളജ് ബസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിലും ഒരു മണിക്കൂറോളം വലിയ ഗതാഗതക്കുരുക്കുണ്ടായി. പരുക്കേറ്റ കാർ യാത്രക്കാരനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് കാര്യമായ പരിക്കില്ല. കുണ്ടന്നൂർ തേവര പാലത്തിൽ ടിപ്പർ ലോറി കാറിലും ബൈക്കിലുമിടിച്ചാണ് മൂന്നാമത്തെ അപകടം നടന്നത്. രാവിലെ 8.30ഓടെയായിരുന്നു അപകടം. കാർ യാത്രക്കാർക്ക് പരുക്കുണ്ട്. ലോറി ഇടിച്ചതിനിടയിൽ ബൈക്കിൽനിന്ന് ചാടിയിറങ്ങിയതിനാൽ ബൈക്ക് യാത്രക്കാരൻ…
Read Moreരാഹുല്‍ ഈശ്വറിനെതിരായ നടി ഹണി റോസിന്റെ പരാതി; പ്രാഥമികാന്വേഷണം തുടങ്ങി; നിയമോപദേശം തേടി പോലീസ്
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പരാതിയില്‍ നേരിട്ട് കേസെടുക്കണോയെന്നതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഇതിനു ശഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. രാഹുലുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളുടെയടക്കം പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതിന്റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വരാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടശേഷമാണ് നടി പോലീസില്‍ പരാതി നല്‍കിയത്.രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ചയാണ് നടി ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്.…
Read Moreപത്തനംതിട്ട പീഡനം; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്
പത്തനംതിട്ട: പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ ലൈംഗിക പീഡനത്തിനു വിധേയരാക്കിയ കേസില്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്. കുട്ടികളെ പ്രതി ചേര്‍ത്തതറിഞ്ഞ് ഇവരുടെ രക്ഷിതാക്കള്‍ ഇന്നലെ പ്രതിഷേധവുമായി പത്തനംതിട്ട പോലീസിനെ സമീപിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയല്ല കുറ്റാരോപിതരെ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ലഭ്യമായ മൊബൈല്‍ വിവരങ്ങളും കുറ്റാരോപിതരുടെ സഞ്ചാരപഥവും ഒക്കെ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂട്ടിച്ചേര്‍ത്താണ് പ്രതിപട്ടികയില്‍ ആളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തവരെ വീടുവളഞ്ഞും മറ്റും പിടികൂടി സ്റ്റേഷനിലെത്തിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. പ്ലസ്ടു വിദ്യാര്‍ഥികളടക്കം ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ലെന്നും ബാലാവകാശ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പോലീസ് വിശദീകരിച്ചു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണ ്ഇവരുടെ തുടര്‍ നടപടികള്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം ശാരീരിക ബന്ധത്തിലേര്പ്പെട്ടവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറയുന്നു.അറസ്റ്റിലാകുന്നവര്ക്കെതിരേ ഒരു മാസത്തിനുള്ളില്‍…
Read More