ഗോളടിക്കൂ…ഫ്രിയായി പെട്രോൾ അടിക്കൂ…! ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ൽ ഐ​ഒ​സി പ​മ്പു​ക​ളി​ൽ ഗോ​ള​ടി മ​ത്സ​രം; ഗോളടിക്കുന്നവർക്ക് സൗജന്യമായി പെട്രോൾ

മാ​ഹി: ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ന്‍റെ ല​ഹ​രി​യി​ൽ ജി​ല്ല​യി​ലെ​യും മാ​ഹി​യി​ലേ​യും ഇ​ന്ത്യ​ൻ ഓ​യി​ൽ പ​മ്പു​ക​ളി​ൽ ഗോ​ള​ടി​ച്ച് സൗ​ജ​ന്യ പെ​ട്രോ​ൾ നേ​ടു​വാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വ് എ​മി​റേ​റ്റ്സ് പെ​ട്രോ​ൾ പ​മ്പി​ൽ മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് സി.​എ​ച്ച്. രാ​ധാ​കൃ​ഷ്ണ നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ ഓ​യി​ൽ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ജൂ​ലാ​യ് 31 നു​ള്ളി​ൽ വ​രു​ന്ന ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ക​ണ്ണൂ​ർ വാ​രം എ​ലൈ​റ്റ്, എ​ട​ക്കാ​ട് അ​ദി​ൽ ഫ്യു​യ​ൽ​സ്, മാ​ഹി ദേ​ശീ​യ​പാ​ത​യി​ലെ ശു​ഭ​യാ​ത്ര, ടി.​എ​സ്. ബ​ഷീ​ർ ആ​ൻ​ഡ് ക​മ്പ​നി, മൂ​ല​ക്ക​ട​വി​ലെ എ​മി​റേ​റ്റ്സ് പെ​ട്രോ​ളി​യം, സ​ഫ​യ​ർ പെ​ട്രോ​ൾ എ​ന്നീ തെ​ര​ഞ്ഞെ​ടു​ത്ത ആ​റ് ഐ​ഒ​സി പ​മ്പു​ക​ളി​ലാ​ണ് മ​ത്സ​രം.

രാ​വി​ലെ 10 മു​ത​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ എ​ത്തു​ന്ന 1000 രൂ​പ​യ്ക്കും അ​തി​നു മു​ക​ളി​ലും പെ​ട്രോ​ൾ/ ഡീ​സ​ൽ അ​ടി​ക്കു​ന്ന നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​സ​രം. 400 രൂ​പ​യ്ക്ക് മു​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും അ​വ​സ​രം ല​ഭി​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് കൂ​പ്പ​ൺ ന​ൽ​കും.

പ​മ്പു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യ ഗോ​ൾ പോ​സ്റ്റി​ൽ നി​ശ്ചി​ത അ​ക​ല​ത്തി​ൽ നി​ന്ന് അ​ടു​ക്കി​വ​ച്ച തൂ​ണി​ന്‍റെ ഇ​ട​യി​ലൂ​ടെ ഗോ​ൾ നേ​ട​ണം. ഒ​രാ​ൾ​ക്കു ഗോ​ൾ നേ​ടാ​ൻ 3 അ​വ​സ​ര​വു​മു​ണ്ട്. വി​ജ​യി​ക്ക് യ​ഥാ​ക്ര​മം 50 രൂ​പ​യു​ടെ​യും 20 രൂ​പ​യു​ടെ​യും ഇ​ന്ധ​ന​മാ​ണ് സ​മ്മാ​നം. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഇ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​യ​സ​വും വി​ത​ര​ണം ചെ​യ്തു. ആ​ദ്യ മ​ത്സ​രം ജൂ​ലാ​യ് ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കും.

Related posts