കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2750 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്. 24കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 82.5ലക്ഷം രൂപയിലേക്ക് എത്തി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. 2024 ഒക്ടോബര്‍ 31 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,455 രൂപ, പവന് 59,640 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. നവംബര്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇലക്ഷന് വിജയത്തില്‍ 2,536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 2,750 ഡോളറിലേക്ക് കുതിച്ചെത്തുകയാണ് ഉണ്ടായത്. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍…
Read MoreDay: January 22, 2025
തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; പുക ശ്വസിച്ച് 3 ഇന്ത്യക്കാർ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വഫ്ര മേഖലയിൽ തണുപ്പകറ്റാൻ മുറിയിൽ തീകൂട്ടിയശേഷം കിടന്നുറങ്ങിയ മൂന്ന് ഇന്ത്യാക്കാർ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണു മരിച്ചത്. അബോധാവസ്ഥയിലായ മറ്റൊരു തമിഴ്നാട്ടുകാരൻ അപകടനില തരണം ചെയ്തിട്ടില്ല. മുറിക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. വീട്ടുജോലിക്കാരായ ഇവർ സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ മുറിയിൽ പുക വ്യാപിച്ചു. ദുരന്തം നടന്ന മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
Read Moreവത്തിക്കാൻ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിതയെത്തുന്നു. ഗവർണറേറ്റിന്റെ പ്രസിഡന്റായി സിസ്റ്റർ റഫയെല്ല പെത്രീനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ വിരമിക്കുന്ന ഒഴിവിൽ മാർച്ച് മാസം മുതലായിരിക്കും നിയമനം. വത്തിക്കാനിൽ ഭരണകേന്ദ്രങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമർപ്പിതർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ മാർപാപ്പ നിയമിച്ചിരുന്നു. 2021 മുതൽ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു 56കാരിയായ സിസ്റ്റർ പെത്രീനി. ഇതോടൊപ്പം വത്തിക്കാൻ മ്യൂസിയങ്ങൾ, പോസ്റ്റ് ഓഫീസ്, പോലീസ് എന്നിവയുടെ ചുമതലയും വഹിച്ചു. റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യൽ സയൻസിൽ ഡോക്ടറേറ്റും അമേരിക്കയിലെ കണക്ടികട്ട് ഹാർട്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബാർനെ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് ഓർഗനൈസേഷണൽ ബിഹേവിയറിൽ മാസ്റ്റേഴ്സ് ബിരുദവുമുള്ള സിസ്റ്റർ പെത്രീനി നിലവിൽ സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയിൽ…
Read Moreലോകാരോഗ്യ സംഘടനയില്‍നിന്നും കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും അമേരിക്ക പിന്മാറി
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ ലോകക്രമത്തെ പ്രതികൂലമായി ബാധിക്കുംവിധമുള്ള കടുത്ത ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും പിന്മാറുമെന്നു പ്രഖ്യാപിച്ച ട്രംപ്, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കി. അമേരിക്കയുടെയും ലോകത്തിന്റെയുംതന്നെ ചരിത്രത്തില്‍ നിര്‍ണായകമാകാനിടയുള്ള 80 എക്സിക്യൂട്ടീവ് ഓര്‍ഡറുകളാണ് അധികാരമേറ്റ് ആറു മണിക്കൂറിനകം ട്രംപ് പുറപ്പെടുവിച്ചത്. ബൈഡന് ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഇതിലേറെയും. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി. സൈനികര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ക്കും ഒഴികെയുള്ള എല്ലാ ഫെഡറല്‍ നിയമനങ്ങളും മരവിപ്പിച്ചു. ഫെഡറല്‍ ജീവനക്കാരോട് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് മുഴുവന്‍ സമയവും ജോലിയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടു. ജനുവരി ആറിലെ കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ബൈഡൻ സർക്കാർ രജിസ്റ്റർ കേസുകള്‍ പിന്‍വലിച്ചു. 1500 ഓളം പേര്‍ക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതായാണ് ട്രംപ് പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാപ്രശ്നം…
Read Moreഓസ്ട്രേലിയൻ ഓപ്പണ്‍; സെമിയിലേക്ക് കുതിച്ച് ജോക്കോ
മെൽബണ്‍: മുപത്തേഴുകാരനായ ജോക്കോവിച്ചിനു മുന്നിൽ ഇരുപത്തൊന്നുകാരനായ കാർലോസ് അൽകരാസിനു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഒരു സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്തി മെൽബണിലെ റോഡ് ലേവർ അരീനയിൽ വിന്റേജ് ജോക്കോ ജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ സെർബിയയുടെ ഏഴാം സീഡ് നൊവാക് ജോക്കോവിച്ച് സ്പെയിനിന്റെ മൂന്നാം സീഡ് കാർലോസ് അൽകരാസിനെ തകർത്ത് സെമിയിലേക്കു മുന്നേറി. അൽകരാസിനെ നാല് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജോക്കോ അടിയറവ് പറയിച്ചത്. സ്കോർ: 4-6, 6-4, 6-3, 6-4. ജോക്കോ @ 50 ഗ്രാൻസ്ലാമിൽ നൊവാക് ജോക്കോവിച്ചിന്റെ 50-ാം സെമി ഫൈനൽ പ്രവേശമാണ്. ഓസ്ട്രേലിയൻ ഓപ്പണ്‍ 10 തവണ സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ 12-ാം ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയും. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെമിയിൽ ജോക്കോയുടെ എതിരാളി. ലോക രണ്ടാം നന്പർ താരം ജർമനിയുടെ അലക്സാണ്ടർ സ്വരേവ് 12-ാം സീഡ് യുഎസ്എയുടെ…
Read Moreമക്കല്ലത്തിന്റെ വെളുത്ത തന്ത്രം; ചുമതലയേറ്റശേഷമുള്ള ആദ്യ പരന്പര
കോൽക്കത്ത: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീം പരിശീലകനായി ബ്രണ്ടൻ മക്കല്ലം ചുമതലയേറ്റശേഷമുള്ള ആദ്യ പരന്പരയാണ് ഇന്നു മുതൽ ആരംഭിക്കുന്നത്. ന്യൂസിലൻഡ് മുൻതാരമായ മക്കല്ലം 2022 മുതൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം പരിശീലകനായിരുന്നു. വൈറ്റ് ബോൾ ഹെഡ് കോച്ചായുള്ള മക്കല്ലം കാലത്തിനാണ് ഇന്നു കോൽക്കത്തയിൽ തുടക്കമാകുന്നത്. 2025 ജനുവരി മുതൽ മക്കല്ലം ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി-20 ടീം പരിശീലകൻകൂടിയാകുമെന്ന് 2024 സെപ്റ്റംബറിലാണ് ഇസിബി (ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്) അറിയിച്ചത്.
Read Moreമാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ: തിരുവനന്തപുരവും മലപ്പുറവും ഫൈനലിൽ
ആലുവ: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കോയമ്പത്തൂർ കെപിഎംഎം സ്കൂളിനെ ഏകപക്ഷീയമായ ആറു ഗോളിന് പരാജയപ്പെടുത്തി തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ചേലാമ്പ്ര എൻഎൻഎം ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഫൈനലിൽ നേരിടുന്നത്. ഇന്ന് വൈകിട്ട് നാലിന് വെറ്ററൻസ് വിഭാഗത്തിൽ ലൂസേഴ്സ് ഫൈനലിൽ വടുതല ഡോൺ ബോസ്കോയും ഫോർട്ട്കൊച്ചി വെറ്ററൻസും മത്സരിക്കും. അഞ്ചിന് വെറ്ററൻസ് ഫൈനൽ മത്സരത്തിൽ എറണാകുളം വെറ്ററൻസും പെരുമ്പാവൂർ വെറ്ററൻസും മാറ്റുരയ്ക്കും.
Read More‘മതകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ട’: കണ്ണൂരിലെ 18 ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടോയെന്ന് എം.വി. ഗോവിന്ദനോടു കാന്തപുരം
കോഴിക്കോട്: സിപിഎമ്മിനോടൊപ്പം ചേര്‍ന്നു നില്ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സിപിഎമ്മുമായി അകലുന്നു. മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വ്യായാമം ചെയ്യുന്നതിനെതിരേ കാന്തപുരം നടത്തിയ പരാമര്‍ത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ പരാമര്‍ശമാണ് കാന്തപുരത്തെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ കണ്ണൂരിലെ പതിനെട്ട് ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെപോലും കാണാനില്ലെന്ന് കാന്തപുരം തുറന്നടിച്ചു. ആലപ്പുഴയില്‍ സുന്നിസമ്മേളനത്തിലാണ് കാന്തപുരം എം.വി. ഗോവിന്ദനു മറുപടി നല്‍കിയത്. “മതനിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെമേല് കുതിര കയറാന്‍ വരേണ്ടെന്ന് ഗോവിന്ദനോടു കാന്തപുരം പറഞ്ഞു. ഇസ് ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര് പറയും. മറ്റുള്ള മതക്കാര്‍ ഇസ് ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട. കഴിഞ്ഞ ദിവസം ഒരാള്‍ അഭിപ്രായം പറയുന്നതു കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയാ സെക്രട്ടറിമാരില്‍ പതിനെട്ടും പുരുഷന്മാരാണ്. ഒറ്റ…
Read Moreതിരൂരങ്ങാടിയില്‍ 22,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു കടത്തല്‍
കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ലോറിയില്‍ കടത്തികൊണ്ടുപോകുകയായിരുന്ന 22,000 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു കടത്തല്‍. കര്ണാടത്തില്നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ഇന്നലെ രാത്രി റോഡരികില്‍ സൈഡാക്കി നിര്‍ത്തിയിട്ടതായിരുന്നു. ഇന്നു രാവിലെ ഏഴിന് പാലക്കാടു നിന്നെത്തിയ പോലീസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. നീല കന്നാസിലാണ് സ്പിരിറ്റ് നിറച്ചിരുന്നത്. ഇതു കാണാതിരിക്കാന്‍ പഴയ അരിച്ചാക്കുകുളം മറ്റും കൊണ്ട് മറച്ചിരുന്നു. ലോറിയില്‍ ഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നത്. സ്പിരിറ്റ് കടത്തുന്നതിനു പുറത്തുനിന്നുള്ള സഹായം കിട്ടിയോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കെണ്ടത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read Moreഅധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
പാലക്കാട്: അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോണ്‍ പിടിച്ചു വച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോണ്‍സഹിതം അധ്യാപകൻ പ്രധാന അധ്യാപകന്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർഥി അധ്യാപകരോട് കയർത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർഥിയുടെ ഭീഷണി.…
Read More