കോൽക്കത്ത: ഇംഗ്ലണ്ടിന് എതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്നു കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിനെതിരേ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. 2025 ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കലിപ്പ് തീർക്കാൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പര. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ കഴിഞ്ഞ പരന്പരകളിൽ സെഞ്ചുറി നേടിയ സഞ്ജു, അതേ പ്രകടനം ഇംഗ്ലണ്ടിനെതിരേയും ആവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ദേശീയ ടീമിലേക്ക് ഇതാദ്യമായി തിരിച്ചെത്തുന്ന പേസർ മുഹമ്മദ് ഷമിയുടെ പ്രകടനവും ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നു.
Read MoreDay: January 22, 2025
മാലൂരിലെ അമ്മയുടെയും മകന്റെയും മരണം; അമ്മയെ ചുമരിൽ തലയിടിപ്പിച്ചു കൊന്ന് മകൻ ജീവനൊടുക്കിയെന്നു നിഗമനം
മട്ടന്നൂർ: മാലൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അമ്മയുടെ തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയശേഷം കട്ടിലിൽ കിടത്തിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണു നിട്ടാറമ്പ് ചാത്തോത്ത് പറമ്പൻ നിർമല (62), മകൻ സുമേഷ് (38) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുമേഷ് വീടിനകത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചനിലയിലും നിർമല അതേ മുറിയിൽ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. നിർമലയുടെ തലയ്ക്കും മുഖത്തും പരിക്കുണ്ടായിരുന്നു. വീട്ടു ചുമരിലും അടുക്കളയിലും ഹാളിലും രക്തക്കറ കാണപ്പെട്ടിരുന്നു. ചുമരിൽ തെറിച്ച രക്തം തുടച്ചു മാറ്റാൻ ശ്രമിച്ച നിലയിലും കണ്ടെത്തി. കൊലപാതകം നടത്തിയ ശേഷം നിർമലയുടെ മൃതദേഹം കിടപ്പുമുറിയിലെ കിടക്കയിൽ കൊണ്ടുപോയി കിടത്തിയതായിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. പോലീസ് നായ വീട്ടിൽ മണം പിടിച്ച് ഓടിയതല്ലാതെ പുറത്തേക്ക് പോയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം കാരണം…
Read Moreബേസ്മെന്റിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ശരീരം: മുംബൈയിൽ അടച്ചിട്ട മാളിൽ യുവതിയുടെ മൃതദേഹം
മുംബൈ: അടച്ചിട്ട മാളിന്റെ ബേസ്മെന്റിൽ മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തി. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ഡ്രീം മാളിൽ മനീഷ ഗെയ്ക്വാദ് എന്ന യുവതിയെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ബേസ്മെന്റിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നു പോലീസ് പറഞ്ഞു. 2021ൽ കോവിഡ് കാലത്ത് 11 പേർ മരിച്ച തീപിടിത്തത്തെ തുടർന്ന് മാൾ അടച്ചിട്ടിരിക്കുകയായിരുന്നു.
Read Moreമണിയാർ വൈദ്യുതി പദ്ധതി ഏറ്റെടുക്കാൻ സർക്കാരിനെന്താണു തടസമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മണിയാർ വൈദ്യുതി പദ്ധതി കരാർ നീട്ടൽ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതി കരാർ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാരിന് എന്താണ് തടസമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം, പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. ആർക്കും നഷ്ടം വരാത്ത തീരുമാനം വേണമെന്നും കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. കരാർ നീട്ടി നൽകുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചു. കാർബോറാണ്ടം കന്പനി വൈദ്യുതി ഉത്പാദിപ്പിക്കട്ടെ, മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകട്ടെ, വിഷയം ചർച്ചയിലൂടെ പരിഹരിക്കാം. കരാർ നീട്ടണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കരാർ നീട്ടൽ തെറ്റായ നയമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കന്പനിക്ക് എന്തിനാണ് വഴിവിട്ട സഹായം ചെയ്യുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തും അന്വേഷണം
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെയാണ് കോഴിക്കോട് കസബ പോലീസ് സംഘം ബംഗളൂരുവിലും ചെന്നൈയിലും അന്വേഷണം നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയതിനാല്‍ ജയചന്ദ്രന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജയചന്ദ്രന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജയചന്ദ്രനെ കണ്ടെത്താന്‍ പോലീസ് രണ്ടാം തവണയും കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട ജയചന്ദ്രന് നാലുവയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പോക്സോ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയ പരിശോധനയില്‍ പീഡനം തെളിഞ്ഞിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ജയചന്ദ്രന് ഏറെക്കാലമായി കോഴിക്കോട് മാങ്കാവിലാണ് താമസം.
Read Moreഡിജിറ്റൽ അറസ്റ്റിലെന്നു പറഞ്ഞ് ഐടി ജീവനക്കാരനിൽ നിന്ന് 11 കോടി തട്ടി; 3 പേർ പിടിയിൽ: 3.75 കോടി രൂപ തിരിച്ചുപിടിച്ചു
ബംഗളൂരു: ഐടി ജീവനക്കാരനെ ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. രണ്ടു ഗുജറാത്ത് സ്വദേശികളും ഒരു ഡൽഹി സ്വദേശിയുമാണു പിടിയിലായത്. ബംഗളൂരു സ്വദേശി കെ.എസ്. വിജയ്കുമാർ നൽകിയ പരാതിയിലാണു നടപടി. തട്ടിയെടുത്ത തുകയിൽ 3.75 കോടി രൂപ തിരിച്ചുപിടിച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു പ്രതികൾ വിജയ്കുമാറിനെ ബന്ധപ്പെട്ടത്. വിജയ്കുമാറിന്റെ രേഖകൾ ഉപയോഗിച്ച് ആറു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് നടന്നതിനു കേസ് രജിസ്റ്റർ ചെയ്തതായും മുംബൈയിലേക്കു വരാനും ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ ഡിജിറ്റലായി അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് വെർച്വലായി ചോദ്യം ചെയ്ത് സുപ്രീംകോടതിയെന്ന പേരിൽ വ്യാജ കോടതി സജ്ജീകരിച്ച് വിചാരണ ചെയ്തു. ഇതിനിടെ പലതവണ പണം നൽകി. ഒരു മാസത്തിനുശേഷം കേസിനെക്കുറിച്ച് സംസാരിക്കാൻ വിജയ്കുമാർ ബംഗളൂരു…
Read Moreവിജയ് സാറിന്റെ കൂടെ നടന്നപ്പോള്‍ എന്തോ വലിയ കാര്യം അച്ചീവ് ചെയ്തതു പോലെയാണ് തോന്നിയത്: ഒരു ഡ്രീം കം ട്രൂ മൊമെന്റായിരുന്നു അതെന്ന് മമിത ബൈജു
ദളപതി 69ലേക്ക് എന്നെ വിളിച്ചത് തനിക്ക് ഒരു ഡ്രീം കം ട്രൂ മൊമെന്റായിരുന്നു എന്ന് മമിത ബൈജു. ഒരുപാടു കാലമായി ആഗ്രഹിച്ച കാര്യം നടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷമില്ലേ, അതായിരുന്നു ആ സമയത്ത്. വിജയ് സാറിന്റെ കൂടെ നടന്നപ്പോള്‍ എന്തോ വലിയ കാര്യം അച്ചീവ് ചെയ്തതു പോലെയാണ് തോന്നിയത്. വിജയ് സാര്‍ വളരെ കൂളായിട്ടാണ് എന്നോടു പെരുമാറിയത്. പക്ഷേ, എനിക്ക് അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നോടു വളരെ സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. സെറ്റില്‍വച്ച് എന്റെയടുത്ത് വന്നിട്ട് ഹായ് മാ, എപ്പടി ഇരുക്കേ എന്നു ചോദിച്ചു. ഞാന്‍ ആ സമയത്ത് പേടിച്ചു വിറയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹവുമായി കമ്പനിയായി എന്ന് മമിത ബൈജു പറഞ്ഞു.
Read Moreകാത്തിരിപ്പിന് വിരാമം: ഒരു ജാതി ജാതകം; 31ന് പ്രദർശനത്തിനെത്തുന്നു
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം 31ന് പ്രദർശനത്തിനെത്തുന്നു. ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി,ശരത്ത് സഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ, സംഭാഷണം എഴുതുന്നു എഡിറ്റർ-രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദീൻ, കല-ജോസഫ് നെല്ലിക്കൽ,…
Read Moreബാത്ത്റൂം വീഡിയോ ലീക്കാക്കിയത് മനഃപൂര്‍വമെന്ന് ഉർവശി റൗട്ടേല
സുസ്മിത സെൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദിയ മിര്‍സ തുടങ്ങിയവരെപ്പോലെ സൗന്ദര്യമത്സരങ്ങളിലൂടെ ശ്രദ്ധ നേടിയ ശേഷം സിനിമയിലെത്തിയ താരമാണ് ഉർവശി റൗട്ടേല. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ് ഉര്‍വശി. യഥാർഥത്തിൽ ബോളിവുഡിനേക്കാള്‍ ഹിറ്റുകള്‍ ഉര്‍വശിക്കു നല്‍കിയിട്ടുള്ളത് തെന്നിന്ത്യന്‍ സിനിമാ ലോകമാണ്. ഇപ്പോഴിതാ തെലുങ്ക് ചിത്രം ഡാക്കു മഹാരാജിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ഉര്‍വശി. ചിത്രത്തിലെ നായകന് ബാലയ്യ എന്ന് വിളിക്കപ്പെടുന്ന നന്ദമുരി ബാലകൃഷ്ണയാണ്. ഇതിനിടെ താരം നല്കിയ അഭിമുഖത്തിലെ തുറന്നു പറച്ചില് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. നേരത്തെ ഉര്‍വശി അഭിനയിച്ച ഗുസ്പൈത്തിയ എന്ന സിനിമയില്‍ നിന്നുള്ള ബാത്ത്റൂം സീന്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. അതേക്കുറിച്ച് ഉര്‍വശി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചര്‍ച്ചയാവുന്നത്. ബോധപൂര്‍വം തന്നെയാണ് ആ രംഗങ്ങള്‍ പുറത്താക്കിയതെന്നാണ് ഉര്‍വ്വശി പറയുന്നത്. ‘ഗുസ്പൈത്തിയയുമായി ബന്ധപ്പെട്ട ഒരു ക്ലിപ് പുറത്തായിരുന്നു. നല്ല സിനിമയായിരുന്നു, നല്ല സംവിധായകനായിരുന്നു, എല്ലാം…
Read Moreആണുങ്ങൾ ഇത്രയ്ക്ക് കോഴികളോ? ആരാധകരുടെ ശല്യം കാരണം കുംഭമേളയിൽ മനം മയക്കിയ സുന്ദരിയെ മടക്കി അയച്ച് പിതാവ്
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഏവരുടേയും മനം കവർന്നൊരു കച്ചവടക്കാരി പെൺകുട്ടിയുണ്ട്. ചാര നിറമുള്ള ആരെയും ആകർഷിക്കുന്ന അവളുടെ കണ്ണുകൾ മനസിൽ ഇപ്പോഴും മായാതെ കിടക്കുന്നു എന്നാണ് അവളെ കണ്ടവർ ഒന്നടങ്കം പറയുന്നത്. മോനി ഭോസ്ലേ എന്ന പെൺകുട്ടിയാണ് ആ മാൻപേട മിഴിയുള്ളവൾ. ആളുകൾ അവളെ മൊണാലിസയോട് ഉപമിച്ചു. തന്റെ കുടുംബത്തോടൊപ്പം കുംഭമേളയിൽ മാല വിൽപനയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. അവളുടെ സൗന്ദര്യത്തിൽ വീണ് നിരവധി ആളുകൾ ചുറ്റും കൂടി. ചാനലുകാരും ഓൺലൈൻ മീഡിയകളും ആ സുന്ദരിയുടെ ഇന്റർവ്യൂവിനായി ക്യൂ നിന്നു. ആരാധകരുടെ അതിരു കവിഞ്ഞ സ്നേഹം കാരണം അവളെ സ്വന്തം നാട്ടിലേക്ക് പിതാവ് മടക്കി അയച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. മോനിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്സ് ആണ് കൂടിയത്. ഇതോടെ വിദേശ മാധ്യമങ്ങളിലടക്കം അവളുടെ സൗന്ദര്യത്തെ കുറിച്ച്…
Read More