പഠിക്കുന്ന കാലത്ത് ശനിയും ഞായറും അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലോ കോളജിലോ ഒക്കെ പോകാൻ മടിയാണ്. ജോലി കിട്ടിയ ശേഷവും മടിയുടെ കാര്യത്തിൽ മാറ്റമില്ലാത്തവരും ഉണ്ട്. എല്ലാവർഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച ബ്ലൂ മൺഡേ ആയി കണക്കാക്കപ്പെടുന്നു എന്ന് അറിയാമോ? ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകൾ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിയെത്തുന്ന ദിവസം എന്ന രീതിയിലാണ് ജനുവരി മാസത്തിന്റെ പകുതിയായ ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മൺഡേ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ ആളുകളേക്കാൾ വിദേശരാജ്യങ്ങളിൽ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. ചില സന്ദർഭങ്ങളിൽ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മൺഡേ ആയി വിശേഷിപ്പിക്കാറുണ്ട്.
Read MoreDay: January 22, 2025
ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ലാഭം കൊയ്യുന്നത് മറ്റുള്ളവരും: കേന്ദ്രത്തിന്റെ സാന്പത്തികനയങ്ങൾക്കെതിരേ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്പോൾ അതിന്റെ ലാഭം കൊയ്യുന്നത് മറ്റുചിലരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കരണത്തിന്റെ ഫലമായി സന്പദ്വ്യവസ്ഥയിൽ ഉത്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും രാഹുൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വർധിച്ചു. കാർഷികമേഖലയിലെ തെറ്റായ നയങ്ങൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. അവർക്ക് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. ജിഎസ്ടി, ആദായ നികുതി തുടങ്ങിയവ ദരിദ്രരുടെയും ഇടത്തരം ജീവനക്കാരുടെയും ജീവിതം ദുഷ്കരമാക്കി. എന്നാൽ കോർപറേറ്റുകളുടെ വായ്പ സർക്കാർ എഴുതി ത്തള്ളുന്നതായും സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി. കുതിച്ചുയരുന്ന പണപ്പെരുപ്പം വായ്പയെടുക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കുന്നു. സാന്പത്തിക അസമത്വമല്ല എല്ലാവർക്കും ഒരേതരത്തിൽ സാന്പത്തിക പുരോഗതി ഉണ്ടാകുന്പോഴാണ് യഥാർഥ വികസനം ഉണ്ടാകുന്നത്. വ്യവസായങ്ങൾക്ക് രാജ്യത്ത് ന്യായമായ അന്തരീക്ഷമുണ്ടാകണം. ന്യായമായ നികുതിസന്പ്രദായം ഉണ്ടാക്കിയെടുക്കണം. തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കണം. എങ്കിൽ മാത്രമേ…
Read Moreസെയ്ഫ് അലിഖാൻ ആശുപത്രി വിട്ടു
മുംബൈ: ശരീരമാസകലം കുത്തേറ്റ് ലീലാവതി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നടൻ സെയ്ഫ് അലി ഖാൻ അഞ്ചുദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രിവിട്ടു. ജനുവരി 16ന് വെളുപ്പിന് ബാന്ദ്രയിലെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി അക്രമി സെയ്ഫിന്റെ കൈയിലും കഴുത്തിലും നട്ടെല്ലിലും കത്തികൊണ്ടു കുത്തുകയായിരുന്നു. നട്ടെല്ലിൽ തറച്ച കത്തിയുടെ ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കിയശേഷം ജനുവരി 17 മുതൽ ഐസിയുവിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. കേസിൽ ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമീൻ ഫക്കീറിനെ (30) ഈ മാസം 19ന് താനെ സിറ്റിയിൽനിന്നാണ് പോലീസ് പിടികൂടിയത്.
Read Moreസ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല: പൊതുമേഖലാ, കോര്പറേഷന് ജീവനക്കാരും സത്യവാങ്മൂലം നല്‍കണം
കോഴിക്കോട്: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം ഇനി പൊതുമേഖലാ, കോര്പറേഷന്, സ്വയംഭരണാവകാശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും നല്‍കണം. സംസ്ഥാനത്തു സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ 2021ലെ ശിപാര്‍ശ പരിഗണിച്ച്, വിവാഹിതരാകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം മേലധിക്കാരികള്ക്കു നല്‍കണമെന്നു സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഡൗറി പ്രൊഹിബിഷന്‍ ഓഫീസറുടെ ശിപാര്‍ശ സംസ്ഥാനമൊട്ടാകെ ബാധകമാണെന്നു ചൂണ്ടിക്കാട്ടിയാണു മറ്റു വിഭാഗം ജീവനക്കാര്‍ക്കും സ്ത്രീധന നിരോധന നിയമം ബാധകമാക്കിയത്. വിവാഹിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അച്ഛന്/ അമ്മ, ജീവിതപങ്കാളി, ജീവിത പങ്കാളിയുടെ അച്ഛന്/അമ്മ എന്നിവര്‍ ഒപ്പിട്ട സത്യവാങ്മൂലമാണു മേലധികാരികള്‍ക്കു നല്‍കേണ്ടത്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും ജാമ്യം ലഭിക്കാത്തതും തടവ്, പിഴ ശിക്ഷകള്‍ ലഭിക്കാവുന്നതുമായ…
Read More