അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന നടത്തി‍യ സ്ത്രീ ​അ​റ​സ്റ്റി​ൽ; കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പ്രത്യേകം തീർത്ത അറയിലാണ് മദ്യം സൂക്ഷിച്ചി രുന്നത്; ഇരുന്ന് കഴിക്കാനും സൗകര്യമൊരുക്കിയിരുന്നു

madhyam-arrstചാ​ല​ക്കു​ടി: കു​റ്റി​ച്ചി​റ​യി​ൽ വീ​ടു​കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ്ത്രീ ​അ​റ​സ്റ്റി​ൽ. കു​റ്റി​ച്ചി​റ ത​ച്ചം​പി​ള്ളി മോ​ഹ​ന​ന്‍റെ ഭാ​ര്യ ഉ​ഷ (47)യെ​യാ​ണ് ചാ​ല​ക്കു​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ​രാ​ജീ​വും പാ​ർ​ട്ടി​യും ചേ​ർ​ന്നു അ​റ​സ്റ്റു​ചെ​യ്ത​ത്.500 മി​ല്ലി വീ​ത​മു​ള്ള കു​പ്പി​ക​ളി​ലാ​ണ് മ​ദ്യ​വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഗ്ലാ​സി​ൽ പ​ക​ർ​ന്നും മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു.

വീ​ട്ടി​ൽ ക​ട്ടി​ലി​ന​ടി​യോ​ട് ചേ​ർ​ന്ന് അ​റ​യ്ക്കു​ള്ളി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ണ്ടു​ ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​കെ.​ ക​ണ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ഷി ച​ക്കാ​ല​യ്ക്ക​ൽ, എം.​എ​സ്.​ ഷി​ബു, പി.​പി.​ ഷാ​ജു, ജെ​യ്സ​ണ്‍ ജോ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി​ങ്കി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts