കൊല്ലം: അപകടകാരികളായ കാട്ടുപന്നികളെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് നിന്നുമെടുത്ത് ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഏരൂര്‍ വിളക്കുപാറ കമ്പകത്തടം മഞ്ജു ഭവനില്‍ ജോബിന് എന്ന ജിബിന്‍ ജോസഫ് (43) ആണ് അറസ്റ്റിലായത്. കൂട്ടാളി സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പകതടം പള്ളിക്ക് സമീപം അപകടകാരികളായ കാട്ടുപന്നികളെ കണ്ടെത്തിയത്. ഇതേ തുടർന്ന് മനുഷ്യജീവന് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ ഏരൂര്‍ പഞ്ചായത്ത് നൽകിയ നിര്‍ദേശിച്ചു. തോക്ക് ലൈസന്‍സ് ഉള്ള വിളക്കുപാറ സ്വദേശി ദാനീയേലിനെ പഞ്ചായത്ത് അധികൃതര്‍ വെടിവയ്ക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. വിളക്കുപാറ കമ്പകതടത്തില് പള്ളിക്ക് സമീപത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയും നിയമപ്രകാരം കുഴിച്ചു മൂടുകയും ചെയ്തു. പിടിയിലായ ജിബിന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് പന്നിയെ കുഴിച്ചുമൂടിയത്. രാത്രിയിൽ ജിബിനും സംഘവും എത്തി പന്നിയെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി ഇറച്ചിയാക്കി മറ്റുള്ളവർക്ക് എത്തിക്കുകയുമായിരുന്നു. രഹസ്യ വിവരം ലഭിച്ച അഞ്ചല്‍…
Read MoreDay: January 23, 2025
എന്റെ കൂടെ നീ വരണം… ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊന്നത് ഇൻസ്റ്റഗ്രാം സുഹൃത്ത്; ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ വരണമെന്ന ആവശ്യം നിരാകരിച്ചത് കൊലയ്ക്ക് കാരണം
തിരുവനന്തപുരം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്. കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോൺസൺ പെരുമാതുറയിൽ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജിൽ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങൾ അന്വേഷിച്ചതായും സൂചനയുണ്ട്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുസമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു. കായംകുളം സ്വദേശിയായ രാജീവ് കഴിഞ്ഞ 20 വർഷക്കാലമായി പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയുമായുള്ള വിവാഹം ഏഴ് വർഷം മുൻപാണ് നടന്നത്. ക്ഷേത്ര കമ്മിറ്റിക്കാർ…
Read More