കൊല്ലം: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചിട്ട് നാളെ ആറ് വർഷം തികയുന്നു. 2019 ഫെബ്രുവരി 15 – നാണ് ഇന്ത്യയിൽ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിത്തുടങ്ങിയത്. ഡൽഹി-വാരാണസി റൂട്ടിലായിരുന്നു കന്നി ഓട്ടം. അതൊരു യാത്രാ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ഇപ്പോൾ രാജ്യത്താകമാനം 78 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ രണ്ടെണ്ണം കേരളത്തിനുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിനും മംഗളുരുവിനും പോകുന്നതാണ് ഈ വണ്ടികൾ. 200 ശതമാനം ഒക്കുപ്പൻസിയുമായാണ് രണ്ട് വണ്ടികളും സർവീസ് നടത്തുന്നത്. രാജ്യത്ത് തന്നെ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളാണ്. 2023 ഏപ്രിൽ 26 നാണ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ വന്ദേഭാരത് ട്രെയിൻ ആരംഭിച്ചത്. ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ 21…
Read MoreDay: February 14, 2025
കൊടുങ്ങല്ലൂരിൽ വീട്ടമ്മ ജീവനൊടുക്കിയത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും മൂലമെന്നു ബന്ധുക്കൾ
തൃശൂർ: കൊടുങ്ങല്ലൂർ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തും എത്തി ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയാണ് എറിയാട് പഞ്ചായത്തിലെ യുബസാറിനു സമീപം വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി(35) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മൈക്രോഫിനാൻസ് കന്പനിയുടെ കളക്ഷൻ ഏജന്റുകൾ രണ്ടു ബൈക്കുകളിലായി ഷിനിയുടെ വീട്ടിലെത്തിയിരുന്നതായും തുടർന്ന് ഷിനി വീട്ടിനകത്തുകയറി വാതിലടച്ചതായും അയൽവാസികൾ പറയുന്നു. ഷിനി വാതിലടച്ചതോടെ സംശയം തോന്നിയ അയൽവാസികളെത്തി വാതിൽമുട്ടി വിളിച്ചെങ്കിലും തുറക്കാതായതോടെ ഇവർ വിവരം ടൈൽസ് പണിക്കാരനായ ഭർത്താവ് രതീഷിനെ വിളിച്ചറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിളിച്ച് വിവരം പറയുകയും അച്ഛനെത്തി വാതിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഷിനിയെ കണ്ടത്. ഉടൻ…
Read Moreഎന്തൊക്കെ കണ്ടാൽ പറ്റും … പൂർണമായും ഒരു രൂപാ നാണയത്തിൽ പൊതിഞ്ഞ ഒരു കാർ; വൈറലായി വീഡിയോ
കാറുകളിലും ബൈക്കിലുമൊക്കെ മോഡിഫിക്കേഷൻ നടത്തുന്നത് ഇപ്പോൾ പതിവാണ്. ഉടമകൾക്ക് ഇഷ്ടപ്പെട്ട നിറവും ശബ്ദവുമൊക്കെ വണ്ടിയിൽ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എക്സ്പെറിമെന്റ് കിംഗ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വ്യക്തി തന്റെ കാറിൽ ഒരുരൂപ നാണയങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ് വീഡിയോ. കാറിന്റെ മുൻഭാഗം മുതൽ പുറകുവശം വരെ ഒരു രൂപ നാണയങ്ങൾകൊണ്ട് പൊതിഞ്ഞ രീതിയിലാണ്. കാറിന്റെ സൈഡ് മിററുകളിലും ഗ്ലാസുകളിലുമുൾപ്പെടെ നാണയങ്ങൾ ഒട്ടിച്ചിട്ടുണ്ട്. ഒരുരൂപ നാണയങ്ങൾ മാത്രമാണ് കാറിന്റെ ഈ രൂപമാറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു സ്ഥലം പോലും വിട്ടു പോകാതെ നാണയങ്ങൾ പൂർണമായും കാറിൽ ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് ഉള്ളത്. View this post on Instagram …
Read Moreബഡ്സ് സ്കൂൾ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി; സംഭവം കണ്ണൂർ കൈതേരിയിൽ
കണ്ണൂർ: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിലെ ശിശുമിത്ര ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി. സ്കൂളിൽ വിദ്യാർഥിനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയാണ് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. എഴുപത്തിയഞ്ച് ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയിൽ വിരിഞ്ഞുമുറുക്കി കെട്ടിയിട്ടെന്നാണ് പരാതി. ഈ മാസം നാലിനാണ് സംഭവം. സ്കൂൾ പിടിഎ യോഗത്തിൽ പങ്കെടുക്കാൻ 20 മിനുട്ട് നേരത്തെ സ്കൂളിൽ എത്തിയപ്പോഴാണ് മകളെ കെട്ടിയിട്ടതായി ശ്രദ്ധയിൽ പെട്ടതെന്നും കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നതായി കണ്ടതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മാങ്ങാട്ടിടം പഞ്ചായത്തിലും ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. അനങ്ങാൻ സാധിക്കാത്ത വിധത്തിൽ കുട്ടിയെ കെട്ടിയിട്ടു’” എന്റെ മകളെ ഒന്ന്…
Read Moreകോട്ടയം ഗവ. നഴ്സിംഗ് കോളജിലെ റാഗിംഗ്; ഹോസ്റ്റല്‍ മുറിയില്‍ കത്തി മുതല്‍ കമ്പിവരെ ആയുധങ്ങള്‍
ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്നു നേരിടേണ്ടി വന്ന പൈശാചികമായ റാഗിംഗില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. റാഗിംഗ് നടത്തിയതിനു റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഉടനില്ല. കൂടുതല്‍ വിവരശേഖരണത്തിനായുള്ള മൊഴിയെടുപ്പാണ് നടക്കേണ്ടത്. റാഗിംഗ് നടന്ന ഹോസ്റ്റലില്‍ വാര്‍ഡനും ഹൗസ്കീപ്പറുമുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് എടുത്തിരുന്നെങ്കിലും ഇവര്‍ക്ക് റാഗിംഗ് നടക്കുന്ന വിവരം അറിയില്ലെന്നാണ് പറയുന്നത്. ഇവരില്‍നിന്ന് ഇനിയും വിവരശേഖരണം നടത്തും. മാസങ്ങളായി ഹോസ്റ്റല്‍ മുറിയില്‍ നിലവിളിയും ബഹളങ്ങളും ഉണ്ടായിട്ടും ഈ സംഭവങ്ങളൊന്നും ആരും അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതരും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം ഹോസ്റ്റലില്‍ നടന്നിട്ടും ഈ വിവരം പുറത്ത് വരാതിരുന്നതില്‍ ദുരൂഹതയുണ്ട്.…
Read More“ബഹുമാനിച്ചില്ല, നോട്ടം ശരിയല്ല…’ കണ്ണൂർ കൊളവല്ലൂർ സ്കൂളിൽ റാഗിംഗ്; ജൂണിയർ വിദ്യാർഥിയെ ചവിട്ടിവീഴ്ത്തി, ഇടതുകൈയുടെ എല്ല് തകർന്നു; 5 സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്
തലശേരി: പാനൂർ പാറാട് പി.ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയുടെ കൈ അടിച്ചു തകർത്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർഥികളായ അഞ്ചുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി പാറാട് തളിയന്റവിട ആദമിന്റെ മകൻ മുഹമ്മദ് നിഹാലിനു(16) നേരേ ഇന്നലെ ഉച്ചയ്ക്ക് സ്കൂളിലെ കാന്റീനു സമീപം വച്ചായിരുന്നു ആക്രമണം. ഇടതുകൈയുടെ എല്ലുകൾ തകർന്ന നിലയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പരീക്ഷ കഴിഞ്ഞ് അധ്യാപകന്റെ സെന്റ് ഓഫ് പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് വെള്ളം കുടിക്കാൻ കാന്റീനിലേക്ക് പോകവെയാണ് നിഹാൽ അക്രമത്തിനിരയായത്. നിഹാലിനെ തടഞ്ഞു നിർത്തിയ സംഘം ‘നീയെന്താടാ ഞങ്ങളെ ബഹുമാനിക്കാത്തത്. നിന്റെ നോട്ടം ശരിയല്ലല്ലോടാ’ എന്നിങ്ങനെ പറഞ്ഞു…
Read Moreസാരിയിൽ സുന്ദരിയായി നിത്യ ദാസ്: വൈറലായി ചിത്രങ്ങൾ
ഈ പറക്കും തളിക എന്ന സിനിമയും അതിലെ ബാസന്തിയെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. ബാസന്തിയായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിത്യ ദാസ് പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിത്യ അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിത്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സാരിയിലുളള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അതി സുന്ദരിയാണ് ചിത്രങ്ങളില്‍ നിത്യ. 43 വയസായെന്നും, രണ്ട് കുട്ടികളുടെ അമ്മയാണെന്നും കണ്ടാല്‍ പറയില്ല എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എങ്ങനെ ഈ സൗന്ദര്യം കാത്തു സുക്ഷിക്കുന്നു എന്നതാണ് പലരുടെയും സംശയം.
Read Moreഅമിതമായ സ്നേഹം ഭയാനകമാകും : മലയാളി നായികയുടെ ബഹുഭാഷാ ചിത്രം ‘സാരി’ ഉടൻ
ഒരു ഫോട്ടോ ഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) നായികയായി അഭിനയിക്കുന്ന സിനിമയാണ് സാരി. പ്രശസ്ത സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ രചനയില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ഗിരി കൃഷ്ണ കമല്‍ ആണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിന്റെ കഥയുടെ കൃത്യമായ സൂചനയുണ്ട്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രചനയ്ക്ക് പുറമെ ചിത്രം അവതരിപ്പിക്കുന്നതും രാം ഗോപാല്‍ വര്‍മയാണ്. സത്യ യദു, സാഹില്‍ സംഭ്രല്, അപ്പാജി അംബരീഷ്, കല്പലത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി…
Read Moreഎന്നെ നോക്കൂ പെണ്ണേ… വനിതാ കോൺസ്റ്റബിളിന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തി: ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ചെന്നൈ: സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ചെന്നൈ ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡി. മാഗേഷ് കുമാറിനെതിരെയാണ് നടപടി. ഇയാൾക്കെതിരേ കേസെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. മാഗേഷ് കുമാറിനെതിരേ കഴിഞ്ഞ ആഴ്ചയാണ് സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിൾ ലൈംഗികാതിക്രമപരാതി നൽകിയത്. കഴിഞ്ഞ കുറച്ചുനാളുകളായി പിന്നാലെ നടന്ന് ഉപ്രദവിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പിന്നാലെ പരാതിയിൽ വകുപ്പു തല അന്വേഷം നടത്താൻ ഡിജിപി നിർദേശം നൽകി. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സഹപ്രവർത്തകരുടെ മൊഴി ശേഖരിച്ചതിൽനിന്നും മാഗേഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. വനിതാ കോൺസ്റ്റബിൾ തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കിയിരുന്നു. മറ്റൊരു വനിത കോൺസ്റ്റബിളും ഇയാൾക്കെതിരേ സമാനമായ പരാതി നൽകിയിട്ടുണ്ട്.
Read Moreഇരുപത്തിരണ്ടുകാരിയുടെ മരണം; ആതിരയെ ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്യിപ്പിച്ചയാൾക്ക് 12 വർഷം തടവ്
മാന്നാര്‍: മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വര്‍ഷം തടവ്. ഭീഷണിപ്പെടുത്തിയും പ്രേരിപ്പിച്ചും ആതിരയെ പ്രതി ആത്മഹത്യയിലേക്കു തള്ളിവിട്ടതായി കോടതി നിരീക്ഷിച്ചു. മാന്നാര്‍ കുട്ടംപേരൂര്‍ കരിയില്‍ കളത്തില്‍ ആതിര ഭവനം വീട്ടില്‍ രവി-വസന്ത ദമ്പതികളുടെ ഏക മകള്‍ ആതിര ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ കരിയില്‍ കളത്തില്‍ സുരേഷ് കുമാറി(42-കരിയില്‍ സുരേഷ്)നെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് 12 വര്‍ഷം തടവും 1,20,000 രൂപ പിഴയും ചെങ്ങന്നൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജി വീണ ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയും ബന്ധുവുമായ സുരേഷുമായി ആതിര അടുപ്പത്തിലാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഭാര്യയും കുട്ടികളും ഉള്ള സുരേഷുമായുള്ള ബന്ധം വിലക്കുകയും തുടര്‍ന്ന് ആതിരയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടത്തുകയും ചെയ്തു. ആതിര മറ്റാരെയെങ്കിലും വിവാഹം ചെയ്തു പോകുന്നതിനുള്ള വിരോധത്തില്‍ മാതാപിതാക്കള്‍…
Read More