ക​ള​ഞ്ഞു​കി​ട്ടി​യ ആ​ഭ​ര​ണം തി​രി​കെ ന​ൽ​കി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ  പ്ര​ദീ​ഷ് മാ​തൃ​ക​യാ​യി 

കോ​ട്ട​യം: ക​ള​ഞ്ഞു​കി​ട്ടി​യ ആ​ഭ​ര​ണം തി​രി​കെ ന​ൽ​കി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കാ​ഞ്ഞി​രം സ്വ​ദേ​ശി ക​റു​ക​ശേ​രി​ൽ പ്ര​ദീ​ഷാ​ണു യാ​ത്ര​ക്കാ​രി​യാ​യ എ​രു​മേ​ലി സ്വ​ദേ​ശി​നി റീ​ന​യു​ടെ കൈ​യി​ൽ​നി​ന്നും ന​ഷ്്ട​പ്പെ​ട്ടു ഓ​ട്ടോ​റി​ക്ഷായി​ൽ വീ​ണ ചെ​യി​ൻ മ​ട​ക്കി ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​രു​മേ​ലി​യി​ൽ​നി​ന്നും സ​ഹോ​ദ​രി​യു​മൊ​ത്ത് കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ റീ​ന പ്ര​ദീ​ഷി​ന്‍റെ ഓ​ട്ടോ​യി​ൽ നാ​ഗ​ന്പ​ട​ത്തേ​ക്കു ഓ​ട്ടം വി​ളി​ക്കു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന് നാ​ഗ​ന്പ​ട​ത്തു​നി​ന്നും തി​രി​കെ പോ​രു​ന്ന​തി​നി​ട​യി​ൽ വൈ​ഡ​ബ്ല്യു​സി​എ, ലോ​ഗോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പ്ര​ദീ​ഷി​ന് ഓ​ട്ടം ല​ഭി​ക്കു​ക​യും തു​ട​ർ​ന്നു മ​ണി​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ലെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ ആ​ഭ​ര​ണം ന​ഷ്ട​പ്പെട്ടി​ട്ടു​ള്ള​താ​യി വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ സീ​റ്റി​ന്‍റെ സൈ​ഡി​ലു​ള്ള മാ​റ്റി​നി​ട​യി​ൽ​നി​ന്നും ചെ​യി​ൻ ക​ണ്ടെ​ത്തി. ഉ​ട​ൻ​ത​ന്നെ യാ​ത്ര​ക്കാ​രി​യോ​ട് അ​വി​ടെ ത​ന്നെ നി​ൽ​ക്കു​വാ​നും ചെ​യി​ൻ കി​ട്ടി​യ​താ​യും വി​വ​രം വി​ളി​ച്ച​റി​യി​ച്ചു. തി​രി​കെ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ പ്ര​ദീ​ഷ് ക​ള​ഞ്ഞു കി​ട്ടി​യ ആ​ഭ​ര​ണം റീ​ന​യ്ക്കു തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts