ലക്നൗ: ഉത്തർപ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ വർഗീയസംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദ് ഹസൻ, സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നഖസ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, നവംബർ 24ന് സർവേയെ എതിർക്കാൻ പള്ളിക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ തങ്ങൾ ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. 2024 നവംബർ 19ന് ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹർജിയെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹർജിക്ക് പിന്നാലെ നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനയ്ക്കിടെ കല്ലേറുണ്ടാവുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ…
Read MoreDay: February 17, 2025
ഉത്തരേന്ത്യ കുലുങ്ങി: ഡൽഹിയിലും ബിഹാറിലും ഭൂചലനം
ന്യൂഡൽഹി/പട്ന: രാജ്യതലസ്ഥാനമായ ഡൽഹിയിലും ബിഹാറിലും ശക്തമായ ഭൂചലനം. ഡൽഹിയിൽ ഇന്നു പുലർച്ചെ 5.36നും ബിഹാറിൽ 8.02നുമാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷൽ എജ്യൂക്കേഷനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി, ഡൽഹി പ്രഭവകേന്ദ്രമായി ഉത്തരേന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു. ഭൂകമ്പത്തിന്റെ ആഴം വെറും അഞ്ച് കിലോമീറ്റർ മാത്രമായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ബിഹാറിലെ സിവാനിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് ഓടിയിറങ്ങി. ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും നിവാസികളോട് സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര…
Read Moreവീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണമാല കവർന്നു; പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ കുടുക്കിയത് പോലീസിന്റെ അന്വേഷണമികവ്
തൊടുപുഴ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മൂന്നു പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിലായി. തൃശൂർ വെള്ളാങ്കല്ലൂർ വിളയനാട്ട് ആലപ്പാടൻ വീട്ടിൽ അലൻ (19) തൊടുപുഴ മണക്കാട് തൊട്ടിയിൽ ആനന്ദ് ബിജു(18) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ മാന്നാറിൽ അലന്റെ പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മയുടെ മാലയാണ് പ്രതികൾ ഇവരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം പൊട്ടിച്ചെടുത്തു കടന്നത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ വീട്ടമ്മ ഭർതൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടിൽ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഈ സമയത്താണ് ഒരാളെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. പിന്നീട് പ്രതികൾ സ്കൂട്ടറിൽ പ്രദേശത്തുനിന്നും കടന്നു. മോഷണം നടത്തുന്നതിനായി രണ്ടു ദിവസമായി പ്രതികൾ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.അപരിചിതരായ രണ്ടു പേർ ഹെൽമറ്റ്…
Read Moreചേട്ടാ ഒരു ലിഫ്റ്റ്… പൂച്ച കാരണം വിമാനയാത്ര രണ്ടു ദിവസം മുടങ്ങി
വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ പൂച്ച കാരണം രണ്ടുദിവസത്തേക്കു വിമാനത്തിന്റെ സർവീസ് റദ്ദാക്കേണ്ടിവന്നു. റോമിൽനിന്നു ജർമനിയിലേക്കു പറക്കേണ്ടിയിരുന്ന ബോയിംഗ് 737 വിമാനത്തിലാണു പൂച്ച ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി പ്രതിസന്ധി സൃഷ്ടിച്ചത്. ടേക്ക് ഓഫിന് തൊട്ടുമുൻപായിരുന്നു സംഭവം. യാത്രക്കാർക്കു നിർദേശം നൽകുന്നതിനിടെ എയർലൈൻ ജീവനക്കാർ പൂച്ചയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിനിടെ വിമാനത്തിന്റെ ഇലക്ട്രിക്കൽ ബേയിൽ പൂച്ചയെ കണ്ടെത്തി. പൂച്ചയുമായി വിമാനം പറന്നുയർന്നാൽ അപകടമായേക്കുമെന്ന വിലയിരുത്തലിൽ അതിനെ പിടികൂടാനായി ശ്രമം. എന്നാൽ, പതിനെട്ടടവ് പയറ്റിയിട്ടും പൂച്ച പിടികൊടുത്തില്ല. അതോടെ അന്നത്തെയും പിറ്റേന്നത്തെയും സർവീസ് റദ്ദാക്കി. പൂച്ചയ്ക്കു മുന്നിൽ കീഴടങ്ങിയ ജീവനക്കാർക്ക് ഒടുവിൽ വിമാനത്തിന്റെ വാതിൽ തുറന്നിട്ട് തനിയെ ഇറങ്ങിപ്പോകാനായി കാത്തിരിക്കേണ്ടിവന്നു. ആ പരീക്ഷണം വിജയം കണ്ടു. തുറന്നിട്ട വാതിലിലൂടെ പൂച്ച പുറത്തിറങ്ങി. റൺവേയിലൂടെ നടന്നു മറയുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനൊപ്പം വിമാനക്കമ്പനിക്കു വലിയ സാമ്പത്തിക ബുദ്ധിമുട്ടും പൂച്ച വരുത്തിവച്ചെന്നു ന്യൂയോർക്ക് പോസ്റ്റിന്റെ…
Read Moreവെറുമൊരു റൈഡ് എന്നതിനപ്പുറം ഇതൊരു കരുത്തിന്റെ കഥയാണ്: വൈറലായി ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ
ഒരോ ദിവസവും തള്ളി നീക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ സഹിക്കണം. ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സഹിച്ചാണ് നമ്മൾ എല്ലാവരും ജീവിതം ഒരു കരയ്ക്കടുപ്പിക്കാൻ നോക്കുന്നത്. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. ഡൽഹിയിലെ ഓട്ടോ ഡ്രൈവറായ നീലം എന്ന യുവതിയെ കുറിച്ചാണ് പോസ്റ്റ്. ‘യാത്രക്കാരുടെ സീറ്റിലിരിക്കാൻ തയാറല്ലാത്ത സ്ത്രീ’ എന്നാണ് പോസ്റ്റിട്ടിരിക്കുന്ന സ്ത്രീ നീലത്തെ വിശേഷിപ്പിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം… വീട്ടിലേക്കുള്ള തന്റെ യാത്രയിലാണ് താൻ അവരെ കണ്ടുമുട്ടിയത്. വെറുമൊരു റൈഡ് എന്നതിനപ്പുറം അത് പറയുന്നത് കരുത്തിന്റെ കഥയാണ്. മെട്രോയിൽ നിന്നിറങ്ങി ഒരു ഓട്ടോയ്ക്ക് വേണ്ടി പരതുമ്പോഴാണ് ഞാൻ അവരെ കണ്ടത്. അവരെനിക്ക് ഒരു റൈഡ് ഓഫർ ചെയ്തു. ആദ്യം ഞാനൊന്ന് മടിച്ചു. ഒരു വനിതാ ഓട്ടോ ഡ്രൈവർ, അപൂർവം അപ്രതീക്ഷിതം. എന്നാൽ, അവർക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി, സ്ട്രോംഗാണ് സേഫാണ് എന്ന തോന്നലുണ്ടായി. അങ്ങനെ,…
Read Moreമനം നിറയെ ആസ്വദിക്കാം… മൂന്നാറിലെ ഡബിൾ ഡെക്കർ യാത്ര റോയൽ ഹിറ്റ്; ഓൺലൈൻ വഴി ബുക്ക് ചെയ്യാം
മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ ദൃശ്യമനോഹാരിത മനം നിറയെ ആസ്വദിക്കാൻ കെഎസ്ആർടിസി റോയൽ വ്യൂ എന്ന പേരിൽ തുടക്കം കുറിച്ച ഡബിൾ ഡെക്കർ ബസ് സർവീസിന് ആവേശകരമായ പ്രതികരണം. ഹൈറേഞ്ചിൽ ആദ്യമായി എത്തിയ സർവീസിന് സഞ്ചാരികളിൽനിന്നു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ സർവീസ് ഹിറ്റായതോടെ കെഎസ്ആർടിസി ഉദ്യോഗസ്ഥരും ആഹ്ലാദത്തിലാണ്. ഒരാഴ്ച പിന്നിടുന്പോൾ തന്നെ എഴുനൂറോളം പേരാണ് ബസിൽ സഞ്ചരിച്ച് രാജകീയ കാഴ്ചകൾ ആസ്വദിച്ചത്. ഇതിനോടകം 1,80,000 രൂപയോളം വരുമാനം നേടുകയും ചെയ്തു. ഒരു സർവീസിൽ അന്‍പതു പേർക്ക് യാത്ര ചെയ്യാം. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്. മുകൾ നിലയിൽ 400 രൂപയും താഴെ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ യാത്രക്കാർക്കും ഒരു പോലെ ബസിനുള്ളിൽ ഇരുന്നു കാഴ്ച കാണുന്ന വിധത്തിലുള്ള രൂപകൽപ്പന ജനങ്ങളെ ആകർഷിക്കുന്നുണ്ട്. മൂന്നു സർവീസുകളിൽനിന്നായി അരലക്ഷത്തിലധികം രൂപ…
Read Moreപൈനാപ്പിള്‍ സീസണ് സജീവമാകുമ്പോൾ വെയിലില്‍ വാടി കൈതയും കര്‍ഷകരും
കോട്ടയം: പൈനാപ്പിള്‍ സീസണ് സജീവമാകുമ്പോൾ പൊള്ളുന്ന വെയിലില്‍ വാടി കൈതയും കര്‍ഷകരും. ശൈത്യം മാറി ഉത്തരേന്ത്യ ചൂടുകാലത്തിലേക്കു നീങ്ങുന്നതും രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗതമാകുന്ന റംസാന് നോമ്പുകാലവും പൈനാപ്പിളിന്റെ ഡിമാൻഡ് വര്ധിപ്പിച്ചിരിക്കുമ്പോഴാണ് പൊള്ളുന്ന വെയില് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്.. പകല്‍ താപനില അനുദിനം ഉയരുന്നതോടെ ഉത്പാദനം കുറയുന്നതും തൂക്കം കുറയുന്നതും തിരിച്ചടിയാണെന്നു കര്‍ഷകര്‍ പറയുന്നു.മുന്‍ വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിയിലേക്കു തിരിഞ്ഞിരുന്നു. നിലവില്‍ വിപണിയില്‍ വില 55 രൂപ മുതല്‍ മുകളിലേക്കാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് – മേയ് കാലയളവില്‍ വില 60-70 രൂപ നിരക്കില്‍ എത്തിയിരുന്നു. പകല്‍ താപനില കുത്തനെ കൂടുന്നതാണു കര്‍ഷകരെ നിരാശരാക്കുന്നത്. 35 ഡിഗ്രി സെല്‍ഷ്യസാണു പൈനാപ്പിളിന് അനുകുല കാലാവസ്ഥ. എന്നാല്‍, ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കില്‍ പല ദിവസങ്ങളിലും താപനില 40 ഡിഗ്രിക്ക് അടുത്തെത്തി.…
Read Moreഇനി കണ്ണിമാങ്ങാക്കാലം… പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെ
പാലാ: കണ്ണിമാങ്ങയ്ക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി. പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെയാണ് വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. വന്‍കിട അച്ചാര്‍ കമ്പനികള്‍ ഉള്‍പ്പെടെ ഗ്രാമമേഖലകളിലെത്തി കണ്ണിമാങ്ങ വാങ്ങിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ മാങ്ങയുടെ ലഭ്യത കുറഞ്ഞു. ഇപ്രാവശ്യം മാവുകള്‍ നിറയെ പൂത്തെങ്കിലും മാങ്ങകള്‍ പിടിക്കുന്നത് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന താപനിലയാണ് കാരണമായി പറയുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളിലെ മാവുകളെയാണ് കച്ചവടക്കാര്‍ മുന്‍കൂര്‍ കച്ചവടമുറപ്പിച്ച് സ്വന്തമാക്കുന്നത്. കൃത്യമായ ചേരുവകളോടെ കല്ഭരണികളില് നിറച്ചു മണ്ണില്‍ കുഴിച്ചിട്ട് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു പണ്ട് തറവാടുകളില്‍ കണ്ണിമാങ്ങ അച്ചാറെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളില്‍ കണ്ണിമാങ്ങയുണ്ടെങ്കിലും അതു നിലത്തുവീഴാതെ പറിച്ചെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. മരത്തില്‍ കയറാന്‍ ആളുമില്ല. അതുകൊണ്ടുന്നെ കയറുന്നവര്‍ക്ക് 2000 മുതല്‍ 4000 വരെ രൂപ കൊടുക്കേണ്ടി വരുന്നുണ്ട്. പാലായിലും പരിസരപ്രദേശങ്ങളിലും വില്‍പ്പനക്കാര്‍ ഏറെയുണ്ട്. .
Read Moreഅത്ര സേഫല്ല പഴം-പച്ചക്കറികള്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന കീടനാശിനികളുടെ സാന്നിധ്യം; കൂടുതൽ വിഷാംശം കണ്ടെത്തിയത് ആപ്പിളിൽ
കോഴിക്കോട്: ഇതര നാടുകളില്‍നിന്നു നമ്മുടെ വിപണിയിലെത്തുന്ന പഴം-പച്ചക്കറികളെല്ലാം അത്ര ശുദ്ധമാണെന്നു കണ്ണടച്ചു വിശ്വസിക്കരുതെന്നാണു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍നിന്നുള്ള ഫലം വ്യക്തമാക്കുന്നത്. ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുവിപണികളില്നിന്നു നേരിട്ടു ശേഖരിച്ചു നല്കിയ പഴം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലത്തില്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന കീടനാശിനികളുടെ സാന്നിധ്യമാണ് അനുവദനീയമായ പരിധിയിലുമധികം കണ്ടെത്തിയത്. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട കീടനാശിനികളാണു പഴം-പച്ചക്കറികളിലുള്ളത്. ആപ്പിളിലാണു കൂടുതല്‍ ഇനം കീടനാശിനികളുടെ സാന്നിധ്യമുള്ളത്. ആപ്പിളിന്റെ ഒന്‍പത് സാമ്പിളുകള്‍ പരിശോധിച്ചതില്‍ അഞ്ചിലും അനുവദനീയമായ പരിധിയിലധികം കീടനാശിനി സാന്നിധ്യമുണ്ടായിരുന്നു. കാര്‍ബന്‍ഡാസിം, ട്രിഫ്ളോക്സിസ്ട്രോബിന്, ഫെന്‍വാലറേറ്റ്, ഡൈഫെനോകോണസോള്‍, ഫ്ളൂസിലാസോള് എന്നീ കീടനാശിനികളാണ് ആപ്പിളുകളില്‍ പ്രയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ സാമ്പിളുകളെല്ലാം കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നാണ്…
Read Moreമകന്റെ റിട്ടയർമെന്റ് ദിവസം 94 -കാരി അമ്മ നൽകിയ സർപ്രൈസ്; വൈറലായി വീഡിയോ
മാതാപിതാക്കളുടെ സ്നേഹവും കരുതലും കാണിക്കുന്ന ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതുപോലെ ഒന്നാണ് ഇതും. ഗുഡ് ന്യൂസ് മൂവ്മെന്റാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ മകൻ സ്റ്റീഫന്റെ റിട്ടയർമെന്റിന് സർപ്രൈസായി ആശംസകൾ പറയാൻ വിളിക്കുന്ന 94 -കാരിയായ ഒരു അമ്മയുടേതാണ് വീഡിയോ. 94 വയസ്സുള്ള അമ്മ മകന്റെ റിട്ടയർമെന്റ് ദിവസം അദ്ദേഹത്തെ കൺഗ്രാജുലേറ്റ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ലൈവ് ഷോയിലാണ് മകനെ കൺഗ്രാജുലേറ്റ് ചെയ്യാൻ വിളിച്ചത്. റേഡിയോ ജോക്കി സംസാരിക്കുന്നതാണ് വീഡിയോയിൽ ആദ്യം കേൾക്കുന്നത്. സംസാരിച്ചോളൂ ഇത് ലൈവാണ് എന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ, സ്റ്റീവന്റെ 94 -കാരിയായ അമ്മ സംസാരിക്കുന്നത് കേൾക്കാം. ‘ഹായ്, സ്റ്റീവൻ. ഇത് നിന്റെ 94 -കാരിയായ അമ്മയാണ് വിളിക്കുന്നത്. പാറ്റിയും ഞാനും മിഡിൽടൗണിൽ നിന്റെ ഷോ കേൾക്കുകയാണ്. റിട്ടയർമെന്റിന് നിന്നെ കൺഗ്രാജുലേറ്റ് ചെയ്യാൻ…
Read More