വിശുദ്ധ ത്രിവേണി സംഗമത്തില്‍ വിശുദ്ധ സ്നാനത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം ആളുകളാണ് എത്തിയത്. എല്ലാവരിൽ നിന്നും വ്യത്യസ്തമായി അതിൽ ഒരാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. അതൊരു നായയായിരുന്നു പേര് സൊറാവർ. സമൂഹ മാധ്യമങ്ങളില്‍ സൊറാവറിന് ഇപ്പോൾ ആരാധകർ ഏറെയാണ്. കുടുംബാംഗങ്ങൾ മഹാകുംഭമേളയ്ക്ക് പോകാനൊരുങ്ങിയപ്പോൾ. സൊറാവർ വീട്ടില്‍ തനിച്ചായി. അങ്ങനെ പുറപ്പെടാന്‍ നേരത്ത് അവനും കാറില്‍ കയറുകയായിരുന്നെന്ന് സൊറാവറിന്റെ ഉടമ വന്‍ഷ് ഛബ്ര പറഞ്ഞു. സൊറാവറിന്റെ സ്നാനത്തിന്റെ വീഡിയോ എല്ലാവരും ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു. നദിയിൽ പുണ്യ സ്നാനം നടത്തുന്നതിനായി സൊറാവറിനെയും കൊണ്ട് ഛബ്ര ഇറങ്ങുന്നത് വീഡിയോയി കാണാം. നദിയില്‍ മുങ്ങുന്നതിന് മുമ്പ് ഛബ്ര അല്പം ജലമെടുത്ത് അവന്റെ തലയില്‍ തടവുന്നു. പിന്നാലെ സൊറാവറിനെ നദിയില്‍ മുക്കിയെടുക്കുന്നു. സൊറാവര്‍ കാര്യമായ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കുന്നില്ല. വളരെ ശാന്തനായ അവന്റെ ഇരുപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.…
Read MoreDay: February 17, 2025
വിദേശത്ത് നിന്ന് ഭാര്യ തിരിച്ചുവരുന്നു; ധൂർത്തടിച്ച പണം കണ്ടെത്താൻ ബാങ്ക് കൊള്ള; 52-ാം മണിക്കൂറിൽ കള്ളൻ കുടങ്ങി; പോട്ടയിലെ ബാങ്ക് കവർച്ചയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
തൃശൂർ: പോട്ടയിലെ ഫെഡൽ ബാങ്ക് ശാഖയിൽനിന്നു 15 ലക്ഷം കവർന്ന കേസിൽ പ്രതി പിടിയിൽ. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) യാണു വീട്ടിൽനിന്ന് അറസ്റ്റിലായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടു നോട്ടുകെട്ടുകളടക്കം പത്തു ലക്ഷത്തോളം രൂപ കണ്ടെത്തി. ബാക്കി തുക കാടുകുറ്റിയിലെ പണമിടപാടുകാരന് നൽകിയെന്നും പ്രതി മൊഴി നൽകി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് ബാങ്കിൽ കയറി മോഷണം നടത്തി പ്രതി രക്ഷപ്പെട്ടത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപയുടെ മൂന്ന് ബണ്ടിലുകൾ മാത്രമാണു കൊണ്ടുപോയത്. പ്രദേശത്തെക്കുറിച്ചും ബാങ്കിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് പ്രതിയെന്നു വ്യക്തമായിരുന്നു. വിദേശത്തുള്ള ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ചെന്നും ഇവർ നാട്ടിൽ വരുമെന്ന് അറിയിച്ചതോടെയാണു മോഷണത്തിനിറങ്ങിയതെന്നും റിജോ പോലീസിന് മൊഴി നൽകി. ധൂർത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം. ബാങ്ക് അക്കൗണ്ടുകൾ അടക്കം പോലീസ് ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ചാണു…
Read Moreപകൽ മുഴുവൻ വെള്ളംകേരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് ശശി തരൂരിനെ ഓർമിപ്പിച്ച് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
Read More