ഡേറ്റിംഗ് ഇന്നൊരു ട്രെന്റായി മാറിയിരിക്കുകയാണ്. ധാരാളം ഡേറ്റിംഗ് ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. ചൈനയിലെ ഡേറ്റിംഗ് രീതി ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ സ്ത്രീകൾ ‘മങ്കി ടൈപ്പ്’ പുരുഷൻമാരിലാണ് ഏറ്റവും കൂടുതൽ ആകൃഷ്ടരാകുന്നത്. ഫിറ്റായ ബോഡിയും കുരങ്ങുകളെപ്പോലെയുള്ള വലിയ കണ്ണുകളുമുള്ള പുരുഷന്മാരെയാണ്’മങ്കി ടൈപ്പ് മെൻ’ എന്ന് വിളിക്കുന്നത്. ഇത്തരം ആണുങ്ങൾ അത്ര വലിയ സീരിയസ് പുരുഷൻമാർ ഒന്നുമല്ല. നർമം കലർന്ന അവരുടെ സംസാര രീതിയാണ് സ്ത്രീകളെ അവരിലേക്ക് അടുപ്പിക്കുന്നത്. മങ്കി ടൈപ്പ് പുരുഷൻമാർ ഊർജസ്വലർ ആയിരിക്കും. എന്ത് പ്രശ്നം വന്നാലും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുമെന്നാണ് ചൈനയിലെ സ്ത്രീകൾ പറയുന്നത്. എന്തായാലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മസിൽ പിടുത്തക്കാരായ ആണുങ്ങളേക്കാൾ മങ്കി ടൈപ്പ് പുരുഷൻമാർക്കാണ് ഫാൻസ് കൂടുതൽ ഉള്ളത്.
Read MoreDay: March 4, 2025
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം: മൃതദേഹമടങ്ങിയ പെട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്: ഹരിയാനയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിന് കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണു പ്രതി ഹിമാനിയെ കൊന്നതെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് രോഹ്തക്കിലെ ഒരു ബസ് സ്റ്റേഷനു സമീപത്തുനിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഹിമാനിയും സച്ചിനും സുഹൃത്തുക്കളാണെന്നും പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
Read Moreഅന്ത ഭയം ഇരിക്കട്ടും… മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസറെ വനിതാ ജീവനക്കാർ പഞ്ഞിക്കിട്ടു
രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസർക്കു ക്രൂരമർദനം. സംസ്ഥാനത്തെ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നഴ്സിംഗ് ഓഫീസർക്കാണ് മർദനമേറ്റത്. സ്ഥാപനത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്നു വിഷയത്തിൽ മറ്റു വനിതാ ജീവനക്കാരും ഇടപെടുകയായിരുന്നു. ചില വനിതാ ജീവനക്കാർ അയാളെ പുറത്തേക്കു കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreയുകെയില്‍ ജോലി വാഗ്ദാനം ചെയ്തു 3.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കോട്ടയം സ്വദേശി പിടിയില്‍
പത്തനംതിട്ട: നഴ്സിംഗ് കഴിഞ്ഞ യുവതിയെ യുകെയില്‍ ഫൈന്‍ ദിനിഗിംഗ് എന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയ കേസില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളില്‍ വീട്ടില്‍ തോമസ് ജോണാണ് (52) അറസ്റ്റിലായത്. ഓഫര്‍ ലെറ്റര്‍ കാണിച്ചു 2022 സെപ്റ്റംബര്‍ 28ന് തോമസ് ജോണ്‍ പരാതിക്കാരിയുടെ കൈയില്‍ നിന്നും 3,50,000 കൈപ്പറ്റിയശേഷം വീസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചല്‍ പോലീസ് സമാന കേസില്‍ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷല്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചുവരികയായിരുന്നു. ഇയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കെതിരേ തിരുവല്ല, പോത്താനിക്കാട്, അഞ്ചല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന്…
Read Moreചാമ്പ്യന്‍സ് ട്രോഫി സെമി ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം ഉച്ചകഴിഞ്ഞ് 2.30 മുതൽ
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മത്സരം തുടങ്ങും. വേദി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍ സ്പോര്‍ട്സിലും കളി കാണാം. 2023ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. രണ്ടാം സെമിയിൽ നാളെ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
Read Moreആലപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വിവാഹിതയായ യുവതിയേയും അവിവാഹിതനായ യുവാവിനേയും
ആലപ്പുഴ: എഫ്സിഐ ഗോഡൗണിനു സമീപം രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്-38), പാണാവള്ളി പഞ്ചായത്ത് 18-ാം വാര്‍ഡ് കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്. രാവിലെ മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്നും ഒരു ബുള്ളറ്റ് കണ്ടെത്തിയിരുന്നു. ഈ ബുള്ളറ്റില്നിന്നുമാണ് മരിച്ച സലിംകുമാറിന്റെ വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പോലീസ് പറയുന്നത്.
Read Moreകണ്ണില്ലാ ക്രൂരത… പനി മാറാൻ പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത കേട്ടാൽ ഞെട്ടും: അച്ഛനും അമ്മയും തന്നെയാണോ നിങ്ങളെന്ന് സോഷ്യൽ മീഡിയ
പനി ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു മാതാപിതാക്കളുടെ ക്രൂരത. രോഗം ഭേദമാകാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് മാതാപിതാക്കൾ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ തലയിലും വയറ്റിലും ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹംകൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ. 10 ദിവസം മുൻപ് കുട്ടിക്കു പനി വന്നിരുന്നു. രോഗങ്ങളുടെ പേരിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവൽകരണം നടത്തുമെന്നു നബരംഗ്പുർ ജില്ലാ മെഡിക്കൽ ഓഫിസർ സന്തോഷ് പറഞ്ഞു.
Read Moreആലപ്പുഴ ബീച്ചിനു സമീപം ദേശീയപാത മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: വിജയാ പാര്‍ക്കിനു സമീപം ബീച്ചിനോട് ചേര്‍ന്നു നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകൾ തകര്‍ന്നുവീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ കൂറ്റന്‍ ഗര്‍ഡറുകളാണ് ഇന്നലെ രാവിലെ 11 ഓടെ തകര്‍ന്നു വീണത്. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അതേസമയം, ഷെഡില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന സമയമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. പില്ലര്‍ നമ്പര്‍ 17നും 18നും ഇടയിലെ നാലു ഗര്‍ഡറുകള്‍ പൂര്‍ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ഈ പില്ലറിനു താഴെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുണ്ടായിരുന്നുവെന്ന്് പ്രദേശവാസികള്‍ പറഞ്ഞു.അപകടത്തില്‍ സമീപത്തുള്ള വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന്റെ വടക്കുവശം നിര്‍മാണത്തിലിരുന്ന പുതിയ ബൈപാസ് പാലത്തിന്റെ ഗര്‍ഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇവ സ്ഥാപിച്ചത്. പോലീസും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ…
Read Moreക്രെഡിറ്റ് കാർഡ് എടുക്കാമോ സാർ, ഇല്ലെങ്കിൽ ജോലി പോകുമെന്ന് ബാങ്ക് ജീവനക്കാരി; നിരന്തര ഫോൺ കോളിൽ സഹികെട്ട് യുവാവ്
ബാങ്ക് സംബന്ധമായ പലതരം ഫോൺ കോളുകൾ നിരന്തരം നമുക്ക് വരാറുണ്ട്. അവയിൽ മിക്കതും ടാർഗറ്റ് തികയ്ക്കാൻ വേണ്ടി വിളിക്കുന്നതുമാകും. ബാങ്ക് ലോൺ എടുക്കാനും ക്രെഡിറ്റ് കാർഡ് എടുക്കാനുമൊക്കെ ദിവസവും ഫോൺ നമുക്ക് വരാറുണ്ട്. വേണ്ടന്ന് പറഞ്ഞാലും പിന്നെയും ഫോൺ ചെയ്യും. ക്രെഡിറ്റ് കാർഡ് വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും ഫോൺ വിളിക്കും ബാങ്ക് ഉദ്യോഗസ്ഥയ്ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ക്രെഡിറ്റ് കാര്‍ഡ് നിരസിച്ചതോടെ ബാങ്ക് ജീവനക്കാരിയുടെ ശല്യം താങ്ങാനാകുന്നില്ലെന്ന അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ജീവനക്കാരിയാണ് ക്രെഡിറ്റ് കാർഡ് എടുക്കിന്നില്ലേയെന്ന ചോദ്യവുമായി നിരന്തരം തന്നെ ശല്യപ്പെടുത്തുന്നതെന്ന് യുവാവ് പറയുന്നു. ആദ്യം താന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറിയെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാങ്കിലെ ജീവനക്കാരി നിരന്തരം മെസേജ് അയയ്ക്കാനും വിളിക്കാനും തുടങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ജോലി…
Read Moreഅമ്മയേയും സഹോദരിമാരേയും അവസാനമായി ഒന്നുകാണാനാവാതെ പൊട്ടിക്കരഞ്ഞ് എഡ്വിൻ; ഏറ്റുമാനൂരിലെ വീട്ടിൽ അതിവൈകാരിക രംഗങ്ങളും, രോഷപ്രകടനവും
തൊടുപുഴ: ഏറ്റുമാനൂരിനടുത്ത് ട്രെയിൻ തട്ടി മരിച്ച അമ്മയുടെയും പെണ്മക്കളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറന്പിൽ നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ അടുത്തടുത്ത് സംസ്കരിച്ചത്. ഷൈനിയുടെ മകൻ എഡ്വിൻ അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.വെള്ളിയാഴ്ച പുലർച്ചെ ഏറ്റുമാനൂർ മനയ്ക്കപ്പാടം അതിരന്പുഴ റെയിൽവേ ഗേറ്റിനു സമീപമാണ് മൂവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു മാസമായി ഷൈനിയും മക്കളും ഭർത്താവുമായി പിണങ്ങി ഏറ്റുമാനൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച…
Read More