കൊച്ചി: ഒന്നര വയസുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിച്ചിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ ഭര്‍ത്താവ് നല്കിയ പോക്സോ കേസ് തെറ്റെന്നു തെളിഞ്ഞാല്‍ ഭര്‍ത്താവിനെതിരേ നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശം. ഭര്‍ത്താവ് നല്കിയ പരാതിയിന്മേല് കേസെടുത്ത പോലീസിന്റെ നടപടിയിലും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ആശ്ചര്യം പ്രകടിപ്പിച്ചു. വൈവാഹിക തര്‍ക്കം നാടിനു നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു. മുലകുടി മാറാത്ത മകളെ അമ്മ പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛന് നല്കിയ പരാതിയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ യുവതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരിയും ഭര്‍ത്താവും തമ്മില്‍ വൈവാഹിക തര്ക്കത്തിനുന് പുറമേ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടെയാണു കുട്ടിക്കു നേരെ യുവതിയില്‍നിന്നു ലൈംഗികാതിക്രം ഉണ്ടായെന്നു ഭര്‍ത്താവ് പരാതി നല്‍കിയത്. കുട്ടിയെ അമ്മ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു മറ്റൊരു സ്ത്രീ പറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. പോക്സോ വകുപ്പ്…
Read MoreDay: March 4, 2025
കുറ്റവാളികളല്ല, അവർ ഇരകൾ: വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ ഡോ. തരൂർ
കൊച്ചി: ലഹരിക്ക് അടിപ്പെടുന്ന വിദ്യാര്‍ഥികളെ കുറ്റവാളികളായല്ല കാണേണ്ടതെന്നും ഇരകളായി കണ്ട് സൗഹൃദപരമായ സമീപനത്തിലൂടെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ഡോ. ശശി തരൂര്‍ എംപി. ശതാബ്ദി ആഘോഷിക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ നൂറാമത് കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരെ സംരക്ഷിക്കാന്‍ അവരുടെ പേരുകള്‍ പുറത്തു പറയാതിരിക്കുന്നവരാണ് ഏറെ പേരും. യഥാര്‍ഥ സുഹൃത്തുക്കള്‍ അങ്ങനെയാകരുത്. അവരെ ലഹരിയുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ അധ്യാപകര്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കണം. അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ബോധവത്കരണത്തിലൂടെയും റിഹാബിലിറ്റേഷന്‍ ഘട്ടങ്ങളിലൂടെയും അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണു വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം എന്നത് അറിവ് നേടാനുള്ള മാര്‍ഗം മാത്രമല്ല, ബൗദ്ധിക കാഴ്ചപ്പാടോടെ ചിന്തിക്കുന്ന ഭാവി തലമുറയെ സൃഷ്ടിക്കുകയും അതുവഴി സാമൂഹികമായ വികസനം സാധ്യമാക്കുകയും ചെയ്യുന്നതാണ്. കരിയര്‍ വികസിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന് നല്ല സംഭാവനകള്‍ ചെയ്യാനുള്ള ഉത്തരവാദിത്വവും ഉന്നത…
Read Moreലയൺ സഫാരി യാത്ര നടത്തി മോദി: അനിമൽ റെസ്ക്യൂ സംരക്ഷണം പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു
ലോക വന്യജീവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിൽ ലയൺ സഫാരി യാത്ര നടത്തി. ഏതാനും മന്ത്രിമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വനം വകുപ്പിന്റെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം രാത്രി തങ്ങിയത്. ഗിർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനത്ത് ദേശീയ വന്യജീവി ബോർഡിന്റെ സമ്മേളനത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഏഷ്യൻ സിംഹങ്ങളുടെ പരിരക്ഷയ്ക്കു വേണ്ടിയുള്ള പ്രോജക്റ്റ് ലയണിനായി കേന്ദ്ര സർക്കാർ 2,900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗുജറാത്ത് സന്ദർശനവേളയിൽ അനിമൽ റെസ്ക്യൂ, സംരക്ഷണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.
Read Moreചെത്താം… വിൽക്കാം… പക്ഷേ കുടിക്കരുത്..! മദ്യപിക്കുന്നുവർക്ക് പാർട്ടിയിൽ സ്ഥാനമില്ല, മദ്യപിക്കുന്നുവെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ
കൊല്ലം: ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും വര്‍ധിക്കുന്നതിനെതിരേ ജനകീയ മുന്നേറ്റം സാധ്യമാകണമെന്ന് എം.വി. ഗോവിന്ദൻ. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് പോരാടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്കൂളുകളില്‍ ഉള്‍പ്പടെ ഇടപെടല്‍ നടത്തും. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായിതന്നെ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യപിക്കുന്നുവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മദ്യപിക്കുന്നുവെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ആഴക്കടലിനെ ലോകത്തെതന്നെ വലിയ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുന്ന കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കേന്ദ്രം ആഴക്കടല്‍ ലോകത്തെ ഏറ്റവും വലിയ കുത്തക മുതലാളിമാര്‍ക്ക് നല്‍കുകയാണ്. സിപിഎം ഇതിനെ തുടക്കം മുതല്‍ എതിര്‍ത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരും എതിരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Read Moreബിജെപി നേതാവിന്റെ കാമവെറിയിൽ തകർന്നത് പതിനഞ്ചുകാരിയുടെ മാനം; സ്വന്തം ഹോട്ടലിലേക്ക് പെൺകുട്ടി ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു; അറസ്റ്റ് ചെയ്ത് പോലീസ്
ഭോപ്പാൽ: പ്രായപൂർത്തിയായ പെൺകുട്ടി ഹോട്ടലിൽ പീഡനത്തിനിരയായ സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. 15കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയിലാണ് സംഭവം. സഞ്ജു യാദവ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് പീഡനം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് ഹോട്ടലിൽവേണ്ട സൗകര്യങ്ങൾ തയാറാക്കി നൽകിയെന്നാണ് സഞ്ജുവിനെതിരെയുള്ള കേസ്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് ബിജെപി ജില്ലാ യൂണിറ്റ് മേധാവി സരോജ് രജ്പുത് അറിയിച്ചു. ഹോട്ടലിലേക്ക് പോകുന്നതിനിടെ സിവിൽ ലൈൻസ് പ്രദേശത്ത് നിന്നാണ് യാദവിനെ കസ്റ്റഡിയിലെടുത്തതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഇൻസ്പെക്ടർ പങ്കജ് ശർമ പറഞ്ഞു. പ്രതികളായ രോഹിത് സാഹു, വിശാൽ സാഹു എന്നിവർക്കെതിരെ പെൺകുട്ടിയും കുടുംബവും പരാതി നൽകിയതായി ശർമ പറഞ്ഞു. ഒരു വർഷം മുമ്പ് യാദവിന്റെ ഹോട്ടലിലേക്ക് തന്നെ ബലമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിക്കുന്നു.
Read More