അയോധ്യ: ഉത്തർപ്രദേശിൽ നവവധുവിനെ ആദ്യരാത്രിയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. അയോധ്യ കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സാദത്ത് ഗഞ്ച് പ്രദേശത്താണു ശനിയാഴ്ചയാണു സംഭവം. ശിവാനി എന്ന യുവതിയാണു മരിച്ചത്. ശനിയാഴ്ചയായിരുന്നു പ്രദീപും ശിവാനിയും വിവാഹിതരായത്. ഇന്നലെ രാവിലെ ദമ്പതിമാർ ഉറങ്ങിയിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ തള്ളിത്തുറന്ന് അകത്തുപ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ശിവാനിയുടെ മൃതദേഹം കട്ടിലിലും പ്രദീപിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിലുമാണു കണ്ടെത്തിയത്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: March 10, 2025
ഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല, അത്രയും ആത്മാർഥതയുള്ള നടിയാണ് തമന്ന: ലിംഗുസാമി
തനിക്ക് പ്രിയപ്പെട്ട നടിയാണ് തമന്നയെന്ന് ലിംഗുസാമി. പയ്യ എന്ന എന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ 19-20 വയസേ തമന്നയ്ക്കുള്ളൂ. നയൻതാരയായിരുന്നു സിനിമ ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം എനിക്കും അവർക്കുമിടയിൽ ഒരു കാര്യത്തിൽ അഭിപ്രായം വ്യത്യാസം വന്നു. അങ്ങനെയാണ് തമന്ന വന്നത്. തമന്ന ഷൂട്ടിംഗുമായി നന്നായി സഹകരിച്ചു. കാർ യാത്രയാണ് സിനിമയിൽ. എല്ലായിടത്തും കാരവാൻ കൊണ്ട് വാരാനാകില്ല. കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകില്ല. ലൈറ്റ് പോകും ഉടനെ ഷൂട്ട് ചെയ്യണമെന്ന് കരുതിയാൽ മൂന്ന് പേർ സാരി മറച്ച് നിന്നാൽ മതി. തമന്ന ഡ്രസ് മാറി റെഡി സർ എന്ന് പറഞ്ഞ് വരും. കൃത്യനിഷ്ഠയുണ്ട്. നീ കരീന കപൂറിനെ പോലെ വളർന്ന് വരുമെന്ന് ഞാനന്ന് പറഞ്ഞു. ഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല. തമന്ന അത്രയും ആത്മാർഥതയുള്ള നടിയാണ്. ഇന്നും തമന്ന ലൈം ലൈറ്റിലുണ്ട്. പയ്യയുടെ റീ റിലീസ് സമയത്ത്…
Read Moreകലാകാരി എന്ന നിലയിൽ എന്റെ തെരഞ്ഞെടുപ്പുകൾ പലപ്പോഴും തെറ്റി പോയിട്ടുണ്ട്: മഞ്ജു വാര്യർ
ഒരു സിനിമയുടെ കഥയും തിരക്കഥയും ഒക്കെയെഴുതുന്നത് വളരെ കഷ്ടപ്പെട്ടാണ്. അതുകൊണ്ടുതന്നെ എന്നിലേക്ക് വരുന്ന ചിത്രങ്ങൾക്ക് നോ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖമേറിയ കാര്യമാണെന്ന് മഞ്ജു വാര്യർ. പക്ഷേ ഒരു കലാകാരി എന്ന നിലയിൽ എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്. പ്രവചനാതീതമായ സർഗാത്മകത ഇഴുകി ചേരുന്നതാണ് സിനിമ. അദ്ഭുതകരമായ ഭംഗിയും ഭാഗ്യവും ആയിട്ടാണ് ഞാൻ സിനിമയെ കാണുന്നത്. ഡെന്നിസ് ജോസഫ് മെമ്മോറിയൽ വർഷോപ്പാണ് ഇവിടെ നടക്കുന്നത്. ഞാൻ എന്റെ സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് ലോഹി സാറിനോടാണ്. എങ്കിലും ഡെന്നിസ് ജോസഫ് സാറിനോട് എനിക്ക് കടപ്പാടുണ്ട്. ഒരുപാട് താരങ്ങളുടെ ഗതി മാറ്റിയ വ്യക്തിയാണ് അദ്ദേഹം എന്ന് മഞ്ജു വാര്യർ.
Read Moreകഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം: ഒരു പൊടിക്ക് അടങ്ങണമെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ മിന്നും താരമാണ് പരിനീതി ചോപ്ര. നടി പ്രിയങ്ക ചോപ്രയുടെ കസിന് കൂടിയാണ് പരിനീതി ചോപ്ര. എങ്കിലും തന്റേതായ പാതയുണ്ടാക്കിയാണ് പരിനീതി സിനിമയിലെത്തുന്നത്. സിനിമയിലെത്തും മുമ്പ് മറ്റ് ജോലികളും പരിനീതി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പരിനീതി ചോപ്ര. തന്റെ കുട്ടിക്കാലത്ത് കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും തന്റെ അച്ഛനും അമ്മയും നല്ല കാഴ്ചപ്പാടുകള്‍ എനിക്ക് പകര്‍ന്നു നല്‍കിയിരുന്നു. അതിനാലാണ് കഷ്ടപ്പാടുകളെ നേരിടാന്‍ എനിക്ക് സാധിച്ചത്. എന്റെ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പക്കല്‍ എനിക്കൊരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിത്തരാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. അവര്‍ മാര്‍ക്കറ്റില്‍ പോയി രസഗുള വാങ്ങി വരും. അതും ഒരു കിലോയല്ല, ഒരു കഷണം. അതാണ് ബര്‍ത്ത് ഡേ കേക്കിന് പകരം ഞങ്ങള്‍ മുറിച്ചിരുന്നത്. എന്റെ കുടുംബം കഷ്ടപ്പെടുമ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും കെനിയയില്‍ സുഖജീവിതം…
Read Moreപി. ജയരാജനെ തഴഞ്ഞതിൽ നവമാധ്യമങ്ങളിൽ പ്രതിഷേധം; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത് പാർട്ടിയിലെ ചിലരുടെ സ്വാർഥ താത്പര്യം
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പടുത്താതെ മുതിർന്ന നേതാവ് പി. ജയരാജനെ തഴഞ്ഞതിൽ കണ്ണൂരിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും കടുത്ത അമർഷം. പാർട്ടിയുടെ വിവിധതലങ്ങളിൽ പ്രവർത്തിച്ചും ജില്ലാ സെക്രട്ടറി, സംസ്ഥാനസമിതിയംഗം എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടും ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത് പാർട്ടിയിലെ ചിലരുടെ സ്വാർഥ താത്പര്യം കൊണ്ടാണെന്നാണ് അനുഭാവികൾ ആരോപിക്കുന്നത്. അതിനിടെ ജയരാജന് പിന്തുണ പ്രഖ്യാപിച്ച് നവമാധ്യമങ്ങളിലൂടെ അണികൾ അഭിവാദ്യമർപ്പിക്കുന്നുണ്ട്. ചില പോസ്റ്റുകളിൽ ജയരാജന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം നേതൃത്വത്തിലെ ചിലരെ പരോക്ഷമായും വിമർശിക്കുന്നു. പ്രശോഭ് കൈതേരി എന്നയാൾ ഇട്ട ഇത്തരമൊരു പോസ്റ്റിൽ ഇത്തരമൊരു പോസ്റ്റിൽ പി. ജയരാജന്റെ മകൻ ജയിൻ രാജ് ഉൾപ്പടെയുള്ളവരെ ടാഗ് ചെയ്തിട്ടുണ്ട്. ”ഈ ഇടം കയ്യനാൽ ചുവന്ന കുറെയേറെ മണ്ണുണ്ട് ഇവിടെ. ആ മണ്ണിൽ തലയെടുപ്പോടെ വേരുറപ്പിച്ചു നിൽക്കും ഈ മനുഷ്യൻ’ എന്ന കുറിപ്പോടെ പിന്നിൽ കൈ കെട്ടി…
Read Moreസൈന്യവും അസദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ: സിറിയയിൽ 200ലേറെ പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 200ലേറെ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അസദിന്റെ വിശ്വസ്തർ സർക്കാർ സേനയ്ക്കെതിരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ സിറിയയിലെ പുതിയ സർക്കാരിനൊപ്പം നിൽക്കുന്ന സൈനികർ നടത്തിയ പ്രത്യാക്രമണങ്ങളിലാണു നിരവധി ആളുകൾ കൊല്ലപ്പെട്ടത്. തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ കനത്ത ആക്രമണമാണ് സൈന്യം നടത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആക്രമണമുണ്ടായി. ഡിസംബർ ആദ്യം ഇസ്ലാമിക് ഗ്രൂപ്പായ ഹയാത്ത് തഹ്രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പോരാട്ടം ആരംഭിച്ചതിനുശേഷം 200ലേറെ പേർ കൊല്ലപ്പെട്ടു. യഥാർഥ കണക്ക് ഇതിലുമേറെയാണെന്നു പുറത്തുവരുന്ന വിവരം. 2011 മാർച്ച് മുതൽ സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Read Moreപൊതു ബസ് ഗതാഗത മികവ്; കെഎസ്ആർടിസിക്ക് അവാർഡ്; ഒരു ലക്ഷം രൂപയുടെ പാരിതോഷികവും
ചാത്തന്നൂർ: അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് (എഎസ്ആർടിയു ) ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പൊതു ബസ് ഗതാഗത മികവ് അവാർഡ് കെഎസ്ആർടിസിക്ക് ലഭിച്ചു. പൊതു ഗതാഗതത്തിൻ്റെ ആവശ്യകതയുടെ പഠനം എന്ന പദ്ധതിക്കും കൂടാതെ ഈ കാലയളവിൽ വിജയകരമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുമായാണ് അംഗീകാരം. പ്രത്യേക ജൂറി അവാർഡ്നേടിയതോടൊപ്പം കെഎസ്ആർടിസിക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ലഭിച്ചു.ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ജാക്കറാൻഡ ഹാളിൽ നടന്ന ചടങ്ങിൽ പുതുച്ചേരി മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേഡി അവാർഡ് സമ്മാനിച്ചു. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോജ് ശങ്കർ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ എ എസ് ആർ ടിയു വൈസ് ചെയർമാൻ ദ്വാരക തിരുമല റാവുഐപിഎസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ടി. സൂര്യകിരൺ എന്നിവരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതു ഗതാഗത…
Read Moreകുട്ടികളുടെ ഇഷ്ടം നേടി ‘പെപ്പ പിഗ് ഇഡലി’: വീഡിയോ കാണാം
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നായ “പെപ്പ പിഗ്’ ന്റെ രൂപത്തിൽ തയാറാക്കിയ ഇഡലി സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇഡലി തയാറാക്കുന്നതിന്റെ പൂർണ വീഡിയോ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇഡലി ട്രേ വൃത്തിയാക്കിയശേഷം മാവ് ഒഴിക്കുന്നു. പിന്നീട് കണ്ണും മൂക്കും വായും വരയ്ക്കുന്നു. ഇഡലിക്ക് പെപ്പ പിഗിന്റെ പിങ്ക് നിറം ലഭിക്കാനായി മാവിൽ ബീറ്റ്റൂട്ട് ജ്യൂസ് ചേർക്കണം. കുസൃതിക്കാരൻ “പന്നിക്കുട്ടൻ ഇഡലി’ കാഴ്ചയിൽ മാത്രമല്ല, രുചിയിലും കേമനാണ്. സർഗാത്മകമായ ഈ പ്രഭാതഭക്ഷണത്തിനു ആവേശകരമായ പ്രതികരണങ്ങളാണു ലഭിക്കുന്നത്. പതിവുഭക്ഷണം കഴിച്ച് കുട്ടികൾ മടുത്തെങ്കിൽ “പെപ്പ പിഗ് ഇഡലി’യൊന്നു പരീക്ഷിച്ചു നോക്കൂ…വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല: നാളെ വീണ്ടും തെളിവെടുപ്പ്; കേസ് അന്വേഷിക്കുന്നത് കിളിമാനൂർ എസ്എച്ച്ഒ. ബി. ജയൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ രണ്ട് കേസുകളുടെ തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പുല്ലന്‍പാറ സ്വദേശിയും അഫാന്റെ പിതൃസഹോദരനുമായ അബ്ദുൾ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പിനാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ എസ്എച്ച്ഒ. ബി. ജയന്റെ നേതൃത്വത്തിലാണ് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹമാണ് പ്രതിയെ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അബ്ദുൾ ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്തിയ പുല്ലന്‍പാറയിലെ വീട്ടിലും കൊലയ്ക്ക് പ്രതി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട, ബാഗ് വാങ്ങിയ കട, സിഗററ്റ് വാങ്ങിയ കട, എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. നാളെയായിരിക്കും ഈ സ്ഥലങ്ങളിലെ തെളിവെടുപ്പ്. അഫാന്റെ പിതാവ് അബ്ദുൾ…
Read Moreസംസ്ഥാനത്തെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോർട്ട് തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ റിപ്പോര്‍ട്ട് തേടി. മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറുക. കോളജ് കാമ്പസുകളിലെ ലഹരി വ്യാപനം തടയാനായി ഗവര്‍ണര്‍ ഇന്ന് വിസിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഡിജിപിക്ക് നൽകിയ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് രാജ്ഭവനിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.
Read More