ഭാഗ്യം വരുന്ന വഴികളെക്കുറിച്ച് മുൻകൂട്ടി പറയാനാവില്ല. അമേരിക്കക്കാരിയായ മാരിസ ആൽക്രോണിന് (27) ഭാഗ്യം വന്നത് ഒരു ചിത്രത്തിന്റെ രൂപത്തിലായിരുന്നു. മാരിസ തന്റെ പ്രതിശ്രുതവരനായ ആരോൺ ഹാലിക്കൊപ്പം ഒഹായോയിലെ ഓക്ക്വുഡിലേക്കുള്ള വീട്ടിലേക്കു പോകുന്ന വഴി ഒരു ചാരിറ്റി ഷോപ്പിൽ കയറി. അവിടെ അടുത്തിടെ എത്തിയ ചില വസ്തുക്കൾ കടയുടമ അവരെ കാണിച്ചു. അതിൽ മാരിസയ്ക്ക് ഇഷ്ടപ്പെട്ടത് ഒരു പെയിന്റിംഗ് ആയിരുന്നു. 253 രൂപയ്ക്ക് (2.90 ഡോളർ) അവളത് വാങ്ങുകയുംചെയ്തു. തിരികെ കാറിലെത്തിയശേഷം അവൾ പെയിന്റിംഗ് സൂക്ഷിച്ചു നോക്കിയപ്പോൾ മൂലയിലായി ചിത്രകാരന്റേതെന്നു കരുതുന്ന ഒപ്പുണ്ടായിരുന്നു. ചിത്രകാരനായ ജോഹാൻ ബെർത്തൽസന്റെ പേരായിരുന്നു അത്. കൗതുകംകൊണ്ട് ആ പേര് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വിസ്മയിച്ചു പോയി. പ്രശസ്ത ചിത്രകാരൻ ജോഹാൻ ബെർത്തൽസൺ ആയിരുന്നു അത്. സിൻസിനാറ്റിയിലെ കാജ സൈക്സ് ആർട്ട് ഗാലറിയുമായി ബന്ധപ്പെട്ടപ്പോൾ പെയിന്റിംഗിന് 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ…
Read MoreDay: March 10, 2025
ട്രെയിനിലെ അക്രമികൾ ജാഗ്രതൈ! വനിതാ ആർപിഎഫിന് ആയുധമായി ഇനി മുളക് സ്പ്രേ കാനുകളും
കൊല്ലം: അക്രമികളെ നേരിടാൻ തോക്കിനും ലാത്തിക്കും പുറമേ മുളക് സ്പ്രേയും ഉപയോഗിക്കാൻ റെയിൽവേ സംരക്ഷണ സേനയെ സജ്ജമാക്കുന്നു. തുടക്കത്തിൽ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്കായിരിക്കും ആയുധമായി മുളക് സ്പ്രേ കാനുകൾ ലഭിക്കുക. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തെ വേഗത്തിൽ നേരിടാൻ വേണ്ടിയാണ് ആർപിഎഫിലെ വനിതകൾക്ക് ഇത്തരമൊരു ഉപകരണം ഡ്യൂട്ടി സമയത്ത് ഉപയോഗിക്കാനായി നൽകുന്നത്. മാരകമല്ലെങ്കിലും ഫലപ്രദമായ ഈ ഉപകരണം അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോഗിക്കാൻ കഴിയും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഒറ്റയ്ക്കും കുട്ടികൾക്ക് ഒപ്പവും യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരേ ട്രെയിനുകളിൽ വ്യാപകമായ അതിക്രമം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം രാജ്യത്താകമാനം ഏർപ്പെടുത്താൻ ആർപിഎഫ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഒരു അധിക സുരക്ഷാ തലം ലഭിക്കും. പെട്ടെന്നുണ്ടാകുന്ന ഭീഷണികൾ തടയാനും പീഡന സംഭവങ്ങളോട് ഞൊടിയിടയിൽ പ്രതികരിക്കാനും അടിയന്തിര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ…
Read Moreകളിച്ച് നടക്കേണ്ട, ഇനി കല്യാണം കഴിച്ചേ പറ്റൂ: കാമുകിയുടെ നിരന്തരമുള്ള ശല്യം സഹിക്കവയ്യാതെ കാമുകൻ യുവതിയുടെ തലയറുത്തു
ഉത്തർപ്രദേശിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തറത്തുകൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗന്നാഥ്പുർ ഗ്രാമത്തിനു സമീപമാണ് 26കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകൻ ആസിഫ് റാസ എന്ന ഫൈസാനെ (24) പിടികൂടുകയായിരുന്നു. കൊലപാതകത്തിനു ഫൈസാനെ സഹായിച്ച മോട്ടോർ സൈക്കിൾ മെക്കാനിക്കിനെയും പോലീസ് പിടികൂടി. വിവാഹം കഴിക്കാൻ കാമുകി നിരന്തരം സമ്മർദം ചെലുത്തിയതിനാലാണു കൊലപ്പെടുത്തിയതെന്ന് ഫൈസാൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി “സലാർ’ എന്ന തെലുങ്ക് സിനിമ കണ്ട ഫൈസാൻ യുവതിയെ കനാലിലേക്കു പ്രലോഭിപ്പിച്ചു കൊണ്ടുപോയി തലയറുത്തു കൊല്ലുകയായിരുന്നു. പിന്നീട് തല ഒളിപ്പിക്കുകയുംചെയ്തു. നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു.
Read Moreനിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ല, അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യമില്ല: തേജസ്വി യാദവ്
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ലെന്ന് ആർജെഡി നേതാവും സംസ്ഥാന പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്. ജെഡി-യുവുമായി വീണ്ടും സഖ്യത്തിൽ എത്താനായി ആർജെഡി നീക്കങ്ങൾ നടത്തുന്നുവെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങളെല്ലാം തേജസ്വി തള്ളി. നിതീഷുമായി ഇനി സഖ്യത്തിനില്ല. സഖ്യത്തിനായി ശ്രമിക്കുന്നില്ല. അത്തരത്തിലുള്ള വാർത്തകൾ തെറ്റാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. സംസ്ഥാനത്ത് നീതിഷിന്റെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ വൻ പരാജയമാണ്. സമസ്ത മേഖലകളെയും തകർത്തു. ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡിയും സഖ്യവും വൻ വിജയം നേടുമെന്നും തേജസ്വി പറഞ്ഞു.
Read Moreവിരമിക്കൽ ഇപ്പോഴില്ല: രോഹിത്
ദുബായ്: ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചാന്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തൽകാലം വിരമിക്കുന്നില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീടെന്നും രോഹിത് പ്രഖ്യാപിച്ചത്. ചാന്പ്യൻസ് ട്രോഫി നേടിയാൽ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നും തോറ്റാൽ രോഹിത് ടീമിനു പുറത്താകുമെന്നുമുള്ള ചർച്ചകൾ കഴിഞ്ഞദിവസങ്ങളിൽ സജീവമായിരുന്നു. നാല് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിൽ നയിച്ച, രോഹിത് 20ട്വന്റി ലോകകപ്പ് ഉൾപ്പെടെ രണ്ടെണ്ണത്തിൽ കിരീടം നേടി. ന്യൂസിലൻഡിനുമേൽ നാലുവിക്കറ്റ് വിജയമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. 252 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് നായകൻ രോഹിത് ശർമ കിടിലൻ തുടക്കം നല്കി. 41 പന്തിൽ മൂന്നു സിക്സറോടെ രോഹിത് അർധസെഞ്ചുറി പിന്നിട്ടു. 83 പന്തിൽ 76 റൺസ് എടുത്താണു പുറത്തായത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 251-7. ഇന്ത്യ 49…
Read Moreഓണ്‍ലൈന്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ ആപ്പ്; എഐ ഷീല്‍ഡ് വെയറിന്റെ പ്രധാന സവിശേഷതകള്‍
ചെങ്ങന്നൂര്‍: ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് പ്രധാന കാര്യങ്ങളിലൊന്നാണ്. വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി കാസര്‍കോട് സ്വദേശികളായ പി.എം. ഫയാസും അഹമ്മദ് ആഷിഫും ചേര്‍ന്ന് -എഐ ഷീല്‍ഡ് വെയര്‍ – എന്ന നൂതന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് ഇരുവരും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, മറ്റ് ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികള്‍ എന്നിവയില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫയാസും ആഷിഫും പൂര്‍ണമായും രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് എഐ ഷീല്‍ഡ് വെയര്‍. ഡിജിറ്റല്‍ ലോകത്തെ പൊതുസുരക്ഷയെക്കുറിച്ചുള്ള അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യവും നൂതന ചിന്തയും ആഴമായ ആശങ്കയും ഈ ആപ്പിന് പിന്നിലുണ്ട്. എഐ സാങ്കേതിക വിദ്യയുടെ ശക്തി എഐ ഷീല്‍ഡ് വെയര്‍ ഒരു സാധാരണ…
Read Moreലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു: പ്രതികൾ ഒളിവിൽ
രാജസ്ഥാനിൽ ലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു. ഉദയ്പുർ ജില്ലയിലെ പനേരിയ കി മദാരി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. ദുൻഗർപുർ ജില്ലയിൽ നിന്നുള്ള ജിതേന്ദ്ര മീന (30) തന്റെ ലിവ്-ഇൻ പങ്കാളിയായ ഡിംപിളിനൊപ്പം (25) വാടക മുറിയിൽ താമസിക്കുകയായിരുന്നു. ഇവിടെയെത്തിയാണ് ഡിപിളിന്റെ ഭർത്താവ് നർസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവശേഷം ഡിംപിളും നർസിയും രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡിംപിൾ നഴ്സായി ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കമ്പൗണ്ടറായി ജോലി ചെയ്യുകയായിരുന്നു ജിതേന്ദ്ര. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു .
Read Moreഅവർ വിളിച്ചു പറയും സാർ, ഞാൻ അതിനനുസരിച്ച് വാറ്റും… ഓര്‍ഡര്‍ അനുസരിച്ച് ചാരായം വാറ്റുന്ന ഇരുപതിൽചിറ സുധാകരനെ കുപ്പിയിലാക്കി എക്സൈസ്
എടത്വ: ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ചാരായം ഉണ്ടാക്കി വില്പന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയില്‍. എടത്വ വില്ലേജില്‍ പുതുക്കരി ഇരുപതില്‍ചിറ വീട്ടില്‍ സുധാകരന് (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചാരായം ലിറ്ററിന് ആയിരം രൂപ പ്രകാരമാണ് വില്പന നടത്തിയതെന്നും ഉത്സവകാലമായതിനാല്‍ ആവശ്യക്കാര്‍ പറഞ്ഞതനുസരിച്ച് വാറ്റിയതാണെന്നും സുധാകരന് പറഞ്ഞു. വീട്ടില്‍നിന്ന് ആറ് ലിറ്റര്‍ ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നൂറ്റിപ്പത്ത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വിവാഹപാര്‍ട്ടികള്‍ക്കും വിശേഷ ദിവസങ്ങളിലും ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഇയാള്‍ ചാരായം വാറ്റി നല്കിവന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ്…
Read Moreആരുടെയും മനംകവരും… സാജൻ കുഴിക്കാട്ടുകുന്നേലിന്റെ രണ്ടേക്കർ തോട്ടം ഹരിതാഭം; പഴവർഗങ്ങളാൽ സമ്പന്നം
തൊടുപുഴ: ഹരിതഭംഗികൊണ്ട് ആരുടെയും മനംകവരുന്ന രണ്ടേക്കർ തോട്ടത്തിൽ സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് സാജൻ കുഴിക്കാട്ടുകുന്നേൽ. നെടിയശാല സ്വദേശിയായ ഈ യുവ കർഷകൻ രണ്ടുപതിറ്റാണ്ടിലേറെയായി കൃഷിയിൽസജീവമാണ്. സമീപനാളിലാണ് വിവിധയിനം പഴവർഗങ്ങളുടെ കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ പരന്പരാഗത കൃഷികളായിരുന്നു അനുവർത്തിച്ചിരുന്നത്. റംബുട്ടാൻ, അബിയു, ഫുലാസാൻ, മങ്കോസ്റ്റിൻ, റെഡ് ലേഡി തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം ആയുർജാക്ക് ഇനത്തിൽപ്പെട്ട പ്ലാവ്, വടുകപുളിയൻ നാരകം തുടങ്ങിയവയും തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു. ചെടികൾ നനയ്ക്കുന്നതിനായി ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിന് രാസവളവും നൽകും. മണ്ണിന്റെ ഘടന പരിശോധിച്ചറിഞ്ഞ ശേഷമാണ് വളപ്രയോഗം. വേനൽക്കാലത്ത് പുതയിടും.സംസ്ഥാനത്തെ വിവിധ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് പ്രായോഗികമായ അറിവുകൾ സ്വന്തമാക്കിയ ശേഷമാണ് കൃഷി ആരംഭിച്ചത്. റെഡ്, യല്ലോ ഇനങ്ങളിൽപ്പെട്ട പപ്പായ നാളുകളായി കൃഷി ചെയ്തുവരുന്നുണ്ട്. സീസണിൽ മികച്ചവില ലഭിക്കുന്നതിനാൽ പപ്പായ കൃഷി ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൊടുപുഴ…
Read Moreഭാര്യയെ സംശയിച്ചത് പൊല്ലാപ്പായി ഒടുവിൽ ക്ഷമ പറഞ്ഞ് തടിതപ്പി
സംശയരോഗിയായ ഭർത്താവിനെ ഭാര്യ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഭർത്താവ്, തന്റെ സംശയം തെറ്റാണെന്നു ബോധ്യമായതോടെ ക്ഷമ പറഞ്ഞു തടിതപ്പി. ഉത്തർപ്രദേശിലെ കാണ്പുരിലാണു സംഭവം. ബിത്തൂർ ഏരിയയിൽ സ്പൈസി കമ്പനിയിലെ ജോലിക്കാരനാണു ഭാര്യയെ സംശയിച്ച് പൊല്ലാപ്പിലായ ഭർത്താവ്. ഭാര്യയ്ക്ക് മെഡിക്കല്‍ കോളജിലാണു ജോലി. ദീർഘനേരം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നു ഭർത്താവിനു സംശയം തോന്നുകയായിരുന്നു. കള്ളത്തരം കണ്ടുപിടിക്കാൻ ഭാര്യ അറിയാതെ അവരുടെ ഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഭാര്യ ഇതു കണ്ടുപിടിച്ചതോടെ വഴക്കായി. വഴക്കിനിടെ ഭാര്യ തന്റെ കൈയിലിരുന്ന പിന് ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിക്കുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഭർത്താവ് പരാതിയുമായി നേരേ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് ഭാര്യയെയും ഭാര്യ വിളിച്ചിരുന്ന ആളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തന്റെ മേലുദ്യോഗസ്ഥനുമായിട്ടായിരുന്നു ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്. അയാൾ തന്റെ…
Read More