അയാളും ഞാനും തമ്മിൽ എന്ന പേര് അന്ന് ആ സിനിമയ്ക്ക് ഇട്ടിട്ടില്ല. തുടക്കത്തിൽ കഥയെക്കുറിച്ച് സംസാരിക്കാൻ നടൻ പൃഥ്വിരാജിന്റെ അടുത്തേക്കാണ് പോയതെന്ന് ലാൽ ജോസ്. ആ സമയത്ത് ഡയമണ്ട് നെക്ലെയ്സ് റിലീസ് ആയിരുന്നു. അപ്പോൾ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത്. ലാലേട്ടാ, ഡയമണ്ട് നെക്ലെയ്സ് എന്ന സിനിമ ചെയ്യുമ്പോൾ ആ ഡോക്ടർ അരുൺ കുമാർ എന്ന് പറയുന്ന ക്യാരക്ടറിന് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത് എന്നാണ്. ഫഹദ് അസലായിട്ട് അത് ചെയ്തിട്ടുണ്ട്. പക്ഷേ നമ്മൾ തമ്മിൽ ഒരു പടം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഒരു കഥ വരുമ്പോൾ എന്തുകൊണ്ടാണ് എന്റെ മുഖം ലാലേട്ടന്റെ മനസിൽ വരാതിരുന്നതെന്നാണ് രാജു ചോദിച്ചത്. ഞാൻ പറഞ്ഞു, രാജുവിന് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് അതെന്ന് എനിക്ക് ഇപ്പോൾ മനസിലായി. പക്ഷേ ആ കഥ ഇക്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത്…
Read MoreDay: March 14, 2025
ഭാവനയുടെ ഹൊറർ ചിത്രം; ‘ദി ഡോർ’ ടീസർ റിലീസായി
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ന്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ ഹണ്ട് എന്ന സിനിമക്ക് വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ആസൽ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ദ ഡോർ എന്ന ചിത്രം. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയവരും…
Read Moreരശ്മിക മന്ദാന… ബോളിവുഡിന് പുതിയ ബോക്സ് ഓഫീസ് ക്വീൻ
ദീപികയെയും പ്രിയങ്കയെയും ‘വെട്ടി’ ബോളിവുഡ് ബോക്സോഫിസ് ക്വീൻ പദവിയിലേക്കുയർന്നു രശ്മിക മന്ദാന. ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പണം വാരിയ കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലെയും നായിക ബോളിവുഡിൽ നിന്നുള്ള താരമായിരുന്നില്ല. ബോളിവുഡിന് പുറത്തുനിന്നൊരാൾ ബോക്സ് ഓഫീസ് അടക്കിവാഴുന്ന കാഴ്ചയാണ് ബോളിവുഡിൽ കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിച്ചത്. അത് മറ്റാരുമല്ല, രശ്മിക മന്ദാന. വെറും മൂന്ന് സിനിമകൾ കൊണ്ട് ബോളിവുഡ് ബോക്സ് ഓഫീസ് ക്വീൻ ആയി മാറുകയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. രണ്ട് വർഷത്തിനുള്ളിൽ മൂന്ന് സിനിമകൾ, ആഗോളതലത്തിൽ 3,300 കോടി രൂപയാണ് നേടിയത്. രൺവീർ കപൂറുമൊന്നിച്ച ആനിമൽ, അല്ലു അർജുൻ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2, ഛാവ – ഈ ചിത്രങ്ങളിൽ നായികയായെത്തിയത് രശ്മികയായിരുന്നു. ഇതിൽ ഛാവ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പുഷ്പ 2 – 812 കോടി രൂപയാണ് ഹിന്ദി പതിപ്പ്…
Read Moreപൊറോട്ട പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിൽ അതിക്രമം; മൂന്നുപേർക്ക് മർദനമേറ്റു
ചാരുംമൂട്: പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്നുപറഞ്ഞ് ഹോട്ടലിൽ അതിക്രമം നടത്തിയ മൂന്നംഗസംഘം ഉടമയെയും ബന്ധുക്കളെയുമടക്കം മൂന്നു പേരെ മർദിച്ചു. താമരക്കുളം ജംഗ്ഷനു പടിഞ്ഞാറു പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടൽ ഉടമ താമരക്കുളം ആഷിക് മൻസിലിൽ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠസഹോദരൻ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവർക്കാണ് പരിക്കേറ്റത്. ചട്ടുകം കൊണ്ട് അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. വൈകിട്ട് അഞ്ചോടെ സ്കൂട്ടറിലെ ത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി ഉൾപ്പെടുന്ന പാഴ്സൽ വാങ്ങി പോയിരുന്നു. ആറോടെ തിരികെവന്ന സംഘം കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി. പാഴ്സലിൽഗ്രേവി കുറഞ്ഞെന്നു പറഞ്ഞ് അക്രമം നടത്തുകയായിരുന്നു.നമസ്കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ വന്ന ജ്യേഷ്ഠനെയും സംഘം ക്രൂരമായി മർദിച്ചു.കടയുടെ മുൻവശത്തെ…
Read Moreസ്കൂൾ കുട്ടികളുൾപ്പടെയുള്ളവർ കൂട്ടമായി എത്തുന്നു: കള്ളും കഞ്ചാവുമെന്ന് നാട്ടുകാർ; വൈക്കം ബീച്ചിൽ സാമൂഹ്യവിരുദ്ധ ശല്യം
വൈക്കം: കായലോര ബീച്ചില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. ബീച്ചില്‍ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ നഗരസഭ സ്ഥാപിച്ച ഇരുമ്പ് കസേര കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി മരച്ചുവട്ടിലേക്കു മാറ്റിയിട്ടു. കസേര ഇളക്കി മാറ്റിയത് ചിലര്‍ ചോദ്യം ചെയ്തെങ്കിലും ലഹരിയിലായ യുവാക്കൾ ഭീഷണി മുഴക്കിയതോടെ ചോദ്യം ചെയ്തവര്‍ പിന്തിരിഞ്ഞു. രാവിലെ 10 മുതല്‍ ബീച്ചിലും സമീപത്തെ കുറ്റിക്കാട്ടിലും കൗമാരക്കാരായ സ്കൂള്‍ കുട്ടികളുൾപ്പടെയാണ് സംഘങ്ങളായി എത്തുന്നത്. സഭ്യതയുടെ അതിരുവിടുന്ന സംഭവങ്ങള്‍ പതിവായതോടെ പ്രദേശവാസികളുമായി സംഘര്‍ഷം പതിവായി. വൈക്കം ഡിവൈഎസ്പി ഓഫീസ് കായലോര ബീച്ചിനോടു ചേര്‍ന്നാണെങ്കിലും ബീച്ചില്‍ തമ്പടിക്കുന്നത് വിദ്യാര്‍ഥികളായതിനാല്‍ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ട്. ബീച്ചിലെത്തുന്ന കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നവരോ ലഹരി വില്‍പ്പനക്കാരോ ആയി മാറുന്നതിനു സാധ്യതയേറെയുള്ളതിനാല്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പേ കായലോര ബീച്ചിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനു പോലീസും എക്സൈസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.
Read Moreകുഞ്ഞുങ്ങൾക്കെന്തിന് മൊബൈൽ ഫോൺ?
ഇന്ന് കൈക്കുഞ്ഞുങ്ങള്ക്കുപോലും കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതായും കാണാം. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു. കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ അവർക്കു മൊബൈല്‍ ഫോണ്‍ നല്കുന്നു. ഇതു തുടരുമ്പോള്‍ ആസക്തി ആയി മാറുന്നു. ഇത്തരം ശീലങ്ങള്‍ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. കുഞ്ഞുങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍· പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.· തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.· കുട്ടികള്‍ കള്ളം പറയാനുള്ള പ്രവണതകൂടുന്നു.· മാനസികാരോഗ്യത്തെ ബാധിക്കുന്നു(വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നു).· ഉറക്കമില്ലായ്മ· മറ്റുള്ളവരുമായി ഇടപെടാന്‍ താത്പര്യക്കുറവ് കാണിക്കുന്നു.· കുഞ്ഞുങ്ങള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നു.·…
Read Moreഅമ്മയുടെയും രണ്ടു പെൺകുട്ടികളുടെയും മരണം: പ്രതി നോബിയുടെ റിമാൻഡ് കാലാവധി നീട്ടി
ഏറ്റുമാനൂര്‍: ട്രെയിനിനു മുന്നില്‍ച്ചാടി അമ്മയും രണ്ടു പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷണത്തിനായി ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് നോബിയെ അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവര്‍ ജീവനൊടുക്കിയ കേസിലെ പ്രതിയായ നോബിയെ മൂന്നു ദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും കേസന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു സഹകരിച്ചില്ലെന്നുമാണ് സൂചന. നോബിയുടെയും ഷൈനിയുടെയും മൊബൈല്‍ ഫോണുകളുടെ വിദഗ്ദ്ധ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കേസന്വേഷണത്തിന് സഹായകമായ…
Read Moreചേട്ടാ… കുറച്ച് ബിറ്റാഡിൻ: പരിക്കേറ്റ കുരങ്ങൻ ഓടിയെത്തിയത് ഫാർമസിയിലേക്ക്: മുറിവ് വച്ച്കെട്ടി ജീവനക്കാർ
മറ്റു മൃഗങ്ങളെ അപോക്ഷിച്ച് കുരങ്ങുകൾക്ക് ബുദ്ധി അൽപം കൂടുതലാണെന്ന് പറയാറുണ്ടെങ്കിലും ഇപ്പോഴിതാ അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഫാർമസി കണ്ടപ്പോൾ അകത്ത് കയറി മുറിവ് കാണിച്ചു കൊടുക്കുന്നതാണ് വീഡിയോ. ബംഗാളി ടൈഗേഴ്സ് എന്ന ഉപയോക്താവാണ് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഫാർമസിയിൽ എത്തി ചികിത്സ തേടുന്ന എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മെഹർപൂർ നഗരത്തിലെ അൽഹേര ഫാർമസിയിലാണ് ഈ സംഭവം. ഒരു ഫാർമസിയിൽ കുറച്ച് പേർ കൂടി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അവർക്ക് നടുവിലായി ഒരു കുരങ്ങൻ അവിടെ ഇരിക്കുന്നതും കാണാൻ സാധിക്കും. അവന്റെ കൈയിൽ പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഭാഗത്ത് ഫാർമസി ജീവനക്കാർ മരുന്ന് വച്ച് കൊടുക്കുന്നത് കാണാം. കുരങ്ങന്റെ മുറിവിൽ മരുന്ന് തേക്കുന്പോൾ അവൻ അടങ്ങി…
Read Moreമുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിന് “പണികിട്ടി’; പയ്യന്നൂരിൽ ഡോക്ടർക്കെതിരേ കേസ്
പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിക്ക് ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസ്. മലപ്പുറത്തെ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ് പയ്യന്നൂരിലെ ഡോ. നമ്പ്യാര്‍സ് സ്കിന്‍ ഹെയര്‍ ലേസര്‍ ഈസ്തെറ്റിക്കിലെ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ സ്കിന്‍ ആൻഡ് ഹെയര്‍ ക്ലിനിക്ക് പ്ലാസ്റ്റിക് സര്ജന് എന്ന പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെയാണ് പരാതിക്കാരിയായ യുവതി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 എന്നീ തിയതികളില്‍ യുവതി ഫെയ്സ് ലിഫ്റ്റിംഗ് ട്രീറ്റ്മെന്റിന് വിധേയയായതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ചികിത്സാ പിഴവുമൂലം പാര്‍ശ്വഫലങ്ങളുണ്ടായി. യുവതി പിന്നീട് ഡോക്ടറെ സമീപിച്ചിട്ടും പ്രശ്നപരിഹാരത്തിനുള്ള തുടര്‍ ചികിത്സ നല്‍കിയില്ല. ചികിത്സയ്ക്കായി പരാതിക്കാരിയില്‍നിന്നും വാങ്ങിയ 50,000 രൂപ തിരിച്ച് നല്‍കിയതുമില്ല. മുഖത്തുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം യുവതിക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ഇതേതുടര്‍ന്നാണ് യുവതി…
Read Moreഎങ്ങനെ കോപ്പി അടിക്കണം? യുട്യൂബ് വീഡിയോ വൈറൽ; വിശദീകരണവുമായി വിദ്യാർഥി; ഒടുവിൽ അപ്രത്യക്ഷമായി
കോഴിക്കോട്: എങ്ങനെ കോപ്പി അടിക്കണം, കോപ്പി എവിടെ ഒളിപ്പിക്കണം, ഇന്‍വിജിലേറ്ററെ എങ്ങനെ കളിപ്പിക്കാം? പരീക്ഷാക്കാലത്ത് ഒരു വിദ്യാര്‍ഥി യൂട്യൂബില്‍ പങ്കുവച്ച വീഡിയോ വൈറലായതിനു പിന്നാലെ അപ്രത്യക്ഷമായി. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ മാര്‍ഗനിര്‍ദേശം നല്കുന്ന യൂട്യൂബ് വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സിദ്ദീഖുല്‍ അക്ബര്‍ എന്ന വിദ്യാർഥി യൂട്യൂബിലെ അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന തന്റെ അക്കൗണ്ടില്‍നിന്ന് വീഡിയോ പിന്‍വലിച്ചത്. ഒരാഴ്ച മുമ്പ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ സിദീഖുല്‍ അക്ബര്‍, ഇംഗ്ലീഷ് പരീക്ഷയില്‍ താന്‍ കോപ്പി അടിച്ചെന്നും സ്കൂള്‍ മാനേജരുടെ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തെന്നും വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതിനിടെ വിദ്യാര്‍ഥി വീണ്ടും വീഡിയോ ലൈവില്‍ വന്നു. യൂട്യൂബില്‍ വീഡിയോ ഇട്ടതില്‍ ഖേദം ഇല്ലെന്നായിരുന്നു നിലപാട്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോള്‍ വിദ്യാർഥികള്‍ എന്ത് ചെയ്യുമെന്നാണ്…
Read More