ആലപ്പുഴ: കാവാലം കുന്നുമ്മയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് സാരമായ പരിക്ക്. കാവാലം പഞ്ചായത്തിലെ കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടില്‍ പ്രദീപ് കുമാറിന്റെ മകന് തേജസ് പ്രദീപിനാണ് പരി ക്കേറ്റത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. തലയിലും ഇടതുകണ്ണിലും മുറിവേറ്റു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തേജസിനെ കടിക്കുന്നതിനു മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ നായ ആക്രമിച്ചിരുന്നു. എന്നാല്‍, നായ കുട്ടിയുടെ വസ്ത്രം കടിച്ചുകീറിയെങ്കിലും കടിയേറ്റില്ല. കുട്ടിയുടെ ദേഹത്ത് ചെറിയൊരു പോറല്‍ മാത്രമേ ഏറ്റുള്ളൂ. കാവാലം ഭാഗത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണ്. റോഡ് വശങ്ങളില് നായ്ക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന് പരാതി ഉയരുന്നു. തെരുവുനായ ശല്യം; വലഞ്ഞ് കാവാലത്തുകാര്കാവാലം പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. തട്ടാശേരിക്കു സമീപം പലവട്ടം കുട്ടികളടക്കമുള്ളവര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം റോഡിലൂടെ നടന്നുപോയ കുട്ടി നായയുടെ ആക്രമണത്തെത്തുടര്‍ന്ന്…
Read MoreDay: March 17, 2025
ആദ്യം പരിഗണിച്ചത് അനുപമയുടെ റോളിലേക്കായിരുന്നു, പിന്നീട് മാറ്റി: ഡ്രാഗണിൽ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് കയാദു ലോഹര്‍
തമിഴ്നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരുമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. കയാദു ലോഹര്‍, അനുപമ പരമേശ്വരന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇപ്പോള്‍ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രണ്ടു നായികമാരിലൊരാളായ തെന്നിന്ത്യൻ നടിയായ കയാദു ലോഹർ. ചിത്രത്തില്‍ അനുപമ പരമേശ്വരന് അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രത്തിലേക്കായിരുന്നു ആദ്യം വിളിച്ചിരുന്നത്. എന്നാല്‍ പിന്നീട് മറ്റ് അപ്ഡേറ്റുകള് ഒന്നും ഉണ്ടായില്ലെന്നും സിനിമ കൈയില്‍ നിന്ന് പോയെന്ന് കരുതി സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണ് പല്ലവി എന്ന കഥാപാത്രമാകാന്‍ കോള്‍ വന്നതെന്നും കയാദു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ഡ്രാഗണ്‍ സിനിമയുടെ കഥ സൂം കോളിലൂടെയാണ് സംവിധായകൻ അശ്വത് പറയുന്നത്. ആദ്യം കീര്‍ത്തിക്കു വേണ്ടിയായിരുന്നു. കഥ കേട്ടപ്പോള്‍ വളരെ ആവേശത്തിലായിരുന്നു ഞാന്‍. പക്ഷെ പിന്നീട് അദ്ദേഹത്തില്‍ നിന്ന് കോള്‍ ഒന്നും വന്നില്ല. സത്യം പറഞ്ഞാല്‍, ആ പ്രോജക്റ്റ്…
Read Moreകണ്ടിട്ടെന്തോ പന്തികേട് തോന്നി, പോലീസ് ചോദ്യം ചെയ്തപ്പോൾ രക്ഷപെട്ട് ഓടാൻ നോക്കി: ലഹരിമരുന്നുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ പിടിയില്‍
കോയമ്പത്തൂര്‍: ലഹരിമരുന്നുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കായംകുളം സ്വദേശി എസ്. മുഹമ്മദ് സിനാന്(19) ആണ് പിടിയിലായത്. 150 ഗ്രാം മെത്താഫെറ്റാമിനാണ് ഇയാളില്‍നിന്നു പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിയിലേക്ക് പോയ ഐലന്റ് എക്സ്പ്രസിലാണ് ഇയാള്‍ കോയമ്പത്തൂരിലെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
Read Moreഅച്ഛനോട് വഴക്കിട്ടു: തോക്കെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി; അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു
ന്യൂഡൽഹി: അച്ഛനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഡൽഹിയിലാണു സംഭവം. 21കാരനാണ് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാവിനു വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചിലാണു വെടിയേറ്റത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreയുവാവിനെ കൊന്നു: ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിതീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു. ഡൽഹി കാന്റ് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. മാർച്ച് എട്ടു മുതൽ കാണാതായ ബൽജീത് നഗർ സ്വദേശിയായ പങ്കജ് എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പങ്കജിനെ നാലുപേർ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കജിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം പ്രതികൾ പങ്കജിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു. തുടർന്ന് ട്രെയിൻ കയറി മൃതദേഹം ചിന്നിച്ചിതറി. പ്രതികളിലൊരാൾ ഒളിവിലാണ്. ഇയാൾക്കുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read Moreവലിച്ചെറിയുന്നവരുടെ വീട്ടിൽ മാലിന്യം തിരിച്ചെത്തിച്ച് നഗരസഭ; 2000 രൂപ പിഴയും; വ്യത്യസ്ത നടപടിയുമായി കട്ടപ്പന നഗര സഭ
കട്ടപ്പന: പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ വ്യത്യസ്ത നടപടിയുമായി കട്ടപ്പന നഗര സഭ. പൊതുസ്ഥലത്തുനിന്ന് ലഭിക്കുന്ന മാലിന്യത്തിൽനിന്നു മേൽവിലാസം കണ്ടെത്തി മാലിന്യം നിക്ഷേപിച്ചവരുടെ വീടുകളിൽ തന്നെ മാലിന്യം തിരികെ എത്തിക്കുകയാണ് ആരോഗ്യ വിഭാഗം. നഗരസഭാ പരിധിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടിയുമായി നഗരസഭ ആരോഗ്യവിഭാഗം മുന്നോട്ട് പോകുന്നത്. മുൻപ് മാലിന്യങ്ങളിൽനിന്നു മേൽവിലാസങ്ങൾ ശേഖരിച്ച് പിഴയടക്കം ചുമത്തി നടപടികൾ സ്വീകരിച്ചിരുന്നു. അതിൽനിന്നു വ്യത്യസ്തമായിട്ടാണ് ഇപ്പോൾ വേറിട്ട നടപടികളുമായി നഗരസഭാ ആരോഗ്യവിഭാഗം രംഗത്ത് വന്നിരിക്കുന്നത്. മാലിന്യം തിരികെ എത്തിക്കുന്നതിനൊപ്പം 2000 രൂപ പിഴയും ഈടാക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച കല്യാണത്തണ്ട് സ്വദേശിയുടെയും കട്ടപ്പനയാറിന്റെ സമീപത്ത് മാലിന്യം തള്ളിയ കട്ടപ്പന സ്വദേശിക്കും മാലിന്യം തിരികെ എത്തിച്ച് പിഴ ഈടാക്കി.നഗരത്തിന്റെ വിവിധ ആളനക്കമില്ലാത്ത സ്ഥലങ്ങൾ, കട്ടപ്പനയാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന വ്യാപക്കും.
Read Moreഭക്തരുടെയും വിനോദസഞ്ചാരികളുടെയും പത്തിരട്ടി വർധനവ്: അഞ്ചു വർഷത്തിനിടെ 400 കോടി നികുതി അടച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ്
ലക്നോ: ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അഞ്ചു വർഷത്തിനിടെ സർക്കാരിലേക്ക് 400 കോടി രൂപ നികുതി അടച്ചെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. 2020 ഫെബ്രുവരി അഞ്ചിനും 2025 ഫെബ്രുവരി അഞ്ചിനും ഇടയിലാണ് തുക അടച്ചതെന്ന് ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. ഇതിൽ 270 കോടി രൂപ ചരക്ക് സേവന നികുതിയായി (ജിഎസ്ടി) അടച്ചപ്പോൾ, ബാക്കി 130 കോടി രൂപ വിവിധ നികുതി വിഭാഗങ്ങളിലായി അടച്ചു. അയോധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും പത്തിരട്ടി വർധനവുണ്ടായി. തദ്ദേശവാസികൾക്കു നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മഹാകുംഭമേള സമയത്ത് 1.26 കോടി ഭക്തർ അയോധ്യ സന്ദർശിച്ചു. കഴിഞ്ഞ വർഷം 16 കോടി സന്ദർശകരാണ് അയോധ്യയിൽ എത്തിയത്. അഞ്ച് കോടി ആളുകൾ രാമക്ഷേത്രം സന്ദർശിച്ചു. ട്രസ്റ്റിന്റെ സാമ്പത്തിക രേഖകൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഉദ്യോഗസ്ഥർ പതിവായി ഓഡിറ്റ് ചെയ്യാറുണ്ടെന്നും റായ് കൂട്ടിച്ചേർത്തു.
Read Moreകോട്ടയത്ത് മോഷണക്കേസ് പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
ഗാന്ധിനഗർ: ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനു ഗോപിയെ കുത്തിപ്പരിക്കേൽപിച്ച പ്രതിയെ പോലീസ് സംഘം കീഴടക്കിയത് ഏറെ സാഹസപ്പെട്ട്. ഈ മാസം അഞ്ചിന് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് മോഷണം നടത്തിയതിനുശേഷം ഒളിവിലായിരുന്ന പ്രതി അരുൺ ബാബു എസ്എച്ച് മൗണ്ട് വാട്ടർ ടാങ്കിന് സമീപത്തുണ്ടെന്ന് അറിഞ്ഞാണ് ഇന്നലെ വൈകുന്നേരം ഗാന്ധിനഗർ പോലീസ് സംഘം ഇവിടെയെത്തിയത്. തുടർന്ന് അരുൺ ബാബുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച പോലീസുകാരനായ സുനു ഗോപിയെ കുത്തുകയായിരുന്നു.ഗാന്ധിനഗർ എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസുകാരുടെ ഏഴംഗ സംഘം പ്രതിയെ സാഹസികമായി പിടികൂടി. സുനുഗോപിയെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുറിവിൽ പത്ത് സ്റ്റിച്ചുണ്ട് . സിടി സ്കാനിംഗിനും വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടുണ്ട്.ചുങ്കം മള്ളൂശേരിയിൽ കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ…
Read Moreഇപ്പഴത്തെ പിള്ളേരുടെ ഒരോ കാര്യമേ… റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കൗമാരക്കാര്‍ സൂപ്പിൽ മൂത്രമൊഴിച്ചു!
ചൈനയിൽ ഭക്ഷണം കഴിക്കാൻ റസ്റ്ററന്റിലെത്തിയ 17 വയസുള്ള രണ്ടു കൗമാരക്കാര്‍ തങ്ങളുടെ സൂപ്പിൽ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായി. പ്രശസ്തമായ ഹൈഡിലാവോ റസ്റ്ററന്റിന്റെ ഷാങ്ഹായ് നഗരത്തിലെ ഔട്ട്ലറ്റിലായിരുന്നു ചൈനീസ് പയ്യന്മാരുടെ കുസൃതി അരങ്ങേറിയത്. റസ്റ്ററന്റിലെ സ്വകാര്യ മുറിയിലിരുന്നു ഭക്ഷണം കഴിച്ച ഇരുവരും തങ്ങളുടെ സൂപ്പിലേക്കു പരസ്പരം മൂത്രമൊഴിക്കുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോ പുറത്തുവന്നതോടെ റസ്റ്ററന്റ് അധികൃതർക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉപഭോക്താക്കളിൽനിന്നുയർന്നത്. ഇതോടെ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഹൈഡിലാവോ ഉടമകൾ ക്ഷമാപണം നടത്തി. സംഭവദിവസം തങ്ങളുടെ ഉപഭോക്താക്കളായ 4,000 ത്തിലധികം പേർക്കു നഷ്ടപരിഹാരം നല്‍കുമെന്നും അവർ അറിയിച്ചു. ഇതുസംബന്ധിച്ച പ്രസ്താവനയിൽ സംഭവം നടന്നത് തങ്ങളുടെ റസ്റ്ററന്റിൽ ആണെന്നു ഹൈഡിലാവോ സമ്മതിച്ചു. ഫെബ്രുവരി 24നു നടന്ന സംഭവം നാല് ദിവസത്തിനുശേഷമാണ് അറിഞ്ഞതെന്നും അതാണു നഷ്ടപരിഹാരം താമസിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ പൂർണ…
Read Moreരാത്രിയിൽ ബൈക്കിലിരിക്കുന്ന കുട്ടി; എക്സൈസ് ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ പൊതിവലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമം; വിദ്യാർഥിയെക്കുറിച്ച് വരുന്നത് ഞെട്ടിക്കുന്ന വിവരം
ഈരാറ്റുപേട്ട: പൂഞ്ഞാർ പനച്ചികപ്പാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയിൽ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പനച്ചികപ്പാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കൈയിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു. സംഘം നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നതായി എക്സൈസ് പറഞ്ഞു. പ്രശ്നക്കാരനായ ഈ വിദ്യാർഥിയെ മറ്റൊരു സ്കൂളിൽനിന്നും നേരത്തെ…
Read More