ലോകത്ത് മാംസ ഉപഭോഗം ഏറ്റവും കുറവ് ഇന്ത്യയിലെന്നു പഠനറിപ്പോർട്ട്. സാംസ്കാരികവും മതപരവുമായ കാരണങ്ങളാണ് ഇന്ത്യയിൽ മാംസം കഴിക്കുന്നവർ കുറയാൻ കാരണമെന്നും സ്റ്റാറ്റിസ്റ്റ റിസർച്ച് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ലിത്വാനിയ ആണു പ്രതിശീർഷ മാംസ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്. ഈ രാജ്യത്തെ ജനസംഖ്യയുടെ 96 ശതമാനം പേരും പതിവായി മാംസം കഴിക്കുന്നു. രാജ്യത്തെ ഭക്ഷണത്തിൽ പ്രധാനമായും പന്നിയിറച്ചി, ബീഫ്, ചിക്കൻ എന്നിവ ഉൾപ്പെടുന്നു. തൊട്ടുപിന്നിൽ ജപ്പാനാണ്. ഇവിടത്തെ 95 ശതമാനം പേരും മാംസഭുക്കുകളാണ്. പരമ്പരാഗതമായി മത്സ്യവും കടൽ വിഭവങ്ങളും ജാപ്പനീസ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങളെങ്കിലും സമീപവർഷങ്ങളിൽ ബീഫും പന്നിയിറച്ചിയും കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്. അർജന്റീന, ഗ്രീസ്, ഹംഗറി, നോർവേ, റൊമാനിയ എന്നിവയാണു തൊട്ടുപിന്നിൽ. കൊളംബിയയും പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ആദ്യ പത്തിൽ ഇടം നേടി.
Read MoreDay: March 17, 2025
ചില മാറ്റങ്ങൾ നല്ലതാണ്: ട്രെയിനുകളിലെ ഭക്ഷണത്തിന് ക്യൂആർ കോഡ് നിർബന്ധം
ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന പാചകം ചെയ്ത ഭക്ഷണ പായ്ക്കറ്റുകളിൽ ക്യൂആർ കോഡുകൾ നിർബന്ധമാക്കുന്നു. ഈ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത അടുക്കളയുടെ പേര്, പാക്കേജിംഗ് തീയതി, ഭക്ഷണം കേടുകൂടാതെ ഇരിക്കുന്ന സമയപരിധി തുടങ്ങിയ വിശദവിവരങ്ങൾ യാത്രക്കാരന് അറിയാൻ സാധിക്കും. മാത്രമല്ല ട്രെയിനുകളിൽ ഭക്ഷണ മെനുവും നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം. റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പരിലേക്ക് ഭക്ഷണത്തിന്റെ മെനു ലിങ്കുകൾ സഹിതമുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്ന പുതിയ പരിഷ്കാരവും റെയിൽവേ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ റെയിൽവേയിൽ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാർക്ക് കൃത്യമായി അറിയാൻ ഐആർസിടിസിയുടെ വെബ്സൈറ്റ് ആയിരുന്നു ആശ്രയം. പുതിയ നിർദേശം അനുസരിച്ച് എല്ലാ വിശദാംശങ്ങളും അടങ്ങിയ മെനു കാർഡ് വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കണം. മാത്രമല്ല അവർ ഇവ യാത്രക്കാർക്ക് ആവശ്യാനുസരണം നൽകുകയും വേണം.ഇനി മുതൽ നിരക്ക്…
Read Moreഭൂമിശാസ്ത്ര അധ്യാപകന്റെ ശരീരശാസ്ത്രം പാളി… വിദ്യാർഥിനികളോട് മോശമായി പെരുമാറുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്; കോളജ് പ്രഫസറുടെ വിശദീകരണം മറ്റൊന്ന്…
ലക്നോ: വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ കോളജ് പ്രഫസറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഹത്രാസിലെ സേത് ഫൂൽ ചന്ദ് ബഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നരേൻ. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഇയാൾക്കെതിരെ മാർച്ച് 13നാണ് അജ്ഞാത വ്യക്തിയിൽ നിന്നും പോലീസിന് പരാതി ലഭിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പരാതിക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രഫസർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നതിന്റെ ചിത്രങ്ങളും പരാതി നൽകിയ വ്യക്തി പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കേസെടുത്തതിന് പിന്നാലെ സേത് ഫൂൽ ചന്ദ് ബഗ്ല പിജി കോളജ് സെക്രട്ടറി പ്രദീപ് കുമാർ ബഗ്ല, പ്രഫസറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18 മാസമായി താൻ ഇത്തരം ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും നിരവധി അന്വേഷണങ്ങളും…
Read Moreവേനൽ മഴയ്ക്കൊപ്പമെത്തുന്ന മിന്നൽ കൂടുതൽ അപകടകാരി; പാടത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു; സമീപത്തുണ്ടായിരുന്ന സുഹൃത്തിനും പരിക്ക്
എടത്വ; കൊയ്ത് കഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. എടത്വ പഞ്ചായത്ത് ഒന്നാംവാർഡ് കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിലെ ശ്രീനിവാസന്റെ മകൻ അഖില്‍ പി. ശ്രീനിവാസന് (30) ആണു മരിച്ചത്. ഇടിമിന്നലേറ്റതിനു പിന്നാലെ അഖിലിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എടത്വ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണില്‍ കോള്‍ വന്നു. അറ്റന്‍ഡ് ചെയ്തു സംസാരിക്കവേയാണു ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിക്കും തലയ്ക്കും നെഞ്ചിനും ഗുരുതരമായി പൊള്ളലേറ്റു. എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയതിനുശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിലിനൊപ്പം കളിക്കുകയായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റു. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല. വെല്‍ഡിംഗ് ജോലിക്കാരനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണിയും ചെയ്തിരുന്നു. അമ്മ:…
Read Moreമകൻ മരിച്ചതിന്റെ മനോവിഷമം; ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ അമ്മയുടെ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു
ജയ്പുർ: മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമം. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പി്ചചു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ കോട്വാലി മേഖലയിലാണ് സംഭവം. രേഖ ലോഹർ(40) എന്ന യുവതിക്കാണ് പരിക്കേറ്റത്. കൈകൾക്കും കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രേഖാ ലോഹർ ജവഹർലാൽ നെഹ്റു ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ യോഗേഷ് കുമാർ(18) മരിച്ചതിന് പിന്നാലെയാണ് രേഖ ജീവനൊടുക്കാൻ ശ്രമിച്ചത്. യോഗേഷ് അബദ്ധത്തിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് കുമാർ പറഞ്ഞു. നാല് ദിവസമായി ചികിത്സയിലായിരുന്ന യോഗേഷ് ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. രേഖയുടെ ഭർത്താവ് രാകേഷ്, ഡ്രൈവറായി ജോലി ചെയ്യുകയാണ്.
Read More