പങ്കാളികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ എല്ലാവർക്കും ഉണ്ടാകും. കള്ള് കുടിക്കരുത് പുക വലിക്കരുത് നിറം ഇതാകണം ഉയരം ഇത്ര വേണം ഇങ്ങനെ പോകുന്നു ആളുകളുടെ ഡിമാന്റുകൾ. ഒന്നോ രണ്ടോ ഒക്കെ ഡിമാന്റുകൾ ആളുകൾ വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴിതാ തന്റെ ഡിമാന്റുകൾ പറഞ്ഞതിന് സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരിക്കുകയാണ് ഒരു യുവാവ്. സെജിയാംഗ് സർവകലാശാലയിലെ സ്കൂൾ ഓഫ് മാർക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ ആണ് വിവാദത്തിലായിരിക്കുന്നത്. ഒരു മാച്ച് മേക്കിംഗ് ചാറ്റ് റൂമിലാണ് തന്റെ മുൻഗണനകൾ വിവരിച്ച് യുവാവ് പട്ടിക തയാറാക്കിയത്. 35കാരനായ സുന്ദരനായ യുവാവ് എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചത്. തനിക്ക് 175 സെന്റിമീറ്റർ ഉയരവും 70 കിലോ ഭാരവുമുണ്ടെന്നും യുവാവ് പട്ടികയിൽ വ്യക്തമാക്കി. മികച്ച ചൈനീസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും 1 ദശലക്ഷം യുവാൻ അതായത്1.16 കോടി രൂപയും വാർഷിക വരുമാനമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും…
Read MoreDay: March 23, 2025
വിശ്വാസികൾക്ക് മുന്നിൽ ഫ്രാൻസിസ് മാർപാപ്പ; പ്രാർഥനകൾക്ക് നന്ദിയറിയിച്ചു
വത്തിക്കാൻ സിറ്റി: ആശുപത്രിവാസത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തി തടിച്ചുകൂടിയ വിശ്വാസ സമൂഹത്തെ മാർപാപ്പ കൈവീശി കാണിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയത്. തന്നെ കാണാനെത്തിയവർക്ക് മാർപാപ്പ മൈക്കിലൂടെ സന്ദേശം നൽകി. എല്ലാവരുടെയും പ്രാർഥനകൾക്ക് മാർപാപ്പ നന്ദിയറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്ടർ അറിയിച്ചു. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreരാവിലെ പോകും രാത്രി വീട്ടിലെത്തും: മറ്റ് രാജ്യങ്ങളിലേക്ക് ട്രിപ്പ് പോകുന്നതിങ്ങനെയെന്ന് വിവരിച്ച് യുവതി; വൈറലായി വീഡിയോ
എവിടെയെങ്കിലും യാത്ര പോകണമെന്ന് വീട്ടുകാർ നമ്മളോട് പറഞ്ഞാൽ പിന്നെ ദിവസങ്ങൾക്ക് മുന്നേ തന്നെ അതിനുള്ള ഒരുക്കത്തിലാകും നമ്മൾ. പ്രത്യേകിച്ച് ഇന്റർ നാഷണൽ ട്രിപ്പ് എന്നെങ്ങാനും പറഞ്ഞാൽ പിന്നെ നോക്കണ്ട. പോകേണ്ട സ്ഥലം താമസം ഭക്ഷണം അങ്ങനെ പലവിധ സേർച്ചിംഗിലാകും നമ്മൾ. എന്നാൽ ഒറ്റദിവസം കൊണ്ട് മറ്റ് രാജ്യങ്ങളിൽ ട്രിപ്പ് പോയി അടിച്ച് പൊളിച്ച് തിരികെ വീടെത്തുന്ന ആളുകൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? റെക്സാമിൽ നിന്നുള്ള 37 -കാരിയായ ട്രാവൽ ബ്ലോഗർ മോണിക്ക കഴിഞ്ഞദിവസം തന്റെ യാത്രകളെ കുറിച്ചൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. മിലാൻ, ബെർഗാമോ, ലിസ്ബൺ, ആംസ്റ്റർഡാം, റെയ്ക്ജാവിക് തുടങ്ങിയ നഗരങ്ങൾ ഒറ്റ ദിവസം യുവതി സന്ദർശിച്ചു എന്നാണ് വീഡിയോയിൽ പറയുന്നത്. ഇത്തരത്തിലുള്ള യാത്രകൾക്ക് പോകുമ്പോൾ രാവിലെയുള്ള ഫ്ലൈറ്റ് തന്നെ ബുക്ക് ചെയ്യുക. അങ്ങനെയാണെങ്കിൽ രാവിലെ നിങ്ങൾക്ക് അവിടെ എത്താൻ പറ്റും. അതുപോലെ രാത്രി…
Read Moreഒൻപത് വർഷം മുമ്പ് ഇന്ത്യയിലെത്തിയ തീരുമാനം വളരെ നന്നായി എന്ന് യുവാവ്: വൈറലായി പോസ്റ്റ്
ദിവസേന നിരവധി വിദേശികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നമ്മുടെ രാജ്യത്തെ പൈതൃകവും പാരന്പര്യവും ഭൂസമൃദ്ധിയുമൊക്കെ വീണ്ടും അവരെ ഇങ്ങോട്ടേക്ക് വരാൻ പ്രേരിപ്പിക്കുന്നു. ഇപ്പോഴിതാ ഒരു വിദേശ യുവാവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒമ്പത് വർഷം മുമ്പ് ഇന്ത്യയിലേക്ക് വരാൻ താനെടുത്ത തീരുമാനം എത്ര നന്നായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിൽ വന്ന ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. യുഎസിൽ നിന്നുള്ള എലിയറ്റ് റോസെൻബെർഗ് ആണ് തന്റെ അനുഭവം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിക്കുന്നത്. ഒരു ബിസിനസ് സംരംഭം തുടങ്ങാനായി ആദ്യം ബ്രസീലിലേക്കാണ് പോയത്. പിന്നീട്, ഏഷ്യയിലൂടെ ഒരു നീണ്ട യാത്ര. അതിന് ശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയിൽ ജീവിതച്ചിലവ് വളരെ കുറവാണ് എന്നും പോസ്റ്റിൽ പറയുന്നു. യുഎസിലാണെങ്കില്‍ ആഡംബര ഹോട്ടലുകളിലും കണ്‍സേര്‍ട്ടുകള്‍ക്കും ഒക്കെ പോകേണ്ടി വരും എന്നാണ് യുവാവ്…
Read More‘ഒരു കണ്ണാടിയിലെ പ്രതിബിംബം നോക്കി രാത്രിയിൽ എങ്ങനെ അയാൾ അപ്പൻഡിക്സിന്റെ ബേസിൽ തയ്യലിട്ടു’; വൈറലായി ഡോക്ടറുടെ കുറിപ്പ്
വയറു വേദനയെ തുടർന്ന് യൂട്യൂബ് നോക്കി വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജാ ബാബുവിന്റെ കഥ കൊടുന്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത് ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘വയറു വേദന മാറാത്തതിനാൽ സ്വന്തമായി വയറു തുറന്ന് ഓപറേഷൻ ചെയ്യാൻ ശ്രമിച്ച ഒരാൾ നോർത്തിന്ത്യയിലെ ഏതോ ഒരാശുപത്രിയിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് എന്നാണ് വാർത്തകൾ. സാധാരണ ഗതിയിൽ നല്ല മാനസികാരോഗ്യമുള്ള ഒരാളങ്ങനെ ചെയ്യാൻ സാധ്യതയില്ല. എന്തായാലും സങ്കടകരവും വളരെ കൗതുകകരവുമാണ് സംഗതി. എന്നാൽ പണ്ടാരിക്കൽ ഒരു ഡോക്ടർ ഇങ്ങനെ ഒറ്റയ്ക്ക് സ്വന്തം വയറ്റിൽ സർജറി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പേര് ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് എന്നാണ്. 1960-ൽ, 26-ാം വയസിൽ സോവിയറ്റ് യൂണിയൻ്റെ ആന്റാർട്ടിക്…
Read Moreലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കുഞ്ഞനാട്: ഈ നേട്ടം ഇനി കറുന്പിയെന്ന കുറുന്പിക്ക് സ്വന്തം
പല മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് ലോക റിക്കാർഡുകൾ ലഭ്യമാകുന്നത്. കേരളത്തിൽ നിന്നുള്ള ഇത്തിരി കുഞ്ഞൻ ആടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ചെറിയ ആട് എന്ന ഖ്യാതി ഇനി ഈ കുട്ടിക്കുറുന്പിക്ക് സ്വന്തം. ആടിന്റെ ഉടമയായ പീറ്ററിനോട് ഒരിക്കൽ വീട്ടിലെത്തിയ അതിഥിയാണ് ആടിന്റെ ഉയരത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്. ഉയരക്കുറവിനെ കുറിച്ച് അറിയാമെങ്കിലും ലോക റിക്കാർഡ് ലഭിക്കാൻ മാത്രമുള്ള പ്രത്യേകതയൊന്നും തന്റെ ആടിന് ഉണ്ടെന്ന് പീറ്ററിന് അറിവുണ്ടായില്ല. കറുന്പി എന്നാണ് പീറ്റർ അവൾക്കിട്ടിരിക്കുന്ന പേര്. കറുപ്പ് നിറത്തിലുള്ള, കുള്ളൻ ആടുകളുടെ ഇനമായ പിഗ്മി ആടാണ് നാല് വയസുകാരി കറുമ്പി. വെറും 1 അടി 3 ഇഞ്ച് (40.50 സെ.മീ) ഉയരമാണ് ഈ ആടിനുള്ളത്. അങ്ങനെയാണ് കറുമ്പി ഇപ്പോൾ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആടായി ലോക റിക്കോർഡ് നേടിയിരിക്കുന്നത്. സാധാരണ പിഗ്മി ആടുകൾ 21 ഇഞ്ചിൽ…
Read Moreകേരളത്തിൽ ബിജെപിക്ക് പുതിയ മുഖം: സംസ്ഥാന ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; പ്രഖ്യാപനം തിങ്കളാഴ്ച
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാജീവിനെ തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. കെ. സുരേന്ദ്രന്റെ ഒഴിവിലേക്ക് കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിർദേശം യോഗം അംഗീകരിച്ചെന്നാണു റിപ്പോർട്ട്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, വി. മുരളീധരന് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഇനി നടക്കുന്നതെല്ലാം നടപടിക്രമങ്ങള്‍ മാത്രമായിരിക്കും. ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുക്കുമെന്നാണു സൂചന. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭയിലെത്തി.…
Read Moreഇന്നും ഇടിയോടുകൂടി മഴയെത്തും; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read Moreകട്ടൻ ചായയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 12കാരന് മദ്യം നൽകി; ആടിക്കുഴഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ കണ്ട് മാതാപിതാക്കൾ കാര്യം തിരക്കി; പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരം; യുവതി അറസ്റ്റിൽ
ഇടുക്കി: 12 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം നല്കിയ കേസില്‍ യുവതി പിടിയിലായി. പീരുമേട് മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു. കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പോലീസിന് നൽകിയ പരാതിയിലുള്ളത്. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി കുട്ടിക്ക് മദ്യം നൽകിയതിന്റെ കാരണം കണ്ടെത്താനും മറ്റാർക്കെങ്കിലും ഇത്തരത്തിൽ മദ്യം നൽകിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreമകനെ കഴുത്തറത്ത് കൊന്നു; അമേരിക്കയിൽ ഇന്ത്യൻവംശജയായ സ്ത്രീ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ സ്ത്രീ അറസ്റ്റിൽ. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇവർ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട് 2018ൽ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഭർത്താവിനൊപ്പമായിരുന്ന മകനെ മൂന്ന് ദിവസത്തെ അവധിആഘോഷിക്കാൻ സരിത ഡിസ്നിലാൻഡിലേക്ക് കൊണ്ടുപോയിരുന്നു. ഡിസ്നിലാൻഡിലെ സന്ദർശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനൊടുക്കാൻ വിഷം കഴിച്ച ഇവർ തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിലവിൽ സരിത രാമരാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയക്കപ്പെട്ടാൽ അവർക്ക്…
Read More