കൊച്ചി: എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്. ജിസിഡിഎയ്ക്കും പോലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയാണ് പാലാരിവട്ടം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. ഇത് ഉടന്‍ രേഖപ്പെടുത്തും. നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷന് അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാതെ സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന് പാലിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നേരത്തെ ജിസിഡിഎയ്ക്കും പോലീസിനുമെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു വീഴ്ച പോലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്ന നിഗമനത്തിലേക്കാണ് പാലാരിവട്ടം പോലീസ് എത്തിയിരിക്കുന്നത്.…
Read MoreDay: March 25, 2025
‘പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷനുകള്‍’: കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലെ മുതല്‍മുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തി നിര്‍മാതാക്കളുടെ സംഘടന. മുതല്‍മുടക്ക് സംബന്ധിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ചിത്രത്തിലെ കണക്ക് സംബന്ധിച്ച് കുഞ്ചാക്കോ ബോബന് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ മറുപടി എത്തിയത്. നിര്‍മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ഇതില്‍ താന്‍ അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കണക്കുകള്‍ ശരിയല്ലെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന് രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 13 കോടിയല്ലെന്നും അതില്‍ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. തിരിച്ചു…
Read Moreനൂറ് പുരസ്കാരങ്ങൾ തികച്ച് റോട്ടൻ സൊസൈറ്റി
എസ്.എസ്. ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെന്റൽ മൂവി റോട്ടൻ സൊസൈറ്റി രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കി. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കർണാടക ഇന്റർനാഷണൽ ഫെസ്റ്റിവൽ, യുഎഫ്എംസി ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ), സീപ്സ്റ്റോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്. വരാഹ് പ്രൊഡക്ഷൻസിന്റെയും ഇന്റിപെൻഡന്റ് സിനിമ ബോക്സിന്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി. സുനിൽ പുന്നക്കാടാണ്. മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , വേഗാസ് മൂവി അവാർഡ്സ്, ഇന്റർനാഷണൽ പനോരമ ഫിലിം…
Read Moreഡിഐജി രഘുറാംകേശവ്! നരിവേട്ടയിലൂടെ മലയാളത്തിലേക്ക് ചേരൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ആർ. കേശവദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. വയനാട്, കോട്ടയം, ചങ്ങനാശേരി, കുട്ടനാട് ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പോലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിന്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ…
Read Moreമാറിടത്തിൽ സ്പർശിച്ചാൽ ബലാത്സംഗശ്രമം അല്ലെന്ന ഉത്തരവ്: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; വാദം തുടങ്ങും മുമ്പ് ഹർജിക്കാരിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ബേല പറഞ്ഞതിങ്ങനെ
ന്യൂഡൽഹി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലാഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ അഞ്ജലി പട്ടേൽ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ അതിക്രമത്തിന് ഇരയായ പെൺകുട്ടിയോ, സംസ്ഥാനസർക്കാരിനോ മാത്രമേ അപ്പീൽ നൽകാനാകൂ. ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്.
Read Moreഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ക്രിയേറ്റിവ്ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സീനു സോഹൻലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. മില്ലെനിയം ഓഡിയോസാണ്…
Read Moreസിങ്ക പെണ്ണേ… ഒറ്റയ്ക്ക് സൈക്കിളിൽ 12 രാജ്യങ്ങൾ സഞ്ചരിച്ച് കൈയടി നേടി 66കാരി
അടുത്ത ജംഗ്ഷൻ വരെ ഒന്നു പോയി വരാൻ പറഞ്ഞാൽ പോലും നമുക്ക് നല്ല മടിയാണ്. യാത്രകൾ ഇഷ്ടപ്പെടുന്നു എന്ന് എത്ര പറഞ്ഞാലും കുറച്ച് കഴിയുന്പോൾ മടി നമ്മളെ മൂടിയിരിക്കും. എന്നാൽ ഇപ്പോഴിതാ ഒറ്റയ്ക്ക് സൈക്കിളിൽ 12 രാജ്യങ്ങൾ സഞ്ചരിച്ച് കൈയടി നേടിയിരിക്കുകയാണ് ചൈനയിലെ ഷെങ്ഷൗവിൽ നിന്നുള്ള 66 വയസ്സുള്ള ലി ഡോങ്ജു. കംബോഡിയ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇവർ ഒറ്റയ്ക്ക് യാത്ര ചെയ്തത്. തന്റെ മകനാണ് യാത്ര ചെയ്യാനുള്ള സൈക്കിൾ തനിക്ക് സമ്മാനിച്ചതെന്നും വീട്ടുജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താണ് ഓരോ യാത്രയ്ക്കും ആവശ്യമായ പണം കണ്ടെത്തുന്നതെന്നും ലി പറഞ്ഞു. വിവാഹ മോചനത്തോടെ മാനസികമായി തകർന്ന ലീ വിഷാദത്തിൽ നിന്നും കരകയറാനാണ് സൈക്ലിംഗിലേക്ക് തിരിഞ്ഞത്. പിന്നീട് മത്ത് പിടിപ്പിക്കുന്ന ഒരുതരം ലഹരിയായി അത് മാറിയെന്നും ഇവർ പറഞ്ഞു. സൈക്ലിംഗ് ആരംഭിക്കുന്നതിനു മുൻപ് താൻ ഒരു പൊട്ടക്കിണറ്റിലെ തവളയെ…
Read Moreതാഴ്ത്തിക്കെട്ടാൻ പണം മുടക്കുന്നു: ട്രോളാൻ ലക്ഷങ്ങൾ; പൂജ ഹെഗ്ഡെ
ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെതന്നെ മുന്‍നിര നടിയായി ഉയര്‍ന്നുവന്ന നടിയാണ് പൂജ ഹെഗ്ഡെ. 2012-ല്‍ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അധികം വൈകാതെ തന്നെ തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളില്‍ നിലയുറപ്പിക്കാനും പൂജയ്ക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് വിധേയമായിട്ടുള്ള നടി കൂടിയാണ് പൂജ. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ടു പ്രതികരിച്ചിരിക്കുകയാണ് നടി. തന്നെ ട്രോളാനായി ആളുകള്‍ പണം മുടക്കുന്നുണ്ടെന്നും അത് താന്‍ അന്വേഷിച്ച് കണ്ടെത്തിയെന്നും നടി പറയുന്നു. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സോഷ്യൽ മീഡിയ പേജുകളില്‍ തുടര്‍ച്ചയായി ഞാന്‍ ട്രോള്‍ ചെയ്യപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവര്‍ എന്നെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. മറ്റൊരാളെ ഇകഴ്ത്തിക്കാട്ടാനായി ആളുകള്‍ ധാരാളം പണം മുടക്കുകയാണ്. ഇത് കണ്ടെത്തിയതിന് പിന്നാലെ ഞാനും അച്ഛനും അമ്മയുമെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇത്തരം ട്രോളുകള്‍ താന്‍ അംഗീകാരമായാണ് എടുക്കാറുള്ളത്.…
Read Moreഅച്ഛന്റെയും അമ്മയുടെയും വിക്കി
മലപ്പുറം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ എം.എസ്. ധോണിയുടെപോലും പ്രശംസ ഏറ്റുവാങ്ങി മലപ്പുറം പയ്യൻ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസിന്റെ താരമായ ഈ ഇരുപത്തിനാലുകാരൻ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്നു നിർണായക വിക്കറ്റ് വീഴ്ത്തി. നാട്ടിൻപുറത്തു നിന്നാണ് വിഘ്നേഷ് കളിച്ചുയർന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കുന്നപ്പള്ളി വളയംമൂച്ചിയിലെ പുത്തൂർ സുനിൽകുമാറിന്റെ ഏക മകൻ. സുനിൽകുമാർ പെരിന്തൽമണ്ണ നഗരത്തിൽ ഓട്ടോ ഓടിക്കുന്നു. മാതാവ് കെ.പി. ബിന്ദു വീട്ടമ്മയാണ്. വിഘ്നേഷിന്റെ സ്കൂൾ പഠനം അങ്ങാടിപ്പുറം തരകൻ സ്കൂളിലായിരുന്നു. പെരിന്തൽമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി. തുടർന്ന് ക്രിക്കറ്റിനായി തൃശൂർ സെന്റ് തോമസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണിപ്പോൾ. ചെറുപ്പത്തിൽത്തന്നെ വിഘ്നേഷിന് ക്രിക്കറ്റിനോട് ഭ്രമമുണ്ടായിരുന്നു. പെരിന്തൽമണ്ണ അലങ്കാർ സിനിമാശാലയ്ക്കു (പഴയ പേര്) സമീപത്തെ വിജയനായിരുന്നു ആദ്യ കോച്ച്.…
Read Moreചലഞ്ചർ ട്രോഫി: രണ്ടു മലയാളികൾ
കോട്ടയം: വനിതാ ചലഞ്ചർ ട്രോഫി ത്രിദിന ക്രിക്കറ്റിനുള്ള ടീമുകളിൽ മിന്നു മണി, വി.ജെ. ജോഷിത എന്നിവർ ഇടംനേടി. എ ടീമിന്റെ ക്യാപ്റ്റൻ മിന്നു മണിയാണ്. കേരളത്തിനായി കളിക്കുന്ന അരുന്ധതി റെഡ്ഡിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സി ടീമിലാണ് ജോഷിത. ഇന്നു മുതൽ ഏപ്രിൽ എട്ടു വരെ ഡെറാഡൂണിലാണ് മത്സരം.
Read More