അടൂര്‍: പെരുനാട് പോലീസ് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന 19 പേരില്‍ ഒരാളുടെ ശിക്ഷ കോടതി പ്രഖ്യാപിച്ചു. സീതത്തോട് ഉറുമ്പനി പനംതോട്ടത്തില്‍ പി.ബി. ബ്ലസനെയാണ് (23) കേസിള്‍ 25 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പീഡനവുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എടുത്തിട്ടുള്ളത്. ഇന്‍സ്റ്റാഗ്രം മുഖേന പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ബ്ലസണ്‍ നിരന്തരം ഫോണില്‍ വിളിച്ചു ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു വശീകരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. അടൂര്‍ സ്പെഷല്‍ പോക്സോ കേസ് ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. പെരുനാട് പോലീസ് പെണ്‍കുട്ടിയുടെ ആദ്യമൊഴി പ്രകാരം കേസെടുത്ത് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ മറ്റു കുറ്റാരോപിതരും സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയിയും പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിജുവാണ്…
Read MoreDay: March 25, 2025
വിവാഹത്തിന് മോതിരവുമായി എത്തുന്നത് ആരാണെന്ന് കണ്ടോ? ഇവൾ എന്ത് ക്യൂട്ടാണെന്ന് സോഷ്യൽ മീഡിയ
വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഇന്നത്തെ കാലത്ത് ആളുകൾ കരുതുന്നത്. എന്തൊക്കെ കാട്ടിയാലും തങ്ഹളുടം വിവാഹം മറ്റുള്ളവരിൽ നിന്ന് ഒരുപടി മുന്നിൽ നിൽക്കണമെന്നാണ് പലരും ചിന്തിക്കുന്നത് പോലും. ആഡംബരം കാട്ടാനായി ലോണെടുത്ത് പോലും ആളുകൾ വിവാഹവും അതിനോടനുബന്ധിച്ചുളള ചടങ്ങുകളും ഭംഗിയാക്കുന്നു. വിദേശ രാജ്യങ്ങളിലൊക്കെ വിവാഹ ദിവസം വരനും വധുവും മോതിരം കൈമാറുന്ന സമയം മോതിരം കൊണ്ടുവരുന്നത് അവർ വീട്ടിൽ ഓമനിച്ച് വളർത്തുന്ന ജീവികളായിരിക്കും. അവരുടെ പക്കൽ മോതിരം ഏൽപ്പിക്കുക എന്നത് അവിടൊക്കെ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. അത്തരത്തിലൊകു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വിവാഹത്തിന് മോതിരവുമായെത്തുന്നത് തന്റെ കാമുകൻ ഏറെ ഓമനിച്ച് വളർത്തുന്ന പുൽച്ചാടിയാണ് എന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാമുകൻ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അത് അങ്ങനെ ആയിരുന്നില്ല. അവൾ തന്നെയാണ് മോതിരം നൽകാൻ വരുന്നത് ആദ്യമൊക്കെ…
Read Moreഎല്ലാം ചെയ്യിപ്പിച്ച് സിപിഎം കൈയൊഴിഞ്ഞു; ക്വട്ടേഷൻ ആക്രമണത്തിൽ മക്കള്‍ ജയിലിലായതില്‍ മനംനൊന്ത് അച്ഛന് തൂങ്ങിമരിച്ചു; ആത്മഹത്യാകുറിപ്പിൽ നേതാക്കളുടെ പേരുകൾ; സിപിഎമ്മില്‍ പുതിയ വിവാദം
പത്തനംതിട്ട: പ്രാദേശിക നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നു ക്വട്ടേഷന്‍ ആക്രമണത്തിനുപോയ യുവാക്കളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതിനു പിന്നാലെ അച്ഛന് തൂങ്ങി മരിച്ച സംഭവം സിപിഎമ്മില്‍ പുതിയ വിവാദത്തിനു തിരി കൊളുത്തി. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തന്‍ വീട്ടില്‍ വൈ.മത്തായിയെയാണ് (ലെസ്ലി 54) ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസില്‍ മത്തായിയുടെ മക്കളായ ലിബിന് കെ. മത്തായി(29), എബിന് കെ. മത്തായി (28) എന്നിവരടക്കം മൂന്നു പേരെ കോടതി 20 വര്‍ഷം കഠിന തടവിനും 45,000 രൂപ വീതം പിഴയൊടുക്കുന്നതിനും കഴിഞ്ഞദിവസം വിധിച്ചിരുന്നു. തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടില്‍ ബിനോയ് മാത്യു(50)വാണ് ഈ കേസില്‍ മൂന്നാം പ്രതി. തണ്ണിത്തോട് മണ്ണീറ പറങ്കിമാവിള വീട്ടില്‍ സഞ്ചു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017…
Read Moreമരണശേഷം അടക്കം ചെയ്യുന്നതിനെ കുറിച്ച് വിൽപത്രത്തിൽ പരാമർശം: ചോക്കളേറ്റ് പ്രിയന് സ്നിക്കേഴ്സ് തീമിൽ ശവപ്പെട്ടിയൊരുക്കി വീട്ടുകാർ
മരിക്കുന്പോൾ തന്നെ സ്നിക്കേഴ്സിന്റെ തീമിലുള്ള ശവപ്പെട്ടി ഒരുക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങൾ. കെയർ അസിസ്റ്റന്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മരണാനന്തരം വീട്ടുകാർ സാധിച്ചു നൽകിയത്. ജീവിച്ചിരുന്ന കാലത്ത് ഇതൊരു തമാശ ആയിരിക്കുമെന്നാണ് എല്ലാവരും കണക്കാക്കിയത്. എന്നാൽ വിൽപത്ര്ത്തിൽ ഇക്കാര്യം സംബന്ധിച്ച് സൂചിപ്പിച്ചപ്പോഴാണ് കളിയല്ല കാര്യമായാണ് അദ്ദേഹം സ്നിക്കേഴ്സ് തീമിലുള്ള ശവപ്പെട്ടി വേണമെന്ന് പറഞ്ഞതെന്ന് എല്ലാവർക്കും മനസിലായത്. പൊതുവേ നർമം തുളുന്പുന്ന സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാവരോടും പെട്ടെന്ന് ചങ്ങാത്തം കൂടുന്ന അദ്ദേഹത്തെ ഇഷ്ടമമല്ലാത്തവർ ചുരുക്കമെന്നാണ് പോഴിന്റെ സുഹൃത്തുക്കളും നാട്ടുകാരമൊക്കെ പറയുന്നത്. പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്സ് എന്നും എഴുതിയിരുന്നു.
Read Moreഅറിയണം, കേള്‍ക്കണം 81കാരിയായ കർഷകയുടെ രോദനം; 23 ശതമാനം കിഴിവ് കൊള്ള; കൊയ്തത് അത്രയും പാടത്തുതന്നെ; ആത്മരോഷം അണപൊട്ടിയ കർഷകരുടെ പ്രതിഷേധം പാഡി ഓഫീസ് ഉപരോധിച്ച്
കോട്ടയം: പാടത്ത് കൊയ്തുകൂട്ടിയ 30 ക്വിന്റല്‍ നെല്ലിന് മുന്നില്‍ കണ്ണീര് പൊഴിക്കുകയാണ് കുറിച്ചി ചേപ്പാട്ടുപറമ്പില്‍ ചിന്നമ്മ. 18 ദിവസം മുന്‍പ് കൊയ്ത നെല്ല് പാടത്തു കിടക്കുമ്പോള്‍ മില്ലുകാര്‍ ചോദിക്കുന്നത് 22 ശതമാനം കിഴിവാണ്. അറുപതിനായിരം രൂപ കടമെടുത്ത് കൃഷിയിറക്കിയിട്ട് 100 കിലോ നെല്ലിന് 22 കിലോ കിഴിവ് നല്കിയാല് നഷ്ടം എത്ര ഭീമമായിരിക്കും. വിധവയായ ചിന്നമ്മ എണ്‍പത്തിയൊന്നാം വയസിലും കൃഷിയിറക്കുന്നത് നെല്ലിനോടുള്ള മമത കൊണ്ടാണ്. മൂന്നു വളവും മൂന്നു കീടനാശിനിയും പ്രയോഗിച്ച് നാലു മാസത്തെ കാത്തിരിപ്പിനുശേഷം കൊയ്തപ്പോഴാണ് മില്ലുകാരും പാഡി ഓഫീസറും ഇടനിലക്കാരും ചേര്‍ന്നുള്ള കഴുത്തറപ്പന്‍ ചൂഷണം. രണ്ടാഴ്ച പാടത്ത് കിടന്ന നെല്ല് കിളിര്‍ക്കുമെന്ന സാഹചര്യത്തില്‍ ഇന്നലെ കൂലിക്കാരെ വിളിച്ച് കരയ്ക്ക് കയറ്റി.ഒന്നരയേക്കറില്‍ കൃഷിയിറക്കിയ ചിന്നമ്മ ഭാരിച്ച നഷ്ടമാണ് മുന്നില്‍ കാണുന്നത്. ഇന്നലെ കോട്ടയം പാഡി ഓഫീസിലെ ധര്‍ണയിലും ഉപവാസത്തിലും പങ്കെടുക്കാന്‍ ചിന്നമ്മയെപ്പോലെ വേറെയും കര്‍ഷകരുണ്ടായിരുന്നു. കോട്ടയം:…
Read Moreപാറ്റാപ്പാൽ എന്നും പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധം: എന്തൊക്കെ കേട്ടാൽ പറ്റുമെന്ന് സൈബറിടം
പാറ്റയുടെ പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്നു ഗവേഷകർ. കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ഷുഗർ എന്നിവയാൽ സമ്പന്നമാണു പാറ്റാപ്പാൽ എന്നും പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണിതെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. “ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ’ വിഭാഗത്തിൽപ്പെട്ട പസഫിക് പെൺ പാറ്റകൾ കുഞ്ഞുങ്ങളെ പോറ്റാൻ ഉത്പാദിപ്പിക്കുന്ന പാൽപോലുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. പാറ്റയെ കൊല്ലാതെതന്നെ അതിന്റെ വയറ്റിൽനിന്ന് ഈ ദ്രാവകം ശേഖരിക്കാനാകും. 54 ദിവസം പ്രായമായ പാറ്റകളെ വേണം ഇതിനായി തെരഞ്ഞെടുക്കാനെന്ന് ജേണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എല്ലാ സൂപ്പർഫുഡുകളെയുംപോലെ, പരമ്പരാഗതആരോഗ്യഭക്ഷണശീലങ്ങൾക്കു പകരമായി പാറ്റപ്പാൽ ഉപയോഗിക്കാൻ കഴിയും. പക്ഷേ, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിനു ലഭ്യമായിട്ടില്ല. ഇതിന്റെ ഉത്പാദനംതന്നെയാണ് ഏറ്റവും വലിയ തടസം. എന്നിരുന്നാലും പാറ്റപ്പാലിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്.…
Read Moreഒരു തിരിച്ചടവ് മുടങ്ങി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത ഗൃഹനാഥനെ ജീവനക്കാരൻ വീട്ടിൽകയറി ആക്രമിച്ചു
ഗാന്ധിനഗര്‍: കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത ഗൃഹനാഥനെ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരന് വീട്ടില്‍ കയറി ആക്രമിച്ചു.ആര്‍പ്പൂക്കര പനമ്പാലത്തിനു സമീപം പാറപ്പുറത്ത് ആറാട്ടുകുന്നേല്‍ സുരേഷി (55)നാണ് മര്‍ദനമേറ്റത്. വായ്പ തുകയുടെ ഗഡു അടയ്ക്കാന്‍ വൈകിയതിനാണ് ആക്രമണം. കേസിൽ കോട്ടയത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായ പള്ളം സ്വദേശി ജാക്സനെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10നാണു സംഭവം. ജാക്സണ് മറ്റൊരാളുമായി സുരേഷിന്റെ വീട്ടിലെത്തി സ്ഥാപനത്തില്‍നിന്നെടുത്ത വായ്പയുടെ തവണ മുടങ്ങിയതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജാക്സണ് വീടിന്റെ പൂമുഖത്തിരുന്ന ആനയുടെ പ്രതിമയെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഏറുകൊണ്ട് സുരേഷിന്റെ ഇടതു ചെവിക്ക് പരിക്കേറ്റു. വായ്പയുടെ ഒരു ഗഡു അടവ് മുടങ്ങിയതിനാണ് ജീവനക്കാരന് ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. 10,000 രൂപയാണ് സുരേഷ് ഇനി തിരിച്ചടയ്ക്കാനുള്ളത്.മരപ്പണിക്കാരനായ സുരേഷ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍…
Read Moreഭാര്യയുടെ കാൽ തല്ലിയൊടിച്ച് ദിലീപിന്റെ ക്രൂരത; യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കട്ടപ്പന: പിണങ്ങിപ്പോയ ഭാര്യയുടെ കാൽ തല്ലിയൊടിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപ് (45) ആണ് അറസ്റ്റിലായത്. ഏതാനും നാളുകളായി ദിലീപും ഭാര്യ ആശയും തമ്മിൽ പിണങ്ങിക്കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകുന്ന വഴിയിൽവെച്ച് തടഞ്ഞു നിർത്തിയ ദിലീപ് ഭാര്യയെ മർദിക്കുകയായിരുന്നു. മർദനത്തിൽ ആശയുടെ കാൽ ഒടിഞ്ഞു. തുടർന്ന് കട്ടപ്പന പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.
Read Moreഅമ്മയ്ക്കും മുത്തശ്ശിക്കും മകൾക്കുമൊപ്പം ഊബർ കാറിൽ യാത്ര: പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിംഗ് ഏറ്റെടുത്ത് യുവതി
യാത്രയ്ക്കിടെ നമ്മുടെ വാഹനം ഓടിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകും സ്ഥിതി. അത്തരത്തിൽ ഒരു അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഹണി പിപാൽ എന്ന യുവതി. തന്റെ അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഇവർ ഊബറിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് വാഹനം ഓടിച്ച ഡ്രൈവർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു. ഉടൻതന്നെ യുവതി കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറെ വണ്ടിയുടെ പുറകിലെ സീറ്റിൽ ഇരുത്തി. വണ്ടിയുടെ ഡ്രൈവിംഗ് ഏറ്റെടുത്തു. ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും സമയോചിതമായ ഇവരുടെ ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി. ഇതിന്റെ വീഡിയോ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് ഡ്രൈവിംഗ് പഠിക്കുന്നതിന്റെ ഗുണം മനസിലാവുക. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ ഡ്രൈവിംഗ് പഠിക്കേണ്ടതായുണ്ടെന്ന് യുവതി പറഞ്ഞു. നിങ്ങൾക്ക് വയ്യാത്തപ്പോൾ ഞാനാണ് കാറോടിച്ചത്. അതുകൊണ്ട് ടാക്സിക്കൂലി നമ്മൾ പകുതി പകുതിയായി ഭാഗിക്കണം. അതിൽ 50 ശതമാനം തനിക്ക് തരണം എന്ന് തമാശ…
Read Moreപറഞ്ഞതുപോലെ തന്നെ അവൻ വന്നു… ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും മക്കളും ചാകണം; ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം നോബിയുടെ മാനസിക പീഡനം മൂലമെന്ന് പോലീസ്
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം മൂലമെന്ന് പോലീസ്. ഭർതൃവീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തി. പ്രതി ആത്മഹത്യാപ്രേരണ നടത്തിയെന്നും പോലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. ഷൈനിയും മക്കളും മരിക്കുന്നതിന് തലേദിവസം നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പോലീസ് കോടതിയെ അറിയിച്ചു. “നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
Read More