ചാത്തന്നൂർ: ബംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്കാനിയ ബസിൽ പാഴ്സലായി പാമ്പിനെ കടത്തിയത് ലഹരി ഉപയോഗത്തിനെന്ന് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനുസമീപം ബസ് എത്തിയപ്പോൾ വിജിലൻസ് സംഘം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളിൽ നിന്നും വീര്യംകുറഞ്ഞവിഷമുള്ള ചെറിയപാമ്പുകളെ കണ്ടെത്തിയത്. രണ്ടു ജീവനക്കാരെ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് പിടികൂടുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ളതും വീടുകളിൽ വളർത്തുന്നതുമായ ചെറിയ ഇനം വിഷം കുറഞ്ഞ പാമ്പുകളെയാണ് കണ്ടെത്തിയത്. ലഹരി ഉപയോഗത്തിനായാണ് പാമ്പുകളെ കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. നാക്കിനടിയിൽ പാമ്പുകളെ കൊണ്ട് കൊത്തിച്ചു ലഹരിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. പാമ്പിനെക്കൊണ്ട് നാക്കിനടിയിൽ കൊത്തിച്ച് ലഹരിനുണയുന്ന ഒരു സംഘത്തെ സമീപകാലത്ത് കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കെതിരേ സംസ്ഥാനത്തുടനീളം സർക്കാർ സംവിധാനങ്ങൾ ജാഗ്രതയിലായതിനാലാണ് വിജിലൻസ് സംഘം ഉടൻ എത്തി…
Read More