ഞാനും നിങ്ങളെപ്പോലെ ഒരാള്‍! ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മാപ്പുപറഞ്ഞ് ടോവിനോ

tovino 2മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടൊ​വി​നോ തോ​മ​സ് രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യു​മാ​യാണു യു​വ​താ​രം രം​ഗ​ത്തെ​ത്തി​യ​ത്. പു​തി​യ ചി​ത്രം മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യു​ടെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന ടൊ​വി​നോ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി​ട്ടാ​ണ് ടൊ​വി​നോ ഫേ​സ് ബു​ക്കി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നത്.

ടൊ​വി​നോ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

പ്രി​യ​പ്പെ​ട്ട​വ​രെ,

നി​ങ്ങ​ളി​ൽ ഒ​രാ​ളും നി​ങ്ങ​ളെ​പ്പോ​ലെ ഒ​രാ​ളു​മാ​ണ് ഞാ​ൻ. ആ​ഗ്ര​ഹം കൊ​ണ്ടു​മാ​ത്രം സി​നി​മാ​ക്കൊ​തി മൂ​ത്ത്, സി​നി​മ​യി​ലെ​ത്തി​യ ഒ​രാ​ൾ. പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന് ന​ല്ല വാ​ക്കു​ക​ൾ കേ​ൾ​ക്കാ​നാ​കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്നും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്നാ​ണ് ഓ​രോ സി​നി​മ​യ്ക്ക് മു​ൻ​പും ശേ​ഷ​വും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ന​ല്ല സി​നി​മ​ക​ളെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന എ​ത്ര​യോ പേ​രു​ടെ അ​നു​ഗ്ര​ഹ​ത്താ​ലാ​ണ് സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ന​ല്ല ബോ​ധ്യ​മു​ണ്ട്. പ്രൊ​മോ​ഷ​ന് വേ​ണ്ടി തിയറ്റ​റു​ക​ളി​ലും കാ​ന്പ​സു​ക​ളി​ലു​മൊ​ക്കെ പോ​യ​പ്പോ​ൾ എ​ത്ര​യോ പേ​ർ സി​നി​മ​ക​ളോ​ടു​ള്ള അ​വ​രു​ടെ ഇ​ഷ്ടം ഞ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പും ക​യ്യ​ടി​യു​മാ​ക്കി മാ​റ്റി​യി​രു​ന്നു.

ഇ​നി​യു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ നി​ങ്ങ​ളു​ടെ അ​ള​വി​ല്ലാ​ത്ത സ്നേ​ഹ​ത്തി​നു പ​ക​രം ന​ൽ​കാ​നാ​വൂ. ഇ​തി​നി​ട​യി​ൽ ചി​ല മോ​ശം അ​നു​ഭ​വ​ങ്ങ​ൾ കൂ​ടി​യു​ണ്ടാ​യി. വീ​ട്ടി​ലൊ​രാ​ളെ​യോ കൂ​ട്ടു​കാ​ര​നെ​യോ പോ​ലെ ക​ണ്ട് എ​ത്ര​യോ പേ​ർ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​രോ ഉ​പ​ദ്ര​വി​ച്ച​പ്പോ​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. വേ​ദ​നി​ച്ച​പ്പോ​ൾ ഒ​രു പ​ച്ച​മ​നു​ഷ്യ​നാ​യി പ്ര​തി​ക​രി​ച്ചു​പോ​യ​താ​ണ്. അ​ത് ജാ​ട​യോ അ​ഹ​ങ്കാ​ര​മോ കൊ​ണ്ടാ​യി​രു​ന്നി​ല്ല . അ​താ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു.​ സി​നി​മ​യ്ക്കൊ​രു സ​ത്യ​മു​ണ്ട്. ന​ല്ല സി​നി​മ​ക​ളും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളും മാ​ത്ര​മേ എ​ല്ലാ കാ​ല​ത്തേ​ക്കും നി​ല​നി​ൽ​ക്കൂ. മ​റ്റെ​ല്ലാം കാ​ലം തെ​ളി​യി​ക്ക​ട്ടെ…

Related posts