ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു മാർക് കാർണി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് മാർക്ക് കാർണിയുടെ പ്രതികരണം. ട്രംപിന്റെ നിലപാട് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി. ട്രംപിന്റെ വാഹന തീരുവകൾ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള…
Read MoreDay: March 28, 2025
പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നുവേട്ട; എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. രാമനാട്ടുകരയില്‍നിന്നു കൊണ്ടുവന്ന 166.68 ഗ്രാം എംഡിഎംഎയുമായാണ് മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പോലീസ് പിടികൂടി. \കോഴിക്കോട് അത്തോളി കൊങ്ങന്നൂര് മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജിഎംയുപി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്തഫ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജില്‍നിന്നു ലക്ഷങ്ങള്‍ വിലയുള്ള മാരക മയക്കുമരുന്നായ 166.68 ഗ്രാം എംഡിഎംഎയുമായി മൂവര്‍ സംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിൽ ഷംനാദ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്.നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreമുക്കുത്തി അമ്മന്റെ ഷൂട്ടിംഗിനിടയിൽ നയൻതാര പിണങ്ങിപ്പോകാൻ ഒരുങ്ങിയോ? യാഥാർഥ്യം ഇത്…
നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പ്രതിസന്ധി നേരിട്ടുവെന്നാണ് പുതിയ വിവരം. ചിത്രത്തിലെ കോസ്റ്റ്യൂമുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ചിത്രത്തിലെ നായിക നയന്‍താരയും അസിസ്റ്റന്റ് ഡയറക്ടറുമായി അഭിപ്രായവ്യത്യാസമുണ്ടായതാണ് ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കിയത് എന്നാണ് വിവരം. നയന്‍താര സെറ്റില്‍നിന്നു പിണങ്ങി പോകുന്ന അവസ്ഥയുണ്ടായി എന്നും ചില തമിഴ് സൈറ്റുകളില്‍ വാര്‍ത്ത വന്നു. എന്നാല്‍ ചിത്രത്തിന്റെ നിർമാതാവ് ഇഷാരി കെ. ഗണേഷ് അതിവേഗം പ്രശ്നത്തില്‍ ഇടപെടുകയും, അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നയൻതാരയുമായുള്ള പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ. ചര്‍ച്ചയിലൂടെ പൊള്ളാച്ചിയിലെ ഷെഡ്യൂൾ റദ്ദാക്കാൻ ടീം തീരുമാനിച്ചു. പകരം ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ചിത്രീകരണം പുനരാരംഭിക്കാനും തീരുമാനമായി. താത്കാലിക തടസം നേരിട്ടെങ്കിലും പ്രോജക്ട് മുന്നോട്ട് പോകുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട് എന്നാണ് വിവരം. വലിയ താരനിരയെ…
Read Moreകാലിലെ ചുട്ടുനീറ്റൽ -കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാൻ കഴിയും. തുടയിലും കാൽമുട്ടിലും വേദന, തുടിപ്പുകൾ, മരവിപ്പ്, വസ്തിപ്രദേശത്ത് വേദന, അരക്കെട്ടിൽ വേദന എന്നിവ രോഗനിർണയം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കാലുകളിൽ ചുട്ടുനീറ്റൽ ആയി വരുന്നവരോട് ഡോക്ടർമാർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചില പരിശോധനകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഡോക്ടർമാർ സാധാരണയായി ചോദിക്കാൻ കൂടുതൽ സാധ്യതയുള്ള കാര്യങ്ങൾ: 1- എത്ര കാലമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു?2- ഏതു പൊസിഷനിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോഴാണ് ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത്?3- ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത് ഒരു കാലിൽ മാത്രമാണോ അതോ രണ്ട് കാലുകളിലുമാണോ?4- മുൻകാലങ്ങളിൽ എപ്പോഴെങ്കിലും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?5- മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ?6- ഇപ്പോൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ? ഡോക്ടർ ചോദിക്കുന്ന കാര്യങ്ങൾക്കുപുറമെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതുകൂടി പറയേണ്ടതാണ്.…
Read Moreഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ തൂങ്ങിമരിച്ചനിലയിൽ
കറാച്ചി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക്കിസ്ഥാൻ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗൗരവ് രാം ആനന്ദിനെയാണ്(52) കറാച്ചിയിലെ മലിർ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ശനിയാഴ്ച രാത്രിയാണു സംഭവം. മൃതദേഹം ഇദി ട്രസ്റ്റിന്റെ മോർച്ചറിയിലേക്കു മാറ്റി. സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിനു വിട്ടുനൽകും. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 2022ലാണ് പാക് അധികൃതർ ആനന്ദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മലിർ ജയിലിലടച്ചു.190 ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിലെ വിവിധ ജയിലിലുകളിലുള്ളത്.
Read More‘മക്കയില്‍ ഈന്തപ്പഴം വില്ക്കുന്നവര്’: സ്പീക്കര്‍ ഷംസീറിനെതിരായ പരിഹാസത്തില്‍ ഞെട്ടി സിപിഎം
കോഴിക്കോട്: “ലീഗിന്റെ കോട്ടയില്‍നിന്നാണ് നാലാംതവണയും നിയമസഭയിലെത്തിയത്. അതുകൊണ്ട് അല്‍പ്പം ഉശിര് കൂടും. അതു പക്ഷേ മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പത്തില്‍ പിടികിട്ടിക്കൊള്ളണമെന്നില്ല’: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ കെ.ടി. ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ച പരിഹാസം കണ്ടു ഞെട്ടിയിരിക്കുകയാണ് സിപിഎം. സിപിഎം സഹയാത്രികനായ കെ.ടി. ജലീല്‍ ഇതാദ്യമായാണ് സിപിഎം നേതാവിനെതിരേ, പ്രത്യേകിച്ച് സ്പീക്കര്‍ക്കെതിരേ ഈ വിധം കടുത്ത പരിഹാസം ഉന്നയിച്ചത്. സ്വകാര്യ സര്‍വകലാശാല ബില്‍ ചര്‍ച്ചയില്‍ സമയക്രമം പാലിക്കാത്തതില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശാസിച്ച സംഭവത്തിലാണ് കെ.ടി. ജലീല്‍ ഇന്നലെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പ്പം നീണ്ടുപോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. “മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക്’ അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല എന്ന പ്രയോഗത്തിലൂടെ എ.എന്‍. ഷംസീര്‍ സിപിഎം കോട്ടയായ തലശേരിയില്‍…
Read Moreഓക്സ്ഫോർഡിൽ മമതാ ബാനർജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയിലെ കെല്ലോഗ് കോളജിൽ പ്രസംഗിക്കുന്നതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമം, ആർജി കർ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരുസംഘം വിദ്യാർഥികൾ മമത ബാനർജിക്കെതിരേ മുദ്രാവാക്യം വിളിച്ചത്. എന്നാൽ, പ്രതിഷേധക്കാരോട് മാന്യമായി പെരുമാറിയ മമത ബാനർജി, സ്ഥിതിഗതികൾ ശാന്തമായി കൈകാര്യം ചെയ്തു. അൽപ്പ സമയത്തിനുശേഷം, സദസിലുണ്ടായിരുന്ന മറ്റുള്ളവരുടെ കൂട്ടായ പ്രതിഷേധത്തെത്തുടർന്ന് ബഹളംവച്ച വിദ്യാർഥികൾ ഹാളിൽനിന്നു പുറത്തുപോകാൻ നിർബന്ധിതരായി. വിദ്യാർഥികളുടെ പെട്ടെന്നുള്ള പ്രതിഷേധത്തിൽ സദസിലുണ്ടായിരുന്ന അതിഥികൾ ആദ്യം അന്പരന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ അവർ കൈയടിച്ചു അഭിനന്ദിച്ചു. സംഭവസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സദസിൽ ഉണ്ടായിരുന്നു.
Read Moreകാണാതായ പിഡബ്ല്യുഡി എൻജിനീയർ കനാലിൽ മരിച്ചനിലയിൽ
ലക്നോ: ഉത്തർപ്രദേശിൽ രണ്ടു ദിവസമായി കാണാതായ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എൻജിനീയറെ മരിച്ചനിലയിൽ കനാലിൽ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ വിവേക് കുമാർ സോണിയാണു മരിച്ചത്. സോണിയെ കാണാതായതായി ഭാര്യ ചൊവ്വാഴ്ച ആഷിയാന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreവിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: കായികാധ്യാപകന് അറസ്റ്റില്‍
തിരുവമ്പാടി (കോഴിക്കോട്): വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ മറ്റൊരു അധ്യാപകന് കൂടി അറസ്റ്റില്‍. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി കെ.ആര്. സുജിത്തി(27) നെയാണ് തിരുവമ്പാടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പലര്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ മലപ്പുറത്തെ സ്കൂളിലെ കായികാധ്യാപകനും പുല്ലൂരാംപാറ സ്വദേശിയുമായ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന സഹപരിശീലകനാണ് ഇപ്പോള്‍ അറസ്റ്റിലായ സുജിത്. വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം സുജിത് മറ്റൊരു അധ്യാപകന് അയച്ചുകൊടുത്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മൊൈബല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് അധ്യാപകർ ഉൾപ്പെടെ മറ്റു ചിലർ കൂടി…
Read Moreഗാർഹികപീഡനക്കേസിൽ ഭര്‍ത്താവിനെ കോടതി വെറുതെവിട്ടു; അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന
കോഴിക്കോട്: ഗാർഹികപീഡനക്കേസ് വിചാരണക്കൊടുവില്‍ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വീട്ടമ്മ നല്കിയ പരാതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന. വീട്ടമ്മയുടെ പരാതിയില്‍ കുന്നമംഗലം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനെ ശാസിച്ചുകൊണ്ട് അച്ചടക്കനടപടി തീര്‍പ്പാക്കാന്‍ സർക്കാർ തീരുമാനിച്ചു. പ്രോസിക്യൂട്ടറുടെ വീഴ്ചകൊണ്ട് പ്രതിക്ക് ശിക്ഷ കിട്ടിയില്ലെന്നായിരുന്നു പരാതി. മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത സിസി 1506/2016 നമ്പര്‍ ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് എം. ഷാനില എന്ന വീട്ടമ്മ നല്കിയ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയില്ല, കേസിനെക്കുറിച്ച് സംസാരിക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി, കേസിന്റെ വാദത്തിനിടയില്‍ ഒരു കാര്യവും പ്രോസിക്യൂട്ടര്‍ പറഞ്ഞില്ല, പ്രതിഭാഗത്തിന്റെ വാദത്തിനു ശേഷം പ്രോസിക്യൂട്ടര്‍ മിണ്ടാതിരുന്നു, ഇക്കാരണ ങ്ങളാൽ ഭര്‍ത്താവ് കേസില്‍നിന്നു രക്ഷപ്പെട്ടു, അപ്പീല്‍ ഫയല്‍…
Read More