കാ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ക​​ന്‍റെ ക​​ണ്ണാ​​യി അ​​മ്മ; ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ആ​​രാ​​ധി​​ക​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം ബ്ര​​സീ​​ലു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ ഗ്രെ​​ക്കോയ്ക്ക്

മി​​ലാ​​ൻ: കാ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​ക​​ന്‍റെ ക​​ണ്ണാ​​യി മാ​​റി​​യ ബ്ര​​സീ​​ലു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ ഗ്രെ​​ക്കോ എ​​ന്ന അ​​മ്മ​​യ്ക്ക് ഫി​​ഫ​​യു​​ടെ മി​​ക​​ച്ച ആ​​രാ​​ധി​​ക​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം. ഓ​​ട്ടി​​സം ബാ​​ധി​​ച്ചു ക​​ണ്ണി​​ന് കാ​​ഴ്ച​​യി​​ല്ലാ​​ത്ത പ​​ന്ത്ര​​ണ്ടു​​കാ​​ര​​ൻ മ​​ക​​ൻ നി​​ക്കോ​​ളാ​​സി​​നാ​​ണ് ആ ​​അ​​മ്മ ഫു​​ട്ബോ​​ൾ കാ​​ഴ്ച പ​​ക​​ർ​​ന്നു ന​​ല്കി​​യ​​ത്.

ബ്ര​​സീ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ പാ​​ൽ​​മി​​റാ​​സും ബൊ​​ട്ടാ​​ഫോ​​ഗ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം കാ​​ണാ​​നാ​​ണ് സി​​ൽ​​വി​​യ​​യും നി​​ക്കോ​​ളാ​​സും എ​​ത്തി​​യ​​ത്. പാ​​ൽ​​മി​​റാ​​സി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​രാ​​യ ഇ​​രു​​വ​​രും ക്ല​​ബ്ബി​​ന്‍റെ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും കാ​​ണാ​​ൻ പോ​​കും. മൈ​​താ​​ന​​ത്തെ കാ​​ഴ്ച​​ക​​ൾ നി​​ക്കോ​​ളാ​​സി​​ന് സി​​ൽ​​വി​​യോ വി​​വ​​രി​​ച്ചു​​കൊ​​ടു​​ക്കും. പാ​​ൽ​​മി​​റാ​​സി​​ന്‍റെ മ​​ത്സ​​ര​​വും സി​​ൽ​​വി​​യ മ​​ക​​ന് ആ​​വേ​​ശ​​ത്തോ​​ടെ പ​​റ​​ഞ്ഞു​​കൊ​​ടു​​ത്ത​​ത് ആ​​രോ വീ​​ഡി​​യോ പ​​ക​​ർ​​ത്തി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ ഇ​​ട്ടു.

അ​​ത് ആ​​രാ​​ധ​​ക​​രു​​ടെ ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കു​​ക​​യും ക​​ണ്ണു​​ക​​ളി​​ൽ ഈ​​റ​​ന​​ണി​​യി​​ക്കു​​ക​​യും ചെ​​യ്തു.പ്ര​​ഫ​​ഷ​​ണ​​ലാ​​യി പ​​റ​​യാ​​ൻ എ​​നി​​ക്ക് അ​​റി​​യി​​ല്ല. ഞാ​​ൻ കാ​​ണു​​ന്ന​​തും എ​​നി​​ക്ക് തോ​​ന്നു​​ന്ന​​തും അ​​വ​​ന് പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കും. റ​​ഫ​​റി​​യെ ചീ​​ത്ത വി​​ളി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം പോ​​ലും- അ​​ന്പ​​ത്തി​​യാ​​റു​​കാ​​രി​​യാ​​യ സി​​ൽ​​വി​​യ പ​​റ​​ഞ്ഞു.

ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​ര​​മാ​​യ നെ​​യ്മ​​ർ പ​​ണ്ട് നി​​ക്കോ​​ളാ​​സി​​നെ തോ​​ളി​​ൽ ക​​യ​​റ്റി​​യ​​ത് വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു. നെ​​യ്മ​​റി​​ന്‍റെ ചെ​​റു​​പ്പ​​ത്തി​​ൽ ഇ​​ഷ്ട​​പ്പെ​​ട്ട ടീ​​മും പാ​​ൽ​​മി​​റാ​​സ് ആ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് താ​​നും ത​​ന്‍റെ മ​​ക​​നും പാ​​ൽ​​മി​​റാ​​സ് ആ​​രാ​​ധ​​ക​​രാ​​യ​​തെ​​ന്നും സി​​ൽ​​വി​​യ പ​​റ​​യു​​ന്നു.

Related posts