കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ മദ്യ ലഹരിയില്‍ പോലീസിനുനേരേ നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദനം. എസ്ഐയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. വനിത എഎസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റില്‍. ഗീത ലിംബു, ഇവരുടെ ആണ് സുഹൃത്ത് സുമന് എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 1.45 ന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളിക്കു സമീപത്തായിരുന്നു സംഭവം. സ്കൂട്ടറില്‍ സംശയാസ്പദമായ രീതിയില്‍ യുവാവിനെയും യുവതിയെയും കണ്ട് പട്രോളിംഗിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം അടുത്തെത്തിയപ്പോള്‍ ഇവര്‍ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. പിന്തുടര്ന്ന് പോലീസ് സംഘം ഇവരെ വഴി അവസാനിക്കുന്നിടത്തുവച്ച് പിടികൂടി. ഇതിനിടയിലാണ് പോലീസിനെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു.
Read MoreDay: March 28, 2025
ഒന്നരവർഷം മുന്‍പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! കൊലക്കേസിൽ നാലുപേർ ശിക്ഷ അനുഭവിക്കവെയാണു യുവതിയുടെ മടങ്ങിവരവ്
പതിനെട്ടു മാസം മുന്‍പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! അവരെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത മടങ്ങിവരവ്. മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലാണു സംഭവം. ലളിത ബായ് ആണ് പോലീസ് സ്റ്റേഷനിലെത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്. കാണാതായ ലളിതയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പോലീസുകാർ പറഞ്ഞത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൈയിലെ ടാറ്റു, കാലിൽ കെട്ടിയ കറുത്ത നൂൽ ഉൾപ്പെടെയുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ലളിതയാണു മരിച്ചതെന്നു കുടുംബാംഗങ്ങൾ ഉറപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുകയും ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു. ലളിത ബായ് മടങ്ങിവന്നതോടെ കൊലക്കേസ് അന്വേഷിച്ച പോലീസുകാരും ഞെട്ടലിലാണ്. മധ്യപ്രദേശ് പോലീസിനുനേരേ രൂക്ഷവിമർശനവും ഉയർന്നു. പോലീസിന്റെ കടുത്ത അനാസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Moreലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടര്‍ന്ന സംഭവം; വളാഞ്ചേരിയിൽ കൂടുതൽപേർക്ക് എച്ച്ഐവി ഉണ്ടാകാമെന്ന് ആശങ്ക
മലപ്പുറം: ലഹരി ഉപയോഗത്തിലൂടെ വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവത്തില്‍ പരക്കെ ആശങ്ക. ഒരേ സിറിഞ്ച് ഉപയോഗത്തിലൂടെ കൂടുതല്‍ മയക്കുമരുന്ന് ഉപഭോക്താക്കള്‍ക്ക് എച്ച്ഐവി പടരാനുള്ള പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. അടുത്ത ദിവസം തന്നെ ക്യാമ്പ് നടത്തും. എന്നാല്‍ പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാന്‍ തയാറാകാത്തതു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പരിശോധനാ ക്യാമ്പില്‍ പങ്കെടുത്താല്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നു വ്യക്തമാകും. ഇതാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആളുകള്‍ മടിക്കുന്നത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍…
Read Moreജോലി ദൂരെ ആയതിനാൽ എന്നും വീട്ടിൽ വരാൻ സാധിക്കുന്നില്ല: ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം; തന്നേക്കാളേറെ കാമുകനെ സ്നേഹിക്കുന്നു; ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്ത് ഭർത്താവ്!
സന്ത് കബീർ നഗർ (യുപി): തന്റെ ഭാര്യക്കു കാമുകനുണ്ടെന്ന് അറിഞ്ഞ യുവാവ് ഇരുവരുടെയും വിവാഹം മുന്നിൽനിന്നു നടത്തിക്കൊടുത്തു. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണു സംഭവം. ബബ്ലു എന്ന യുവാവാണു തന്റെ ഭാര്യ രാധികയെ കാമുകനു കെട്ടിച്ചുകൊടുത്തത്. ബബ്ലു പൂർണമനസാലെ നടത്തിയ വിവാഹത്തിൽ നാട്ടുകാരടക്കം നിരവധിപ്പേർ പങ്കെടുത്തു. 2017 ലാണ് ബബ്ലുവും രാധികയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് ഒന്‍പതും ഏഴും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. വീട്ടിൽനിന്നു ദൂരെയായിരുന്നു ബബ്ലുവിനു മിക്കപ്പോഴും ജോലി. ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്ത് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. അവരുടെ ബന്ധമറിഞ്ഞ ബബ്ലു കാമുകനെ വിവാഹം കഴിച്ചുകൊള്ളാൻ ഭാര്യയോടു പറഞ്ഞു. കുട്ടികളെ തനിക്കൊപ്പം നിർത്തണമെന്ന ഡിമാൻഡ് മാത്രമാണു ബബ്ലുവിന് ഉണ്ടായിരുന്നത്. ഭാര്യ ഇത് അംഗീകരിച്ചതോടെ നാട്ടുകാരെ വിവരമറിയിച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങളും ബബ്ലു നടത്തി. കോടതിയിൽ പോയി വിവാഹമോചനം നേടിയശേഷം ഭാര്യയുടെയും കാമുകന്റെയും…
Read Moreഅയ്യപ്പ വേഷമണിഞ്ഞ് അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
കൊച്ചി: രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Read Moreഈല ഇതിഹാസം: ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം ചാന്പ്യന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തി
മയാമി: മയാമി ഓപ്പണ്‍ ടെന്നീസിൽ ഇതിഹാസ നേട്ടവുമായി ഫിലിപ്പീനി താരം അലക്സാഡ്ര ഈല. പത്തൊന്‍പതുകാരിയായ ഈല മയാമി ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം ചാന്പ്യന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തി. ക്വാർട്ടറിൽ ലോക രണ്ടാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെയാണ് കീഴടക്കിയത്. സ്കോർ: 6-2, 7-5. ഫ്രഞ്ച് ഓപ്പണ്‍ മുൻ ചാന്പ്യൻ ജെലീന ഒസ്റ്റാപെങ്കോ, 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ മാഡിസണ്‍ കീസ് എന്നിവരും ഇതിനോടകം മയാമിയിൽ ഈലയ്ക്കു മുന്നിൽ മുട്ടുമടക്കി. ഗ്രാൻസ്ലാം ജേതാക്കളെ കീഴടക്കുന്ന ആദ്യ ഫിലിപ്പീനിയാണ് ഈ പത്തൊന്‍പതുകാരി. സ്പെയിനിലെ റാഫേൽ നദാൽ അക്കാഡമിയുടെ താരമാണ് ഈല.
Read Moreജീവിത സായന്തനത്തില്‍ പ്രായം മറന്നൊരു വിനോദയാത്ര; മെട്രോ നഗരത്തിലെ കാഴ്ചകള്‍ ആസ്വദിച്ച് വയോജന സൗഹൃദക്കൂട്ടം
ജീവിത സായന്തനത്തില്‍ സൗഹൃദത്തിന്റെ നിറക്കൂട്ടുമായി മുത്തോലി പഞ്ചായത്ത് ഒരുക്കിയ വയോജന സൗഹൃദ യാത്ര ഹൃദ്യമായി. വിനോദത്തിന്റെ ആനന്ദം പകര്‍ന്നും കൂട്ടായ്മയുടെ സൗഹൃദം നുകർന്നും വയോജനങ്ങള്‍ക്കായി എറണാകുളത്തേക്കു സംഘടിപ്പിച്ച വിനോദയാത്രയില്‍ പഞ്ചായത്തിലെ മുന്നൂറിലധികം അച്ഛനമ്മമാരാണ് പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്റെ നേതൃത്വത്തില്‍ നടത്തിയ പകല്‍ യാത്രയില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു.രാവിലെ എട്ടോടെ മുത്തോലിയില്നിന്ന് ആറു ബസുകളിലായാണ് ഇവര്‍ യാത്ര തിരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ഹരിത കര്‍മസേനാംഗങ്ങളും യാത്രികരുടെ സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളെല്ലാം ഒരു കുടുംബമായി മാറുന്ന നിമിഷങ്ങളായിരുന്നു ഉല്ലാസയാത്രയില്‍ ഉടനീളം. മധുരനൊമ്പരങ്ങള്‍ പങ്കിട്ടും ആടിയും പാടിയും സ്നേഹത്തിന്റെ പുതിയ അധ്യായം രചിച്ചു. തൃപ്പൂണിത്തുറ ഹില്‍ പാലസ്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വല്ലാര്‍പാടം പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ബോട്ടിംഗും ക്രമീകരിച്ചിരുന്നു. 60 വയസ് മുതല്‍ 90 വയസുവരെയുള്ള പഞ്ചായത്ത്…
Read Moreഒത്തുതീർപ്പിനും ഭീഷണിക്കും വഴങ്ങിയില്ല; പൊതുസ്ഥലത്തെ കൊടി നീക്കിയ തൊഴിലാളിയെ മർദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ; മർദനമേറ്റ കേശവൻ സിഐടിയു അനുഭാവി
പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭസെക്രട്ടറി നിർദേശിച്ചതനുസരിച്ച് പൊതുസ്ഥലത്തെ കൊടി നീക്കിയ ശുചീകരണ വിഭാഗം ജീവനക്കാരെ മർദിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്തു. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർ പണിമുടക്കി നഗരസഭാ ഓഫീസിനു മുന്പിൽ പ്രകടനം നടത്തിയതിനു പിന്നാലെയാണ് പത്തനംതിട്ട പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സിഐടിയു നേതാവ് സക്കീർ അലങ്കാരത്തിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ബുധനാഴ്ച പത്തനംതിട്ടയിൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം നടന്ന ടൗൺ സ്ക്വയർ ഭാഗത്തു കെട്ടിയ കൊടിതോരണങ്ങളാണ് ജീവനക്കാർ നീക്കിയത്. പൊതുസ്ഥലത്തെ കൊടിയെ സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ ഇതു നീക്കാൻ നഗരസഭാ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. കൊടി നീക്കുന്നതിനിടെ ശുചീകരണ വിഭാഗം ജീവനക്കാരനായ കേശവനെ മർദി ക്കുകയും അഴിച്ച കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബുധനാഴ്ച തന്നെ ജീവനക്കാർ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. ഇത് പോലീസിനും കൈമാറി.…
Read Moreടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു
കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്‍പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു. തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.
Read Moreലോക സന്പന്നർ: അംബാനി ആദ്യ പത്തിൽ ഇല്ല; ഇന്ത്യയിൽ 284 ബില്യണർമാർ; റോഷ്നി നാടാർ വനിതകളുടെ പട്ടികയിൽ അഞ്ചാമത്
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ അതി സന്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 ആണ് വിവരങ്ങൾ പുറത്തുവിട്ടത്. കടബാധ്യത വർധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആസ്തി കുറഞ്ഞതിനെ തുടർന്ന് അംബാനി ലോക സന്പന്നരിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. മുകേഷ് അംബാനിയുടെ സന്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയിലെത്തി. ഇളക്കം തട്ടാതെ ഇലോൺ മസ്ക് ലോക സന്പന്നരിൽ ഒന്നാം സ്ഥാനം ടെസ്ല സിഇഒ ഇലോണ്‍ മസ്ക് നിലനിർത്തി. മസ്കിന്റെ സന്പത്ത് 82 ശതമാനം അതായത് 189 ബില്യണ്‍ ഡോളർ ഉയർന്ന് ആകെ 420 ബില്യണ്‍ ഡോളറിലെത്തി. ആമസോൺ എക്സിക്യൂട്ടിവ് ചെയർമാൻ ജെഫ് ബെസോസ് രണ്ടാമതെത്തി. ബെസോസിന്റെ സന്പത്തിൽ 44 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്. മെറ്റ സിഇ മാർക് സുക്കർബർഗ്,…
Read More