ടോക്കിയോ: മ്യാൻമറിന് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂചലനം. ജപ്പാനിലെ ക്യുഷു മേഖലയിൽ ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 7.34ന് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണു രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളുടെയോ ആളപായങ്ങളുടെയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല. തുടർചലന സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ താമസക്കാർക്ക് നിർദേശം നൽകി. ക്യുഷു ദ്വീപിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാനിലെ മൂന്നാമത്തെ വലിയ ദ്വീപായ ക്യുഷു ഭൂകമ്പങ്ങൾക്കു കുപ്രസിദ്ധമാണ്.
Read MoreDay: April 3, 2025
അമേരിക്കയുടെ കടുംവെട്ടിൽ അന്പരന്ന് ലോകരാജ്യങ്ങൾ
വാഷിംഗ്ടൺ: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങൾക്കു കനത്ത തിരിച്ചടിയാകുന്ന വിധത്തിൽ അമേരിക്കയിൽ എത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തിയിട്ടുണ്ട്. 26 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ ചുമത്തിയത്. ചൈനക്കെതിരേ 34 ശതമാനവും ജപ്പാനെതിരേ 24 ശതമാനവും യൂറോപ്യൻ യൂണിയനെതിരേ 20 ശതമാനവുമാണ് ഇറക്കുമതി തീരുവ. എല്ലാ വിദേശ നിർമിത ഓട്ടോമൊബൈൽ ഉത്പന്നങ്ങൾക്കും 25 ശതമാനം പകരം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പകരം തീരുവയിൽനിന്നു കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി. ഐഇഇപിഎ പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണിതെന്നാണു വിശദീകരണം. അമേരിക്കയുടെ വിമോചന ദിനമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തീരുവ ചുമത്തൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നു പത്രസമ്മേളനത്തിൽ പറഞ്ഞ ട്രംപ്, 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നതെന്നും അതുകൊണ്ട് ഇന്ത്യക്കുമേൽ…
Read Moreസൗഹൃദത്തിന്റെ പേരില്‍ അവസരം ചോദിക്കുന്നതിനോട് എനിക്കു താത്പര്യമില്ലെന്ന് ടെസ
പട്ടാളം എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ എന്റെ അമ്മ അധികം പിന്തുണച്ചില്ല. സിനിമാ ലോകത്തെക്കുറിച്ച് വലിയ അറിവില്ലാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണകള്‍ ഒരുപാടായിരുന്നു. പെട്ടെന്ന് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു അമ്മയ്ക്ക്. സിനിമയിലെത്തിയാല്‍ നല്ല ആലോചനകള്‍ വരില്ല. കല്യാണം നടക്കില്ല എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ട് തേടിയെത്തിയ അവസരങ്ങള്‍ വേണ്ടെന്ന് വച്ചു. ഉടനെ വിവാഹവും നടന്നു. ഭര്‍ത്താവ് അനില്‍ ജോസഫ്. പിന്നീട് കുടുംബത്തിനായി സമയം മാറ്റി വച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോള്‍ അവസരങ്ങള്‍ കിട്ടാന്‍ ഒത്തിരി ബുദ്ധിമുട്ടി. ഒരിക്കല്‍ മാറി നിന്നാല്‍ ആ സ്ഥാനത്തേക്ക് വരാന്‍ ഒരുപാട് അഭിനേതാക്കളുണ്ട്. ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്കി. ഞാനിവിടെയുണ്ടെന്ന് അറിയിച്ചു. സിനിമയുമായി ബന്ധമുള്ളവരുമായുള്ള സൗഹൃദത്തിന്റെ പേരിലും അവസരങ്ങള്‍ ലഭിക്കാറുണ്ട്. സുഹൃത്തുക്കള്‍ പറയാറുണ്ട്. നിനക്ക് ഒരുപാട് സംവിധായകരെ പരിചയമില്ലേ. ഇടയ്ക്ക് അവര്‍ക്ക് മെസേജ് അയക്കൂ എന്ന്. പക്ഷെ സൗഹൃദത്തിന്റെ പേരില്‍ അവസരം ചോദിക്കുന്നതിനോട് എനിക്കു താത്പര്യമില്ല.…
Read Moreപൂർണമായും ഡീ ഗ്ലാമറൈസ് ചെയ്തു; പക്ഷേ എനിക്ക് ആ സിനിമ പേര് വാങ്ങിത്തന്നു
സർഗം എന്ന സിനിമയിൽ എനിക്കും മേക്കപ്പുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ ഒന്നുമില്ല. എനിക്ക് മേക്കപ്പ് ഇടുന്നില്ലേ, ലിപ്സ്റ്റിക് ഇടുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. അതൊന്നും ഈ ക്യാരക്ടറിന് ആവശ്യമില്ലെന്ന് അവർ പറഞ്ഞു. സിനിമയുടെ സെക്കന്റ് ഹാഫ് എടുത്തപ്പോൾ മേക്കപ്പ് അല്ലേ വേണ്ടത് വാ എന്ന് അവർ പറഞ്ഞു. എന്നിട്ട് എനിക്ക് ഡാർക്ക് സർക്കിൾ കാണിക്കുന്ന മേക്കപ്പ് ചെയ്തു. ഞാൻ കരഞ്ഞു. പക്ഷെ ആ ക്യാരക്ടറിന് അത് ആവശ്യമായിരുന്നു. ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാവരും ട്രെഡീഷൻ നോക്കുന്നവരാണ്. സിനിമയിൽ എന്റെ കൈ ഡ്രൈ ആയി കാണണം. എന്ത് മേക്കപ്പ് ചെയ്താലും അങ്ങനെയാകില്ല. കാരണം ഞാൻ ചെറുപ്പമാണ്. എന്റെ ചർമം തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സിനിമയിൽ ബ്ലഡ് സർക്കുലേഷനില്ലാത്ത കൈ പോലെയാണ് വേണ്ടത്. അതിനായി മുട്ടയുടെ വെള്ള രാവിലെ മുതൽ കൈയിൽ തേച്ച് പിടിപ്പിക്കും. വൈകുന്നേരമാണ് എന്റെ ഷോട്ട്. മേക്കപ്പൊന്നും ഇല്ലാതെ പൂർണമായും…
Read Moreഒടിടി പ്ലേറ്റ്ഫോമിലൂടെ പാരനോർമൽ പ്രൊജക്ട് എത്തുന്നു
ക്യാപ്റ്റരിയസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചാക്കോ സ്കറിയ നിർമിച്ചു എസ്.എസ്. ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ഇംഗ്ലീഷ് ഹോറർ ചലച്ചിത്രമായ പാരനോർമൽ പ്രൊജക്റ്റ് 14 ന് ഡബ്ള്യൂ എഫ് സി എൻ കോഡ് , ബിസിഐ നീറ്റ് തുടങ്ങിയ ഒടിടി പ്ലേറ്റ്ഫോമുകൾ വഴി റിലീസിനു എത്തുന്നു. അമേരിക്കൻ ഡിസ്ട്രിബ്യൂഷൻ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ആണ് സിനിമയുടെ ഡിസ്ട്രിബ്യൂഷൻ നടത്തുന്നത്. തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഹൊറർ സിനിമയിൽ പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഫിക്ഷനും ചില യഥാർഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി…
Read Moreഞങ്ങളുടേത് ഒരു ഡീസന്റ് മിഡിൽ ക്ലാസ് ഫാമിലിയായിരുന്നെന്ന് സാനിയ ഇയ്യപ്പൻ
ടെലിവിഷൻ ചാനലുകൾ സജീവമായതോടെ കേരളത്തിലും റിയാലിറ്റി ഷോകൾക്ക് പ്രിയമേറി. നൃത്തം, സംഗീതം, പാചകം, ഫാഷൻ, അഭിനയം എന്നിങ്ങളെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി റിയാലിറ്റി ഷോകൾ കേരളത്തിലെ വിവിധ ചാനലുകളിലായി നടക്കാറുണ്ട്. ഇന്ന് ലൈം ലൈറ്റിൽ പ്രശസ്തരായി നിൽക്കുന്ന പലരും റിയാലിറ്റി ഷോയിലൂടെ എത്തിയവരാണ്. അത്തരത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായി നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് അടക്കമുള്ള ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു സാനിയ. ചിലതിൽ വിജയിയായിട്ടുമുണ്ട്. റിയാലിറ്റി ഷോകളുടെ ഭാഗമായാൽ ജീവിതം സുഖമാണെന്നാണ് അതിന് പിന്നിലെ യഥാർഥ കഥ അറിയാത്തവർ ഇപ്പോഴും കരുതിയിരിക്കുന്നതെന്നു സാനിയ ഇയ്യപ്പൻ പറയുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാനിയ. എന്റെ ഉള്ളിലുള്ള സ്ട്രംങ്ത്തിൽ ഏറ്റവും കൂടുതൽ വിശ്വാസം വച്ചിരുന്നത് എന്റെ അമ്മയാണ്. ഞാൻ വിചാരിച്ചതുപോലുള്ള…
Read Moreതാംബരം-കൊച്ചുവേളി സ്പെഷൽ ട്രെയിൻ സർവീസ് നിർത്തിയേക്കും ; യാത്രക്കാരുടെ പ്രതിഷേധം ശക്തം
കൊല്ലം: ചെങ്കോട്ട-കൊല്ലം റൂട്ടിൽ കഴിഞ്ഞ 10 മാസമായി സർവീസ് നടത്തുന്ന ചെന്നൈ താംബരം-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എസി എക്സ്പ്രസ് സര്‍വീസ് അവസാനിപ്പിച്ചേക്കും. സര്‍വീസ് വീണ്ടും നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ ഏപ്രില്‍ നാലിനുശേഷം ഈ ട്രെയിനും പഴങ്കഥയാകും. 2024 ഏപ്രില്‍ മുതല്‍ എല്ലാ വെള്ളിയാഴ്ചയും സ്പെഷല്‍ പ്രതിവാര സര്‍വീസായാണ് ഈ ട്രെയിന്‍ ഓടുന്നത്. ഇത് സ്ഥിരമാക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജായി മാറിയതോടെ സര്‍വീസ് നടത്തിയിരുന്ന പല ട്രെയിനുകളും പിന്നീട് ഓടാതായി. ഇതിനെതിരേ കൊല്ലം, മാവേലിക്കര എംപിമാര്‍ക്ക് അടക്കം യാത്രക്കാരുടെ സംഘടനകൾ നിവേദനം നൽകിയെങ്കിലും നാളിതുവതരയും ഫലം കണ്ടില്ല. റെയില്‍വേ മന്ത്രിക്ക് നിവേദനം കൊടുത്തുവെങ്കിലും അനുകൂല നിലപാടോ മറുപടിയോടെ ഇതുവരെ ലഭിച്ചിട്ടുമില്ല. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട-പുനലൂര്‍-കൊല്ലം പാതയിലൂടെ രണ്ട് ചെന്നൈ സര്‍വീസ് ഉണ്ടായിരുന്നു. 2018ല്‍ പത ബ്രോഡ്ഗേജാക്കി…
Read Moreകാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസിൽ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഷെറിന്റെ മോചന കാര്യത്തിൽ സർക്കാർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ഷെറിൻ കണ്ണൂർ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തത് വിവാദമായതിനെ തുടർന്നാണ് സർക്കാരിന്റെ പിൻമാറ്റം. ജനുവരിയിലാണ് ഷെറിന്റെ ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഗവർണർക്ക് കൈമാറിയിരുന്നില്ല. ഷെറിന്റെ മോചന കാര്യത്തിൽ ഏറെ ചർച്ചകളും വിവാദവും ഉയർന്നിരുന്നു. മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണവും ഉയർന്നിരുന്നു. സർക്കാർ സമർപ്പിക്കുന്ന ഫയൽ ഗവർണർ തള്ളുമൊ കൊള്ളുമൊ എന്ന കാര്യത്തിൽ സർക്കാരിനും സംശയം ഉണ്ടായിരുന്നു. കൂടാതെ ഭാസ്കര കാരണവരുടെ ബന്ധുക്കളും ഷെറിന്റെ മോചനത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.
Read More1930 ല്‍ വിളിക്കാം; ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുകയാണ് പതിവ്. ത്ട്ടിപ്പ് സംഘങ്ങള്‍ എടിഎം നമ്പര്‍, പിന്, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പാര്‍ട്ട് ടൈം ജോലി ഓഫര്‍ തട്ടിപ്പില്പ്പെടുന്നവര്ക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം. 1930 ല്‍ വിളിക്കാം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Read Moreവാഹനത്തിൽ അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിൽ; എല്ലാം തത്സമയം വേറെ ചിലരിലേക്കും; ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചു; പൾസർ പറഞ്ഞുതുടങ്ങുന്നു…
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് എന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍നിന്നു പണം വാങ്ങിയിരുന്നെന്നും സുനി വെളിപ്പെടുത്തുന്നു. കേസിന്റെ വിചാരണ പൂർത്തിയായി വരുന്നതിനിടെയാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന് ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് പള്‍സര്‍ സുനി പറയുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ…
Read More