പ​തി​ന​ഞ്ചി​ൽ വി​വാ​ഹം, ഇ​പ്പോ​ൾ ഒ​രു കു​ട്ടി​യു​ടെ അ​മ്മ; സം​ഘ​മി​ത്ര​ക്ക് ത്രി​പു​ര ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക്

അ​ഗ​ർ​ത്ത​ല: ത്രി​പു​ര 12 ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 15 ാം വ​യ​സി​ൽ വി​വാ​ഹി​ത​യാ​യി ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യ 19 കാ​രി​ക്ക് റാ​ങ്ക്. മാ​ന​വി​ക വി​ഷ​യ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ സം​ഘ​മി​ത്ര ദേ​വ് ആണ് ആ​ദ്യ​പ​ത്ത് റാ​ങ്കി​ൽ എ​ത്തി​യ​ത്.

പ​രീ​ക്ഷ​യി​ൽ 92.6 ശ​ത​മാ​നം മാ​ർ​ക്കാ​ണ് സം​ഘ​മി​ത്ര​യ്ക്ക് ല​ഭി​ച്ച​ത്. ഇ​തോ​ടെ ‌എ​ല്ലാ സ്ട്രീ​മു​ക​ളി​ലാ​യി ഒ​മ്പ​താം സ്ഥാ​ന​വും മാ​ന​വി​ക വി​ഷ​യ​ത്തി​ൽ ഏ​ഴാം റാ​ങ്കു​കാ​രി​യു​മാ​യി. ത​ല​സ്ഥാ​ന​മാ​യ അ​ഗ​ർ​ത്ത​ല​യി​ൽ​നി​ന്ന് 10 കി​ലോ​മീ​റ്റ​ർ മാ​റി ഗാ​ന്ധി​ഗ്രാം ടൗ​ണി​ലാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സം​ഘ​മി​ത്ര ക​ഴി​യു​ന്ന​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് രാ​ജു ഘോ​ഷ് ബി​എ​സ്എ​ഫ് ജ​വാ​നാ​ണ്. വീ​ട്ടി​ലെ പ​ണി​ക​ളും കു​ട്ടി​യു​ടെ കാ​ര്യ​ങ്ങ​ളും നോ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള സ​മ​യ​മാ​ണ് പ​ഠ​ന​ത്തി​നാ​യി നീ​ക്കി​വ​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഭ​ർ​തൃ മാ​താ​വ് ത​ന്നെ ജോ​ലി​ക​ളി​ൽ സ​ഹാ​യി​ച്ചി​രു​ന്ന​താ​യും മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സം​ഘ​മി​ത്ര പ​റ​യു​ന്നു.

ഇ​തേ രീ​തി​യി​ൽ ബി​രു​ദ​വും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സം​ഘ​മി​ത്ര 10 ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 10 ാം ക്ലാ​സി​ൽ 77 ശ​ത​മാ​നം മാ​ർ​ക്കാ​ണ് സം​ഘ​മി​ത്ര​ക്ക് ല​ഭി​ച്ച​ത്.

Related posts

Leave a Comment