തലശേരി: കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെതിരേ പോലീസ് അന്വഷണം ഊർജിതമാക്കി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ വിൻസനെ വൈകുന്നേരത്തോടെ വയനാട് പോലീസിന് കൈമറി. 153 എ പ്രകാരം വയനാട് സൈബർ സെൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിൻസ് മാത്യുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി രാഷ്ട്രദീപികയോട് പറഞ്ഞു. വിൻസ് മാത്യുവിനെതിരേ കണ്ണൂരിലും തലശേരിയിലും ഉൾപ്പെടെ നിരവധി കേസുകളാണുള്ളത്. തലശേരി, വടക്കുമ്പാട്, മാഹി, ചാലക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ചിലരും വിൻസ് മാത്യുവിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലാണ്. ഒരു സ്കൂൾ അധ്യാപകനെ പോക്സോ കേസിൽ കുടുക്കി ഓൺലൈൻ ചാനലിൽ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത വിവരവും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ…
Read MoreDay: April 7, 2025
തകർന്നടിഞ്ഞ് ഓഹരി വിപണി: നിക്ഷേപകർക്ക് നഷ്ടം19 ലക്ഷം കോടിയിലേറെ; സെൻസെക്സ് 3,000 പോയിന്റ് താഴ്ന്നു
ബൈ: താരിഫ് നിരക്കുകളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഏഷ്യൻ ഓഹരി വിപണികള്‍ ഇന്നു കുത്തനെ ഇടിഞ്ഞു. നിമിഷനേരംകൊണ്ട് നിക്ഷേകർക്ക് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപയാണ്. രാവിലെ സെന്‍സെക്സ് 3,000ത്തോളം പോയിന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേക്കു താഴ്ന്നതായാണു കണക്ക്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. സൂചിക ഏഴ് ശതമാനത്തിലധികം താഴുകയുണ്ടായി. നിഫ്റ്റി ഐടി, ഓട്ടോ, എനര്‍ജി, റിയല്‍റ്റി തുടങ്ങിയവയ്ക്കും കനത്ത തിരിച്ചടി. 4-5 ശതമാനമാണ് ഇടിവ്. ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളം ഇടിഞ്ഞു. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിച്ചു. ചൈനീസ് വിപണിയിലും കനത്ത തിരിച്ചടിയുണ്ടായി.…
Read Moreവഖഫ് ഭേദഗതി; മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്; ഹർജി സമർപ്പിക്കുക പി.കെ. കുഞ്ഞാലികുട്ടി
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയിലക്ക്. രാജ്യസഭാ എംപി ഹാരിസ് ബീരാൻ മുഖേന പി.കെ. കുഞ്ഞാലികുട്ടിയാണ് ഹർജി സമർപ്പിക്കുക. കഴിഞ്ഞ ദിവസം ബിൽ പാർലമെന്റ് പാസാക്കിയതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പടെ നിയമത്തെ എതിർത്തു രംഗത്തുവന്നിരുന്നു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ചായിരിക്കും സുപ്രീം കോടതി പരിഗണിക്കുക.
Read Moreതാജ്മഹലിൽ വിദേശവനിതയെ ശല്യംചെയ്തു: യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: താജ്മഹൽ സന്ദർശിക്കാനെത്തിയ ചെക്ക് റിപ്പബ്ലിക് യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ. മൂന്നിനാണു സംഭവം നടന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അനുവാദമില്ലാതെ സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസ് സ്റ്റേഷനിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു.
Read Moreവിപ്ലവഗാന വിവാദം കെട്ടടങ്ങും മുമ്പ്… കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവം; ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: കടയ്ക്കലില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഗാനമേളയില്‍ ആർഎസ്എസിന്റെ ഗണഗീതം അവതരിപ്പിച്ചതായി പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവത്തിലാണ് ആർഎസ്എസ് ഗണഗീതം അവതരിപ്പിച്ചത്. കോട്ടുക്കല്‍ സ്വദേശിയായ പ്രതിനാണ് കടയ്ക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇത് കൂടാതെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കെട്ടിയ ബജരംഗദൾ, ആര്‍എസ്എസ് കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ഞിപ്പുഴ ദേവസ്വം ക്ഷേത്ര ഉപദേശക സമിതി വൈസ്പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പൊലിസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പരാതി നല്കി. ഈ പരാതിയില്‍ പൊലിസ് ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. തിരുവിതാകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്. ആർഎസ്എസിന്റെ കൊടി തോരണങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം…
Read Moreഅമ്മ തിരുവയർ ഉള്ളിൽ കുറുകണ കുഞ്ഞരിപ്രാവ് കുഞ്ഞമ്മണിപ്രാവ്… പശുവിനു സീമന്ത ചടങ്ങ് നടത്തി ബംഗളൂരു വ്യവസായി
ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കുകയും സീമന്ത ചടങ്ങുകൾ നടത്തുകയും ചെയ്യുന്നതു സാധാരണമാണ്. എന്നാൽ, ബംഗളൂരുവിലെ വ്യവസായി ലക്ഷങ്ങൾ ചെലവഴിച്ചു സീമന്ത ചടങ്ങ് നടത്തിയത് തന്റെ പ്രിയപ്പെട്ട പശുവിനു വേണ്ടിയാണ്. ഹാസനിൽനിന്നുള്ള ദിനേശ് എന്ന വ്യവസായിയാണു ഗൗരി എന്നു പേരിട്ട ഹള്ളികർ പശുവിന് സീമന്ത ചടങ്ങുകൾ നടത്തിയത്. ചന്നപട്ടണയിലെ ഗോമതി കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പൂക്കൾ, വെറ്റില, അക്ഷതം, ശർക്കര, തേങ്ങ, പഴങ്ങൾ എന്നിവകൊണ്ട് മണ്ഡപം അലങ്കരിച്ചിരുന്നു. ആരതി നടത്തിയശേഷം പശുവിനു പഴങ്ങൾ നൽകി. അഞ്ഞൂറിലധികം പേർ സീമന്ത ചടങ്ങിൽ പങ്കെടുത്ത് ഗൗരിക്ക് ആശംസകൾ നേർന്നു. അതിഥികൾക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു. ബംഗളൂരുവിലെ ബിദാദിക്കടുത്തുള്ള ഗ്രാമത്തിൽനിന്നു നാലുമാസം മുന്‍പാണ് ദിനേശ് തദ്ദേശീയ ഇനത്തിൽപ്പെട്ട ഹള്ളികർ പശുവിനെ വാങ്ങിയത്
Read Moreരണ്ടാം വിമോചനസമരത്തിന് ശക്തമായ നീക്കം നടക്കുന്നു; വീണയ്ക്കെതിരായ കേസ് പാർട്ടി നേതാവിന്റെ മകൾ ആയതുകൊണ്ട്; പിണറായി കരുത്തനായ നേതാവെന്ന് എം.എ. ബേബി
തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ആശമാരുടെ സമരവും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കേസ് വ്യക്തിപരമല്ലെന്നും പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണെന്നും എം.എ.ബേബി പറഞ്ഞു. അതുകൊണ്ടാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞത്. വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണ്. പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ…
Read Moreആന്റണി പെരുമ്പാവൂരിന് ഐടി നോട്ടീസ് ; ദുബായില്‍വച്ച് നടന് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം നല്‍കണം
കൊച്ചി: ദുബായില്‍ വച്ച് നടന് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിയാണ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ (ഐടി) നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മറുപടി നല്‍കാനാണ് ആദായാനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമായും ഓവര്‍സീസ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് വിശദീകരണം തേടിയിട്ടുള്ളത്. 2022 ല്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എമ്പുരാന് വിവാദത്തിന് പിന്നാലെ സംവിധായകനും നിര്‍മാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ എമ്പുരാന് സിനിമയുമായി ഇതിന് ബന്ധമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Read Moreആലപ്പുഴയിലെ രണ്ടരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി യ തസ്ലീന സുല്‍ത്താന നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് എക്സൈസിന് മൊഴി നല്‍കിയത്. നടന്മാരെ ചോദ്യം ചെയ്യാന്‍ എക്സൈസ് നീക്കം നടത്തുന്നതിനിടെയാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Read More“ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെപ്പോലെ’… സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റും ഇടംകിട്ടാതെ പി. ജയരാജൻ; മധുരയിൽ നിന്നെത്തുന്ന പി.ജെ യെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലക്സ് ബോർഡ്
കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. ചക്കരക്കല്ല് മേഖലയിലെ ആർവി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പി. ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ് ബോർഡിലുള്ളത്. സിപിഎം ശക്തി കേന്ദ്രത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മധുരയിലെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി. ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പി. ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം, വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങൾ സിപിഎം നേരത്തെ വിലക്കിയിരുന്നു. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലും മധുരയിൽ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലും പി. ജയരാജനെ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജനെ ഉൾപ്പെടുത്താത്തത് അണികൾക്കിടയിൽ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു.
Read More