വിമാനയാത്രയ്ക്കിടെ സഹയാത്രികന്റെ മേൽ യുവാവ് മൂത്രമൊഴിച്ചതായി പരാതി. ഇന്നലെ ഡൽഹിയിൽനിന്നു ബാങ്കോക്കിലേക്കു പോയ എയർ ഇന്ത്യയുടെ എഐ 2336 വിമാനത്തിലാണ് സംഭവം. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചത്. പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിമാനത്തിൽ മൂത്രമൊഴിച്ച് അസ്വസ്ഥത സൃഷ്ടിച്ച യുവാവിനെതിരേ ഡിജിസിഎ നടപടിയെടുത്തേക്കുമെന്നാണു സൂചന. സംഭവം ശ്രദ്ധയിൽപ്പെട്ടതായും എയർ ഇന്ത്യ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു മാധ്യമങ്ങളോടു പറഞ്ഞു.
Read MoreDay: April 10, 2025
ഇവൾ ഇനി കേരളത്തിന്റെ നിധി… ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി ‘നിധി’ എന്നു പേരിട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നരമാസത്തെ ചികിത്സയ്ക്കുശേഷം കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചുപോയ നവജാത ശിശുവിനെ സര്‍ക്കാര്‍ ഏറ്റെടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ലൂര്‍ദ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ‘ബേബി ഓഫ് രഞ്ജിത’എന്ന മേല്‍വിലാസത്തിലാണു ചികിത്സിച്ചിരുന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലിചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദന്പതികൾ നാട്ടിലേക്കു പോകുന്ന സമയത്താണ് ട്രെയിനില്‍വച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു കിലോയില്‍ താഴെ മാത്രമേ ഭാരമുള്ളൂ എന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി. പിന്നീട്…
Read Moreവയോധികർക്കൊരു കൈത്താങ്ങ്… മുതിർന്നവർക്ക് താങ്ങായി തണൽ പദ്ധതി
ഇടുക്കി ജില്ലയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതി ആരംഭിക്കുന്നു. തണൽ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി ഇടുക്കി സബ് കളക്ടർ അനൂപ് ഗർഗിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുതിർന്നവർക്ക് സഹായം നല്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാരെ തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളിൽനിന്നു തെരഞ്ഞെടുക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം മുതിർന്നവർക്ക് അർഹമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രേഖാമൂലം നിർദേശം നൽകിയാലും പലപ്പോഴും പാലിക്കപ്പെടുന്നതായി കാണാറില്ലെന്ന് അധികൃതർ പറഞ്ഞു. പ്രായാധിക്യവും അജ്ഞതയും രോഗാവസ്ഥയും മൂലം മുതിർന്നവർ പലപ്പോഴും പരാതിപ്പെടാറുമില്ല. ഇങ്ങനെയുള്ളവർക്ക് വേണ്ട സഹായം നല്‍കുന്നതിനാണ് വോളണ്ടിയർമാരെ നിയോഗിക്കുന്നത്. അൽപനേരം ഇവരുമായി സംസാരിച്ചാൽ മുതിർന്നവരിൽ പലർക്കും വലിയ ആശ്വാസമായിരിക്കും ലഭിക്കുകയെന്ന് സബ് കളക്ടർ പറഞ്ഞു. നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോണിൽ വിളിച്ച് ഇവരുമായി ആശയവിനിമയം നടത്തും. അവരുടെ വാക്കുകൾ അൽപനേരം…
Read More“എന്റെ മകൾ”… എന്റെ രാജിയും എന്റെ രക്തവും ഉടനെ കിട്ടില്ല; മകളുടെ കേസ് പാർട്ടി ഏറ്റെടുത്തതെന്തിനെന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് നേരെ ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, നിങ്ങൾക്കു വേണ്ടത് എന്റെ രക്തമാണെന്നും അത് അത്രവേഗം കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ രാജിയാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതു നടപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചതോടെ സാമാന്യബുദ്ധിക്കു നിരക്കാത്ത ചോദ്യങ്ങളാണു ചോദിക്കുന്നതെന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരേയുള്ള കേസിൽ പാർട്ടി ഇടപെടാതിരുന്നതും വീണയുടെ കേസിൽ പാർട്ടി രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ചതും സംബന്ധിച്ച ചോദ്യത്തിന് “എന്റെ മകൾ എന്നു പറഞ്ഞല്ലേ കേന്ദ്ര ഏജൻസികൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്? ഇതിൽ പാർട്ടിക്കു കാര്യം ബോധ്യമായി. എന്നാൽ, ബിനീഷിനെതിരേയുള്ളത് അയാൾക്കെതിരേയുള്ള കേസായിരുന്നു” എന്നു മറുപടി.
Read Moreമാഷിനെ ഇനി പോലീസ് പഠിപ്പിക്കും കുംഗ്ഫു..! പരിശീലനകേന്ദ്രത്തിൽ കൗമാരക്കാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുംഗ്ഫു മാസ്റ്റർ അറസ്റ്റിൽ; പീഡന ദൃശ്യം ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു
പത്തനംതിട്ട: കുംഗ്ഫു പരിശീലനത്തിനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുംഗ്ഫു മാസ്റ്റർ അറസ്റ്റിൽ. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുംഗ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം കാണിച്ചത്. 2023 ഓഗസ്റ്റ് 15 ന് കുട്ടിയെ സ്ഥാപനത്തിൽ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreപാക്കിസ്ഥാൻ വംശജനായ റാണ കനേഡിയന്‍ ബിസിനസുകാരൻ; മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനെ ഇന്ന് ഇന്ത്യയിൽ എത്തിക്കും; ലഷ്കറെ തൊയ്ബയുടെ സജീവ പ്രവര്ത്തകൻ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. ഇന്ത്യക്ക് കൈമാറിയ റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ബുധനാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെത്തിയ ഉടന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്യും. എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങ്ങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ കൈമാറ്റ വ്യവസ്ഥകള്‍ക്കനുസരിച്ചാവും കസ്റ്റഡി തീരുമാനമെന്ന് മുംബൈ പോലീസ് അറിയിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റാണയെ എത്തിച്ചാല്‍ ചോദ്യംചെയ്യാന്‍ ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങും. പാക്കിസ്ഥാന് വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ…
Read More