ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന തിരുമല ക്ഷേത്രത്തിൽ വച്ച് തലമുണ്ഡനം ചെയ്തു. സിംഗപ്പുരിൽ അടുത്തിടെ ഉണ്ടായ തീപിടിത്തത്തിൽ ഇവരുടെ മകന് പൊള്ളലേറ്റിരുന്നു. മകന് രക്ഷപ്പെടാന്‍ നടത്തിയ പ്രാര്‍ഥനപ്രകാരമാണ് തല മുണ്ഡനം ചെയ്തത്. പവന് കല്യാൺ അന്ന ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ മാർക്ക് ശങ്കറിന് അടുത്തിടെ സിംഗപ്പുരിൽ ഒരു വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിലാണു പെള്ളലേറ്റത്. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റിരുന്നു. തലനാരിഴയ്ക്കു കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടത്. ഏപ്രിൽ എട്ടിനായിരുന്നു തീപിടിത്തം. മകന്റെ ജീവൻ രക്ഷപ്പെട്ടതിനെത്തുടർന്ന് അമ്മ അന്ന കൊനിഡേല തന്റെ മുടി ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു.റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച് ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വരനിൽ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന പ്രഖ്യാപന ഫോമുകളിൽ ഒപ്പുവച്ചതായും പറയുന്നു. റഷ്യൻ…
Read MoreDay: April 16, 2025
ഇഞ്ചിയാനി മേഖലയിൽ വാട്സാപ്പ് നമ്പർ ഹാക്ക് ചെയ്ത് തട്ടിപ്പ് ; പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മുണ്ടക്കയം: ഇഞ്ചിയാനി മേഖല കേന്ദ്രീകരിച്ച് നടന്ന സൈബർ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായത് നിരവധി പേർക്ക്. ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് പ്രധാനമായും സൈബർ ആക്രമണമുണ്ടായത്. പതിവായി പങ്കെടുക്കുന്ന ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാർഥന ഉണ്ടെന്നും ഇതിൽ പങ്കെടുക്കണമെന്നും അറിയിച്ച് ഇവിടത്തെ ഒരു കന്യാസ്ത്രീക്കാണ് വാട്സാപ്പിൽ മെസേജ് ലഭിക്കുന്നത്. പതിവായി പങ്കെടുക്കാറുള്ള പ്രാർഥന കൂട്ടായ്മ ആയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ സിസ്റ്ററുടെ ഫോൺ ഹാക്ക് ആകുകയായിരുന്നു. പിന്നീട് കന്യാസ്ത്രീയുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള പല ആളുകൾക്കും ഹാക്ക് ചെയ്യപ്പെട്ട നമ്പരിൽ നിന്നു മെസേജ് എത്തുകയായിരുന്നു. അടിയന്തരമായി പണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജാണ് പല ആളുകൾക്കുമെത്തിയത്. സിസ്റ്ററിന്റെ സ്വന്തം നമ്പറിൽ നിന്ന് മെസേജ് എത്തിയതോടെ പല ആളുകളും പണം അയച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് സൈബർ തട്ടിപ്പാണെന്ന് മനസിലായത്.…
Read Moreശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ഇടം പിടിച്ച് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറും; ഒന്നിനു പുറകെ ഒന്നായി കൊല്ലത്തു നിന്നും വിവാദ വാർത്തകൾ
കൊല്ലം: വിപ്ലവ ഗാനത്തിന് പിന്നാലെ പൂരത്തിനിടെ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിൽ വിവാദം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് നവോത്ഥാന നായകന്മാർക്കൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും സ്ഥാനം പിടിച്ചത്. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി.
Read Moreസുന്ദരൻമാരുടെ ചിത്രങ്ങൾവെച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; അശ്ലീലചിത്രങ്ങള്‍ കാണിച്ച് ലൈംഗികച്ചുവയോടെ സംസാരം: യുവതിയുടെ പരാതിയിൽ മുണ്ടക്കയത്തെ 19കാരൻ അറസ്റ്റിൽ
കൊച്ചി: നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം സ്വദേശി അമല്‍ മിര്‍സ സലിം(19) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാജ ഐഡി നിര്‍മിച്ച് ഇന്‍സ്റ്റഗ്രാം വഴിയാണു പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇവരുടെ പ്രൊഫൈലില്‍നിന്നുള്ള ഫോട്ടോ നഗ്നയാക്കിശേഷം പെണ്‍കുട്ടിക്കുതന്നെ അയച്ചുകൊടുക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. ഇതോടെയാണു പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളായ നിരവധി പെണ്‍കുട്ടികളോട് പ്രതി സമാനരീതിയില്‍ മോശമായി പെരുമാറിയിട്ടുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read Moreതുറിച്ചു നോക്കുന്നോടാ ഉണ്ടക്കണ്ണാ..! ബാറിലിരുന്ന് മദ്യപിക്കുന്നത് തുറച്ചു നോക്കിയെന്നാരോപിച്ച് വടിവാളിന് വെട്ടിക്കൊല്ലാൻ ശ്രമം; നടുക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: ബാറിലിരുന്ന് മദ്യപിക്കുന്നത് തുറിച്ച് നോക്കിയെന്ന പേരിൽ യുവാവിന് നേരെക്രുര മർദനം. നാട്ടിക സ്വദേശിയായ വിബിൻ കുമാറിന് നേരെയായിരുന്നു സംഘം ചേർന്ന് ആക്രമണം. വിഷു ദിനത്തിൽ മദ്യപിച്ച് ബാറിൽനിന്ന് പുറത്തിറങ്ങിയ വിബിനും മറ്റു രണ്ട് പേരും തമ്മിലായിരുന്നു തർക്കം. തൃപയാർ ബാറിലാണ് സംഭവം. ബാറിൽ വെച്ച് തങ്ങളെ എന്തിനാണ് തുറിച്ച് നോക്കുന്നതെന്ന് ചോദിച്ച് ഇവർ വിബിനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ യുവാവിനെ പിടിച്ച് തള്ളി നിലത്തിടുകയും മുഖം ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ വടിവാൾ പുറത്തെടുത്തു വിബിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. പ്രതികളായ അമൽ, മിഥുൻ എന്നിവരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreപാനിയം കൂടിച്ചു കഴിഞ്ഞപ്പോൾ തളർച്ച, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; യുവാവിന് വിഷം കൊടുത്തത് കൊന്നത് ഉറ്റസുഹൃത്ത്; കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി കുടുംബക്കാർ
മുംബൈ: സുഹൃത്തിന്റെ വളർച്ചയിൽ അസൂയ. യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മഹാരഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. ഹഡ്കേശ്വറിലെ നീലകാന്ത് നഗറിൽ താമസിക്കുന്ന മിഥലേഷ് എന്ന മന്ഥൻ രാജേന്ദ്ര ചക്കോലി (19) നെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും സുഹൃത്തുമായ വേദാന്ത് എന്ന വിജയ് കാളിദാസ് ഖണ്ഡേറ്റെയെയാണ് ഇയാൾ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. വേദാന്തിന്റെ കുടുംബം ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരായിരുന്നു. അടുത്തിടെ ഇവർ പ്രതിയുടെ വീടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനിലവീട് പണികഴിപ്പിച്ചു. എന്നാൽ പ്രതി ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ അസൂയ തോന്നിയ മിഥിലേഷ് സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ എട്ടിന്, മിഥിലേഷ് വേദാന്തിനെ അടുത്തുള്ള ഒരു ‘പാൻ’ കടയിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ഇരുവരും ശീതളപാനീയങ്ങൾ കുടിച്ചു. പ്രതി വേദാന്തിന്റെ പാനീയത്തിൽ പാറ്റയെ അകറ്റുന്ന ഒരു…
Read More