അമെച്വർ ബോക്സിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ എത്തിയതു മുതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെനും ഗണപതിയുമാണ് പ്രധാന വേഷങ്ങളിൽ. ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ ആശയത്തിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് സംവിധായകന് ഖാലിദ് റഹ്മാന് പറയുന്നു, ‘പെട്ടെന്നുണ്ടായ ഒരു ചിന്തയായിരുന്നു അത്. ഒരടുത്ത സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ ചില പഴയ ഓർമ്മകൾ ഇങ്ങനെ പങ്കുവെക്കുകയായിരുന്നു. അതിനിടയിൽ നിന്നാണ് ബോക്സിംഗ് പ്രമേയമാക്കി കുറച്ചു ചെറുപ്പക്കാരെ വെച്ച് ഒരു സ്പോർട്സ് കോമഡി സിനിമ ചെയ്താലോ എന്ന ചിന്ത വന്നത്. അങ്ങനെയാണ് ആലപ്പുഴ ജിംഖാന സംഭവിക്കുന്നത്. നസ്ലെനും ഗണപതിയും മികച്ച അഭിനേതാക്കളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നസ്ലെന് തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളുടെ ശൈലിയുമൊക്കെ വേറിട്ടു നില്ക്കുന്നു. നസ്ലെന്…
Read MoreDay: April 18, 2025
ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാൻ ട്രോളന്മാർ കഷ്ടപ്പെടുക ആണ്: ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക, റോയൽറ്റി ഒന്നും ചോദിക്കുന്നില്ല; മിയ ജോർജ്
രണ്ടു മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ കാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന അഞ്ചു മിനുട്ട് മാത്രമേ കാമറയിൽ കിട്ടിയുള്ളൂ എന്ന് മിയ ജോർജ്. കവർ ചെയ്യാൻ വരുമ്പൊ മിനിമം റിക്കാർഡിംഗ് വർക്ക് ആകുന്ന കാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെന്റ് ഉണ്ടാകുവാൻ. പോട്ടെ സാരമില്ല. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല..കയ്യിൽ വച്ചോളൂ ട്ടാ എന്ന് മിയ ജോർജ്.
Read Moreചികിത്സയ്ക്ക് വേണ്ടി മാറി നിന്ന സമയത്ത് ധാരാളം പരസ്യങ്ങൾ വന്നിട്ടും ചെയ്തില്ല; യെസ് പറഞ്ഞിരുന്നെങ്കിൽ കോടികൾ ഉണ്ടാക്കാമായിരുന്നു; സാമന്ത
കേരളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്പ്രഭു. അതുകൊണ്ടാണ് വിവാഹവും വേര്‍പിരിയലും തുടങ്ങി നടിയുടെ ജീവിതത്തില്‍ നടക്കുന്ന ചെറിയ കാര്യം പോലും കേരളത്തിലും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടിയുടെ ജീവിതത്തിലുണ്ടായത് പലതരം ദുരന്തങ്ങളാണ്. ഭര്‍ത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും നടിക്കുണ്ടായി. അതോടെ സിനിമയില്‍ അഭിനയിക്കാതെ ചികിത്സയ്ക്ക് വേണ്ടി മാറി നിന്നു. ആ കാലയളവില്‍ ചില ആളുകള്‍ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരങ്ങളുമായി വന്നെങ്കിലും താന്‍ അത് നിഷേധിച്ചുവെന്നു വെളിപ്പെടുത്തിയിരിക്കുന്നത് നടിയിപ്പോള്‍ . തനിക്ക് വന്ന അവസരങ്ങളോട് നോ പറഞ്ഞെന്നും അല്ലായിരുന്നെങ്കില്‍ കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ നടി വ്യക്തമാക്കിയത്. സിനിമാ മേഖലയിലേക്ക് കടന്ന് വരുന്ന നടിമാരോ നടന്മാരോ ആരാണെങ്കിലും അവര്‍ ഒരു സിനിമയിലൂടെയെങ്കിലും വിജയിച്ചാല്‍ പിന്നെ…
Read Moreകോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കും: എ. കെ. ശശീന്ദ്രൻ
തിരുവനന്തപുരം: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ. കെ. ശശീന്ദ്രൻ. ആനക്കൂട് അധികൃതരോട് റിപ്പോർട്ട് അടിയന്തരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാം ആണ് മരിച്ചത്. ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിറാം. ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. നാലടിയോളം ഉയരമുണ്ടായിരുന്ന തൂണിന്റെ അടിയിൽപെട്ട അഭിരാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലപ്പഴക്കം ചെന്ന തൂണുകൾ സൗന്ദര്യവത്കരണം നടത്തി സ്ഥലത്ത് നിലനിർത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോന്നി ആനക്കൂട് താത്കാലികമായി അടച്ചു.
Read Moreവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും: ആകെ നിർമ്മാണ ചെലവായ 8867.14 കോടിയിൽ 5595.34 കോടിയും സംസ്ഥാന സർക്കാരാണ് വഹിച്ചത്; പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് ഇതുവരെ 265 കപ്പൽ എത്തി. 5.48 ലക്ഷം ടിഇയു ചരക്കുകൾ ഇതുവരെ കൈകാര്യം ചെയ്ത് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ 2024 ജൂലൈ 13നാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 3 മുതൽ…
Read Moreവിൻസി അലോഷ്യസിന്റെ പരാതി സര്‍ക്കാര്‍ അന്വേഷിക്കും: ധൈര്യപൂര്‍വം നിലപാട് സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹം; സജി ചെറിയാൻ
തിരുവനന്തപുരം: ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാൻ. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂര്‍വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവണം. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമാ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreഭക്ഷ്യ വിഷബാധ: 12 അതിഥി തൊഴിലാളികൾ ആശുപത്രിയിൽ
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് 12 അതിഥി തൊഴിലാളികളെ കളമശേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ച മുതൽ കടുത്ത ഛർദിയും വയറിളക്കവും തളർച്ചയും അനുഭവപ്പെട്ട ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് അതിഥി തൊഴിലാളികൾ പറഞ്ഞു. ഇവരുടെ താമസ സ്ഥലത്ത് വരും ദിവസങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയേക്കും. ചികിത്സയിലുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യനില ത്യപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
Read More‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’: ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്നോണം ദുഷിച്ചും വിധിച്ചും കമന്റ് ചെയ്യുന്നതും വളരെ മോശമാണ്; മനോജ് വെള്ളനാട്
നൊന്തു പ്രസവിച്ച കുഞ്ഞിനെ മൂന്നുമാസം പ്രായമുള്ളപ്പോൾ വെള്ളത്തിൽ മുക്കി കൊന്ന ദയയില്ലാത്ത അമ്മ എന്നാകും ദിവ്യ ജോണി എന്ന പേര് കേൾക്കുന്പോൾ ആദ്യം എല്ലാവരുടേയും മനസിൽ എത്തുക. പിന്നീട് ദിവ്യ തന്നെ സ്വന്തം കഥ പറഞ്ഞപ്പോൾ അവളോടുള്ള വെറുപ്പ് സഹതാപമായി മാറി. എങ്കിലും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും മാത്രം പറയുന്നവർ അവൾക്കെതിരായി മറുവശത്തു നിൽക്കുന്നുണ്ടായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാ ലോകത്ത് തന്റെ മകളുടെ അടുത്തേക്ക് കഴിഞ്ഞദിവസം ആ അമ്മയും യാത്രയായി. പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഇരയായിരുന്നു ദിവ്യയും. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥ സമൂഹത്തിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും പണ്ടു മുതൽക്കേ ഈ അവസ്ഥ പലരിലും കാണപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണിതെന്ന് പ്രശസ്ത ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട്. പ്രസവാനന്തര വിഷാദത്തെ കുറിച്ച് ഡോ. മനോജ്…
Read Moreനാല് വർഷത്തെ പ്രണയം,കളളം പറഞ്ഞ് ചെറുപ്പക്കാരനെ പറ്റിച്ചു; 27 കാരിയല്ല 48 കാരിയാണ് തന്റെ കാമുകിയെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് കാമുകൻ; ഇനി എന്തു ചെയ്യുമെന്ന് പോസ്റ്റ്
പ്രണയത്തിനു കണ്ണും മൂക്കുമൊന്നും ഇല്ലന്ന് പലപ്പോഴും പറയാറില്ലേ. വയസ് എത്ര ആയാലും പ്രണയം അതെപ്പോഴുമൊരു വികാരം തന്നെയാണ്. റെഡിറ്റിൽ ഇപ്പോഴിതാ ഒരു യുവാവ് തന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളാണ് വൈറലാകുന്നത്. കാമുകിയും താനും നാല് വർഷമായി പ്രണയത്തിലാണ്. കാഴ്ചയിൽ അവൾക്ക് പലപ്പോഴും തന്നേക്കാൾ പ്രായം തോന്നിക്കുമായിരുന്നു. അസ്ഥിക്ക് പിടിച്ച പ്രണയം ആയതിനാൽ യുവാവ് അതൊന്നും കാര്യമായി എടുത്തില്ല. എന്നാൽ സ്വന്തം സൗന്ദര്യത്തെ കുറിച്ച് കാമുകിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം യുവാവുമൊത്ത് പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ആസമയങ്ങളിലെല്ലാം യുവാവ് അവളെ ആശ്വസിപ്പിക്കുമായിരുന്നു. ബാഹ്യ സൗന്ദര്യമല്ല പ്രണയം, മറിച്ച് ആന്തരികമായ സൗന്ദര്യമാണ് പ്രണയത്തിന് വേണ്ടത് എന്നൊക്കെ സമാധാനിപ്പിക്കുമായിരുന്നു. എന്നാൽ ഒരു ദിവസം തന്റെ പ്രണയിനിയുടെ ലാപ്ടോപ്പ് എടുത്തപ്പോൾ യാദൃശ്ചികമായി അവളുടെ പാസ്പോർട്ട് കാണാനിടയായി. അത് കണ്ട് യുവാവ് ഞെട്ടിപ്പോയി. തന്റെ കാമുകിക്ക് തന്നേക്കാൾ 20 വയസ് കൂടുതലാണെന്ന സത്യം അയാൾ…
Read Moreവാഹനങ്ങൾ തിരക്കിട്ട് പായുന്ന റോഡിൽ കറങ്ങുന്ന കസേരയിട്ടിരുന്നു: റീൽസ് എടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് യുവാവ്; പണികൊടുത്ത് പോലീസ്
വൈറലാകാൻ എന്തും കാണിക്കാൻ തയാറായി മാറിയിരിക്കുകയാണ് ഇന്നത്തെ മനുഷ്യൻ. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയെങ്കിലും നാലാൾക്കാർ അറിഞ്ഞാൽ മതിയെന്ന ചിന്താഗതിയാണ് ഇക്കൂട്ടർക്ക്. റീൽസ് എടുക്കുന്നതിനായി കഴിഞ്ഞദിവസം നടുറോഡിൽ കറങ്ങുന്ന കസേരയിട്ട് മാസായി വീഡിയോ എടുത്ത് യുവാവിന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ബംഗളൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. നടുറോഡിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുന്നതിനു ഒത്ത നടുക്കായി കറങ്ങുന്ന കസേരയിൽ കൂളായി കാലിന്റെ മുകളിൽ കാലും വച്ച് യുവാവ് ഇരിക്കുന്നതാണ് വീഡിയോ. വെറുതെ ഇരിക്കുവല്ല ആശാൻ, മറിച്ച് ഒരു കപ്പിൽ ചൂട് കാപ്പിയൊക്കെ കുടിച്ച് തന്റെ സൈഡിൽ കൂടി പോകുന്ന എല്ലാ വണ്ടിയിലും നോക്കി ആസ്വദിച്ച് കാപ്പി കുടിക്കുകയാണ്. വീഡിയോ വൈറലായതോടെ പലരും കമന്റുമായി എത്തി. സംഭവം ബംഗളൂർ പോലീസിന്റെ ശ്രദ്ധയിലും എത്തി. യുവാവിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന…
Read More