ദി​നേ​ശ് കാ​ർ​ത്തി​ക് ഐ​പി​എ​ല്ലോ​ടു​കൂ​ടി ക​ളം​വി​ടു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ദി​നേ​ശ് കാ​ർ​ത്തി​ക് വി​ര​മി​ക്കു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ 2024 സീ​സ​ണ്‍ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​നു​ശേ​ഷം ദി​നേ​ശ് കാ​ർ​ത്തി​കി​ന് ആ​ർ​സി​ബി സ​ഹ​താ​ര​ങ്ങ​ൾ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. അ​തു​പോ​ലെ മ​ത്സ​ര​ശേ​ഷം സ്റ്റേ​ഡി​യം വ​ലം​വ​ച്ച് കാ​ർ​ത്തി​ക് ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ചു.

ഈ ​ഐ​പി​എ​ല്ലോ​ടു​കൂ​ടി ക​ളം​വി​ടു​ക​യാ​ണെ​ന്ന് നേ​ര​ത്തേ കാ​ർ​ത്തി​ക് അ​റി​യി​ച്ചി​രു​ന്നു. ഐ​പി​എ​ല്ലി​ൽ ആ​റ് ടീ​മു​ക​ൾ​ക്കാ​യി കാ​ർ​ത്തി​ക് ക​ളി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​റ​ത്താ​ക്ക​ലു​ള്ള ര​ണ്ടാ​മ​ത് വി​ക്ക​റ്റ് കീ​പ്പ​റാ​ണ് കാ​ർ​ത്തി​ക്. 257 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 4842 റ​ണ്‍​സ് ഐ​പി​എ​ല്ലി​ൽ ഈ ​ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ്വ​ന്ത​മാ​ക്കി. മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​യ താ​രം ഐ​പി​എ​ല്ലി​ൽ 22 അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

2008 ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് (ഇ​പ്പോ​ഴ​ത്തെ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്) ടീ​മി​ലാ​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​ബ്, മും​ബൈ ഇ​ന്ത്യ​ൻ​സ്, ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ്, കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മു​ക​ൾ​ക്കു​വേ​ണ്ടി​യും ക​ളി​ച്ചു. 2024 സീ​സ​ണി​ൽ 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 36.22 ശ​രാ​ശ​രി​യി​ൽ 326 റ​ണ്‍​സ് നേ​ടി. 187.36 ആ​ണ് സ്ട്രൈ​ക്ക് റേ​റ്റ്.

Related posts

Leave a Comment