കൊല്ലം: ഒന്നാം സമ്മാനത്തിലും സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും പരിഷ്കാരങ്ങൾ വരുത്തിയ കേരള ലോട്ടറി ഇന്നു മുതൽ വിപണിയിലെത്തി. സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങിയത്. ഈ ടിക്കറ്റുകൾ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്ത് മുതൽ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. എല്ലാ ടിക്കറ്റുകളും വില 50 രൂപയായി ഏകീകരിച്ചതാണ് ഏറ്റവും വലിയ മാറ്റം. പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളിൽ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. പരിഷ്കരിച്ച ടിക്കറ്റുകളിൽ ഏഴുലക്ഷം ടിക്കറ്റുകൾ ചെറുകിട ഏജൻ്റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജൻ്റുമാർക്ക് നൽകുന്ന എണ്ണത്തിൽ കുറവും വരുത്തിയിട്ടുണ്ട്. 1.08 കോടി…
Read MoreDay: April 25, 2025
മാസപ്പടി കേസ്: വീണ വിജയൻ വായ്പാത്തുക വകമാറ്റി ക്രമക്കേട് കാണിച്ചെന്നും എസ്എഫ്ഐഒ കുറ്റപത്രം
കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് വായ്പാത്തുക വക മാറ്റി ക്രമക്കേട് കാണിച്ചെന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍നിന്ന് വീണ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറില്നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന് കറുത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആര്എല്നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് എട്ടു ലക്ഷം രൂപയാണ്. സിഎംആര്‍എല്ലില്‍നിന്ന് കിട്ടിയ ഈ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത് എന്നും…
Read Moreട്രാക്കിൽ അറ്റകുറ്റപ്പണികൾ: 26ന് ട്രെയിനുകൾക്ക് റൂട്ട് മാറ്റം
കൊല്ലം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 26ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി പോകുന്ന നാല് ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. 16319 തിരുവനന്തപുരം-ബംഗളുരു ഹംസഫർ എക്സ്പ്രസ്, 16629 തിരുവനന്തപുരം -മംഗളുരു മലബാർ എക്സ്പ്രസ്, 16347 തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ്, 16349 തിരുവനന്തപുരം മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ച് വിടുന്നത്. ഹംസഫർ എക്സ്പ്രസിന് ഈ ദിവസം ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. ഇത് കൂടാതെ മധുരയിൽ നിന്ന് 26 ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂരിൽ നിന്ന് 27 ന് രാവിലെ പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreഹോട്ട് ലുക്കിൽ താപ്സി: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയും മോഡലുമാണ് തപ്സി പന്നു. ശക്തമായ നിലപാടുകളിലൂടെ പലപ്പോഴും ശ്രദ്ധനേടുന്ന താരമാണ് തപ്സി പന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് തപ്സി. ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് തപ്സി. മോച്ച ബ്രൗൺ ക്യൂബിക് ഷെൽഫുകളിൽ നിന്ന് ലഭിച്ച ഒരു ജോർജറ്റ് റിവറ്റ് എംബ്രോയ്ഡറിയുള്ള പ്രീ-സ്റ്റിച്ചഡ് സാരിയ്ക്കൊപ്പം ഒരു ലോഹത്തോടുകൂടിയ മോണോക്രോം ക്വിൽറ്റഡ് കോർസെറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreഅമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ: മദർ മേരി മേയ് രണ്ടിന് തിയറ്ററുകളിൽ
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മദർ മേരി മേയ് രണ്ടിന് തിയറ്ററുകളിലെത്തുന്നു. മകൻ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി.എമ്മും അവതരിപ്പിക്കുന്നു. കൂടാതെ നിർമൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജൻ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ബാനർ – മഷ്റൂം വിഷ്വൽ മീഡിയ, നിർമാണം – ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം- എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം- സലാം വീരോളി, ഗാനങ്ങൾ- ബാപ്പു വാവാട്, കെ ജെ മനോജ്, സംഗീതം- സന്തോഷ്കുമാർ, കല- ലാലു തൃക്കുളം, കോസ്റ്റ്യും- നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം- എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ,…
Read Moreപെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്തൽ; പോക്സോ കേസിൽ അറസ്റ്റ് ചെയ്തു പോലീസ്
മാറനല്ലൂർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോക്സോ ചുമത്തി മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ഊരൂട്ടമ്പലം അരുവാക്കോട് ജിതീഷ് ഭവനിൽ അനീഷ് കുമാർ(30) ആണ് അറസ്റ്റിലായത്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയിട്ടുണ്ടെങ്കിൽ അത് സിൽക്ക് ആണ്: ഖുശ്ബു
തനിക്ക് എപ്പോഴും സില്‍ക്കിനോട് ആരാധനയാണെന്ന് ഖുശ്ബു. ഞാന്‍ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സില്‍ക്കിനെ കണ്ടപ്പോഴാണ്. ഞാന്‍ അന്ന് തമിഴില്‍ പുതിയ ആളാണ്. 1984ല്‍ ഞാനും അര്‍ജുനും ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂര്‍ത്തിയായില്ല. അതില്‍ സില്‍ക്ക് സ്മിത വലിയൊരു റോള്‍ ചെയ്തിരുന്നു. ഒരു ദിവസം സെറ്റില്‍ എല്ലാവരും മാഡം വരാന്‍ പോകുന്നു, മാഡം വരാന്‍ പോകുന്നു എന്ന് പറയുന്നത് കേട്ടു. സില്‍ക്ക് എത്തും മുമ്പെ തന്നെ ആളുകള്‍ മാഡം വരുന്നു എന്നു പറഞ്ഞ് ചെയര്‍ കൊണ്ടുവയ്ക്കുന്നു, അതില്‍ ടവ്വല്‍ വിരിക്കുന്നു, ടേബിള്‍ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവന്‍ അവരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ആരാ ഈ മാഡം എന്ന് ഞാന്‍ അമ്പരന്നു നില്‍ക്കുമ്പോഴാണ് സില്‍ക്ക് കയറി വന്നത്. അവരെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി, വാ അടയ്ക്കാതെ…
Read Moreപഹൽഗാം ഭീകരാക്രമണം; കേരളത്തിലുള്ള പാക് പൗരന്മാർ 29നു മുന്‍പ് മടങ്ങണമെന്നു നിർദേശം
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാരോട് തിരികെ പോകാൻ നിർദേശം. രാജ്യത്ത് കഴിയുന്ന പാക്കിസ്ഥാൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അന്ത്യശാസനത്തെ തുടർന്നാണ് പാക് പൗരൻമാരെ മടക്കി അയയ്ക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടി തുടങ്ങിയത്. കേരളത്തിലുള്ള 102 പാക്കിസ്ഥാൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർത്ഥി വിസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവിൽ ജില്ലയിലുള്ളത്. കേരളത്തിലെത്തിയ പാക് പൗരൻമാർ വ്യാപാര ആവശ്യങ്ങൾക്കും ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യത്തിനുമായാണ് എത്തിയത്. കൂടുതൽ പേരും ചികിത്സക്കായാണ് എത്തിയത്. പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ…
Read More‘നുണപ്രചാരണങ്ങൾ നടത്തരുതേ…’ കടന്നുപോവുന്ന അവസ്ഥ വെളിപ്പെടുത്തി പവിത്രലക്ഷ്മി
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നു വെളിപ്പെടുത്തി നടി പവിത്ര ലക്ഷ്മി. തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് പല ഊഹാപോഹങ്ങളും തന്നെക്കുറിച്ച് പ്രചരിക്കുന്നുണ്ടെന്നും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണെന്നും പവിത്രലക്ഷ്മി. എന്റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീരഭാരത്തെപ്പറ്റിയും നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട് അടുത്തിടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ ഞാൻ വിശദീകരണങ്ങളും വെളിപ്പെടുത്തലും നടത്തിയിട്ടും ഇതൊന്നും കുപ്രചരണങ്ങൾ അവസാനിക്കുന്നില്ല. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, ഞാൻ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങൾ വളരെ മോശവും ക്രൂരവുമാണ് അതെന്താണെന്ന് പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. വീണ്ടും നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ ഞാൻ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഞാൻ അതിനുള്ള ചികിത്സയിലാണ്, എനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാർഥ…
Read Moreപാക് വ്യോമമേഖല അടയ്ക്കൽ: അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും, ചിലത് റദ്ദാക്കും
ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ പറക്കുന്നത് തടഞ്ഞ നടപടി ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും. വിമാനങ്ങൾ റൂട്ട് മാറി സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ യാത്രാ ദൈർഘ്യം കൂടുമെന്നും സമയത്തിൽ മാറ്റം വരുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനുമായി ബന്ധപ്പെട്ടു പരിശോധിക്കണമെന്നും ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയുടെ അറിയിപ്പിൽ പറയുന്നു. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നത് തടയുന്ന തീരുമാനമുണ്ടായത്. ഷിംല കരാറിൽനിന്ന് തൽകാലം പിൻമാറുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യയിലുള്ള പാക് പൗരൻമാരോട് 29നകം മടങ്ങാനും ഇന്ത്യ കൈക്കൊണ്ട…
Read More