വേഗമാകട്ടെ, കൊതിയൂറും സ്വാദറിയാൻ ഇനി മണിക്കൂറുകൾ മാത്രം; കോ​ട്ട​യം ഫു​ഡ്ഫെ​സ്റ്റി​നു നാ​ളെ സ​മാ​പ​നം

കോ​ട്ട​യം: കോ​ട്ട​യം റ​ബ​ർ ടൗ​ണ്‍ റൗ​ണ്ട് ടേ​ബി​ൾ 121ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഗ​ന്പ​ടം മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച ഫു​ഡ് ഫെ​സ്റ്റി​നു നാ​ളെ സ​മാ​പ​നം.

നാ​വി​ൽ രുചി​യൂ​റു​ന്ന ത​നി​നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ മു​ത​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ വരെ ഫെസ്റ്റിൽ ആസ്വദിക്കാനാവും. തു​ട​ക്കം മു​ത​ൽ ന​ല്ല തി​ര​ക്കാ​ണ് ഫെസ്റ്റിൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​വി​ധ കൗ​ണ്ട​റു​ക​ളി​ൽ​നി​ന്ന് വാ​ങ്ങു​ന്ന ഭ​ക്ഷ​ണം മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നി​ച്ചി​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ചെ​ത്തി വി​വി​ധ രു​ചി​ക​ളി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ഭ​ക്ഷ​ണ പ്രിയ​രാ​യ ധാ​രാ​ളം പേ​രാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മേ​ള​യി​ൽ എ​ത്തു​ന്ന​ത്. മേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ല​വും വാ​ഹ​ന​പ്ര​ദ​ർ​ശ​ന​വും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നും നാ​ളെയും വൈ​കു​ന്നേ​രം വി​വി​ധ ബാ​ൻ​ഡു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്.

രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ഷോ​പ്പിം​ഗും ന​ട​ത്തി ക​ലാ​പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ച്ച് മ​ട​ങ്ങാം. അ​വ​ധി ദി​ന​മാ​യ നാ​ളെ വ​ള​രെ വ​ലി​യ തി​ര​ക്കാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫെ​സ്റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

ഫു​ഡ് ഫെ​സ്റ്റി​ന്‍റെ വ​രു​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റു​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് കോ​ട്ട​യം റ​ബ​ർ ടൗ​ണ്‍ റൗ​ണ്ട് ടേ​ബി​ൾ 121ന്‍റെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി 10.30 വ​രെ​യാ​ണ് മേ​ള.

Related posts

Leave a Comment