വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലേത് അടക്കം പല സിനിമകളിലും അഭിനയിച്ച സീനുകൾ കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് ബിന്ദു വാരാപ്പുഴ. തമ്പി കണ്ണന്താനത്തിന്റേയും ലാലേട്ടന്റേയും ഒന്നാമൻ എന്ന സിനിമയിൽ ഒരുപാട് ഡയലോഗുകൾ കാണാതെ പഠിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ആരും പ്രോമിറ്റ് പോലും ചെയ്ത് തന്നിട്ടില്ല. എന്നിട്ടും നമ്മൾ പറയും. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ആ സീനൊന്നും അതിലുണ്ടായിരുന്നില്ല. നല്ല സീനായിരുന്നല്ലോ കട്ട് ചെയ്ത് പോയല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. സിനിമ കാണുമ്പോഴാണ് എന്റെ സീൻ കട്ടായിപ്പോയെന്ന് മനസിലാകുന്നത്. എല്ലാ സിനിമയും തിയറ്ററിൽ പോയി കണ്ടിരുന്നയാളല്ല ഞാൻ. സീൻ കട്ടായിപ്പോയതിന്റെ വിഷമം വീട്ടിൽ മാത്രമെ പറയാറുള്ളു. സിനിമയിൽ എനിക്ക് ഡീപ്പായ സൗഹൃദങ്ങളുമില്ല. കാരണം വർക്ക് കഴിഞ്ഞാൽ ഉടൻ എങ്ങനെ എങ്കിലും വീട്ടിലെത്തുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. വീടുമായി ഭയങ്കര അറ്റാച്ച്മെന്റുള്ളയാളാണ് താനെന്ന് ബിന്ദു പറഞ്ഞു.
Read MoreDay: April 29, 2025
നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം: ധന്യ മേരി വർഗീസ്
നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം എന്ന് ധന്യ മേരി വർഗീസ്. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള് കടന്ന് പോവുക. സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്. ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ…
Read Moreവിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം; പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി നാണംകെട്ടെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരു നൽകണമെന്ന് കെ.സുധാകരന് എംപി. ഒക്ടോബറില്‍ ആദ്യ കപ്പല്‍ എത്തിയപ്പോൾ സര്‍ക്കാര്‍ നടത്തിയ ആഘോഷത്തിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയന് ഇത്തവണ ആ തെറ്റുതിരുത്തണമെന്നും സുധാകരൻ പറഞ്ഞു. പദ്ധതിയുടെ ശിൽപി ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തെ അവഹേളിക്കുന്ന നയം സർക്കാർ സ്വീകരിക്കരുതെന്നും സുധാകരന് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി നാണംകെട്ടു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് ബിജെപിയെ സ്വാധീനിച്ച് മാസപ്പടി കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
Read Moreഹോട്ടൽ മുറിയുടെ താക്കോൽ മോഷ്ടിച്ച് ആരോ അന്ന് അകത്ത് കടന്നു; റിസപ്ഷനിസ്റ്റിനോട് പരാതിപ്പെട്ടപ്പോൾ ഹൗസ് കീപ്പിംഗ് ആണെന്ന് പറഞ്ഞ് ഒഴിവായി; ഇന്നും ഭയത്തോടെയാണ് അത് ഓര്‍ക്കുന്നത്; മൗനി റോയ്
മിനിസ്ക്രീനിൽ നിന്നു ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറസാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന് വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്നിയുടെ പ്രൊമോഷന് തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്രയിലെ മൗനിയുടെ പ്രകടനം കൈയടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി. ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയതിനെക്കുറിച്ചാണ് മൗനി സംസാരിച്ചത്. അഭിമുഖത്തിലാണ്…
Read Moreകണ്ട് രണ്ട് കണ്ണ്… സോളോ ട്രിപ്പിനിടയിൽ താമസിക്കാൻ ഹോട്ടലിലെത്തി; റൂമിൽ കയറിയപ്പോഴതാ തന്നെ തുറിച്ച് നോക്കി രണ്ട് കണ്ണുകൾ; നിലവിളിച്ച് ഓടിപ്പാഞ്ഞ് യുവതി; പിന്നീട് സംഭവിച്ചത്…
ഒറ്റയ്ക്ക് ലോകം മുഴുവൻ സഞ്ചരിക്കുന്ന ധാരാളം ആളുകളുണ്ട്. നമ്മൾ പോകുന്ന സ്ഥലം പൂർണമായും സുരക്ഷിതത്വം നൽകുന്നുണ്ടെന്ന് നമുക്ക് ഒരിക്കലും ഉറപ്പ് പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായ്ലാൻഡിൽ നിന്നുള്ള ഒരു യുവതിയാണ് താൻ നേരിട്ട അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നതാലിസി തക്സിസിക്ക് എന്ന യുവതിയാണ് ജപ്പാനിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ജപ്പാന്റെ സുരക്ഷ കണക്കിലെടുത്താണ് യുവതി തന്റെ യാത്രയ്ക്കായി ആ രാജ്യം തിരഞ്ഞെടുത്തത്. എന്നാൽ അവിടെയെത്തി താമസിക്കുന്നതിനായി ഒരു ഹോട്ടൽ ബുക്ക് ചെയ്തു. ഹോട്ടൽ മുറിക്കുള്ളിൽ കയറിയപ്പോഴാണ് യുവതിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഹോട്ടലിൽ കീ കാർഡ് സിസ്റ്റം ആയിരുന്നു. അതിനാൽത്തന്നെ സുരക്ഷാ കാര്യത്തിൽ യാതൊരു ഭയവും തനിക്ക് വേണ്ടന്നുള്ള കാര്യത്തിൽ യുവതിക്ക് അമിത വിശ്വാസമായിരുന്നു. മുറിയിൽ കയറി എല്ലാം ഒന്ന് ഓടിച്ച് നോക്കിയപ്പോഴാണ് കട്ടിലിന് താഴെയായി…
Read Moreപങ്കാളിത്ത റിക്കാര്‍ഡിട്ട് ലണ്ടന്‍ മാരത്തണ്‍
ലണ്ടന്‍: ഏറ്റവും കൂടുതല്‍ പങ്കാളികള്‍ ഫിനിഷിംഗ് ലൈന്‍ കടക്കുന്ന റിക്കാര്‍ഡ് കുറിച്ച് ലണ്ടന്‍ മാരത്തണ്‍. കെനിയയുടെ സെബാസ്റ്റ്യന്‍ സാവെയാണ് മാരത്തണില്‍ പുരുഷവിഭാഗം ജേതാവ്. വനിതകളില്‍ എത്യോപ്യയുടെ ടിഗസ്റ്റ് അസെഫ റിക്കാര്‍ഡോടെ ഒന്നാമതു ഫിനിഷ് ചെയ്തു. 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലണ്ടന്‍ മാരത്തണില്‍ 56,640 പേരാണ് ഫിനിഷിംഗ് ലൈന്‍ കടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് മാരത്തണിന്റെ 55,646 പേര് എന്ന റിക്കാര്‍ഡ് ഇതോടെ തിരുത്തപ്പെട്ടു.
Read Moreപാക് പട്ടാള മേധാവി രാജ്യം വിട്ടെന്നു പ്രചരണം; ചിത്രം പുറത്തുവിട്ട് പാക്കിസ്ഥാൻ
റാവൽപിണ്ടി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകം. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായും റാവൽപിണ്ടിയിലുള്ള ബങ്കറിൽ ഒളിച്ചതായും പ്രചരണം നടക്കുന്നത്. പ്രചരണങ്ങൾ വ്യാപകമായതോടെ പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്.
Read Moreപഹൽഗാം ഭീകരാക്രമണം; നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിവയ്പ് നടത്തി. കുപ് വാര, ബാരാമുള്ള ജില്ലകളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം കൃത്യമായും ഫലപ്രദമായും പ്രതികരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേനയുടെ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. അതേസമയം, പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി. ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരരെ പിന്തുടരുന്ന സുരക്ഷാസേന നാലു തവണ അവരുടെ അടുത്തുവരെ എത്തിയിരുന്നു.…
Read Moreവ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ പ്രതിയെ തൃശൂരിലെത്തിച്ചു
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബംഗളൂരുവിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനായിരുന്നു നിർദേശം. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. 72 ദിവസമാണ് വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.വ്യാജ ലഹരി സ്റ്റാന്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വയ്ക്കുകയായിരുന്നുവെന്നാണു കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ലഹരി സ്റ്റാന്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെകൊണ്ട് കേസിൽ പെടുത്തുകയുമായിരുന്നു എന്നാണു കണ്ടെത്തൽ.
Read Moreഭർതൃവീട്ടിലെ അടുക്കളയിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് ആത്മഹത്യാകുറിപ്പ്
ഇരിട്ടി: കേളൻപീടികയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സ്നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം. സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്. സ്നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയിൽ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവർഷം മുൻപ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മിൽ നിരന്തരപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു . ഭർത്താവ് ജിനീഷിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട് . ഇവർക്ക് ഒരു…
Read More