ആലപ്പുഴ: മലയാളികൾ അടക്കമുള്ള മൂന്നു ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അത്താഴവിരുന്നിനു ക്ഷണിച്ചത് സിപിഎം-ബിജെപി അന്തർധാരയാണ് തുറന്നുകാട്ടുന്നതെന്ന് കേരള കോൺഗ്രസ്-ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽ എ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തിനിൽക്കവേ ഗവർണർമാരെ ഡിന്നറിനു ക്ഷണിച്ച സംഭവം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള വിവിധ കേസുകളുടെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് അത്താഴവിരുന്നു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പാർട്ടി ആലപ്പുഴ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ഭാരവാഹികളായ ബാബു വലിയവീടൻ, കോശി തുണ്ടുപറമ്പിൽ, ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപ്പുരയ്ക്കൽ, ഷാജി സക്കറിയ, എം. മോഹനൻ…
Read MoreDay: April 29, 2025
സെഞ്ചുറി വൈഭവം
ജയ്പുര്‍: 14 വയസ് മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ സെഞ്ചുറി വൈഭവത്തിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയസിനു ജയം. ഗുജറാത്ത് ടൈറ്റൻസിനെ എട്ടു വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. 38 പന്തിൽ 11 സിക്സും ഏഴു ഫോറും അടക്കം 101 റണ്‍സ് നേടിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശിൽപ്പി. 210 റണ്‍സ് എന്ന വന്പൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ യശസ്വി ജയ്സ്വാൾ (40 പന്തിൽ 70 നോട്ടൗട്ട്), റിയാൻ പരാഗ് (15 പന്തിൽ 32 നോട്ടൗട്ട് എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.ചരിത്ര സെഞ്ചുറി ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ്, നേരിട്ട 35-ാം പന്തിൽ സിക്സിലൂടെ ശതകത്തിലെത്തിയ സൂര്യവംശി സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, അതിവേഗ സെഞ്ചുറി നേടുന്ന അണ്‍ക്യാപ്ഡ് താരം, ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റിക്കാർഡുകളും…
Read More“വീടിനു മുന്നിലെ ബോംബ് സ്ഫോടനം മാലപ്പടക്കമാക്കി”; തൃശൂരിലെ എസിപിക്കു തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമാണെന്ന് പരിഹസിച്ചു ശോഭാ സുരേന്ദ്രൻ
തൃശൂർ: തന്റെ വീടിനു മുന്നിൽ നടന്ന ബോംബ് സ്ഫോടനം പോലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. സ്ഫോടനം ആസൂത്രിതമാണ്. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിവരം പോലീസിനെ അറിയിച്ചത്. വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗൂഢാലോചന നടന്നുവെന്നും ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബോംബ് പൊട്ടിയെന്നു കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പോലീസ് എനിക്കു നോട്ടീസ് തരുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കംപോലും ആവില്ലെന്നു പറഞ്ഞ ശോഭ സുരേന്ദ്രൻ, എസിപിക്കു തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും പരിഹസിച്ചു. പൊട്ടിയതു മാലപ്പടക്കമല്ല, തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയതുതന്നെയാണ്. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കംപോലും എന്റെ വീടിനു മുൻപിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിനു സമീപത്തു പൊട്ടിക്കാമായിരുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നായിരുന്നു…
Read Moreമുറിനിറയെ പുക, രൂക്ഷഗന്ധം; വേടനും സംഘവും പിടിയിലായത് മേശയ്ക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ; കഞ്ചാവ് എത്തിച്ച് നൽകിയത് ആഷിക്
കൊച്ചി: റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ. ലഹരി ഉപയോഗം, ഗൂഢാലേചന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് എന്ന ആളാണെന്നും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ ഇന്നലെ 10 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
Read Moreപപ്പടത്തിനും ചിക്കനും പിന്നാലെ പനീറും… വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്
ലക്നോ: വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ധർമേന്ദ്ര യാദവ് എന്ന ഡ്രൈവറാണ് പ്രതി. ഇയാൾ നേരത്തെ അതിഥികളെ വിവാഹസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽ നിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും അയാൾക്ക് അത് ലഭിച്ചില്ല. ആവശ്യപ്പെട്ടത്ര പനീർ വിളമ്പാൻ ആതിഥേയർ വിസമ്മതിച്ചതിനെ തുടർന്ന് യാദവ് പ്രകോപിതനായി. തുടർന്ന് പ്രതികാരം ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രതികാര നടപടിയെന്ന നിലയിൽ യാദവ് തന്റെ മിനിബസ് വിവാഹ വേദിയിലേക്ക് ഇടിച്ചുകയറ്റി അതിഥികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനം മണ്ഡപത്തിന്റെ ചുമരിൽ ഇടിച്ചു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ച്…
Read More