ന്യൂഡൽഹി: ഈ വർഷത്തെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 151-ാമത്. 2024ലെ റാങ്കിംഗിൽനിന്ന് എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടും സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം ‘വളരെ ഗുരുതരം’ എന്ന വിഭാഗത്തിൽതന്നെ തുടരുകയാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനമായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ ആണ് ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക തയാറാക്കിയത്. 2002 മുതൽ ആഗോള മാധ്യമ സാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇന്ത്യയുടെ താഴ്ന്ന റാങ്കിംഗിന് പ്രധാന കാരണം മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളിൽ കൂടുതൽ കേന്ദ്രീകൃതമാകുന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷത്തെ റിപ്പോർട്ട് പ്രകാരം റാങ്കിംഗിൽ മുന്നിലുള്ള രാജ്യങ്ങൾ നോർവേ, എസ്റ്റോണിയ, നെതർലൻഡ്സ് എന്നിവയാണ്. അയൽരാജ്യങ്ങളിൽ നേപ്പാൾ (90), മാലദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149) എന്നിവയേക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ ഭൂട്ടാൻ (152),…
Read MoreDay: May 3, 2025
ഒഡിഷയിലെ കാമുകി പിണങ്ങി; പാലക്കാട്ടെ കാമുകൻ റെയിൽപാളത്തിൽ മരത്തടി വച്ചു; ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു; പിന്നീട് സംഭവിച്ചത്…
പാലക്കാട്: കാമുകി പിണങ്ങിയെന്ന ദേഷ്യത്തിൽ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. മലമ്പുഴ ആരക്കോട് പറമ്പില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ സിമന്റ് കട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് ഇയാള്‍. ഫോണില്‍ സംസാരിക്കവേയാണ് ഒഡിഷയിലെ കാമുകിയുമായി ഇയാള്‍ പിണങ്ങിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആദ്യം തന്റെ ശരീരത്തില്‍ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേല്‍പ്പിച്ചു. പിന്നീട് മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പാളത്തില്‍ വച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. 2.40ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ് ഇവിടെയെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിന്‍ നിര്‍ത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രെയിന്‍ കടന്നുപോയത്. ആനകള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി…
Read Moreഎടിഎം ഉപയോഗം: എണ്ണം കൂടിയാൽ കാശു പോകും; സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കണമെങ്കില്‍ 23 രൂപ നല്‍കണം
കോട്ടയം: എടിഎം സര്‍വീസ് ചാര്‍ജുകളില്‍ നിരക്ക് വര്‍ധന നിലവില്‍വന്നു. സൗജന്യ സേവനങ്ങള്‍ക്കുശേഷം നടത്തുന്ന ഇടപാടുകള്‍ക്കുള്ള ചാര്‍ജാണ് ആര്‍ബിഐ വര്‍ധിപ്പിച്ചത്. രണ്ട് രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതായത് എടിഎമ്മില്‍നിന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കണമെങ്കില്‍ 23 രൂപ നല്‍കണം. സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം ഗ്രാമ-നഗരങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഗ്രാമീണ മേഖലകളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമാണെങ്കില് നഗരങ്ങളില്‍ മൂന്ന് ഇടപാടുകളേ സൗജന്യമായി ലഭിക്കുകയുള്ളൂ. എടിഎം കൗണ്ടര്‍ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനം നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നതിനാലാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മറ്റ് ബാങ്കുകളും നിരക്ക് വര്‍ധിപ്പിച്ചുകഴിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു. പിഎന്‍ബി ബാങ്ക് ഫിനാന്‍ഷ്യല്‍ ട്രാന്സാക്ഷന് നിരക്ക് 23 രൂപയായും നോണ്‍ ഫിനാന്‍ഷ്യല്‍ ട്രാന്സാക്ഷന് നിരക്ക് പതിനൊന്നു രൂപയായും വര്‍ധിപ്പിച്ചു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കും നിരക്ക് 23 രൂപയായി…
Read Moreക്രൂര ലൈംഗിക വൈകൃതത്തിന് ഇരയായ എട്ടാംക്ലാസുകാരി ഏഴാഴ്ച ഗർഭിണി; അമ്മയുടെ പരാതിയിൽ അച്ഛൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: എട്ടാം ക്ലാസുകാരി ഏഴാഴ്ച ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ പിതാവായ കട്ടപ്പന സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. ഞെട്ടലോടെ അയൽവാസികൾ,. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 14 കാരിയുമായി അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റുചെയ്തത്.
Read More