രാജ്യത്തെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി. എറണാകുളം സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ വിലയുള്ള വാഹനം സ്വന്തമാക്കിയത്. റോൾസ് റോയ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമികവുമുള്ള മോഡലാണു ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് വാഹനത്തിലുള്ളത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിംഗ് ചേസിസുമുള്ള കാറിന് ഗോസ്റ്റ് സീരീസ് 2 വിനേക്കാൾ 29 പിഎസ് കൂടുതൽ പവറും 50 എൻഎം അധിക ടോർക്കുമുണ്ട്. രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയും വേണു ഗോപാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം. കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്സ്…
Read MoreDay: May 18, 2025
വിദേശ നിക്ഷേപം ഉയരുന്നു
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഈ ആഴ്ച വിദേശ നിക്ഷേപം ഉയർന്നു. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐകൾ) 16,400 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് (എഫ്പിഐകൾ) മേയ് 13 മുതൽ 16 വരെയായി 4452.3 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയതെന്ന് നാഷണൽ സെക്യൂരിറ്റിസ് ഡെപോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്കുകൾ വ്യക്തമാക്കി. മേയ് 12ന് 1,246.48 കോടി രൂപയുടെയും 14ന് 931.80 കോടി രൂപയുടെയും മിതമായ നിക്ഷേപങ്ങൾക്കുശേഷം 15ന് 5,392.94 കോടി രൂപയുടെയും 16ന് 8,831.05 കോടി രൂപയുടെയും ഇന്ത്യൻ ഓഹരികൾ എഫ്ഐഐകൾ വാങ്ങിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തി. ഒന്‍പതിന് 3,798.71 കോടി രൂപയുടെ ഗണ്യമായ വിൽപ്പനയ്ക്ക് ശേഷമാണ് ഈ തിരിച്ചുവരവ്. എഫ്പിഐകളിൽ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിക്ഷേപം വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. അന്ന് എഫ്പിഐകൾ ഇന്ത്യൻ ഓഹരികളിൽ 5,746 കോടി രൂപയുടെ മൊത്തം…
Read Moreചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; 17 പേർ മരിച്ചെന്ന് റിപ്പോർട്ട്
ഹൈദരാബാദ്: തെലുങ്കാനയിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര് ചികിത്സയിലുണ്ടെന്നാണ് വിവരം. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Read Moreഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും
കൊച്ചി: നെടുമ്പാശേരിയിൽ ഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. പോലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറി. ഡിജിയുടെ തീരുമാനം ഈ ആഴ്ചയുണ്ടാകും. റിമാന്‍ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന, ബിഹാര്‍ സ്വദേശികളായ സബ് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരാണ് തുറവൂര്‍ സ്വദേശിയായ ഐവിന് ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അടുത്തദിവസംതന്നെ പോലീസ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇവരെ കൊണ്ടുപോയി തെളിവെടുക്കും. കാര്‍ ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായ ഇടം മുതല്‍ ഐവിന് കാറിന്റെ ബോണറ്റില്‍നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി…
Read Moreവത്തിക്കാൻ ഒരുങ്ങി; ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദിനാൾമാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. മാർപാപ്പയെ പാലിയം അണിയിക്കുക ഡീക്കൻ കർദിനാളായിരിക്കും. തുടർന്ന് പാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ…
Read Moreഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയ്ക്കാൻ പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയ്ക്കാൻ പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും അതിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ആഗോള നേതാക്കളെ അറിയിക്കുന്നതിനായി ഏഴ് സർവകക്ഷി പ്രതിനിധികളെ പ്രധാന രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. “ഇന്ന് രാവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദിയിൽ സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാക്കിസ്ഥാനെ സേവിക്കാനും പ്രതിജ്ഞാബദ്ധനായി തുടരാനും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും എനിക്ക് ബഹുമതി തോന്നുന്നു’- ബിലാവൽ ഭൂട്ടോ ഫേസ്ബുക്കിൽ കുറിച്ചു. എന്നിരുന്നാലും, പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Read More