പുരി (ഒഡീഷ): പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയുമായുള്ള ഒഡീഷ യൂട്യൂബർ പ്രിയങ്ക സേനാപതിയുടെ ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതിർത്തി കടന്നുള്ള ചാരവൃത്തി ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. പ്രിയങ്കയുടെ ബാങ്ക് ഇടപാടുകളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുകയാണ്. പ്രിയങ്കയുടെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുരി സന്ദർശിച്ചപ്പോൾ ജ്യോതി താമസിച്ചിരുന്ന ജഗന്നാഥ് ഭക്ത് നിവാസ് ഗസ്റ്റ് ഹൗസിലും പോലീസ് പരിശോധന നടത്തി. ഒരു യുവതിയോടൊപ്പമാണ് ജ്യോതി ഗസ്റ്റ് ഹൗസിലെത്തിയതെന്ന് ജീവനക്കാർ പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്.തന്റെ മകൾ സോഷ്യൽ മീഡിയ വഴിയാണ് ജ്യോതിയുമായി പരിചയപ്പെട്ടതെന്ന് പ്രയങ്കയുടെ അച്ഛൻ രാജ്കിഷോർ മാധ്യമങ്ങളോടു പറഞ്ഞു. പുരി സന്ദർശന വേളയിൽ ജ്യോതിക്കുവേണ്ട സഹായം ചെയ്തതായും രാജ്കിഷോർ പറഞ്ഞു. പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ…
Read MoreDay: May 22, 2025
ബീറ്റ്റൂട്ട് ഇട്ട മസാല ദോശയും തൊപ്പിവച്ച വെയിറ്റർമാരും ഇനി ഓർമ: കോട്ടയം ടൗണിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടുന്നു
കോട്ടയം: കോട്ടയം വൈഎംസിഎ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിനു പൂട്ടുവീഴുന്നു. ഈ മാസം 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് അധികൃതര്‍ക്കു നിര്‍ദേശം നല്കി. ജീവനക്കാരുടെ കുറവും അമിതവാടകയും കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. 2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തില്‍ കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആരംഭകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ഒരു ലക്ഷത്തിനു മുകളില്‍ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. സായാഹ്നത്തില്‍ ഇവിടെ ഒത്തുകൂടുന്നവരുടെ കോഫി ഹൗസ് കൂട്ടായ്മയും ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവാണു പൂട്ടാന്‍ പ്രധാനകരണങ്ങളിലൊന്ന്. ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് സംഘത്തില്‍ പുതിയ ആളുകളെ നിയമിക്കാന്‍ സംഘം രജിസ്ട്രാര്‍ കൂടിയായ വാണിജ്യ വ്യവസായ വകുപ്പ്…
Read Moreആരും അറിയില്ലന്ന് കരുതിയോ… ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി
നിയമപരമായ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി ഖത്തറിലേക്കു കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പക്ഷികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്നു ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പർ (5) പ്രകാരമാണു നടപടി.
Read Moreയുവതിയെ ഭർത്താവ് കുത്തിക്കൊന്നു; കൊലപാതകത്തിൽ കലാശിച്ചതു സംശയം; നടക്കുന്ന സംഭവം രാമങ്കരിയിൽ
ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ ഭർത്താവിന്റെ കുത്തേറ്റു യുവതി മരിച്ചു. രാമങ്കരി വേഴപ്ര അകത്തെപ്പറമ്പിൽ മതിമോൾ എന്നു വിളിക്കുന്ന വിദ്യയാണു (42) കൊല്ലപ്പെട്ടത്. കഴുത്തിലും വയറ്റിലും ആഴത്തിൽ കുത്തേറ്റു. ഭാര്യയോടു തോന്നിയ സംശയമാണു ഭർത്താവിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമികനിഗമനം. ഇവർക്കു പത്തിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ ബന്ധുവിനെ കാണാൻ പോയ വിദ്യയെ പലവട്ടം വിനോദ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഫോണിൽ ലഭിച്ചപ്പോൾ ഇരുവരും സംസാരിച്ചു. സംസാരശേഷം ഫോൺ കട്ട് ആക്കാതെ മറ്റാരോടോ വിദ്യ സംസാരിക്കുന്നതു കേട്ട വിനോദിനു സംശയമായി. രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയ വിദ്യയെ ആയുധവുമായി കാത്തുനിന്ന വിനോദ് മുറ്റത്ത് തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റ വിദ്യ പ്രാണരക്ഷാർഥം പുറത്തെ വഴിയിലേക്ക് ഓടി അവിടെ കുഴഞ്ഞു വീണു. ശബ്ദവും ബഹളവും കേട്ട് ഓടിവന്ന അയൽക്കാർ ആയുധങ്ങളുമായി…
Read Moreപഹൽഗാം ഭീകരാക്രമണം ഒരു മാസം പിന്നിടുന്നു: കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിൽ
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുന്പോഴും 26 പേരെ കൂട്ടക്കൊലചെയ്ത ഭീകരർ ഇനിയും പിടിയിലായിട്ടില്ല. ഇന്ത്യൻ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ കൂട്ടക്കൊലയ്ക്കു സഹായം നല്കിയ ഒരാളുൾപ്പെടെ ആറ് ഭീകരരെ വകവരുത്തിയിരുന്നു. എന്നാൽ, കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിലാണ്. ഭീകരാക്രമണത്തിനുശേഷം കാടുകളിൽ ഒളിച്ച ഇവർ അതിർത്തി കടന്നോ എന്നതിലും വ്യക്തതയില്ല. ഭീകരാക്രമണത്തിലെ രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ആർക്കെന്ന ചോദ്യവും ഉത്തരമില്ലാതെ ശേഷിക്കുന്നു. കഴിഞ്ഞമാസം 22ന് ഉച്ചകഴിഞ്ഞായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട ഭീകരരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. മതം ചോദിച്ച് ആളുകളെ തരംതിരിച്ച് നിർത്തിയശേഷമായിരുന്നു കൂട്ടക്കൊല. രാജ്യം ഒരു കലാപത്തിലേക്ക് പോകുന്നത് തടയാൻ സാധിച്ചതും ഭീകരരെ അയച്ചവർക്ക് ഉചിതമായ തിരിച്ചടി നൽകാൻ ആയതും ആശ്വാസകരമായി.
Read Moreഅടുത്ത അഞ്ച് ദിവസം വ്യാപക മഴ; മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
തിരുവനന്തപുരം: മധ്യ- കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക- ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി വടക്കോട്ട് നീങ്ങി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി കേരളത്തിൽ വ്യാപകമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കണ്ണൂരിലും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. 40 കിലോമീറ്റർ വേഗതയിൽകാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. കേരളത്തിൽ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
Read Moreമദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: തമിഴ്നാട്ടിൽ പോലീസുകാരൻ ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിൽ പോലീസുകാരൻ ജീവനൊടുക്കി. സിറ്റി പോലീസിലെ സെന്തിൾ (40) ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചെന്നൈയിലെ താരാമണി എംആർടിഎസ് റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. വകുതല നടപടിയിൽ ഭയന്നായിരിക്കാം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുണ്ട്. നാഗപട്ടണം സ്വദേശിയായ സെന്തിൾ താരാമണി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആണ്. ആലന്തൂരിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സെന്തിൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഇയാൾ മധുവൻകരൈ ഫ്ലൈഓവറിലൂടെ കാർ ഓടിച്ചുപോകുമ്പോൾ ഇരുചക്രവാഹനത്തിൽ ഇടിച്ചിരുന്നു. അപകടത്തെത്തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. സംഭവത്തിൽ പോലീസുകാരനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഫ്ലൈഓവറിൽനിന്നു തെറിച്ചുവീണ ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Read Moreഅയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു; മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന
തിരുവനന്തപുരം: അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മംഗലപുരം മേൽതോന്നയ്ക്കൽ പാട്ടത്തിൻകര എൽപിഎസിന് സമീപം ടി.എൻ. കോട്ടേജിൽ താഹ (67) ആണ് മരിച്ചത്. പ്രദേശവാസിയായ റാഷിദ് എന്ന യുവാവാണ് താഹയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു സംഭവം. വയറ്റിൽ ഗുരുതരമായി കുത്തേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കത്തിയുമായി വീട്ടിനകത്ത് കയറിയ പ്രതി താഹയെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ച താഹയുടെ ഭാര്യയെ തള്ളിവീഴ്ത്തിയെന്നും പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മംഗലപുരം പോലീസ് മേൽനടപടി സ്വീകരിച്ചു. താഹയുടെ മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
Read Moreഎവിടെ തിരിഞ്ഞാലും പുലി: വയനാട് വീണ്ടും ആശങ്കയില്‍; ആടിനെ കടിച്ചുകൊന്നു; വളർത്തുനായയെയും കോഴികളെയും കൊന്നു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മറ്റൊരു ആടിന് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. പുലിയുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകള്‍ വനം വകുപ്പ് സ്ഥാപിച്ചുവെങ്കിലും പുലി കുടുങ്ങിയില്ല. പുലിയെ കണ്ടെത്താന്‍ സാധിക്കാത്തത് പുല്‍പ്പള്ളി മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കബനിഗിരിയിലെ ഒരു വീടിന്റെ മുറ്റത്ത് രാത്രിയില്‍ പുലി എത്തിയ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിരുന്നു. വീടിന്റെ മതിലില്‍ ഏറെ നേരം പുലി കയറി ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ പകല്‍ സമയം പോലും ധൈര്യമായി പുറത്തിറങ്ങാന്‍ മടിക്കുകയാണ് ആളുകള്‍. ഇന്നലെ ബത്തേരി നഗരത്തില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍…
Read Moreദളിത് യുവതിയെ അന്യായമായി പോലീസ് കസ്റ്റഡിയില്‍ വച്ച സംഭവം; ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ശിപാർശ
തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതിയെ മാലമോഷണം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. ജില്ലയ്ക്ക് പുറത്തുള്ള ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടും ശിപാർശയും. ദക്ഷിണ മേഖല ഐജിയ്ക്കാണ് കമ്മീഷണർ റിപ്പോർട്ടും ശിപാർശയും നൽകിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ കഴിഞ്ഞ ദിവസം പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ. പ്രസന്നനെ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ എസ്ഐ പ്രസാദിനെയും സസ്പെൻഡ് ചെയ്തിരുന്നു. തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നനാണെന്ന് അവഹേളനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്വർണമാല നഷ്ടമായെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക്…
Read More