തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്കാണെന്നും നിലവിലെ പ്രശ്നങ്ങൾ ദേശീയപാത അഥോറിറ്റി കണ്ടെത്തി പരിഹരിക്കണമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തകർച്ചയുടെ പേരിൽ ദേശീയപാതയുടെ നിർമാണം തടയാനുള്ള ഒരു ശ്രമവും സർക്കാർ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിച്ചത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം ഇതിനായി ചെലവഴിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ദേശീയപാത വികസനം പൂർത്തിയാക്കാൻ കാരണമായത്. അതേസമയം, ദേശീയപാതയിലെ തകർച്ച കോണ്‍ഗ്രസ് ആഹ്ലാദമാക്കുകയാണ്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇനിയും അവർ പ്രതിപക്ഷത്തിരിക്കേണ്ടിവരും. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് റീൽസ് ചെയ്യുന്നത്. അത് ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവം അതീവ ഗൗരവത്തിലാണു…
Read MoreDay: May 23, 2025
സൂര്യയുടെ നായികയാകാൻ മമിത: സ്വപ്ന സാക്ഷാത്കാരമെന്ന് നടി
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. ‘ലക്കി ഭാസ്കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഹൈദരാബാദിൽ നടന്നു. സൂര്യയുടെ 46ാം ചിത്രമാണിത്. മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു. -മമിതയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാരം കൂടിയാണ്. നേരത്തെ സൂര്യ-ബാല ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് തിരക്കഥയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൂര്യ ചിത്രത്തിൽ നിന്നു പിന്മാറി. അതോടെ മമിതയും ആ സിനിമ ഉപേക്ഷിച്ചു. തുടർന്ന് അരുൺ വിജയ് ആണ് സൂര്യയുടെ വേഷം ചെയ്തത്. മമിതയുടെ വേഷത്തിൽ റിധ എത്തി. തന്റെ ഇഷ്ടതാരമായ…
Read Moreമൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസ്: കൊലയ്ക്കു കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മ
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മയുടെ മൊഴി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായുമാണ് കുട്ടിയുടെ അമ്മയുടെ മൊഴി. ഭര്‍തൃവീട്ടില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കഴിവു കുറഞ്ഞ സ്ത്രീ എന്ന നിലയിലാണ് എല്ലാവരും പെരുമാറിയിരുന്നത്. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയിരുന്നതായി തനിക്ക് വിവരം ലഭിക്കുകയുണ്ടായി. രണ്ടാനമ്മയ്ക്കൊപ്പം കുഞ്ഞ് ജീവിക്കുന്നത് ദു:സ്വപ്നം കാണുകയും ഉണ്ടായി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. അതേസമയം, കുഞ്ഞിനെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലാണ് ഇവര്‍ പറയുന്നത്. അഞ്ചു ദിവസത്തേക്ക്…
Read Moreനടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെ മർദിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെും മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്കൂളിന് മുന്നിൽ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദുശാന്ത് കുട്ടുകാരായ ഋഷിദ്, നിവേദ്, അർജുൻ എന്നിവരെ സ്കൂൾ ഫ്ലക്സിന് കല്ലെറിഞ്ഞു എന്നാരോപിച്ച് എട്ടംഗ സംഘം മർദിച്ചത്.
Read Moreപാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയില്‍ കടത്തിയ 124 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍
പാലിയേക്കര (തൃശൂർ): പാലിയേക്കരയിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയില്‍നിന്നു ലോറിയില്‍ കടത്തികൊണ്ടുവന്ന 124 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്ലിന്, പള്ളത്ത് വീട്ടില്‍ താരിസ്, പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്‍പ്പുളശശേരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും, പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലേക്ക് വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. ഒഡീഷയില്‍നിന്നു കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. ലോറിയില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍നിന്നു കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തുവെന്നും, ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയതെന്നും…
Read Moreകടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാവിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കി. സർക്കാരിന്റെ വാർഷിക പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
Read Moreമുത്തങ്ങയില്‍ മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കല്‍പ്പറ്റ: മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മാനന്തവാടി വാളാട് നൊട്ടന്‍ സഫീറിനെ(36)കസ്റ്റഡിയിലെടുത്തു. 133 പ്ലാസ്റ്റിക് ചാക്കിലും 50 ചണച്ചാക്കിലുമായിരുന്നു പുകയില ഉത്പന്നങ്ങള്‍. ഓരോ പ്ലാസ്റ്റിക് ചാക്കിലും 15 -ഉം ചണച്ചാക്കില്‍ 30 -ഉം കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. 40 ചാക്ക് ബിയര്‍ വേസ്റ്റായിരുന്നു കവറിംഗ് ലോഡ്. ലോറിയില്‍ കാലത്തീറ്റയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം. സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്. ജിനോഷ്, സി.ഡി. സാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.ബി. അനീഷ്, പി. വിപിന്‍, പി.എന്‍. ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘം പന്തികേടുതോന്നി കവറിംഗ് ലോഡ് മാറ്റി നോക്കിയപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
Read More10 ലക്ഷം രൂപയ്ക്കു മുകളിലെ സൈബർ തട്ടിപ്പുകൾ: ഇ-സീറോ എഫ്ഐആറുമായി സർക്കാർ
കൊല്ലം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺ ലൈൻ -സൈബർ തട്ടിപ്പുകൾ തടയാൻ ഇ-സീറോ എഫ്ഐആർ സേവനം ആരംഭിച്ച് കേന്ദ്ര സർക്കാർ. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ സ്വയമേ എഫ്ഐആറായി പരിവർത്തനം ചെയ്യപ്പെടും എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സംവിശേഷത. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സൈബർ തട്ടിപ്പുകളുടെ അന്വേഷണം വേഗത്തിലാക്കാനും പുതിയ സേവനം ഉപകരിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ ഡൽഹിയിൽ ഈ സംവിധാനം ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയിൽ തന്നെ ഇത് രാജ്യവാപകമാക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 1930 എന്ന ഹെൽപ്പ് ലൈനിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ രേഖാമൂലം നൽകുന്ന പരാതികൾക്ക് ആണ് ഈ സൗകര്യം ലഭ്യമാകുക. ഇത്തരം പരാതികൾ ഡൽഹിയിലെ ഇ- ക്രൈം പോലീസ് സ്റ്റേഷനിലാണ് ആദ്യം രജിസ്റ്റർ ചെയ്യപ്പെടുക.…
Read Moreഅവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദ്-കൊല്ലം റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു
കൊല്ലം: അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നു രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7. 10ന് കൊല്ലത്ത് എത്തും. തിരികെ തിങ്കൾ രാവിലെ 10 45 ന് കൊല്ലത്തുനിന്നു ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5.30ന് ഹൈദരാബാദിൽ എത്തും. ഇരു റൂട്ടുകളിലുമായി ആറു വീതം സർവീസുകൾ ആയിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി ടൂ ടയർ, ത്രീ ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്. പതിവുപോലെ മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊല്ലത്തിനും ഹൈദരാബാദിനും ഇടയിൽ നിലവിലുള്ള ഏക…
Read Moreഓർഡർ ചെയ്ത 100 രൂപയുടെ രാഖി നൽകിയില്ല; ആമസോണിന് 40,000 പിഴ!
ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി ഉപയോക്താവിന് എത്തിച്ചു നൽകാത്തതിനെത്തുടർന്ന് ആമസോണിന് 40,000 രൂപ മുംബൈ ഉപഭോക്തൃ കോടതി പിഴ ചുമത്തി. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ഓഗസ്റ്റ് രണ്ടിനാണ് യുവതി ആമസോൺ വഴി രാഖി ഓർഡർ ചെയ്തത്. ഓഗസ്റ്റ് എട്ടിനും 13നും ഇടയിൽ എത്തിക്കുമെന്നായിരുന്നു കന്പനിയുടെ അറിയിപ്പ്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഓഗസ്റ്റ് 14ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ ആമസോൺ തിരികെ നൽകി. യുവതി തുടർന്നു നടത്തിയ അന്വേഷണത്തിൽ ട്രാക്കിംഗ് ഐഡി വ്യാജമാണെന്നു കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നും ഡെലിവറി ചെയ്തില്ലെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകുകയായിരുന്നു. വിഷയത്തിൽ വാദം കേട്ട മുംബൈ ഉപഭോക്തൃ കോടതി യുവതിക്ക് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നൽകാൻ ഉത്തരവിടുകയും ചെയ്തു.
Read More