ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനസ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രതിഷേധങ്ങളിലും തന്റെ പ്രവർത്തനങ്ങൾ തുടരാൻ കഴിയാത്തതിനാൽ രാജിവയ്ക്കുമെന്നു മുഹമ്മദ് യൂനുസ് പറഞ്ഞെന്നാണു റിപ്പോർട്ട്. മറ്റൊരു ഇടക്കാല സർക്കാർ രൂപീകരിക്കാൻ വിദ്യാർഥി നേതാക്കളോട് യൂനസ് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) നേത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണു രാജി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കെതിരേ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരു തന്ത്രമാണ് യൂനസിന്റെ രാജിയെന്നും പറയുന്നുണ്ട്. ജോലി സംവരണത്തിനെതിരേ വിദ്യാർഥികൾ നയിച്ച പ്രക്ഷോഭത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റിൽ ധാക്കയിൽനിന്ന് പലായനം ചെയ്തതോടെയാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനം യൂനുസ് ഏറ്റെടുത്തത്.
Read MoreDay: May 23, 2025
നന്മ നിറഞ്ഞൊരു കള്ളനോ… കർണാടകയിലെ ‘കൊച്ചുണ്ണി’ വിദ്യാർഥികൾക്ക് ഫീസടയ്ക്കാൻ പണം നൽകാൻ മോഷണം!
മോഷണം നടത്തി ലഭിച്ച പണംകൊണ്ട് 20 കുട്ടികളുടെ സ്കൂൾ ഫീസ് അടച്ച യുവാവിനെയും കൂട്ടുപ്രതികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബംഗളൂരു ബ്യാദരഹള്ളിയിലാണു സംഭവം. ശിവു എന്ന ശിവപ്പൻ, അനിൽ, വിവേക് എന്നിവരാണ് അറസ്റ്റിലായവർ. മോഷണങ്ങളുടെ മുഖ്യ സൂത്രധാരൻ ബേഗൂർ സ്വദേശിയായ ശിവപ്പൻ ആണ്. കുടുംബമില്ലാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന ഇയാൾ മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പ്രയാസപ്പെടുന്ന സുഹൃത്തുക്കളെ കണ്ടപ്പോഴാണ് മോഷണം നടത്താൻ പദ്ധതിയിട്ടതത്രെ. വീടുകളിൽനിന്നു സ്വർണമാണു പ്രധാനമായും മോഷണം നടത്തിയിരുന്നത്. ബംഗളൂരുവിലെ നിരവധി പ്രദേശങ്ങളിലെ വീടുകളിൽ സംഘം മോഷണം നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയാണു വറ്റിരുന്നത്. ഈവിധം 22 ലക്ഷം രൂപയ്ക്കുള്ള സ്വർണം വിറ്റിരുന്നു. ഈ പണത്തിൽ വിവേകിന് ശിവപ്പൻ നാലു ലക്ഷം രൂപ നൽകുകയും അനിലിന് ഓട്ടോറിക്ഷ വാങ്ങി കൊടുക്കുകയുംചെയ്തു. ബാക്കി 14 ലക്ഷം രൂപ ഉപയോഗിച്ച് ശിവപ്പൻ പ്രദേശത്തെ…
Read Moreചാറ്റ് ജിപിടിയെ ‘വക്കീൽ’ ആക്കി, യുവാവിന് 2 ലക്ഷം റീഫണ്ട് കിട്ടി
ന്യൂയോർക്ക്: ആഴത്തിൽ അറിവുള്ള ബുദ്ധിജീവിയെപോലെയാണു ചാറ്റ് ജിപിടി. എന്ത് സംശയം ചോദിച്ചാലും, അഭിപ്രായം ആരാഞ്ഞാലും മറുപടി ഉണ്ടാകും. അമേരിക്കക്കാരനായ യുവാവ് ചാറ്റ് ജിപിടിയെ, ഒരു വക്കീലിനെപോലെ ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ റീഫണ്ട് നേടിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊളംബിയയിലേക്കുള്ള വിമാനയാത്ര അസുഖം മൂലം അവസാനനിമിഷം റദ്ദാക്കേണ്ടിവന്ന യുവാവിന് ടിക്കറ്റിന്റെയും ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും റീഫണ്ട് കിട്ടിയില്ല. ഹോട്ടലിലും എയർലൈനിലും ബുക്കിംഗ് കാൻസൽ ചെയ്താൽ മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ വകുപ്പുള്ളതാണ്. യുവാവിനെ ചികിത്സിച്ച ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാൻ തയാറുമായിരുന്നു. റീ ഫണ്ട് തരാൻ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ യുവാവ് എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടി. റീ ഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്നു ചാറ്റ് ജിപിടി വ്യക്തമാക്കിയതിനു പുറമെ വിശദമായ അപേക്ഷ തയാറാക്കി നൽകുകയും ചെയ്തു. നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയതോടെ…
Read Moreപാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഒരു യുവാവ് കൂടി പോലീസ് പിടിയിൽ
ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഒരു യുവാവ് കൂടി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് വാരണാസിയിൽ താമസിക്കുന്ന മഖ്സൂദ് ആലമിന്റെ മകൻ തുഫൈൽ ആണ് പിടിയിലായത്. ജയ്ത്പുര ജില്ലയിലെ ദോഷിപുര സ്വദേശിയാണ് തുഫൈൽ. ഇയാളുടെ മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പാക് ഭീകരസംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കിന്റെ തലവനായ മൗലാന ഷാദ് റിസ്വിയുടെ നിരവധി വീഡിയോ തുഫൈൽ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായി ആന്റി ടെററിസം സ്വാഡ് (എടിഎസ്) കണ്ടെത്തയിട്ടുണ്ട്.
Read Moreതീവ്രവാദത്തിലും ചർച്ചയാകാമെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുമായി തീവ്രവാദത്തിലടക്കം സൗദി അറേബ്യയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷ വേദിയിൽ ചർച്ചയ്ക്ക് ഇന്ത്യ തയാറായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ സംഘത്തെ അയയ്ക്കുമെന്നു ഷഹബാസ് ഷരീഫ് പറഞ്ഞു. കാഷ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ചയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാൻ ചർച്ചകൾക്ക് തയാറാകണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നു വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Read Moreസീരിയൽ നടിയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ കേസ്; കന്നഡ നടൻ അറസ്റ്റിൽ
ബംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. മനുവിന്റെ പുതിയ സിനിമ “കുലദല്ലി കീള്യാവുദോ’ അടുത്ത ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെയാണു ലൈംഗികപീഡനക്കേസിൽ പിടിയിലായത്. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി രണ്ടുതവണ ഗർഭം അലസിപ്പിച്ചെന്നും ആരോപിച്ച് 33 കാരിയായ കന്നഡ സീരിയൽ നടി നൽകിയ പരാതിയിൽ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെ പേരിൽ കേസെടുത്തത്. കേസെടുത്തതോടെ ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്നു പിടികൂടുകയായിരുന്നു. 2018 ൽ കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. താനുമായി നടൻ നല്ല സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി. മനു പിന്നീട് തന്റെ വീട്ടിൽ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
Read Moreസൽമാൻ ഖാന്റെ വസതിയിലേക്ക് അതിക്രമിച്ചു കടന്ന യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചു കടന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര കുമാർ സിംഗ് (23) ആണ് ബാന്ദ്രയിലെ താരത്തിന്റെ ഗാലക്സി അപ്പാർട്ട്മെന്റ്സിൽ കയറിയത്. ചൊവ്വാഴ്ചയാണു സംഭവം. രാവിലെ കെട്ടിടത്തിന്റെ പരിസരത്ത് കറങ്ങിനടന്ന ഇയാളെ ചോദ്യം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനാകുകയും അയാളുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നു പോലീസ് പറയുന്നു. വൈകുന്നേരം അപ്പാർട്ട്മെന്റിലെ മറ്റൊരു അന്തേവാസിയുടെ കാറിലെത്തി വീണ്ടും ഉള്ളിലേക്കു കയറാൻ ശ്രമിച്ച ജിതേന്ദ്ര കുമാറിനെ പോലീസ് പിടികൂടി. താരത്തെ കാണാൻ മാത്രമായിരുന്നു തന്റെ ശ്രമമെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. സമാനമായ മറ്റൊരു സംഭവം ബുധനാഴ്ച അരങ്ങേറി. പാർപ്പിട സമുച്ചയത്തിൽ പ്രവേശിക്കുകയും സൽമാന്റെ ഫ്ലാറ്റ് ലക്ഷ്യംവച്ച് നീങ്ങുകയും ചെയ്ത സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി. അനുവാദമില്ലാതെ അതിക്രമിച്ചു കടന്നതിന് ഇവരുടെ പേരിൽ കേസുകൾ രജിസ്റ്റർ…
Read Moreകാസര്‍ഗോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കാസര്‍ഗോഡ്: ബേവിഞ്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയര്‍ന്ന ഉടനെ ഇറങ്ങി ഓടിയതിനാല്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ അഞ്ചോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് കണ്ണൂര്‍ കണ്ണപുരത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. 50 ദിവസം മുമ്പ് വാങ്ങിയ സിഎന്‍ജി കാറാണ് കത്തിയതെന്നാണ് വിവരം.
Read Moreകോവിഡ് തിരിച്ചുവരുന്നു; ഈ മാസം രണ്ടു മരണം
കോഴിക്കോട്: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് വീണ്ടും തിരിച്ചുവരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കം കോവിഡ് കേസുകളുടെ എണ്ണം എല്ലാ ജില്ലകളിലും വര്‍ധിക്കുകയാണ്. ഈ മാസം തിരുവനന്തപുരത്ത് രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ ഭീതിജനകമല്ലെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശങ്ങളൊന്നും ആരോഗ്യ വകുപ്പ് നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേര്‍ ഈ മാസം മരിച്ചത്. 58-ഉം 64-ഉം വയസുള്ള ഇരുവരും തിരുവനന്തപുരം ജില്ലക്കാരാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികില്‍സയില്‍ കഴിയവെ അധികം വൈകാതെ മരിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയപോര്ട്ടലില് ഇതുവരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഏതുതരം കോവിഡ് ആണെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് ഈ രോഗികളുടെ സ്രവത്തിന്റെ സാമ്പിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരണം കോവിഡ് ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം…
Read Moreഗുജറാത്തിനെ വീഴ്ത്തി; ലക്നോവിന് തകർപ്പൻ ജയം
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പര്‍ ജയന്റ്സിന് 33 റൺസിന്റെ മിന്നും ജയം. സ്കോർ: ലക്നോ 235/2 ഗുജറാത്ത് 205/9. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ ഗുജറാത്ത് മറുപടി 205 റൺസിൽ അവസാനിച്ചു. 57 റൺസ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ശുഭ്മാൻ ഗിൽ (35) ജോസ് ബട്ട്ലർ (33) റൂഥർ ഫോർഡ് (38) റൺസും നേടിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണത് ഗുജറാത്തിന് തിരിച്ചടിയായി. ലക്നോവിനായി വിൽ ഒറൂർക്ക് മൂന്നും ആവശ് ഖാൻ രണ്ടും വിക്കറ്റ് നേടി. നേരത്തെ 117 റൺസ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പൻ സെഞ്ചുറിയാണ് ലക്നോവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മാർഷിനെ കൂടാതെ നിക്കോളാസ് പൂരൻ 56 റൺസും ഏയ്ഡൻ…
Read More