പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മലയാളം റാപ്പര്‍ വേടനെതിരേ എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. നാലുവര്‍ഷംമുമ്പ് പുറത്തിറങ്ങിയ വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതുവ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതിഅധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിനു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ആധുനികകാലഘട്ടത്തിനും ഇന്നത്തെ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളില്‍ ഉള്ളതെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴാണു താനിതു കാണുന്നതെന്നും അന്നു കണ്ടിരുന്നെങ്കില്‍ അന്നു കേസ് കൊടുക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി കപടദേശീയവാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടത്തെ ന്യായമാണ്. അതു ശരിയല്ല. വേടന് എത്രതന്നെ ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍…
Read MoreDay: May 24, 2025
മലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നത്, അതിനാലാണ് ഇവിടെ നല്ല സിനിമകൾ ഉണ്ടാകുന്നത്: ചേരൻ
മലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നത്. അതിനാലാണ് ഇവിടെ നല്ല സിനിമകൾ ഉണ്ടാകുന്നത്. ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? നമ്മുടെ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തിയറ്ററുകാരുടെ സമീപനവും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകൾ വരുന്നതിന് കാരണം എന്ന് ചേരൻ പറഞ്ഞു.
Read Moreആൺ സുഹൃത്തുക്കളെ കാണാൻ ഫ്ളാറ്റിലെത്തി; എല്ലാവരും ചേർന്ന് മദ്യപിച്ചു; എംബിബിഎസ് വിദ്യാർഥിനികൾ പിന്നെ നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനം; സഹപാഠികൾ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ എംബിബിഎസ് വിദ്യാർഥിനിയെ രണ്ട് സഹപാഠികളും അവരുടെ സുഹൃത്തും ചേർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പുനെ, സോളാപുർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ മേയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മേയ് 18 ന് രാത്രി 10ന് സിനിമ കാണാൻ പോകാൻ 22കാരിയായ വിദ്യാർഥിനിയും രണ്ട് സഹപാഠികളും തീരുമനിച്ചു. അതിനു മുൻപായി തങ്ങളുടെ ഫ്ളാറ്റിലേക്ക് വരാൻ പ്രതികൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഫ്ളാറ്റിൽ ഇവരുടെ സുഹൃത്തുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിക്കും മദ്യം നൽകി. തുടർന്ന് മദ്യലഹരിയിലായിരുന്ന പെൺകുട്ടിയെ 20 നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളും ലൈംഗീകമായി പീഡിപ്പിച്ചു. ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreയോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ചിത്രം തിയറ്ററുകളിൽ
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്ത ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം മെയ് തിയറ്ററുകളിൽ. വാമ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി. ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം, പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഒപി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശാന്തി റാവുവാണ് നായിക. ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം, ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല, നൈറ നിഹാർ, അൻവർ ഐമർ, ടി.കെ. വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. ഒരു സാധാരണക്കാരനായ മജീഷ്യന്റെ…
Read Moreപലഹാരത്തിന്റെ പേരിൽ പോലും ഇനി പാക് വേണ്ട: മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്നറിയപ്പെടും
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ മൈസൂർ പാക്കിന്റെ പേര് മാറ്റി ‘മൈസൂർ ശ്രീ’എന്നാക്കി ജയ്പുരിലെ വ്യാപാരികൾ. മോട്ടി പാക്ക് എന്നതു മോട്ടി ശ്രീ എന്നാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേയുണ്ടായിരിക്കുന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണു വ്യാപാരികളുടെ തീരുമാനം. ആം ശ്രീ (ആം പാക്ക്), ഗോണ്ട് ശ്രീ (ഗോണ്ട് പാക്ക്), സ്വാൻ ശ്രീ (സ്വാൻ ഭാസം പാക്ക്), ചാന്ദി ശ്രീ (ചാന്ദി ഭാസം പാക്ക്) എന്നിങ്ങനെയും മധുരപലഹാരങ്ങളുടെ പേരു മാറ്റിയിട്ടുണ്ട്. പാക്ക് എന്ന പേരിനു പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. കന്നഡയിൽ പാക്ക് എന്നാൽ മധുരം എന്നാണ് അർഥം.
Read Moreഎട്ടുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; പിണങ്ങിപ്പോയ അമ്മ തിരികെ വരാൻ പ്രാങ്ക് വീഡിയോ ചെയ്തതാണെന്ന് പിതാവും കുട്ടികളും; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
കണ്ണൂര്‍: എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെറുപുഴ മലാങ്കടവ് സ്വദേശി മാമച്ചന് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തങ്ങളുമായി അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാമച്ചന്റെ 12 വയസുകാരനായ മകന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ കുട്ടികളെയും പിതാവിനെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ചെറുപുഴ പോലീസ് അറിയിച്ചു.
Read Moreഇരയെ വിവാഹം ചെയ്ത പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഒഴിവാക്കി: നിയമപ്രകാരം കുറ്റകൃത്യമാണെങ്കിലും പെണ്‍കുട്ടി അങ്ങനെ കാണുന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീംകോടതി. അതിജീവിതയെ പ്രതി വിവാഹം ചെയ്തു കുടുംബമായി ജീവിക്കുന്നുവെന്നത് കണക്കിലെടുത്താണ് കോടതി നടപടി. പ്രതിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയെ ഇരയായ പെണ്‍കുട്ടി കുറ്റവാളിയായി കണ്ടിട്ടില്ലെന്നും തന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് പെണ്‍കുട്ടി മുൻകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് പോക്സോ കേസിലെ പ്രതിയുടെ ശിക്ഷ റദ്ദാക്കിയത്. കോൽക്കത്ത സ്വദേശികളായ യുവാവിനും യുവതിക്കുമാണ് മാനുഷിക പരിഗണനയുടെ പേരിൽ രാജ്യത്തെ പരമോന്നത കോടതിയിൽനിന്ന് ഇളവ് ലഭിച്ചത്. 2018 ൽ 14 വയസുള്ള ഇരയുമായി പ്രണയത്തിലായിരുന്ന യുവാവ് പീഡിപ്പിച്ചതോടെയാണു പ്രതിക്കെതിരേ പോക്സോ കുറ്റം ചുമത്തുന്നത്. തുടർന്ന് വിചാരണക്കോടതി പ്രതിയായ യുവാവിന് തടവുശിക്ഷ വിധിച്ചു. എന്നാൽ കോൽക്കത്ത ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയും കൗമാരക്കാരായ പെണ്‍കുട്ടികൾ തങ്ങളുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്ന വിവാദ പ്രസ്താവന നടത്തുകയും ചെയ്തതോടെയാണ്…
Read More